സുനന്ദ പുഷ്‌കരുടെ മരണം; സുബ്രഹ്മണ്യൻ സ്വാമിയുടെ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി

സുനന്ദ പുഷ്‌കരുടെ മരണം; സുബ്രഹ്മണ്യൻ സ്വാമിയുടെ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി

ന്യൂഡൽഹി: ശശി തരൂർ എം.പിയുടെ ഭാര്യ സുനന്ദ പുഷ്​കർ കേസ്​ അന്വേഷണത്തിന്​ പ്രത്യേക സംഘത്തെ നിയമിക്കണമെന്നാവശ്യപ്പെട്ട്​ ബി.ജെ.പി എം.പി സുബ്രഹ്മണ്യൻ സ്വാമി നൽകിയ പൊതു താൽപര്യ ഹര്‍ജി ഡൽഹി ഹൈക്കോടതി തള്ളി. ഹര്‍ജി രാഷ്​ട്രീയ താൽപര്യമാണെന്ന രൂക്ഷ വിമർശനത്തോടെയാണ് തള്ളിയത്​. പൊതുതാൽപര്യ  ഹര്‍ജിയുടെ രൂപത്തിൽ സ്വാമി ഫയൽ ചെയ്​തത്​ രാഷ്​ട്രീയ താൽപര്യ വ്യവഹാരത്തിന്റെ ഉദാഹരണമാണ്​.​ ഹര്‍ജിയി​ൽ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങൾ അവ്യക്തമായ വിവരങ്ങളുടെയോ രേഖകളുടെയോ അടിസ്ഥാനത്തിലല്ലെന്ന്​ സ്വാമി ചൂണ്ടിക്കാട്ടിയിട്ടുണ്ട്​. എന്നാൽ സത്യാവാങ്​മൂലം സമർപ്പിക്കുന്നത്​ വൈകിപ്പിച്ചതിലൂടെ അത്​ ശരിയല്ലെന്നാണ്​ തെളിയുന്നത്​. നിയമവ്യവഹാരങ്ങൾ രാഷ്​ട്രീയക്കാരുടെ വ്യക്തിപരമായ ലക്ഷ്യങ്ങൾ നേടുന്നതിനല്ലെന്ന്​ വ്യക്തമാക്കേണ്ടത്​ […]

സുനന്ദ പുഷ്കറിന്റെ മരണം: അന്വേഷിക്കാന്‍ െ്രെകംബ്രാഞ്ചിന് വിസമ്മതം; കേസ് പോലീസിന് തന്നെ കൈമാറി

സുനന്ദ പുഷ്കറിന്റെ മരണം: അന്വേഷിക്കാന്‍ െ്രെകംബ്രാഞ്ചിന് വിസമ്മതം; കേസ് പോലീസിന് തന്നെ കൈമാറി

കേന്ദ്രമന്ത്രി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്കറിന്റെ അസ്വാഭാവിക മരണവുമായി ബന്ധപ്പെട്ട് കേസിന്റെ അന്വേഷണം നടത്താന്‍ െ്രെകംബ്രാഞ്ച് വിസമ്മതിച്ചു. കൂടുതലായി ഒന്നും അന്വേഷിക്കാനില്ലെന്നാണ് െ്രെകംബ്രാഞ്ചിന്റെ നിലപാട്. കേസ് ഡല്‍ഹി പോലീസിന്റെ സൗത്ത് ഡിസ്ട്രിക്ടിനുതന്നെ അവര്‍ കൈമാറുകയും ചെയ്തു. ഇരുവിഭാഗങ്ങളും തമ്മില്‍ ഇതുസംബന്ധിച്ച് തര്‍ക്കം നിലനില്‍ക്കുന്നതായും സൂചനയുണ്ട്. സരോജിനി നഗര്‍ സ്‌റ്റേഷനിലെ പോലീസാണ് ഇനി കേസ് അന്വേഷിക്കുക. കേസ് െ്രെകംബ്രാഞ്ചിന് കൈമാറി മൂന്നുദിവസം കഴിഞ്ഞിട്ടും അന്വേഷണം അവര്‍ തുടങ്ങിയിരുന്നില്ല. ഒടുവില്‍ ശനിയാഴ്ച രാത്രിയാണ് െ്രെകംബ്രാഞ്ച് കേസ് മടക്കി നല്‍കിയത്. […]

സുനന്ദയുടെ മരണം: സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു; തരൂര്‍ രാജിവെച്ചേക്കും

സുനന്ദയുടെ മരണം: സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു; തരൂര്‍ രാജിവെച്ചേക്കും

കേന്ദ്രമന്ത്രി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിന്റെ അസ്വാഭാവിക മരണവുമായി ബന്ധപ്പെട്ട് സുനന്ദ മരണപ്പെട്ട ദിവസം താമസിച്ച ലീലാ പാലസ് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ച് എസ്.ഡി.എമ്മിന് റിപ്പോര്‍ട്ട് നല്‍കി. ദൃശ്യങ്ങളില്‍ അസ്വാഭാവികമായി ഒന്നുമില്ലെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. ഇതേസമയം,  മരണവുമായി ബന്ധപ്പെട്ട് തരൂരിനെതിരെ കേസെടുക്കണമെന്ന് എസ്.ഡി.എം പോലീസിനോട് നിര്‍ദേശിക്കും. കേസിന്റെ റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കും. ആത്മഹത്യയാണോ കൊലപാതകമാണോ എന്നത് സംബന്ധിച്ച് അന്വേഷണം നടത്തണമെന്നാണ് എസ്.ഡി.എമ്മിന്റെ ശുപാര്‍ശ. മരണദിവസം ശശി തരൂര്‍ രാവിലെ തന്നെ പുറത്തുപോയതായും മരണദിവസം […]

സുനന്ദയുടെ മരണം: വിശദമായ അന്വേഷണം വരുന്നു

സുനന്ദയുടെ മരണം: വിശദമായ അന്വേഷണം വരുന്നു

കേന്ദ്രമന്ത്രി ശശി തരൂരിന്റെ ഭാര്യ സുനന്ദപുഷ്‌ക്കറിന്റെ മരണത്തില്‍ ഇന്ന് വിശദമായ അന്വേഷണത്തിന് ഉത്തരവിടും. ആത്മഹത്യ എന്നാണ് ഡോക്ടര്‍മാരുടെ നിഗമനമെങ്കിലും കൊലപാതകമാകാന്‍ സാധ്യതയുണ്ടോ എന്നും അന്വേഷിക്കാനാണ് തീരുമാനം. തരൂരിനെതിരെ കേസെടുത്താല്‍ അദ്ദേഹത്തിന്റെ രാജി എന്ന ആവശ്യവും ശക്തമാകും. ഏതൊക്കെ വകുപ്പ് ചേര്‍ത്താണ് അന്വേഷിക്കേണ്ടതെന്ന് പോലീസ് ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം എസ്ഡിഎം ശുപാര്‍ശ ചെയ്യും. അന്വേഷണം ആരെ ഏല്പിക്കണം എന്ന് തീരുമാനിക്കേണ്ടത് കേന്ദ്ര സര്‍ക്കാരാണ്. ഒരു കേന്ദ്ര മന്ത്രി കൂടി ഉള്‍പ്പെട്ട കേസായതിനാല്‍ അന്വേഷണം സിബിഐയെ ഏല്പിക്കണമെന്ന ആവശ്യവും ഉയരും. […]

സുനന്ദ ക്ഷയരോഗിയെന്നു പറഞ്ഞിരുന്നു; കാന്‍സറും സംശയിച്ചിരുന്നു:നളിനി സിംഗ്

സുനന്ദ ക്ഷയരോഗിയെന്നു പറഞ്ഞിരുന്നു; കാന്‍സറും സംശയിച്ചിരുന്നു:നളിനി സിംഗ്

കേന്ദ്രമന്ത്രി ശശി തരൂരിന്റെ ഭാര്യ സുനന്ദപുഷ്‌കര്‍ മരിക്കുന്നതിന് മുമ്പ് തന്നെ വിളിച്ചിരുന്നു എന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയും ,സുനന്ദയുടെ സുഹൃത്തുമായ നളിനി സിംഗ.് ക്ഷയരോഗത്തെക്കുറിച്ചാണ് സുനന്ദ സംസാരിച്ചത്. കാന്‍സര്‍ ഉണ്ടോയെന്നു സംശയിക്കുന്നതായും സുനന്ദ പറഞ്ഞു. ശശി തരൂര്‍ മെഹര്‍ തരാര്‍ ബന്ധം അവരെ അത്ര ഉലച്ചിരുന്നുവെന്നും നളിനി പറഞ്ഞു. ‘അന്നു’ പുലര്‍ച്ചെ 12.10 നാണു സുനന്ദ വിളിച്ചത്. കരഞ്ഞുകൊണ്ടാണ് വിളിച്ചത്. ആ കരച്ചില്‍ തന്നെ ഉലച്ചു. ഏറെ നേരം സംസാരിച്ച ശേഷമാണു അവര്‍ സമനില വീണ്ടെടുത്തത്. നളിനി സിംഗിനു […]

സുനന്ദയുടെ മരണകാരണം മരുന്നുകളുടെ അമിതോപയോഗം ?

സുനന്ദയുടെ മരണകാരണം മരുന്നുകളുടെ അമിതോപയോഗം ?

കേന്ദ്രമന്ത്രി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിന്റെ അസ്വാഭാവിക മരണം അമിതമായി മരുന്നുകള്‍ കഴിച്ചതിനാലെന്ന് റിപ്പോര്‍ട്ട്. സുനന്ദയുടെ കൈയില്‍ മര്‍ദനമേറ്റതിന്റെ പാടുകള്‍ ഉണ്ടായിരുന്നു എന്നും പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടര്‍ ആദര്‍ശ് കുമാര്‍ ദേശീയ മാധ്യമങ്ങളോടു വെളിപ്പെടുത്തി. എന്നാല്‍ ആന്തരികാവയവങ്ങളുടെ രാസപരിശോധന ഫലം പുറത്തുവന്നതിനു ശേഷമേ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം നല്‍കുകയുള്ളുവെന്ന് അദ്ദേഹം സൂചിപ്പിച്ചു. വെള്ളിയാഴ്ച വൈകീട്ടാണ് ഡല്‍ഹിയിലെ ലീല ഹോട്ടലില്‍ മരിച്ച നിലയില്‍ സുനന്ദ പുഷ്‌കറിനെ കണ്ടെത്തിയത്. മരണത്തിന് ഒരു ദിവസം മുന്‍പ്   പാക് മാധ്യമ പ്രവര്‍ത്തകയായ […]

പാക് മാധ്യമപ്രവര്‍ത്തകയെ ചൊല്ലി തരൂരും സുനന്ദയും വേര്‍പിരിയുന്നു?

പാക് മാധ്യമപ്രവര്‍ത്തകയെ ചൊല്ലി തരൂരും  സുനന്ദയും വേര്‍പിരിയുന്നു?

പാക് മാധ്യമ പ്രവര്‍ത്തകയുമായുള്ള ശശി തരൂരിന്റെ ബന്ധത്തെ ചൊല്ലി അദ്ദേഹവും ഭാര്യ സുനന്ദ പുഷ്‌കറും അകലുന്നു. ട്വിറ്റര്‍ സന്ദേശത്തിലൂടെ സുനന്ദയാണ് വേര്‍പിരിയാനുള്ള സാധ്യത വെളിപ്പെടുത്തിയത്. പാക് മാധ്യമ പ്രവര്‍ത്തകയും കോളമിസ്റ്റുമായ മെഹര്‍ തരാരുമായി ശശി തരൂരിന് ബന്ധമുണ്ടെന്നും മെഹര്‍ പാകിസ്ഥാന്‍ ഏജന്റാണെന്നും സുനന്ദപുഷ്‌കര്‍ ആരോപിച്ചു. ഇരുവരും ബ്ലാക്ക് ബെറി മെസഞ്ചറിലൂടെ സന്ദേശങ്ങള്‍ സ്ഥിരമായി കൈമാറുന്നുണ്ട്. ഒരു സ്ത്രീയെന്ന നിലയിലും ഭാര്യയെന്ന നിലയിലും താന്‍ തകര്‍ന്നതായും സുനന്ദ ഒരു ദേശീയ ദിനപത്രത്തിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു. ബുധനാഴ്ച ശശി […]

തരൂരുമായി അഭിമുഖത്തിനെത്തിയ മാധ്യമപ്രവര്‍ത്തകനെ സുനന്ദ പുഷ്‌ക്കര്‍ ഭീഷണിപ്പെടുത്തി?

തരൂരുമായി അഭിമുഖത്തിനെത്തിയ മാധ്യമപ്രവര്‍ത്തകനെ സുനന്ദ പുഷ്‌ക്കര്‍ ഭീഷണിപ്പെടുത്തി?

കേന്ദ്രമന്ത്രി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌ക്കര്‍ മാധ്യമപ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തിയതായി റിപ്പോര്‍ട്ടുകള്‍. ഖലീജ് ടൈംസ് ലേഖകന്റെ മുഖത്ത് മദ്യം ഒഴിക്കുമെന്ന് പറഞ്ഞു സുനന്ദ ഭീഷണിപ്പെടുത്തിയതായാണ് പരാതി.  ശശി തരൂരുമായുള്ള അഭിമുഖത്തിനിടെയായിരുന്നു സംഭവം. ദുബൈയില്‍ ഒരു സ്വകാര്യ വിരുന്നിനിടെയാണ് സുനന്ദ പുഷ്‌കര്‍ ഖലീജ് ടൈംസിന്റെ മാധ്യമപ്രവര്‍ത്തകനോട് അപമര്യാദയോടെ പെരുമാറിയത്. നേരത്തെ അനുമതി വാങ്ങിയാണ് ലേഖകന്‍ തരൂരുമായി അഭിമുഖത്തിനെത്തിയത്. പ്രമുഖ മാധ്യമപ്രവര്‍ത്തകന് നേരെ താന്‍ മദ്യം ഒഴിച്ചിട്ടുണ്ടെന്നും , അത് താങ്കളുടെ നേരെ ചെയ്യില്ലെന്ന് കരുതുന്നുണ്ടോയെന്നുമായിരുന്നു സുനന്ദയുടെ ചോദ്യം. പരിഭ്രമിച്ച് […]