ഗുരുതരമായ കുറ്റകൃത്യങ്ങളിലെ പ്രതികളെ തിരഞ്ഞെടുപ്പില്‍ മല്‍സരിപ്പിക്കരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ഗുരുതരമായ കുറ്റകൃത്യങ്ങളിലെ പ്രതികളെ തിരഞ്ഞെടുപ്പില്‍ മല്‍സരിപ്പിക്കരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ പ്രതിയായവരെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് വിലക്കണമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടു. അഞ്ചുവര്‍ഷമോ അധികലധികമോ ശിക്ഷ ലഭിക്കാനുന്ന കുറ്റങ്ങള്‍ ചെയ്തവരെയും തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കരുത്. ഇക്കാര്യത്തില്‍ സുപ്രീംകോടതി അന്തിമ തീരുമാനം എടുക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നടപടിയെടുക്കുന്നില്ലെന്നും കോടതിയില്‍ നല്‍കിയ സത്യവാംങ്മൂലത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. ക്രിമിനല്‍ സ്വാഭാവമുള്ളവരെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് വിലക്കണമെന്ന് ആവശ്യപ്പെട്ട് ഒരു സന്നദ്ധ സംഘടന സമര്‍പ്പിച്ച പൊതുതാല്പര്യ ഹര്‍ജിയിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ആവശ്യം. പൊലീസ് കസ്റ്റഡിയിലും […]

മുംബൈയിലെ അനധികൃത ഫ്‌ളാറ്റ് ഒഴിപ്പിക്കല്‍ സുപ്രീം കോടതി തടഞ്ഞു

മുംബൈയിലെ അനധികൃത ഫ്‌ളാറ്റ് ഒഴിപ്പിക്കല്‍ സുപ്രീം കോടതി തടഞ്ഞു

മുംബൈയിലെ കാംപ കോള പരിസരത്തെ അനധികൃത ഫ്‌ളാറ്റുകള്‍ ഒഴിപ്പിക്കുന്നത് സുപ്രീംകോടതി  തടഞ്ഞു. അടുത്ത വര്‍ഷം മേയ് 31 വരെയാണ് സ്റ്റേ. പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍  ഒഴിപ്പിക്കല്‍ നിര്‍ത്തി വയ്ക്കാന്‍ കോടതി സ്വമേധയാ ഉത്തരവിടുകയായിരുന്നു. ജസ്റ്റിസ് ജി.എസ്. സിങ്‌വിയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് ഒഴിപ്പിക്കല്‍ നിര്‍ത്തിവച്ചത്. അനധികൃതമെന്ന് സുപ്രിം കോടതി കണ്ടെത്തിയ 102 ഫ്‌ളാറ്റുകളാണ് ബ്രിഹാന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ അധികൃതര്‍ പൊളിച്ചു നീക്കാന്‍ ശ്രമിച്ചത്.  പൊളിച്ചു നീക്കലിനെതിരെ താമസക്കാര്‍ ശക്തമായി പ്രതിഷേധിച്ചിരുന്നു.

ഗുരുതര കുറ്റകൃത്യങ്ങളില്‍ എഫ്.ഐ.ആര്‍ നിര്‍ബന്ധം സുപ്രീംകോടതി

ഗുരുതര കുറ്റകൃത്യങ്ങളില്‍ എഫ്.ഐ.ആര്‍ നിര്‍ബന്ധം സുപ്രീംകോടതി

ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യല്‍ നിര്‍ബന്ധമാണെന്ന് സുപ്രീംകോടതി. ഇങ്ങനെ ചെയ്യാത്ത പൊലീസ് ഒഫീസര്‍മാര്‍ക്കെതിരില്‍ കര്‍ശന നടപടിയെടുക്കണമെന്നും കോടതി ഉത്തരവിട്ടു. പൊലീസ് അന്വേഷണത്തിന്റെ നടപടി ക്രമങ്ങള്‍ വിശദമാക്കണമെവശ്യപ്പെട്ട് സമര്‍പിച്ച ഹര്‍ജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യത്തില്‍ ഉത്തരവ് പുറപ്പെടുവിച്ചത്. പരാതി നല്‍കിയ ഉടന്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാറുണ്ടോ എന്ന് ഹര്‍ജിക്കാരന്‍ കോടതിയില്‍ ഉന്നയിച്ചിരുന്നു.

പാമോലിന്‍ കേസില്‍ രണ്ട് മാസത്തിനകം തീരുമാനമെടുക്കണമെന്ന് സുപ്രീംകോടതി

പാമോലിന്‍ കേസില്‍ രണ്ട് മാസത്തിനകം തീരുമാനമെടുക്കണമെന്ന്  സുപ്രീംകോടതി

പാമോലിന്‍ കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തില്‍ രണ്ടു മാസത്തിനകം അന്തിമ തീരുമാനമെടുക്കണമെന്ന് സുപ്രീംകോടതി. തൃശൂര്‍ വിജിലന്‍സ് കോടതിക്കാണ് സുപ്രീംകോടതി നിര്‍ദേശം നല്‍കിയത്. ഇക്കാര്യത്തില്‍ വിജിലന്‍സ് കോടതിക്ക് തീരുമാനമെടുക്കുന്നതിന് തടസ്സങ്ങളില്ലെന്നും കോടതി വ്യക്തമാക്കി. 2005 ല്‍ യു.ഡി.എഫ് സര്‍ക്കാര്‍ കേസ് പിന്‍വലിക്കാന്‍ തീരുമാനിച്ചിരുന്നു. ഇതു നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്നാണ് പി.ജെ തോമസ് കോടതിയെ സമീപിച്ചത്. കേസിലെ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പി.ജെ തോമസ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്.

പാമോയില്‍ കേസ് പിന്‍വലിക്കാനുള്ള ഉത്തരവ് സുപ്രീംകോടതിയ്ക്ക് കൈമാറി

പാമോയില്‍ കേസ് പിന്‍വലിക്കാനുള്ള ഉത്തരവ് സുപ്രീംകോടതിയ്ക്ക് കൈമാറി

പാമോയില്‍ കേസ് പിന്‍വലിക്കാനുള്ള ഉത്തരവ് സുപ്രീംകോടതിയ്ക്ക് കൈമാറി. കേസിലെ പ്രതിയായ പി.ജെ തോമസാണ് ഉത്തരവ് കൈമാറിയത്. സര്‍ക്കാര്‍ ഉത്തരവ് അടുത്തയാഴ്ച കോടതിയുടെ പരിഗണനയ്ക്ക് വരുമെന്നാണ് സൂചന. 1991-92കാലഘട്ടത്തില്‍ കെ. കരുണാകരന്‍ കേരള മുഖ്യമന്ത്രി ആയിരിക്കുമ്പോഴാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. പവര്‍ ആന്‍ഡ് എനര്‍ജി ലിമിറ്റഡ് എന്ന മലേഷ്യന്‍ കമ്പനിയില്‍ നിന്ന് ഒരു സിംഗപ്പൂര്‍ കമ്പനിയെ ഇടനിലക്കാരനാക്കി പാമോയില്‍ ഇറക്കുമതി ചെയ്തതില്‍ അഴിമതികള്‍ ഉണ്ടെന്ന് ആരോപിച്ചായിരുന്നു ഈ കേസ്. മുന്‍ ചീഫ് വിജിലന്‍സ് കമ്മിഷണറായിരുന്ന പി ജെ […]

സിവില്‍ സര്‍വീസസ് ബോര്‍ഡ് വേണമെന്ന് സുപ്രീംകോടതി നിര്‍ദേശം

സിവില്‍ സര്‍വീസസ് ബോര്‍ഡ് വേണമെന്ന് സുപ്രീംകോടതി നിര്‍ദേശം

സിവില്‍ സര്‍വീസസ് വകുപ്പിലേക്കുളള നിയമനത്തിന് ബോര്‍ഡ് സ്ഥാപിക്കണമെന്ന് സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ജസ്റ്റിസ് കെ എസ് രാധാകൃഷ്ണന്‍ അടങ്ങിയ ബഞ്ചാണ് വിധി പ്രഖ്യാപിച്ചത്. മൂന്നുമാസത്തിനകം കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കണമെന്നും നിര്‍ദ്ദേശമുണ്ട്. സിവില്‍ സര്‍വീസസ് നിയമനം സുതാര്യമാക്കണം എന്നാവശ്യപ്പെട്ട് കാബിനറ്റ് മുന്‍ സെക്രട്ടറി ടിആര്‍എസ് സുബ്രമണ്യവും സംഘവും നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി പരിഗണിച്ചാണ് സുപ്രീംകോടതി ചരിത്രപരമായ നിര്‍ദേശം വച്ചത്. ഉദ്യോഗസ്ഥരുടെ നിയമനവും സ്ഥലംമാറ്റവും സ്ഥാനക്കയറ്റവും നിയന്ത്രിക്കുന്നത് ഈ ബോര്‍ഡായിരിക്കും. കേന്ദ്രസംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള നിമയനങ്ങള്‍ക്ക് പ്രത്യേകം പ്രത്യേകം ബോര്‍ഡുകള്‍ […]

ഡാറ്റാസെന്റര്‍ കൈമാറ്റം: എ ജി സത്യവാങ്മൂലം സമര്‍പ്പിച്ചു

ഡാറ്റാസെന്റര്‍ കൈമാറ്റം: എ ജി സത്യവാങ്മൂലം സമര്‍പ്പിച്ചു

സുപ്രീംകോടതി അനുമതി ലഭിച്ചതിനെ തുടര്‍ന്ന് ഡാറ്റാസെന്റര്‍ കൈമാറ്റ കേസില്‍ അഡ്വക്കേറ്റ് ജനറല്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. അഡ്വക്കേറ്റ് ജനറല്‍ കെ. പി. ദണ്ഡപാണിക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ കെ.കെ. വേണുഗോപാലാണ് സത്യവാങ്മൂലം സമര്‍പ്പിച്ചത്. സത്യവാങ്മൂലം നേരത്തെ സമര്‍പ്പിക്കാത്തതില്‍ കോടതി അതൃപ്തി അറിയിച്ചിട്ടുണ്ട്. സത്യവാങ്മൂലം നേരത്തെ സമര്‍പ്പിച്ച് പകര്‍പ്പ് കക്ഷികള്‍ക്ക് കൈമാറുകയാണ് ഉചിതം. കേരളത്തിന് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ കെ.കെ വേണുഗോപാലാണ് കോടതിയില്‍ ഹാജരായി എ.ജിയുടെ നിലപാട് അറിയിച്ചത്. കെ.കെ വേണുഗോപാലിനെ കേരളത്തിന്റെ അഭിഭാഷകനായി ഹാജരാക്കാനുള്ള എ.ജിയുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച് […]

ഡേറ്റ സെന്റര്‍ : എ.ജി സത്യവാങ്മൂലം സമര്‍പ്പിക്കില്ല

ഡേറ്റ സെന്റര്‍ : എ.ജി സത്യവാങ്മൂലം സമര്‍പ്പിക്കില്ല

ഡേറ്റ സെന്റര്‍ കൈമാറ്റ കേസില്‍ അഡ്വക്കേറ്റ് ജനറല്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കില്ല. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ എ.ജി സത്യവാങ്മൂലം നല്‍കണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് അനാവശ്യ കീഴ്‌വഴക്കമാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സത്യവാങ്മൂലം നല്‍കാനുള്ള തീരുമാനം ഉപേക്ഷിച്ചത്. തിങ്കളാഴ്ച കേസ് പരിഗണിക്കുമ്പോള്‍ സര്‍ക്കാരിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ കെ.കെ വേണുഗോപാല്‍ ഹാജരായി സര്‍ക്കാര്‍ നിലപാട് അറിയിക്കും. എന്തുകൊണ്ടാണ് സത്യവാങ്മൂലം നല്‍കാത്തതെന്നും അഭിഭാഷകന്‍ മുഖേന വിശദീകരിക്കും.

വോട്ടിംഗ് യന്ത്രത്തില്‍ വോട്ട് രേഖപ്പെടുത്തുന്നവര്‍ക്ക് രസീത് നല്‍കണം: സൂപ്രീം കോടതി

വോട്ടിംഗ് യന്ത്രത്തില്‍ വോട്ട് രേഖപ്പെടുത്തുന്നവര്‍ക്ക് രസീത് നല്‍കണം: സൂപ്രീം കോടതി

വോട്ടിംഗ് യന്ത്രത്തില്‍ വോട്ട് രേഖപ്പെടുത്തിയവര്‍ക്ക് രസീത് നല്‍കണമെന്ന് സുപ്രീംകോടതി. തെരഞ്ഞെടുപ്പ് വോട്ടിംഗ് യന്ത്രത്തില്‍ വോട്ട് രേഖപ്പെടുത്തുമ്പോള്‍ സ്ഥാനാര്‍ത്ഥിയുടെയും ചിഹ്നത്തിന്റെയും വിശദാംശങ്ങള്‍ അടങ്ങുന്ന പേപ്പര്‍ ബാലറ്റ് നല്‍കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലാണ് തീരുമാനം. ചീഫ് ജസ്റ്റിസ് പി സദാശിവത്തിന്റെ അധ്യക്ഷതയിലുള്ള ബഞ്ചാണ് വിധി പ്രസ്താവിച്ചത്. പുതിയ സംവിധാനം ഏര്‍പ്പെടുത്തുന്നത് ബാധ്യതയുണ്ടാക്കുമെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ മറുപടി. 10 ലക്ഷം വോട്ടിംഗ് മെഷീനുകള്‍ വേണ്ടിവരും. 1500 കോടി രൂപ ഇതിനായി ചെലവിടേണ്ടിവരുമെന്നും കമ്മീഷന്‍ വ്യക്തമാക്കി. എന്നാല്‍ നാഗാലാന്റില്‍ പരീക്ഷിച്ച് വിജയിച്ച സംവിധാനമാണിത്. […]

ഡാറ്റ സെന്റര്‍ കേസ്: സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള കേരളത്തിന്റെ സത്യവാങ് മൂലം തൃപ്തികരമല്ലെന്ന് സുപ്രീംകോടതി

ഡാറ്റ സെന്റര്‍ കേസ്: സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള കേരളത്തിന്റെ സത്യവാങ് മൂലം തൃപ്തികരമല്ലെന്ന് സുപ്രീംകോടതി

ഡാറ്റാ സെന്റര്‍ കൈമാറ്റത്തെ കുറിച്ച് സിബിഐ അന്വേഷണം അനിവാര്യമെന്ന കേരള സര്‍ക്കാരിന്റെ സത്യവാങ് മൂലം തൃപ്തികരമല്ലെന്ന് സുപ്രീംകോടതി. സര്‍ക്കാരിന് വേണ്ടി എന്തുകൊണ്ട് അറ്റോര്‍ണി ജനറല്‍ ഹാജരായില്ലെന്നും സുപ്രീംകോടതി ചോദിച്ചു. കേസ് ഉച്ചക്ക് ശേഷം വീണ്ടും പരിഗണിക്കും. എച്ച്.എല്‍.ദത്തു എന്‍.വി ഇക്ബാല്‍ എന്നിവരടങ്ങുന്ന സുപ്രീംകോടതി ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.   ചീഫ് സെക്രട്ടറിയല്ല അഡ്വക്കേറ്റ് ജനറല്‍ കെ.പി ദണ്ഡപാണിയാണ് സത്യവാങ്മൂലം സമര്‍പ്പിക്കേണ്ടത്. സര്‍ക്കാര്‍ അഡ്വക്കേറ്റ് ജനറലിന്റെ ഭാഗമാണ് കേള്‍ക്കേണ്ടതെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയിരിക്കുന്നത്. അഡ്വക്കേറ്റ് ജനറല്‍ സത്യവാങ്മൂലം സമര്‍പ്പിക്കുന്നുണ്ടോ എന്ന കാര്യം […]