ഒരു മണ്ഡലത്തിലെ 5% വിവിപാറ്റ് രസീതുകള്‍ എണ്ണണമെന്ന് സുപ്രീംകോടതി

ഒരു മണ്ഡലത്തിലെ 5% വിവിപാറ്റ് രസീതുകള്‍ എണ്ണണമെന്ന് സുപ്രീംകോടതി

ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ ഒരു മണ്ഡലത്തിലെ 5% വിവിപാറ്റ് രസീതുകള്‍ എണ്ണണമെന്ന് സുപ്രീംകോടതി  ഉത്തരവ്. ഒരു മണ്ഡലത്തിലെ 50ശമാനം വിവിപാറ്റ് രസീതുകള്‍ എണ്ണണമെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ഹര്‍ജിയാലാണ് സുപ്രീം കോടതി ഉത്തരവ്. എന്നാല്‍ തെരെഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിരുന്നത് ഒരു മണ്ഡലത്തിലെ ഒരു പോളിങ്ങ് ബൂത്തിലെ വിവിപാറ്റ് രസീതുകള്‍ എണ്ണണമെന്നായിരുന്നു. എന്നാല്‍ തെരെഞ്ഞെടുപ്പ് കമ്മീഷന്റെ ഈ അഭിപ്രായത്തെ പാടെ തള്ളിക്കളഞ്ഞുകൊണ്ടാണ് സുപ്രീം കോടതിയുടെ   ഉത്തരവ്. അന്‍പത് ശതമാനം വിവിപാറ്റ് രസീതുകള്‍ എണ്ണുമ്പോഴുള്ള പ്രായോഗിക ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്താണ് സുപ്രീംകോടതിയുടെ ഉത്തരവ്.

റഫാല്‍ കേസ്: പുതിയ രേഖകള്‍ പരിശോധിക്കാനാകില്ലെന്ന് സുപ്രീംകോടതി; രേഖകള്‍ മോഷ്ടിക്കപ്പെട്ടുവെന്ന് കേന്ദ്ര സര്‍ക്കാര്‍

റഫാല്‍ കേസ്: പുതിയ രേഖകള്‍ പരിശോധിക്കാനാകില്ലെന്ന് സുപ്രീംകോടതി; രേഖകള്‍ മോഷ്ടിക്കപ്പെട്ടുവെന്ന് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: റഫാല്‍ കേസില്‍ പുതിയ രേഖകള്‍ പരിശോധിക്കാനാകില്ലെന്ന് വ്യക്തമാക്കി സുപ്രീം കോടതി. ദ ഹിന്ദു മുന്‍ എഡിറ്റര്‍ എന്‍ റാം നല്‍കിയ കത്ത് പരിഗണിക്കാന്‍ ചീഫ് ജസ്റ്റിസിനോട് പ്രശാന്ത് ഭൂഷണ്‍ ആവശ്യപ്പെട്ടപ്പോഴാണ് കോടതി ഇക്കാര്യം പറഞ്ഞത്. പുനഃപരിശോധന ഹര്‍ജി ആയതിനാല്‍ പഴയ രേഖകള്‍ മാത്രമെ പരിശോധിക്കാനാകൂവെന്നും കോടതി അറിയിച്ചു. ശരിയായ രേഖകള്‍ പരിശോധിച്ചിരുന്നെങ്കില്‍ കേസിലെ വിധി മറ്റൊന്നാകുമായിരുന്നുവെന്നും പ്രശാന്ത് ഭൂഷണ്‍ കോടതിയില്‍ വാദിച്ചു. അതേസമയം എന്‍ റാമിനും പ്രശാന്ത് ഭൂഷണുമെതിരെ ശക്തമായ ആരോപണവുമായി കേന്ദ്രസര്‍ക്കാര്‍ രംഗത്തെത്തി. റഫാല്‍ […]

തൊടുപുഴ അല്‍ അസ്ഹര്‍ മെഡിക്കല്‍ കോളെജില്‍ 8 വിദ്യാര്‍ത്ഥികളുടെ പ്രവേശനം റദ്ദാക്കിയ മേല്‍നോട്ട സമിതി തീരുമാനം സുപ്രീം കോടതി തടഞ്ഞു; മേല്‍നോട്ട സമിതിക്ക് തിരിച്ചടി

തൊടുപുഴ അല്‍ അസ്ഹര്‍ മെഡിക്കല്‍ കോളെജില്‍ 8 വിദ്യാര്‍ത്ഥികളുടെ പ്രവേശനം റദ്ദാക്കിയ മേല്‍നോട്ട സമിതി തീരുമാനം സുപ്രീം കോടതി തടഞ്ഞു; മേല്‍നോട്ട സമിതിക്ക് തിരിച്ചടി

ന്യൂഡല്‍ഹി: തൊടുപുഴ അല്‍ അസ്ഹര്‍ മെഡിക്കല്‍ കോളെജില്‍ 2016-17ല്‍ എംബിബിഎസിന് പ്രവേശനം നേടിയതില്‍ 8 വിദ്യാര്‍ത്ഥികള്‍ പഠനം തുടരുന്നത് വിലക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതി തടഞ്ഞു. പ്രവേശന മേല്‍നോട്ട സമിതിക്ക് നോട്ടീസ് അയക്കാനും സുപ്രീം കോടതി ഉത്തരവിട്ടു. ഹൈക്കോടതി വിധിക്കെതിരെ അല്‍ അസ്ഹര്‍ മെഡിക്കല്‍ കോളെജ് മാനേജ്‌മെന്റ് അഡ്വ: ഹാരിസ് ബീരാന്‍ മുഖേനയും 8 വിദ്യാര്‍ത്ഥികളും സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് എല്‍. നാഗേശ്വര റാവു അദ്ധ്യക്ഷനായ ബഞ്ചിന്റെ ഉത്തരവ്. മേല്‍നോട്ട സമിതിക്കുവേണ്ടി സി കെ ശശിയും […]

കമ്പ്യൂട്ടറുകള്‍ നിരീക്ഷിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിന് സുപ്രീംകോടതിയുടെ സ്‌റ്റേയില്ല; കേന്ദ്രസര്‍ക്കാരിന്റെ മറുപടി കേട്ട ശേഷം മാത്രമേ തീരുമാനമെടുക്കാനാകൂ എന്ന് കോടതി

കമ്പ്യൂട്ടറുകള്‍ നിരീക്ഷിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിന് സുപ്രീംകോടതിയുടെ സ്‌റ്റേയില്ല; കേന്ദ്രസര്‍ക്കാരിന്റെ മറുപടി കേട്ട ശേഷം മാത്രമേ തീരുമാനമെടുക്കാനാകൂ എന്ന് കോടതി

ന്യൂഡല്‍ഹി: കമ്പ്യൂട്ടറുകള്‍ നിരീക്ഷിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിന് സുപ്രീംകോടതിയുടെ സ്‌റ്റേയില്ല. കേന്ദ്രസര്‍ക്കാരിന്റെ മറുപടി കേട്ട ശേഷം മാത്രമേ തീരുമാനമെടുക്കാനാകൂ എന്ന് കോടതി വ്യക്തമാക്കി. കേന്ദ്രസര്‍ക്കാരിന് കോടതി നോട്ടീസ് അയച്ചു. ആറാഴ്ചയ്ക്കകം മറുപടി നല്‍കണമെന്ന് ചീഫ് ജസറ്റിസ് നിര്‍ദേശിച്ചു.ഇടക്കാല സ്റ്റേ ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി.

മുന്നോക്ക സാമ്പത്തിക സംവരണ ബില്ല്: കേന്ദ്രസര്‍ക്കാരിനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി

മുന്നോക്ക സാമ്പത്തിക സംവരണ ബില്ല്: കേന്ദ്രസര്‍ക്കാരിനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി

ഡല്‍ഹി: സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മുന്നാക്ക വിഭാഗത്തിലുള്ളവര്‍ക്ക് 10 ശതമാനം സംവരണം ഉറപ്പാക്കിയ എന്‍ഡിഎ സര്‍ക്കാറിന്റെ നീക്കത്തെ ചോദ്യം ചെയ്ത് സുപ്രീംകോടതിയില്‍ ഹര്‍ജി. യൂത്ത് ഫോര്‍ ഇക്വാലിറ്റിയാണ് ഹര്‍ജി നല്‍കിയത്. സര്‍ക്കാര്‍ തീരുമാനം സുപ്രീംകോടതി വിധിക്ക് എതിരെന്ന് ഹര്‍ജിക്കാര്‍ കോടതിയെ അറിയിച്ചു. സാമ്പത്തികം മാത്രമല്ല സവരണത്തിന്റെ മാനദണ്ഡമെന്നും ഹര്‍ജിക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനെ മുന്നില്‍ കണ്ടാണ് എന്‍ഡിഎ സര്‍ക്കാര്‍ മൂന്ന് ദിവസം കൊണ്ട് സംവരണ ബില്ല് പാസാക്കിയെടുത്തത്. ലോക്‌സഭയില്‍ ബില്ലിനെതിരെ അണ്ണാ ഡിഎംകെ എതിര്‍പ്പ് […]

അയോധ്യ കേസ്: ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ ബെഞ്ച് ഇന്ന് വാദം കേള്‍ക്കും

അയോധ്യ കേസ്: ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ ബെഞ്ച് ഇന്ന് വാദം കേള്‍ക്കും

ന്യൂഡല്‍ഹി: അയോധ്യയില്‍ ബാബറി മസ്ജിദ് നിലനിന്ന ഭൂമിയുടെ ഉടമസ്ഥാവകാശത്തെ ചൊല്ലിയുള്ള തര്‍ക്കവുമായി ബന്ധപ്പെട്ട കേസില്‍ തിങ്കളാഴ്ച ചീഫ്ജസ്റ്റീസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് മുമ്പാകെ വാദം തുടങ്ങും. ജസ്റ്റീസുമാരായ എസ്.കെ കൗള്‍, കെ.എം ജോസഫ് എന്നിവരാണ് ബെഞ്ചിലെ മറ്റംഗങ്ങള്‍. കേസ് ഏഴംഗ വിശാല ബെഞ്ചിലേയ്ക്കു വിടേണ്ടെന്ന് കഴിഞ്ഞമാസം 27ന് അന്നത്തെ ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ച് വിധിച്ചിരുന്നു. അന്നു ബെഞ്ചില്‍ അംഗങ്ങളായിരുന്ന ജസ്റ്റീസുമാരായ അശോക് ഭൂഷണ്‍, അബ്ദുള്‍ നസീര്‍ എന്നിവരെ മാറ്റിയാണ് പുതിയ […]

റാഫേൽ ഇടപാട്; വിവരങ്ങൾ നൽകണമെന്ന് സുപ്രീം കോടതി

റാഫേൽ ഇടപാട്; വിവരങ്ങൾ നൽകണമെന്ന് സുപ്രീം കോടതി

റാഫേൽ ഇടപാടുമായി ബന്ധപ്പെട്ടുള്ള വിവരങ്ങൾ നൽകണമെന്ന് സുപ്രീംകോടതി. ഇടപാടുമായി ബന്ധപ്പെട്ട വിവരങ്ങൾ വെളിപ്പെടുത്തണമെന്നും ഇത് സംബന്ധിച്ച് യുപിഎ, എൻഡിഎ കാലഘട്ടത്തിൽ ചെലവായ പണത്തിന്റെ വിവരങ്ങൾ സീൽ വെച്ച കവറിൽ കോടതിയിൽ സമർപ്പിക്കണമെന്നും കോടതി കേന്ദ്ര സർക്കാരിനോട് ഉത്തരവിടണമെന്ന് കാണിച്ചാണ് ഹർജി നൽകിയിരിക്കുന്നത്. ഡസോൾട്ട് റിലയൻസിന് നൽകിയ ഇടപാട് സംബന്ധിച്ച വിവരങ്ങളും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. അഭിഭാഷകനായ വിനീത് ധൻദയാണ് ഹർജി നൽകിയിരിക്കുന്നത്. അതേസമയം, എതിർകക്ഷി പ്രധാനമന്ത്രി ആയതുകൊണ്ട് നോട്ടീസ് അയക്കരുതെന്ന് കേന്ദ്രം പറഞ്ഞു.

റഫാലില്‍ കേന്ദ്രത്തിന് തിരിച്ചടി; റഫാല്‍ ഇടപാടിലെ വിവരങ്ങള്‍ നല്‍കണമെന്ന് സുപ്രീംകോടതി; എതിര്‍കക്ഷി പ്രധാനമന്ത്രിയായതു കൊണ്ട് നോട്ടീസ് അയക്കരുതെന്ന് കേന്ദ്രം

റഫാലില്‍ കേന്ദ്രത്തിന് തിരിച്ചടി; റഫാല്‍ ഇടപാടിലെ വിവരങ്ങള്‍ നല്‍കണമെന്ന് സുപ്രീംകോടതി; എതിര്‍കക്ഷി പ്രധാനമന്ത്രിയായതു കൊണ്ട് നോട്ടീസ് അയക്കരുതെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: റഫാലില്‍ സുപ്രീംകോടതിയുടെ ഇടപെടല്‍. റഫാല്‍ ഇടപാടിലെ വിവരങ്ങള്‍ നല്‍കണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടു.  ഇതുമായി ബന്ധപ്പെട്ട രേഖകള്‍ മുദ്രവച്ച കവറില്‍ ഹാജരാക്കാനാണ് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിച്ചത്. കേസിലെ എതിര്‍കക്ഷി പ്രധാനമന്ത്രിയായതുകൊണ്ട് നോട്ടീസ് അയക്കരുതെന്ന് കേന്ദ്രത്തിന് വേണ്ടി ഹാജരായ അറ്റോണി ജനറല്‍ കെ.കെ വേണുഗോപാല്‍ വാദിച്ചു. റഫാല്‍ ഇടപാടിലേക്ക് നയിച്ച കാര്യങ്ങള്‍ വിശദീകരിക്കണമെന്നാണ് കേന്ദ്രത്തിനോട് കോടതി ആവശ്യപ്പെട്ടത്. കേന്ദ്രസര്‍ക്കാരിന് നോട്ടീസ് അയയ്ക്കാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. രേഖകള്‍ മുദ്രവെച്ച […]

കണ്ണൂര്‍ മെഡിക്കല്‍ കോളെജില്‍ ഈ വര്‍ഷവും എംബിബിഎസ് പ്രവേശനത്തിന് അനുമതിയില്ല; കോളെജിനെതിരെ സുപ്രീംകോടതി അന്വേഷണത്തിന് ഉത്തരവിട്ടു

കണ്ണൂര്‍ മെഡിക്കല്‍ കോളെജില്‍ ഈ വര്‍ഷവും എംബിബിഎസ് പ്രവേശനത്തിന് അനുമതിയില്ല; കോളെജിനെതിരെ സുപ്രീംകോടതി അന്വേഷണത്തിന് ഉത്തരവിട്ടു

ന്യൂഡല്‍ഹി: കണ്ണൂര്‍ മെഡിക്കല്‍ കോളെജില്‍ ഈ വര്‍ഷവും എംബിബിഎസ് പ്രവേശനത്തിന് അനുമതിയില്ല. കണ്ണൂര്‍ മെഡിക്കല്‍ കോളെജിനെതിരെ അന്വേഷണത്തിന് സുപ്രീംകോടതി ഉത്തരവിട്ടു. തലവരിപ്പണം വാങ്ങിയെന്ന പരാതി അന്വേഷിക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. പ്രവേശനമേല്‍നോട്ടസമിതി രേഖകള്‍ പരിശോധിക്കണന്നും കോടതി ഉത്തരവില്‍ പറയുന്നു.

സുപ്രീംകോടതി നടപടികൾ തത്സമയം സംപ്രേഷണം ചെയ്യാൻ അനുമതി

സുപ്രീംകോടതി നടപടികൾ തത്സമയം സംപ്രേഷണം ചെയ്യാൻ അനുമതി

സുപ്രീംകോടതി നടപടികൾ തത്സമയം സംപ്രേഷണം ചെയ്യാൻ അനുമതി. ‘സൂര്യവെളിച്ചമാണ് മികച്ച അണുനാശിനി’ എന്നുപറഞ്ഞുകൊണ്ടാണ് സുപ്രീംകോടതി തത്സമയ സംപ്രേഷണത്തിന് അനുമതി നൽകിയത്. ഇതിനായി ആർട്ടിക്കിൾ 145 ൽ പുതിയ നിയമങ്ങൾ രൂപീകരിക്കുമെന്നും കോടതി പറഞ്ഞു. ജൂലൈ 9 ന് അറ്റോർണി ജനറൽ കെകെ വെണുഗോപാൽ അധ്യക്ഷനായ ബെഞ്ച് പീഡനം, വിവാഹമോചനം എന്നിവയ്ക്ക പുറമെയുള്ള കേസുകളിൽ കോടതി നടപടി തത്സമയ സംപ്രേഷണം ചെയ്യാമെന്ന് അഭിപ്രായപ്പെട്ടിരുന്നു. കോടതി നടപടികൾ സുതാര്യമാക്കാനും കേസിൽ ഹർജിക്കാരന്റെ അഭിഭാഷകൻ കോടതിയിൽ എന്തൊക്കെ പറഞ്ഞുവെന്നുമെല്ലാം അറിയാൻ കോടതി നടപടികളുടെ […]