മെസിക്കൊപ്പം ഛേത്രി; കിരീടമുയര്‍ത്തി ഇന്ത്യ

മെസിക്കൊപ്പം ഛേത്രി; കിരീടമുയര്‍ത്തി ഇന്ത്യ

മുംബൈ: ഗോള്‍വേട്ടയില്‍ ലയണല്‍ മെസ്സിക്കൊപ്പമെത്തിയ നായകന്‍ സുനില്‍ ഛേത്രിയുടെ മികവില്‍ ഇന്ത്യയ്ക്ക് ചതുരാഷ്ട്ര ഇന്റര്‍ കോണ്ടിനെന്റല്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ കിരീടനേട്ടം. മുംബൈ ഫുട്‌ബോള്‍ അരീനയില്‍ നടന്ന ഫൈനലില്‍ മടക്കമില്ലാത്ത രണ്ട് ഗോളിനാണ് ഇന്ത്യ കെനിയയെ പരാജയപ്പെടുത്തിയത്. ടൂര്‍ണമെന്റില്‍ ഉടനീളം തകര്‍പ്പന്‍ ഫോം തുടരുന്ന ഛേത്രിയുടെ ഇരട്ടഗോളാണ് ഇന്ത്യയ്ക്ക് ജയം സമ്മാനിച്ചത്. എട്ട്, ഇരുപത്തിയൊന്‍പത് മിനിറ്റുകളിലായിരുന്നു ഛേത്രിയുടെ വിജയഗോളുകള്‍. ഇതോടെ അറുപത്തിനാല് അന്താരാഷ്ട്ര ഗോളുകള്‍ തികച്ച് ഛേത്രി മെസ്സിക്കുമൊപ്പമെത്തി. ഇനി എണ്‍പത്തിയൊന്ന് ഗോളുകള്‍ സ്വന്തമായ ക്രിസ്റ്റിയാനോ റൊണാള്‍ഡോ മാത്രമാണ് […]

ഈ രാത്രി വളരെ പ്രിയപ്പെട്ടതാണ് ; കാരണം നമ്മള്‍ ഒരുമിച്ചായിരുന്നു ; ആരാധകരോട് നന്ദി പറഞ്ഞ്‌ പ്രിയ താരം

ഈ രാത്രി വളരെ പ്രിയപ്പെട്ടതാണ് ; കാരണം നമ്മള്‍ ഒരുമിച്ചായിരുന്നു ; ആരാധകരോട് നന്ദി പറഞ്ഞ്‌ പ്രിയ താരം

  മുംബൈ: ഇന്ത്യ-കെനിയ പോരാട്ടം കാണാന്‍ ഗ്യാളരിയിലേയ്ക്ക് ആരാധകരുടെ പ്രവാഹമായിരുന്നു. ഛേത്രിയുടെ അഭ്യര്‍ത്ഥന കേട്ട് സ്‌റ്റേഡിയത്തിലെത്തിയ ആരാധകര്‍ക്ക് ഇന്ത്യന്‍ സുനില്‍ ഛേത്രി നന്ദി പറഞ്ഞു. ‘ ഇതുപോലെ എന്നും പിന്തുണച്ചാല്‍ മൈതാനത്ത് ജീവന്‍ സമര്‍പ്പിച്ച് ഞങ്ങള്‍ കളിക്കും. ഈ രാത്രി വളരെ പ്രിയപ്പെട്ടതാണ്. കാരണം നമ്മള്‍ ഒരുമിച്ചായിരുന്നു. ഗ്യാലറിയില്‍ ആരവമുയര്‍ത്തിയവര്‍ക്കും വീട്ടിലിരുന്ന് കണ്ടവര്‍ക്കും എല്ലാവര്‍ക്കും നന്ദി,’ സുനില്‍ ഛേത്രി പറഞ്ഞു. Sunil Chhetri ✔@chetrisunil11 We promise you that if that’s the kind of support […]

യൂറോപ്യന്‍ ക്ലബ്ബുകളുടെ നിലവാരമുള്ളവരല്ല ഞങ്ങള്‍ ; പക്ഷെ ദയവ് ചെയ്ത് ഞങ്ങളുടെ കളി കാണാന്‍ സ്റ്റേഡിയത്തിലെത്തണം ; സുനില്‍ ഛേത്രി

യൂറോപ്യന്‍ ക്ലബ്ബുകളുടെ നിലവാരമുള്ളവരല്ല ഞങ്ങള്‍ ; പക്ഷെ ദയവ് ചെയ്ത് ഞങ്ങളുടെ കളി കാണാന്‍ സ്റ്റേഡിയത്തിലെത്തണം ; സുനില്‍ ഛേത്രി

മുംബൈ: ഇന്ത്യ ഫുട്‌ബോള്‍ മത്സരങ്ങളില്‍ നേട്ടങ്ങള്‍ കൊയ്യുമ്പോഴും ആരാധകര്‍ പലരും ഗ്യാലറിയോട് അകലം പാലിക്കുകയാണ്. രാജ്യത്തിനു വേണ്ടി പൊരുതുമ്പോള്‍ പലരും മത്സരത്തിനോട് കാണിക്കുന്ന അകല്‍ച്ച വിഷമിപ്പിക്കുന്നുവെന്ന് ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം നായകന്‍ സുനില്‍ ഛേത്രി വ്യക്തമാക്കുന്നു. ‘ഞങ്ങളെ വിമര്‍ശിച്ചോളൂ, കളിയാക്കിക്കോളൂ, പക്ഷെ ദയവ് ചെയ്ത് ഞങ്ങളുടെ കളി കാണാന്‍ സ്റ്റേഡിയത്തിലെത്തണം,’ സുനില്‍ ഛേത്രി ആരാധകരോട് പറയുന്നു. ‘ യൂറോപ്യന്‍ ക്ലബ്ബുകളുടേയും രാജ്യങ്ങളുടേയും ആരാധകരായ നിങ്ങള്‍ക്ക് അവരോളം നിലവാരമുള്ളവരല്ല ഞങ്ങള്‍ എന്ന് തോന്നുന്നുണ്ടാകും. എന്നാല്‍ നിങ്ങളോട് എനിക്ക് അപേക്ഷിക്കാനുള്ളത് […]