ബാലശിക്ഷാനിയമം സുപ്രീംകോടതി പുനഃപരിശോധിക്കുന്നു

ബാലശിക്ഷാനിയമം സുപ്രീംകോടതി പുനഃപരിശോധിക്കുന്നു

ന്യൂഡല്‍ഹി:ബാലശിക്ഷാനിയമം സുപ്രീംകോടതി പുനഃപരിശോധിക്കുന്നു. ബാലശിക്ഷാ നിയമത്തിലെ പ്രായപൂര്‍ത്തി സംബന്ധിച്ച നിര്‍വചനം പുനപരിശോധിക്കണമെന്നാവശ്യപ്പെട്ടുള്ള സുബ്രഹ്മണ്യം സ്വാമിയുടെ ഹര്‍ജി പരിഗണിക്കാന്‍ കോടതി തീരുമാനിച്ചു. ഡല്‍ഹി കൂട്ട ബലാത്സംഗക്കേസിന്റെ പശ്ചാത്തലത്തിലാണ് സുബ്രഹ്മണ്യം സ്വാമി ഹര്‍ജി നല്‍കിയത്. 18 വയസെന്ന പ്രായപരിധിക്ക് പകരം ശാരീരികവും ബൗദ്ധികവുമായ വളര്‍ച്ച പരിഗണിച്ച് ബാലശിക്ഷാ നിയമത്തില്‍ മാറ്റങ്ങള്‍ വരുത്തണമെന്നാണ് സ്വാമിയുടെ ആവശ്യം.    

1 7 8 9