പത്തനംതിട്ട ശ്രീധരന്‍ പിള്ളയ്ക്ക് തന്നെയെന്ന് ഏകദേശ ധാരണ; കെ സുരേന്ദ്രനെ തള്ളി പാര്‍ട്ടി നേതൃത്വം

പത്തനംതിട്ട ശ്രീധരന്‍ പിള്ളയ്ക്ക് തന്നെയെന്ന് ഏകദേശ ധാരണ; കെ സുരേന്ദ്രനെ തള്ളി പാര്‍ട്ടി നേതൃത്വം

ചെങ്ങന്നൂര്‍: പത്തനംതിട്ട പാര്‍ലമെന്റ് മണ്ഡലത്തില്‍ സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ള തന്നെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയാകുമെന്ന് ഏതാണ്ട് ഉറപ്പിച്ചു. പാര്‍ട്ടി ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ ഇവിടെ സ്ഥാനാര്‍ത്ഥിയാകുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍, നേതൃത്വത്തില്‍ നിന്ന് ലഭിക്കുന്ന സൂചന പ്രകാരം ശ്രീധരന്‍ പിള്ള തന്നെ സ്ഥാനാര്‍ത്ഥിയാകുമെന്നാണ്. അതേസമയം, ശബരിമല ഉള്‍പ്പെടുന്ന മണ്ഡലത്തില്‍ കെ.സുരേന്ദ്രനെ ഒഴിവാക്കാനുള്ള നീക്കം സംഘപരിവാറിനുള്ളില്‍ പൊട്ടിത്തെറിക്ക് കാരണമായിട്ടുണ്ടെന്നാണ് സൂചന. മാര്‍ച്ച് 16ന് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടക്കുമ്പോള്‍ കേന്ദ്ര നേതൃത്വം ഇടപെട്ടില്ലെങ്കില്‍ സുരേന്ദ്രന്റെ പേര് ഉണ്ടാകില്ല. ശബരിമല വിഷയത്തില്‍ […]

സുരേന്ദ്രനെ പതിനാല് ദിവസത്തേക്ക് റിമാന്റ് ചെയ്തു

സുരേന്ദ്രനെ പതിനാല് ദിവസത്തേക്ക് റിമാന്റ് ചെയ്തു

പത്തനംതിട്ട: നിലയ്ക്കലില്‍ നിന്ന് ഇന്നലെ അറസ്റ്റിലായ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനെ റിമാന്‍ഡ് ചെയ്തു. പതിനാല് ദിവസത്തേക്കാണ് റിമാന്റ് ചെയ്തിരിക്കുന്നത്. സുരേന്ദ്രന്‍ ഉള്‍പ്പെടെ അറസ്റ്റ് ചെയ്ത മൂന്ന് പേരെയും കൊട്ടാരക്കര സബ്  ജയിലിലേക്ക് കൊണ്ടുപോകും.

പരസ്യസംവാദത്തിന് ഞങ്ങള്‍ തയാര്‍; തോമസ് ഐസക്കിന്റെ വെല്ലുവിളി ഏറ്റെടുത്ത് കെ.സുരേന്ദ്രന്‍

പരസ്യസംവാദത്തിന് ഞങ്ങള്‍ തയാര്‍; തോമസ് ഐസക്കിന്റെ വെല്ലുവിളി ഏറ്റെടുത്ത് കെ.സുരേന്ദ്രന്‍

കൊച്ചി: നോട്ട് അസാധുവാക്കല്‍ വിഷയത്തില്‍ ധനമന്ത്രി തോമസ് ഐസക്കിന്റെ വെല്ലുവിളി ഏറ്റെടുത്ത് ബിജെപി നേതാവ് കെ.സുരേന്ദ്രന്‍. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് പരസ്യസംവാദത്തിന് തയാറെന്ന് സുരേന്ദ്രന്‍ അറിയിച്ചത്. ”ധനമന്ത്രി തോമസ് ഐസക്കിന്റെ മോദി വിരുദ്ധ പ്രചാരണം തുടര്‍ന്നുകൊണ്ടേയിരിക്കുകയാണ്. നോട്ടുനിരോധനം കൊണ്ട് ഒരു ഗുണവും രാജ്യത്തിനില്ലെന്നും വലിയ രാജ്യദ്രോഹ നടപടി ആയിപ്പോയെന്നും അദ്ദേഹം വീണ്ടും വാദിക്കുകയാണ്. മാത്രമല്ല അദ്ദേഹം പരസ്യസംവാദത്തിനു വെല്ലുവിളിച്ചിരിക്കുന്നു. സംഘികള്‍ അദ്ദേഹത്തിന്റെ പോസ്റ്റിനു കീഴെ കമന്റിടുന്നത് നിര്‍ത്തണമെന്നും. പരസ്യസംവാദത്തിന് ഞങ്ങള്‍ തയാര്‍. എവിടെ വരണമെന്നും എപ്പോള്‍ വരണമെന്നും സാര്‍ […]

പരവൂര്‍ വെടിക്കെട്ടപകടം: 112 മരണം, മുഖ്യകരാറുകാരനും മരിച്ചു

പരവൂര്‍ വെടിക്കെട്ടപകടം: 112 മരണം, മുഖ്യകരാറുകാരനും മരിച്ചു

തിരുവനന്തപുരം: കൊല്ലം പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ വെടിക്കെട്ടിനു നേതൃത്വം നല്‍കിയ മുഖ്യകരാറുകാരന്‍ കഴക്കൂട്ടം സ്വദേശി സുരേന്ദ്രന്‍ (67) മരിച്ചു. ശരീരത്തില്‍ 90 ശതമാനത്തോളം പൊള്ളലേറ്റ സുരേന്ദ്രന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ബേണിങ് ഐസിയുവിലായിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ഡയാലിസിസിന് വിധേയനാക്കുകയും ചെയ്തിരുന്നു. ഇതോടെ വെടിക്കെട്ട് ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 112 ആയി. സുരേന്ദ്രന്റെ മകന്‍ ഉമേഷിനെയും (35) ഞായറാഴ്ച പുലര്‍ച്ചെയോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍, കൊല്ലം ശങ്കേഴ്‌സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ഇളയ മകന്‍ ദീപു(33)വിനെക്കുറിച്ച് വിവരമില്ലെന്നാണു പൊലീസ് പറയുന്നത്. […]

ഖനനമാഫിയയ്ക്ക് ഒത്താശചെയ്യുന്നതില്‍ എളമരവും കുഞ്ഞാലിക്കുട്ടിയും സയാമീസ് ഇരട്ടകള്‍: കെ.സുരേന്ദ്രന്‍

ഖനനമാഫിയയ്ക്ക് ഒത്താശചെയ്യുന്നതില്‍ എളമരവും കുഞ്ഞാലിക്കുട്ടിയും സയാമീസ് ഇരട്ടകള്‍: കെ.സുരേന്ദ്രന്‍

കോഴിക്കോട് ജില്ലയിലെ അനധികൃത ഖനനം ബി.ജെ.പി അനുവദിക്കില്ലെന്നും ഇതിനെതിരേ ശക്തമായ പ്രതിഷേധമുയര്‍ത്തുമെന്നും ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍. അനധികൃത ഖനനത്തിന് വ്യവസായ മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി ഒത്താശ ചെയ്യുകയാണെന്നും മുന്‍ എല്‍.ഡി.എഫ് സര്‍ക്കാരിലെ വ്യവസായ മന്ത്രി എളമരം കരീമിന്റെ കാലത്താണ് കേരളത്തില്‍ ഖനനമാഫിയ പിടിമുറുക്കിയതെന്നും അദ്ദേഹം പറഞ്ഞു. ചക്കിട്ടപ്പാറയില്‍ ഖനനം നടത്താന്‍ ഒരുങ്ങുന്ന എം.എസ്.പി.എല്‍ കമ്പനിക്ക് കര്‍ണാടകയിലെ ഖനി മാഫിയയുമായി ബന്ധമുണ്ടെന്നും  ഇവിടെ ഖനനം നടന്നാല്‍ ആയിരത്തിലധികം കുടുംബങ്ങള്‍ക്ക് കുടിവെള്ളം എന്നെന്നേയ്ക്കുമായി നഷ്ടപ്പെടുന്ന സ്ഥിതിയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. […]