റഫാലില്‍ കേന്ദ്രത്തിന് തിരിച്ചടി; റഫാല്‍ ഇടപാടിലെ വിവരങ്ങള്‍ നല്‍കണമെന്ന് സുപ്രീംകോടതി; എതിര്‍കക്ഷി പ്രധാനമന്ത്രിയായതു കൊണ്ട് നോട്ടീസ് അയക്കരുതെന്ന് കേന്ദ്രം

റഫാലില്‍ കേന്ദ്രത്തിന് തിരിച്ചടി; റഫാല്‍ ഇടപാടിലെ വിവരങ്ങള്‍ നല്‍കണമെന്ന് സുപ്രീംകോടതി; എതിര്‍കക്ഷി പ്രധാനമന്ത്രിയായതു കൊണ്ട് നോട്ടീസ് അയക്കരുതെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: റഫാലില്‍ സുപ്രീംകോടതിയുടെ ഇടപെടല്‍. റഫാല്‍ ഇടപാടിലെ വിവരങ്ങള്‍ നല്‍കണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടു.  ഇതുമായി ബന്ധപ്പെട്ട രേഖകള്‍ മുദ്രവച്ച കവറില്‍ ഹാജരാക്കാനാണ് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിച്ചത്. കേസിലെ എതിര്‍കക്ഷി പ്രധാനമന്ത്രിയായതുകൊണ്ട് നോട്ടീസ് അയക്കരുതെന്ന് കേന്ദ്രത്തിന് വേണ്ടി ഹാജരായ അറ്റോണി ജനറല്‍ കെ.കെ വേണുഗോപാല്‍ വാദിച്ചു. റഫാല്‍ ഇടപാടിലേക്ക് നയിച്ച കാര്യങ്ങള്‍ വിശദീകരിക്കണമെന്നാണ് കേന്ദ്രത്തിനോട് കോടതി ആവശ്യപ്പെട്ടത്. കേന്ദ്രസര്‍ക്കാരിന് നോട്ടീസ് അയയ്ക്കാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. രേഖകള്‍ മുദ്രവെച്ച […]

കണ്ണൂര്‍ മെഡിക്കല്‍ കോളെജില്‍ ഈ വര്‍ഷവും എംബിബിഎസ് പ്രവേശനത്തിന് അനുമതിയില്ല; കോളെജിനെതിരെ സുപ്രീംകോടതി അന്വേഷണത്തിന് ഉത്തരവിട്ടു

കണ്ണൂര്‍ മെഡിക്കല്‍ കോളെജില്‍ ഈ വര്‍ഷവും എംബിബിഎസ് പ്രവേശനത്തിന് അനുമതിയില്ല; കോളെജിനെതിരെ സുപ്രീംകോടതി അന്വേഷണത്തിന് ഉത്തരവിട്ടു

ന്യൂഡല്‍ഹി: കണ്ണൂര്‍ മെഡിക്കല്‍ കോളെജില്‍ ഈ വര്‍ഷവും എംബിബിഎസ് പ്രവേശനത്തിന് അനുമതിയില്ല. കണ്ണൂര്‍ മെഡിക്കല്‍ കോളെജിനെതിരെ അന്വേഷണത്തിന് സുപ്രീംകോടതി ഉത്തരവിട്ടു. തലവരിപ്പണം വാങ്ങിയെന്ന പരാതി അന്വേഷിക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. പ്രവേശനമേല്‍നോട്ടസമിതി രേഖകള്‍ പരിശോധിക്കണന്നും കോടതി ഉത്തരവില്‍ പറയുന്നു.

സുപ്രീംകോടതി നടപടികൾ തത്സമയം സംപ്രേഷണം ചെയ്യാൻ അനുമതി

സുപ്രീംകോടതി നടപടികൾ തത്സമയം സംപ്രേഷണം ചെയ്യാൻ അനുമതി

സുപ്രീംകോടതി നടപടികൾ തത്സമയം സംപ്രേഷണം ചെയ്യാൻ അനുമതി. ‘സൂര്യവെളിച്ചമാണ് മികച്ച അണുനാശിനി’ എന്നുപറഞ്ഞുകൊണ്ടാണ് സുപ്രീംകോടതി തത്സമയ സംപ്രേഷണത്തിന് അനുമതി നൽകിയത്. ഇതിനായി ആർട്ടിക്കിൾ 145 ൽ പുതിയ നിയമങ്ങൾ രൂപീകരിക്കുമെന്നും കോടതി പറഞ്ഞു. ജൂലൈ 9 ന് അറ്റോർണി ജനറൽ കെകെ വെണുഗോപാൽ അധ്യക്ഷനായ ബെഞ്ച് പീഡനം, വിവാഹമോചനം എന്നിവയ്ക്ക പുറമെയുള്ള കേസുകളിൽ കോടതി നടപടി തത്സമയ സംപ്രേഷണം ചെയ്യാമെന്ന് അഭിപ്രായപ്പെട്ടിരുന്നു. കോടതി നടപടികൾ സുതാര്യമാക്കാനും കേസിൽ ഹർജിക്കാരന്റെ അഭിഭാഷകൻ കോടതിയിൽ എന്തൊക്കെ പറഞ്ഞുവെന്നുമെല്ലാം അറിയാൻ കോടതി നടപടികളുടെ […]

സ്ഥാനക്കയറ്റത്തിന് സംവരണം; വിധി പുനഃപരിശോധിക്കില്ലെന്ന് സുപ്രീംകോടതി

സ്ഥാനക്കയറ്റത്തിന് സംവരണം; വിധി പുനഃപരിശോധിക്കില്ലെന്ന് സുപ്രീംകോടതി

സ്ഥാനക്കയറ്റത്തിന് സംവരണം സംബന്ധിച്ച് കേന്ദ്ര സർക്കാർ നൽകിയ ഹർജി സുപ്രീംകോടതി തള്ളി. നേരത്തെ സുപ്രീംകോടതിയുടെ അഞ്ചംഗ ബെഞ്ച് കേസിൽ വിധി പറഞ്ഞിരുന്നു. കൂടുതൽ വിപുലമായ ബെഞ്ചിന് വിടണമെന്നായിരുന്നു കേന്ദ്ര സർക്കാരിന്റെ ആവശ്യം. എന്നാൽ എം നാഗരാജ് നേരത്തെ പുറപ്പെടുവിച്ച വിധി പുനപരിശോധിക്കേണ്ട എന്ന നിലപാടിൽ ഉറച്ചുനിൽക്കുകയായിരുന്നു കോടതി.

ക്രിമിനല്‍ കേസുകളില്‍ കുറ്റം ചുമത്തപ്പെട്ടവരെ തെരഞ്ഞെടുപ്പില്‍ അയോഗ്യരാക്കാനാവില്ലെന്ന് സുപ്രീംകോടതി; വിലക്ക് ആവശ്യമെങ്കില്‍ സര്‍ക്കാരിന് നിയമനിര്‍മ്മാണം നടത്താം

ക്രിമിനല്‍ കേസുകളില്‍ കുറ്റം ചുമത്തപ്പെട്ടവരെ തെരഞ്ഞെടുപ്പില്‍ അയോഗ്യരാക്കാനാവില്ലെന്ന് സുപ്രീംകോടതി; വിലക്ക് ആവശ്യമെങ്കില്‍ സര്‍ക്കാരിന് നിയമനിര്‍മ്മാണം നടത്താം

ന്യൂഡല്‍ഹി: ക്രിമിനല്‍ കേസുകളില്‍ കുറ്റം ചുമത്തപ്പെട്ടവരെ തെരഞ്ഞെടുപ്പില്‍ അയോഗ്യരാക്കാനാവില്ലെന്ന് സുപ്രീംകോടതി. വിലക്ക് ആവശ്യമെങ്കില്‍ സര്‍ക്കാരിന് നിയമനിര്‍മ്മാണം നടത്താം. കേസുകളുടെ വിവരങ്ങള്‍ നിര്‍ബന്ധമായും വെളിപ്പെടുത്തണം. ക്രിമിനല്‍ കേസുകളില്‍ പ്രതിയാകുന്നത് അയോഗ്യതയല്ലെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ സുപ്രീംകോടതി ഭരണഘടനാ ബഞ്ചിന്റേതാണ് വിധി. ക്രിമിനല്‍ കേസുകളില്‍ കുറ്റം ചുമത്തപ്പെട്ടവരെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് ഒഴിവാക്കണം എന്നായിരുന്നു ആവശ്യം. ഗുരുതര കേസുള്ളവര്‍ മത്സരിക്കുന്നത് തടയാന്‍ സര്‍ക്കാര്‍ നിയമനിര്‍മ്മാണം നടത്തണം. സ്ഥാനാര്‍ഥികളുടെ ക്രിമിനല്‍ പശ്ചാത്തലം പാര്‍ട്ടികളും വെളിപ്പെടുത്തണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. ക്രിമിനല്‍ […]

സര്‍ക്കാരിന് തിരിച്ചടി; കണ്ണൂര്‍, കരുണ മെഡിക്കല്‍ ഓര്‍ഡിനന്‍സ് സുപ്രീംകോടതി റദ്ദാക്കി

സര്‍ക്കാരിന് തിരിച്ചടി; കണ്ണൂര്‍, കരുണ മെഡിക്കല്‍ ഓര്‍ഡിനന്‍സ് സുപ്രീംകോടതി റദ്ദാക്കി

ന്യൂഡല്‍ഹി:  കണ്ണൂർ, കരുണ മെഡിക്കൽ കോളജ് ഓർഡിനൻസ് സുപ്രീംകോടതി റദ്ദാക്കി. ജുഡീഷ്യറിയുടെ അധികാരത്തിൽ ഇടപെട്ടുവെന്ന് കോടതി സര്‍ക്കാരിനെ വിമർശിച്ചു. ഓർഡിനൻസ് ഭരണഘടനാ വിരുദ്ധമെന്ന് ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച് അറിയിച്ചു. ക്രമവിരുദ്ധമായി എംബിബിഎസ് പ്രവേശനം നേടിയവരെ സ്ഥിരപ്പെടുത്താനായാണ് ഓർഡിനൻസ് ഇറക്കിയതെന്നും കോടതി പറഞ്ഞു. ബില്‍ നിലനില്‍ക്കില്ലെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജുകളില്‍ ക്രമവിരുദ്ധമായി പ്രവേശനം നേടിയ 180 വിദ്യാര്‍ത്ഥികളുടെ പ്രവേശനം ക്രമപ്പെടുത്തുന്നതിന് സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന ബില്‍ ഗവര്‍ണര്‍ തിരിച്ചയച്ചിരുന്നു. സുപ്രീം കോടതി […]

ആള്‍ക്കൂട്ട ആക്രമണങ്ങള്‍ തടയാനുള്ള വിധി ഉടന്‍ ഉറപ്പാക്കണം; സംസ്ഥാനങ്ങള്‍ക്ക് അന്ത്യശാസനവുമായി സുപ്രീംകോടതി

ആള്‍ക്കൂട്ട ആക്രമണങ്ങള്‍ തടയാനുള്ള വിധി ഉടന്‍ ഉറപ്പാക്കണം; സംസ്ഥാനങ്ങള്‍ക്ക് അന്ത്യശാസനവുമായി സുപ്രീംകോടതി

ന്യൂഡല്‍ഹി: ആള്‍ക്കൂട്ട ആക്രമണങ്ങള്‍ തടയാനുള്ള വിധി ഉടന്‍ ഉറപ്പാക്കണമെന്ന് സുപ്രീംകോടതി. എല്ലാ സംസ്ഥാനങ്ങളും വിധി ഒരാഴ്ച്ചയ്ക്കുള്ളില്‍ നടപ്പാക്കണമെന്ന് കോടതിയുടെ അന്ത്യശാസനം. സെപ്തംബര്‍ 13ലെ വിധിയില്‍ നിര്‍ദേശിച്ച സംവിധാനങ്ങള്‍ നടപ്പാക്കണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ഇല്ലെങ്കില്‍ സംസ്ഥാന ആഭ്യന്തര സെക്രട്ടറിമാര്‍ നേരിട്ട് ഹാജരാകേണ്ടി വരുമെന്നും കോടതി ശാസിച്ചു. അതേസമയം, അക്രമം തടയുന്നതിനുള്ള നിയമം രൂപീകരിക്കാന്‍ മന്ത്രിതല സമിതി രൂപീകരിച്ചെന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

വിവാഹേതര ബന്ധം: സ്ത്രീയെ കുറ്റക്കാരിയാക്കുന്നതിനെ എതിര്‍ത്ത് കേന്ദ്രം; ഐപിസി 497 ല്‍ മാറ്റം വരുത്താനാകില്ലെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍

വിവാഹേതര ബന്ധം: സ്ത്രീയെ കുറ്റക്കാരിയാക്കുന്നതിനെ എതിര്‍ത്ത് കേന്ദ്രം; ഐപിസി 497 ല്‍ മാറ്റം വരുത്താനാകില്ലെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: വിവാഹേതര ബന്ധത്തില്‍ സ്ത്രീയെ കുറ്റക്കാരിയാക്കുന്നതിനെ എതിര്‍ത്ത് കേന്ദ്രം. ഇതിനായി ഐപിസി 497 ല്‍ മാറ്റം വരുത്താനാകില്ലെന്നും വിവാഹ ബന്ധങ്ങളുടെ പവിത്രത സംരക്ഷിക്കുന്നതാണ് ഈ വകുപ്പെന്നും കേന്ദ്രം പറഞ്ഞു. സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

സ്വവര്‍ഗരതി: കുറ്റകരമാണോ എന്നത് മാത്രമേ പരിശോധിക്കുകയുള്ളൂവെന്ന് സുപ്രീംകോടതി

സ്വവര്‍ഗരതി: കുറ്റകരമാണോ എന്നത് മാത്രമേ പരിശോധിക്കുകയുള്ളൂവെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: സ്വവര്‍ഗരതി കുറ്റകരമാണോ എന്നത് മാത്രമേ പരിശോധിക്കുകയുള്ളൂവെന്ന് സുപ്രീംകോടതി. 377 വകുപ്പിന്റെ നിയമ സാധുത മാത്രമേ പരിശോധിക്കുകയുള്ളൂ.പങ്കാളികള്‍ തമ്മിലുള്ള നഷ്ടപരിഹാരം, ദത്തെടുക്കല്‍ എന്നീ വിഷയങ്ങള്‍ പരിഗണിക്കില്ലെന്ന് കോടതി അറിയിച്ചു. അതേസമയം, ഈ വിഷയങ്ങള്‍ ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയ്ക്ക് പുറത്താണെന്ന് കേന്ദ്രം പറഞ്ഞു.

ഡിജിപി നിയമനത്തില്‍ സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി; നിയമനം യുപിഎസ്‌സി വഴിയാക്കണമെന്ന് സുപ്രീംകോടതി; താല്‍ക്കാലിക ഡിജിപിമാരെ നിയമിക്കുന്ന നടപടി അവസാനിപ്പിക്കണം

ഡിജിപി നിയമനത്തില്‍ സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി; നിയമനം യുപിഎസ്‌സി വഴിയാക്കണമെന്ന് സുപ്രീംകോടതി; താല്‍ക്കാലിക ഡിജിപിമാരെ നിയമിക്കുന്ന നടപടി അവസാനിപ്പിക്കണം

ന്യൂഡല്‍ഹി: ഡിജിപി നിയമനത്തില്‍ സുപ്രീംകോടതിയുടെ മാര്‍ഗനിര്‍ദേശം. താല്‍ക്കാലിക ഡിജിപിമാരെ നിയമിക്കുന്ന നടപടി അവസാനിപ്പിക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു. ഡിജിപിമാര്‍ വിരമിക്കുന്നതിന് മൂന്ന് മാസം മുമ്പ് നിയമിക്കുന്നവരുടെ പട്ടിക തയ്യാറാക്കണം. യുപിഎസ്‌സി പാനലില്‍ നിന്ന് നിയമനം നടത്തണമെന്നും കോടതി നിര്‍ദേശിച്ചു. ഡിജിപിമാര്‍ക്ക് രണ്ട് വര്‍ഷം കാലാവധി ഉറപ്പാക്കണമെന്നും സുപ്രീംകോടതി ഉത്തരവില്‍ വ്യക്തമാക്കുന്നു. അതേസമയം പൊലീസിനെ സ്വതന്ത്രമാക്കാനും നിയമവാഴ്ച സുതാര്യമായി നടപ്പാക്കാനും വിധി ഉപകരിക്കുമെന്നും മുന്‍ ഡിജിപി ടി.പി.സെന്‍കുമാര്‍ പറഞ്ഞു.