അയ്യന്റെ പേരിൽ വോട്ടഭ്യർത്ഥന; സുരേഷ് ഗോപി ഇന്ന് വിശദീകരണം നൽകും

അയ്യന്റെ പേരിൽ വോട്ടഭ്യർത്ഥന; സുരേഷ് ഗോപി ഇന്ന് വിശദീകരണം നൽകും

അയ്യപ്പനാമത്തിൽ വോട്ടഭ്യർത്ഥന നടത്തി പെരുമാറ്റ ചട്ടം ലംഘിച്ചെന്ന പരാതിയിൽ തൃശൂരിലെ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപി ഇന്ന് വിശദീകരണം നൽകും.   ചട്ടലംഘനം നടത്തിയില്ലെന്ന വിശദീകരണമാണ്  സുരേഷ് ഗോപി  നൽകുകയെന്നാണ് വിവരം. വിഷയത്തിൽ 48 മണിക്കൂറിനുള്ളിൽ വിശദീകരണം നൽകണമെന്നാവശ്യപ്പെട്ട് തൃശൂർ ജില്ലാ കളക്ടർ ടി.വി അനുപമ സുരേഷ് ഗോപിക്ക് നോട്ടീസ് നൽകിയിരുന്നു. ഈ സമയപരിധി ഇന്ന് രാത്രിയോടെയാണ് അവസാനിക്കുക. കഴിഞ്ഞ ദിവസമാണ് തേക്കിൻകാട് മൈതാനത്ത് നടന്ന എൻഡിഎ തെരഞ്ഞെടുപ്പ് കൺവെൻഷനിൽ സുരേഷ് ഗോപി ശബരിമല വിഷയത്തെപ്പറ്റി പരാമർശിച്ചത്. എന്റെ […]

സുരേഷ് ഗോപിയുടേത് സാമൂഹ്യ സൗഹാര്‍ദ്ദം തകര്‍ക്കുന്ന നടപടി; ദൈവത്തെ വോട്ടില്‍ വലിച്ചിഴക്കരുതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍

സുരേഷ് ഗോപിയുടേത് സാമൂഹ്യ സൗഹാര്‍ദ്ദം തകര്‍ക്കുന്ന നടപടി; ദൈവത്തെ വോട്ടില്‍ വലിച്ചിഴക്കരുതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍

തൃശൂര്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും രാജ്യസഭാംഗവും നടനുമായ സുരേഷ് ഗോപി അയ്യപ്പന്റെ പേരില്‍ വോട്ടു ചോദിച്ച സംഭവത്തില്‍ വിശദീകരണവുമായി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കാറാം മീണ. സുരേഷ് ഗോപിയുടേത് സാമൂഹ്യ സൗഹാര്‍ദ്ദം തകര്‍ക്കുന്ന നടപടിയാണെന്ന് ടിക്കാറാം മീണ പറഞ്ഞു. മതവും വിശ്വാസവും വ്യക്തിപരമായ കാര്യമാണ്. പക്ഷേ ദൈവത്തെ വോട്ടില്‍ വലിച്ചിഴക്കാന്‍ പാടില്ല. സുപ്രീംകോടതി വിധിയുടെ ലംഘനമാണത്. സുരേഷ് ഗോപി ഉത്തരവാദിത്തമുള്ള മനുഷ്യനാണ്. അദ്ദേഹം കാര്യങ്ങള്‍ മനസിലാക്കി തെരഞ്ഞെടുപ്പ് കമ്മിഷനുമായി സഹകരിക്കും എന്നാണ് പ്രതീക്ഷയെന്നും ടിക്കറാം മീണ പറഞ്ഞു. സുരേഷ് […]

ഹര്‍ത്താല്‍ അനുകൂലികള്‍ സുരേഷ് ഗോപിയുടെ വാഹനം തടഞ്ഞു

ആലപ്പുഴ: ഹര്‍ത്താല്‍ അനുകൂലികള്‍ സുരേഷ് ഗോപി എം.പിയുടെ വാഹനം തടഞ്ഞു. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് പ്രചരണത്തിനു എത്തിയതായിരുന്നു സുരേഷ് ഗോപി. പിന്നീട് പൊലീസ് എത്തി സമരക്കാരെ നീക്കം ചെയ്തു. പലയിടത്തും ഹര്‍ത്താലിനിടെ ആക്രമണം നടന്നു. ആലപ്പുഴയില്‍ ബസ് തടഞ്ഞ 11 പേരെ കസ്റ്റഡിയില്‍ എടുത്തു. തിരുവനന്തപുരം തമ്പാനൂരില്‍ കെഎസ്ആര്‍ടിസി സര്‍വീസ് നിര്‍ത്തിവെക്കാന്‍ പൊലീസ് നിര്‍ദേശിച്ചു. പാലക്കാട് കെഎസ്ആര്‍ടിസി ബസുകള്‍ ഹര്‍ത്താല്‍ അനുകൂലികള്‍ തടയുന്നു. സ്വകാര്യ ബസുകള്‍ ഓടുന്നില്ല.പാലക്കാട് അൻപതോളം പേർ പൊലീസ് കസ്റ്റഡിയിലാണ്. കൂടുതൽ പൊലീസ് സേന എത്തിയതോടെ […]

നികുതി വെട്ടിപ്പ് മാത്രമല്ല, ട്രാഫിക് നിയമലംഘനവും; സൂപ്പര്‍ കാര്‍ സൂപ്പര്‍ വേഗത്തിലോടിച്ച താരങ്ങള്‍ക്കെതിരെ നടപടിയില്ല

നികുതി വെട്ടിപ്പ് മാത്രമല്ല, ട്രാഫിക് നിയമലംഘനവും; സൂപ്പര്‍ കാര്‍ സൂപ്പര്‍ വേഗത്തിലോടിച്ച താരങ്ങള്‍ക്കെതിരെ നടപടിയില്ല

നികുതി വെട്ടിച്ച് ആഢംബര വാഹനം രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ താരങ്ങളുടെ ട്രാഫിക് നിയമലംഘനവും. നടനും രാജ്യസഭാംഗവുമായ സുരേഷ് ഗോപി, ഫഹദ് ഫാസില്‍ എന്നിവരുടെ ട്രാഫിക് നിയമലംഘനം സംബന്ധിച്ച വിവരങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. വ്യാജ വിലാസത്തിലാണ് വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് എന്നതിനാല്‍ നടപടി സ്വീകരിക്കുക ബുദ്ധിമുട്ടാണെന്നാണ് ബന്ധപ്പെട്ട അധികൃതരുടെ വിശദീകരണം. ഇക്കഴിഞ്ഞ ജൂണിന് ശേഷം സുരേഷ് ഗോപിയുടെ ആഢംബര വാഹനം അമിത വേഗത്തില്‍ സഞ്ചരിച്ചത് പന്ത്രണ്ട് തവണയാണ്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നുമാണ് ഇക്കാര്യങ്ങള്‍ വ്യക്തമായത്. ഫഹദ് […]

പോണ്ടിച്ചേരിയിലെ വ്യാജവിലാസത്തില്‍ വാഹന രജിസ്‌ട്രേഷന്‍ നടത്തിയവരില്‍ സുരേഷ് ഗോപിയും; സര്‍ക്കാരിന് നഷ്ടം 15 ലക്ഷം രൂപ

പോണ്ടിച്ചേരിയിലെ വ്യാജവിലാസത്തില്‍ വാഹന രജിസ്‌ട്രേഷന്‍ നടത്തിയവരില്‍ സുരേഷ് ഗോപിയും; സര്‍ക്കാരിന് നഷ്ടം 15 ലക്ഷം രൂപ

കൊച്ചി: അമല പോളിനും ഫഹദ് ഫാസിലിനും പിന്നാലെ നടനും രാജ്യസഭാ എംപിയുമായ സുരേഷ് ഗോപിയും വ്യാജ മേല്‍വിലാസം ഉപയോഗിച്ച് പോണ്ടിച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്തതായി കണ്ടെത്തി. സുരേഷ് ഗോപിയുടെ ആഡംബര കാറായ PY 01 BA 999 നമ്പര്‍ ഓഡി ക്യൂ സെവന്‍ ആണ് പോണ്ടിച്ചേരിയിലെ വ്യാജവിലാസത്തില്‍ രജിസ്റ്റര്‍ ചെയ്ത് കേരളത്തില്‍ ഓടിക്കുന്നത്. ഈ കാര്‍ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തിരുന്നുവെങ്കില്‍ അദ്ദേഹം 15 ലക്ഷം രൂപ നികുതി അടയ്‌ക്കേണ്ടി വരുമായിരുന്നു. എന്നാല്‍ പുതുച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്തതോടെ […]

സിനിമയിലേയ്ക്ക് ഞാന്‍ തിരിഞ്ഞുനോക്കാറില്ല: സുരേഷ്‌ഗോപി

സിനിമയിലേയ്ക്ക് ഞാന്‍ തിരിഞ്ഞുനോക്കാറില്ല: സുരേഷ്‌ഗോപി

അമ്മയിലെ ബഹളത്തെക്കുറിച്ചും ദിലീപിന്റെ അറസ്റ്റിനെക്കുറിച്ചും അധികമൊന്നും പറഞ്ഞിട്ടില്ല സുരേഷ് ഗോപി. കാരണം ലളിതം. മലയാളത്തിന്റെ ആക്ഷന്‍ സൂപ്പര്‍സ്റ്റാര്‍ ഇപ്പോള്‍ ഒരു നടന്‍ മാത്രമല്ല. പാര്‍ലമെന്റംഗം കൂടിയാണ്. നാടൊട്ടുക്ക് ഓടിനടന്ന് പ്രവര്‍ത്തിക്കുന്ന ആളാണ്. അവശരുടെ വിളി കേട്ടാല്‍ ഓടിയെത്തുന്ന ആളാണ്. സിനിമയില്‍ ഉള്ള കാലത്ത് പോലുമുണ്ടായിട്ടില്ല ഇത്രയും തിരക്ക്. സുരേഷ് ഗോപി സിനിമയെ മറന്നുവോ എന്ന് ആരെങ്കിലും സംശയിച്ചാല്‍ തെറ്റ് പറയാനാവില്ല. പക്ഷേ, അതിന് കണിശമായ മറുപടിയുണ്ട് അദ്ദേഹത്തിന്. പഴയ പഞ്ചോടുകൂടി തന്നെ അത് പറയുകയും ചെയ്യും. ‘സിനിമയിലേയ്ക്ക് […]

‘ഇത്രയും നീചമായ സിനിമാ ലോകത്തേക്ക് ഇനി ഞാനില്ല.’; മൂന്നു പതിറ്റാണ്ടു നീണ്ടുനിന്ന അഭിനയം സുരേഷ് ഗോപി നിര്‍ത്താനുള്ള കാരണം?

‘ഇത്രയും നീചമായ സിനിമാ ലോകത്തേക്ക് ഇനി ഞാനില്ല.’; മൂന്നു പതിറ്റാണ്ടു നീണ്ടുനിന്ന അഭിനയം സുരേഷ് ഗോപി നിര്‍ത്താനുള്ള കാരണം?

‘ഇത്രയും നീചമായ സിനിമാ ലോകത്തേക്ക് ഇനി ഞാനില്ല.’ മൂന്നു പതിറ്റാണ്ടു നീണ്ടുനിന്ന അഭിനയലോകത്തു നിന്ന് താന്‍ പിന്‍മാറുന്നു എന്നു ഒരു സുപ്രഭാതത്തില്‍ സുരേഷ് ഗോപിയെ കൊണ്ട് പറയിപ്പിച്ചതിന്റെ കാരണം എന്താണെന്ന് അറിയാമോ? മറ്റൊന്നുമല്ല. ഇത്രയും കാലം സിനിമയില്‍ നിറഞ്ഞു നിന്നിട്ടും തന്റെ അച്ഛന്‍ മരിച്ചപ്പോള്‍ ഒരാള്‍ പോലും വന്ന് തന്നെ സമാധാനിപ്പിക്കാന്‍ എത്തിയില്ലെന്നാണ് സുരേഷ് ഗോപിയുടെ പരാതി. അതുകൊണ്ടാണ് ഇനി നീചമായ സിനിമാ ലോകത്തേക്ക് താനില്ലെന്നു സുരേഷ് ഗോപി പറയാന്‍ കാരണം. കഴിഞ്ഞ വര്‍ഷമായിരുന്നു സുരേഷ് ഗോപിയുടെ […]

മുഖ്യമന്ത്രി എംപിമാരുടെ യോഗത്തിലേക്ക് ക്ഷണിച്ചില്ല; പ്രതിഷേധവുമായി സുരേഷ്‌ഗോപി

മുഖ്യമന്ത്രി എംപിമാരുടെ യോഗത്തിലേക്ക് ക്ഷണിച്ചില്ല; പ്രതിഷേധവുമായി സുരേഷ്‌ഗോപി

ന്യൂഡല്‍ഹി: നോട്ട് പിന്‍വലിക്കലുമായി ബന്ധപ്പെട്ട് സഹകരണമേഖല നേരിടുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച യോഗത്തിലേക്ക് സുരേഷ് ഗോപി എംപിയെ ക്ഷണിച്ചില്ലെന്ന് പരാതി. പാര്‍ലമെന്റില്‍ കേരളത്തില്‍ നിന്നുളള ആഗ്ലോ ഇന്ത്യന്‍ പ്രതിനിധിയായ റിച്ചാര്‍ഡ് ഹേയെയും മുഖ്യമന്ത്രി യോഗത്തിലേക്ക് ക്ഷണിച്ചിരുന്നില്ല. ഇതേ തുടര്‍ന്ന് യോഗത്തിലേക്ക് ക്ഷണിക്കാതിരുന്നതില്‍ പ്രതിഷേധം അറിയിക്കാനെത്തിയ സുരേഷ് ഗോപിയെ അനുനയിപ്പിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. നോട്ട് അസാധുവായതിനെ തുടര്‍ന്ന് സഹകരണ ബാങ്കുകള്‍ നേരിടുന്ന പ്രതിസന്ധി പരിഹരിക്കാനായി കേന്ദ്രമന്ത്രിമാരെ കണ്ട് ചര്‍ച്ച നടത്തുന്നതിന് മുന്നോടിയായിട്ടാണ് മുഖ്യമന്ത്രി പിണറായി […]

‘കുത്തേറ്റ് ഏറെ നാള്‍ ഇരിക്കാനാവില്ല, ഇത് വെറും സൂചന മാത്രം’: സുരേഷ് ഗോപി

‘കുത്തേറ്റ് ഏറെ നാള്‍ ഇരിക്കാനാവില്ല, ഇത് വെറും സൂചന മാത്രം’: സുരേഷ് ഗോപി

കൊച്ചി: പാക് അധീന കശ്മീരിലെ തീവ്രവാദ കേന്ദ്രങ്ങള്‍ ആക്രമിച്ചത് വെറും ഒരു സൂചന മാത്രമെന്ന് നടന്‍ സുരേഷ് ഗോപി. ഇതൊരു സൂചന മാത്രമാണ്. ആര്‍ക്കും ഒരു ആശങ്കയും വേണ്ട. അതിര്‍ത്തിയില്‍ പൊലിഞ്ഞ ജീവനുകള്‍ക്ക് പകരം വീട്ടുമെന്ന് സുരേഷ് ഗോപി. സ്വന്തം ജീവന്‍ പണയം വെച്ച് നടത്തിയ ഈ ആക്രമണത്തെ എതിര്‍ക്കാന്‍ ഒരു ലോക രാഷ്ട്രങ്ങള്‍ക്കും തോന്നില്ലെന്നും,എല്ലാ രാഷ്ട്രങ്ങളുടെയും പിന്തുണ ഇന്ത്യയ്ക്കുണ്ടാവുമെന്നും സുരേഷ് ഗോപി പറഞ്ഞു. നമ്മള്‍ നമ്മളെ സംരക്ഷിക്കുക മാത്രമാണ് ചെയ്തത്. കുത്തേറ്റ് ഇങ്ങനെ എത്ര നാള്‍ […]

ആറന്മുള എയര്‍പോര്‍ട്ടിന്റെ സാംഗത്യം ഇന്നില്ല; ലക്ഷ്മണ രേഖയല്ല, ശ്രീരാമ രേഖ തന്നെ വരച്ചു അതിരു തീരുമാനിക്കണമെന്ന് സുരേഷ് ഗോപി എംപി

ആറന്മുള എയര്‍പോര്‍ട്ടിന്റെ സാംഗത്യം ഇന്നില്ല; ലക്ഷ്മണ രേഖയല്ല, ശ്രീരാമ രേഖ തന്നെ വരച്ചു അതിരു തീരുമാനിക്കണമെന്ന് സുരേഷ് ഗോപി എംപി

കൊച്ചി: ആറന്മുള എയര്‍പോര്‍ട്ട് ഒരു ദുഷിച്ച വികസനത്തിന്റെ പേരാണെന്നും അതിന്റെ സാംഗത്യം ഇന്നില്ലെന്നും സുരേഷ് ഗോപി എംപി. ആസ്റ്റര്‍ മെഡ്‌സിറ്റി പെരിയാര്‍ ശുചീകരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൃഷിയോഗ്യമല്ലാത്ത വെള്ളക്കെട്ടുകള്‍ നികത്തി ഓരോരുത്തരുടേയും നെഞ്ചത്തോട്ടു വിമാനത്താവളം നിര്‍മിക്കുകയെന്നു പറയാന്‍ സാധിക്കും. വികസനത്തിനു നേരെ ലക്ഷ്മണ രേഖയല്ല, ശ്രീരാമ രേഖ തന്നെ വരച്ചു അതിരു തീരുമാനിക്കണം. വരാനുള്ള തലമുറയുടെ ദൃഢമായ അവകാശമാണു പ്രകൃതിയെന്നും അദ്ദേഹം പറഞ്ഞു. ആസ്റ്റര്‍ മെഡ്‌സിറ്റിയുടെ പെരിയാര്‍ ശുചകരണ പദ്ധതി ‘ലെറ്റ്‌സ് ട്രീറ്റ് മദര്‍ […]