ഡേറ്റ സെന്റര്‍ : എ.ജി സത്യവാങ്മൂലം സമര്‍പ്പിക്കില്ല

ഡേറ്റ സെന്റര്‍ : എ.ജി സത്യവാങ്മൂലം സമര്‍പ്പിക്കില്ല

ഡേറ്റ സെന്റര്‍ കൈമാറ്റ കേസില്‍ അഡ്വക്കേറ്റ് ജനറല്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കില്ല. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ എ.ജി സത്യവാങ്മൂലം നല്‍കണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് അനാവശ്യ കീഴ്‌വഴക്കമാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സത്യവാങ്മൂലം നല്‍കാനുള്ള തീരുമാനം ഉപേക്ഷിച്ചത്. തിങ്കളാഴ്ച കേസ് പരിഗണിക്കുമ്പോള്‍ സര്‍ക്കാരിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ കെ.കെ വേണുഗോപാല്‍ ഹാജരായി സര്‍ക്കാര്‍ നിലപാട് അറിയിക്കും. എന്തുകൊണ്ടാണ് സത്യവാങ്മൂലം നല്‍കാത്തതെന്നും അഭിഭാഷകന്‍ മുഖേന വിശദീകരിക്കും.

വോട്ടിംഗ് യന്ത്രത്തില്‍ വോട്ട് രേഖപ്പെടുത്തുന്നവര്‍ക്ക് രസീത് നല്‍കണം: സൂപ്രീം കോടതി

വോട്ടിംഗ് യന്ത്രത്തില്‍ വോട്ട് രേഖപ്പെടുത്തുന്നവര്‍ക്ക് രസീത് നല്‍കണം: സൂപ്രീം കോടതി

വോട്ടിംഗ് യന്ത്രത്തില്‍ വോട്ട് രേഖപ്പെടുത്തിയവര്‍ക്ക് രസീത് നല്‍കണമെന്ന് സുപ്രീംകോടതി. തെരഞ്ഞെടുപ്പ് വോട്ടിംഗ് യന്ത്രത്തില്‍ വോട്ട് രേഖപ്പെടുത്തുമ്പോള്‍ സ്ഥാനാര്‍ത്ഥിയുടെയും ചിഹ്നത്തിന്റെയും വിശദാംശങ്ങള്‍ അടങ്ങുന്ന പേപ്പര്‍ ബാലറ്റ് നല്‍കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലാണ് തീരുമാനം. ചീഫ് ജസ്റ്റിസ് പി സദാശിവത്തിന്റെ അധ്യക്ഷതയിലുള്ള ബഞ്ചാണ് വിധി പ്രസ്താവിച്ചത്. പുതിയ സംവിധാനം ഏര്‍പ്പെടുത്തുന്നത് ബാധ്യതയുണ്ടാക്കുമെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ മറുപടി. 10 ലക്ഷം വോട്ടിംഗ് മെഷീനുകള്‍ വേണ്ടിവരും. 1500 കോടി രൂപ ഇതിനായി ചെലവിടേണ്ടിവരുമെന്നും കമ്മീഷന്‍ വ്യക്തമാക്കി. എന്നാല്‍ നാഗാലാന്റില്‍ പരീക്ഷിച്ച് വിജയിച്ച സംവിധാനമാണിത്. […]

ഡാറ്റ സെന്റര്‍ കേസ്: സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള കേരളത്തിന്റെ സത്യവാങ് മൂലം തൃപ്തികരമല്ലെന്ന് സുപ്രീംകോടതി

ഡാറ്റ സെന്റര്‍ കേസ്: സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള കേരളത്തിന്റെ സത്യവാങ് മൂലം തൃപ്തികരമല്ലെന്ന് സുപ്രീംകോടതി

ഡാറ്റാ സെന്റര്‍ കൈമാറ്റത്തെ കുറിച്ച് സിബിഐ അന്വേഷണം അനിവാര്യമെന്ന കേരള സര്‍ക്കാരിന്റെ സത്യവാങ് മൂലം തൃപ്തികരമല്ലെന്ന് സുപ്രീംകോടതി. സര്‍ക്കാരിന് വേണ്ടി എന്തുകൊണ്ട് അറ്റോര്‍ണി ജനറല്‍ ഹാജരായില്ലെന്നും സുപ്രീംകോടതി ചോദിച്ചു. കേസ് ഉച്ചക്ക് ശേഷം വീണ്ടും പരിഗണിക്കും. എച്ച്.എല്‍.ദത്തു എന്‍.വി ഇക്ബാല്‍ എന്നിവരടങ്ങുന്ന സുപ്രീംകോടതി ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.   ചീഫ് സെക്രട്ടറിയല്ല അഡ്വക്കേറ്റ് ജനറല്‍ കെ.പി ദണ്ഡപാണിയാണ് സത്യവാങ്മൂലം സമര്‍പ്പിക്കേണ്ടത്. സര്‍ക്കാര്‍ അഡ്വക്കേറ്റ് ജനറലിന്റെ ഭാഗമാണ് കേള്‍ക്കേണ്ടതെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയിരിക്കുന്നത്. അഡ്വക്കേറ്റ് ജനറല്‍ സത്യവാങ്മൂലം സമര്‍പ്പിക്കുന്നുണ്ടോ എന്ന കാര്യം […]

സിബിഐക്ക് കൂടുതല്‍ സ്വതന്ത്ര്യം: ആവശ്യം സുപ്രീംകോടതി ഇന്ന് പരിഗണിക്കും

സിബിഐക്ക് കൂടുതല്‍ സ്വതന്ത്ര്യം: ആവശ്യം സുപ്രീംകോടതി ഇന്ന് പരിഗണിക്കും

കല്ക്കരികേസിലടക്കം ഇപ്പോള്‍ നടക്കുന്ന അന്വേഷണങ്ങള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം വേണമെന്ന സിബിഐയുടെ ആവശ്യം സുപ്രീംകോടതി ഇന്ന് പരിഗണിക്കും. സിബിഐ ഡയറക്ടര്‍ക്ക് സെക്രട്ടറി പദവിയിലുള്ള അധികാരം വേണമെന്നാണ് സിബിഐ ആവശ്യപ്പെട്ടിരിക്കുന്നത്. പ്രോസിക്യൂഷന് അനുമതിക്കാര്യത്തില്‍ ഉണ്ടാകുന്ന കാലതാമസങ്ങളും കോടതി പരിശോധിക്കും.ജസ്റ്റിസ് ആര്‍.എം.ലോധ അദ്ധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. സിബിഐ കൂട്ടിലടക്കപ്പെട്ട തത്തയാണെന്ന് നേരത്തെ സുപ്രീംകോടതി പരാമര്‍ശം നടത്തിയിരുന്നു. സിബിഐയെ സ്വതന്ത്രമാക്കാന്‍ നടപടിവേണമെന്നും അതിനുള്ള നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാനും ആവശ്യപ്പെട്ടിരുന്നു. അതനുസരിച്ച് സിബിഐ സമര്‍പ്പിച്ച സത്യവാങ്മൂലമാണ് കോടതി പരിഗണനയ്‌ക്കെടുക്കുന്നത്. സിബിഐയെ സ്വതന്ത്രമാക്കാന് കേന്ദ്ര സര്‍ക്കാര് […]

കല്‍ക്കരിപ്പാടം: സിബിഐ അന്വേഷണത്തില്‍ കോടതിക്ക് അതൃപ്തി

കല്‍ക്കരിപ്പാടം: സിബിഐ അന്വേഷണത്തില്‍ കോടതിക്ക് അതൃപ്തി

കല്‍ക്കരിപ്പാടം അഴിമതി അന്വേഷണത്തില്‍ സുപ്രീം കോടതിക്ക് അതൃപ്തി.അന്വേഷണം വേഗത്തിലാക്കണമെന്ന് സിബിഐയോട് സു കോടതി നിര്‍ദ്ദേശിച്ചു.169 കമ്പനികളുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ അന്തിമ റിപ്പോര്‍ട്ട് അഞ്ച് മാസത്തിനകം സമര്‍പ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. കേസുമായി ബന്ധപ്പെട്ട് ഫയലുകള്‍ കാണാതായ സംഭവത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാത്തത് എന്തുകൊണ്ടെന്ന് കോടതി ആരാഞ്ഞു. ഫയല്‍ കാണാതായ സംഭവത്തില്‍ സര്‍ക്കാരിന്റെ പ്രസ്താവന തികച്ചും ദുര്‍ബലമാണ്.സിബിഐ അന്വേഷണം മന്ദഗതിയിലാണ് പുരോഗമിക്കുന്നത്. അന്വേഷണം ഇഴഞ്ഞുനീങ്ങുന്നത് അംഗീകരിക്കാനാകില്ല. ഇതില്‍ അതൃപ്തിയുണ്ടെന്നും കോടതി വ്യക്തമാക്കി.

ബാലശിക്ഷാനിയമം സുപ്രീംകോടതി പുനഃപരിശോധിക്കുന്നു

ബാലശിക്ഷാനിയമം സുപ്രീംകോടതി പുനഃപരിശോധിക്കുന്നു

ന്യൂഡല്‍ഹി:ബാലശിക്ഷാനിയമം സുപ്രീംകോടതി പുനഃപരിശോധിക്കുന്നു. ബാലശിക്ഷാ നിയമത്തിലെ പ്രായപൂര്‍ത്തി സംബന്ധിച്ച നിര്‍വചനം പുനപരിശോധിക്കണമെന്നാവശ്യപ്പെട്ടുള്ള സുബ്രഹ്മണ്യം സ്വാമിയുടെ ഹര്‍ജി പരിഗണിക്കാന്‍ കോടതി തീരുമാനിച്ചു. ഡല്‍ഹി കൂട്ട ബലാത്സംഗക്കേസിന്റെ പശ്ചാത്തലത്തിലാണ് സുബ്രഹ്മണ്യം സ്വാമി ഹര്‍ജി നല്‍കിയത്. 18 വയസെന്ന പ്രായപരിധിക്ക് പകരം ശാരീരികവും ബൗദ്ധികവുമായ വളര്‍ച്ച പരിഗണിച്ച് ബാലശിക്ഷാ നിയമത്തില്‍ മാറ്റങ്ങള്‍ വരുത്തണമെന്നാണ് സ്വാമിയുടെ ആവശ്യം.    

1 9 10 11