പ്രവാസി അധ്യാപകരുടെ തുല്യതാ സര്‍ട്ടിഫിക്കറ്റ് പ്രശ്‌നം; ഇളവിന് ശ്രമം നടക്കുകയാണെന്ന് സുഷമ സ്വരാജ്

പ്രവാസി അധ്യാപകരുടെ തുല്യതാ സര്‍ട്ടിഫിക്കറ്റ് പ്രശ്‌നം; ഇളവിന് ശ്രമം നടക്കുകയാണെന്ന് സുഷമ സ്വരാജ്

ന്യൂഡല്‍ഹി: യുഎഇയില്‍ അധ്യാപകരായി ജോലിനോക്കുന്നവര്‍ തുല്യതാ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന നിബന്ധനയില്‍ ഇളവു വരുത്തുന്നതിനു നയതന്ത്ര നടപടികള്‍ സ്വീകരിച്ചു വരികയാണെന്നു വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. ജോലി നഷ്ടപ്പെടാതിരിക്കണമെങ്കില്‍ തുല്യതാ സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിബന്ധന ഒട്ടേറെ മലയാളി അധ്യാപകര്‍ക്കു പ്രതിസന്ധി സൃഷ്ടിച്ചതു ചൂണ്ടിക്കാട്ടി എന്‍.കെ.പ്രേമചന്ദ്രന്‍ എംപി നല്‍കിയ കത്തിനുള്ള മറുപടിയിലാണു മന്ത്രി ഇക്കാര്യം അറിയിച്ചത്. തുല്യതാ സര്‍ട്ടിഫിക്കറ്റ് ലഭിക്കണമെങ്കില്‍ പഠിച്ച സര്‍വകലാശാലയില്‍നിന്നുള്ള സര്‍ട്ടിഫിക്കറ്റിനു പുറമേ, റഗുലര്‍ കോഴ്‌സാണു പഠിച്ചതെന്ന രേഖകൂടി നിര്‍ബന്ധമാക്കിയതാണു പ്രശ്‌നകാരണം.പ്രൈവറ്റായി പഠിച്ചു സര്‍വകലാശാലകളില്‍നിന്നു ബിരുദം നേടിയവര്‍ക്ക് ഈ […]

ആഭ്യന്തരയുദ്ധം രൂക്ഷം; സുഷമാ സ്വരാജിന്റെ സിറിയന്‍ സന്ദര്‍ശനം മാറ്റിവെച്ചു

ആഭ്യന്തരയുദ്ധം രൂക്ഷം; സുഷമാ സ്വരാജിന്റെ സിറിയന്‍ സന്ദര്‍ശനം മാറ്റിവെച്ചു

ന്യൂഡല്‍ഹി: വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് നടത്താനിരുന്ന സിറിയന്‍ സന്ദര്‍ശനം മാറ്റിവെച്ചു. സിറിയന്‍ സര്‍ക്കാരുമായി കൂടിയാലോചിച്ച ശേഷം പുതിയ തീയതി അറിയിക്കുമെന്നു വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ അറിയിച്ചു. സിറിയയില്‍ ആഭ്യന്തരയുദ്ധം മൂര്‍ച്ഛിച്ചതു കണക്കിലെടുത്താണ് സന്ദര്‍ശനം മാറ്റിവെച്ചത്. അടുത്തയാഴ്ചയായിരുന്നു സുഷമ സിറിയ സന്ദര്‍ശിക്കാനിരുന്നത്. സിറിയയില്‍ ആഭ്യന്തരയുദ്ധം പൊട്ടിപ്പുറപ്പെട്ടതിനുശേഷം ആദ്യമായാണ് ഇന്ത്യന്‍ വിദേശകാര്യമന്ത്രി അവിടെ സന്ദര്‍ശനം നടത്താനൊരുങ്ങുന്നത്.

ഇറാഖില്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയ 39 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടെന്ന് സുഷമ സ്വരാജ്

ഇറാഖില്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയ 39 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടെന്ന് സുഷമ സ്വരാജ്

ന്യൂഡല്‍ഹി: ഇറാഖില്‍ ബന്ദികളായിരുന്ന ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടെന്ന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്. ഭീകരര്‍ തട്ടിക്കൊണ്ടുപോയ 39 ഇന്ത്യക്കാരാണ് കൊല്ലപ്പെട്ടത്. രാജ്യസഭയിലാണ് മന്ത്രിയുടെ പ്രസ്താവന. 2014ല്‍  മൊസൂളില്‍ നിന്നാണ് ഇവരെ ഐഎസ് ഭീകരർ തട്ടിക്കൊണ്ടുപോയതെന്നും സുഷമ സ്വരാജ് പറഞ്ഞു. ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ കേന്ദ്രസർക്കാർ നടത്തുന്നതിനിടെയാണു മരണവിവരം പുറത്തുവരുന്നത്.  കൂട്ടശവക്കുഴികളിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഡിഎന്‍എ പരിശോധനയിലൂടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു. അടുത്തിടെ കാണാതായവരുടെ ബന്ധുക്കളിൽനിന്നു ഡിഎന്‍എ പരിശോധനകൾക്കായി സാംപിൾ ശേഖരിച്ചിരുന്നു. പഞ്ചാബ്, ഹിമാചല്‍, ബംഗാള്‍ സ്വദേശികളാണ് മരിച്ചവര്‍. മൃതദേഹാവശിഷ്ടങ്ങള്‍ ഇന്ത്യയിലെത്തിക്കുമെന്നും മന്ത്രി പറഞ്ഞു. ഭീകരരിൽനിന്നു മൊസൂൾ […]

പാക്ക് പൗരന്‍മാര്‍ക്ക് ദീപാവലി സമ്മാനവുമായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം; യോഗ്യരായവര്‍ക്കെല്ലാം എത്രയും വേഗം മെഡിക്കല്‍ വിസ അനുവദിക്കുമെന്ന് സുഷമ സ്വരാജ്

പാക്ക് പൗരന്‍മാര്‍ക്ക് ദീപാവലി സമ്മാനവുമായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം; യോഗ്യരായവര്‍ക്കെല്ലാം എത്രയും വേഗം മെഡിക്കല്‍ വിസ അനുവദിക്കുമെന്ന് സുഷമ സ്വരാജ്

ന്യൂഡല്‍ഹി: പാക്ക് പൗരന്‍മാര്‍ക്ക് ദീപാവലി സമ്മാനവുമായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം. ഇന്ത്യയില്‍ ചികിത്സ തേടുന്നതിനായി അപേക്ഷ സമര്‍പ്പിച്ചിട്ടുള്ള പാക്ക് പൗരന്‍മാരില്‍ യോഗ്യരായവര്‍ക്കെല്ലാം എത്രയും വേഗം മെഡിക്കല്‍ വിസ അനുവദിക്കുമെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ് വ്യക്തമാക്കി. ട്വിറ്ററിലൂടെയാണ് വിദേശകാര്യ മന്ത്രി ഇക്കാര്യം അറിയിച്ചത്. ഇന്ത്യയില്‍ ചികിത്സയില്‍ കഴിയുന്ന പാകിസ്താന്‍ സ്വദേശിയുടെ മകള്‍ക്ക് പിതാവിനെ സന്ദര്‍ശിക്കുന്നതിനും വിസ അനുവദിക്കുമെന്ന് മന്ത്രി ട്വിറ്ററിലൂടെ വ്യക്തമാക്കി. ഡല്‍ഹിയില്‍ ചികിത്സയില്‍ കഴിയുന്ന പാക്ക് പൗരന്റെ മകളായ അമ്‌ന ഷമീനാണ് ട്വിറ്ററിലൂടെ മന്ത്രി ഇക്കാര്യം […]

കാണാതായ ഇന്ത്യക്കാര്‍ മരിച്ചുവെന്ന് പറയാനാകില്ലെന്ന് സുഷമ സ്വരാജ്

കാണാതായ ഇന്ത്യക്കാര്‍ മരിച്ചുവെന്ന് പറയാനാകില്ലെന്ന് സുഷമ സ്വരാജ്

  ന്യൂഡല്‍ഹി: ഇറാഖില്‍നിന്ന് കാണാതായ 39 ഇന്ത്യക്കാര്‍ മരിച്ചുവെന്ന് പറയാനാവില്ലെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. വ്യക്തമായ തെളിവില്ലാതെ അങ്ങനെ ചെയ്യുന്നത് കുറ്റകരമാണെന്നും തെറ്റുചെയ്യാന്‍ തനിക്കാവില്ലെന്നും അവര്‍ പാര്‍ലമെന്റില്‍ വ്യക്തമാക്കി. വിഷയത്തില്‍ കേന്ദ്രമന്ത്രി സഭയെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന ആരോപണത്തോട് പ്രതികരിക്കവെയാണ് സുഷമ സ്വരാജ് ഇക്കാര്യം വ്യക്തമാക്കിയത്. കാണാതായ ഇന്ത്യക്കാര്‍ക്കുവേണ്ടി തിരച്ചില്‍ നടത്തുകയെന്നത് സര്‍ക്കാരിന്റെ കടമയാണെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. ഇതുവരെ നടത്തിയ തിരച്ചിലില്‍ മൃതദേഹങ്ങളൊ, ചോരപ്പാടുകളൊ, ഇന്ത്യക്കാര്‍ മരിച്ചുവെന്ന് വ്യക്തമാക്കുന്ന രേഖകളോ, ഐ.എസ് പുറത്തുവിട്ട ദൃശ്യങ്ങളൊ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് സുഷമ […]

രാഷ്ട്രപതി തെരഞ്ഞെടുപ്പ്: സുഷമാ സ്വരാജും മുരളീ മനോഹര്‍ ജോഷിയും സാധ്യതാ പട്ടികയില്‍

രാഷ്ട്രപതി തെരഞ്ഞെടുപ്പ്: സുഷമാ സ്വരാജും മുരളീ മനോഹര്‍ ജോഷിയും സാധ്യതാ പട്ടികയില്‍

ന്യൂഡല്‍ഹി: അടുത്ത രാഷ്ട്രപതിയെകുറിച്ചുള്ള പ്രാഥമിക ചര്‍ച്ചകള്‍ നടക്കുമ്പോള്‍ വിദേശ കാര്യമന്ത്രി സുഷമാ സ്വരാജും മുതിര്‍ന്ന ബിജെപി നേതാവ് മുരളീ മനോഹര്‍ ജോഷിയും ബിജെപിയുടെ സാധ്യതാ പട്ടികയില്‍ മുന്നില്‍. ഇവര്‍ക്ക് പുറമെ ലോക്‌സഭാ സ്പീക്കര്‍ സുമിത്രാ മഹാജന്‍ ജാര്‍ഖണ്ഡ് ഗവര്‍ണര്‍ ദ്രൗപതി മുര്‍മു എന്നിവരും പട്ടികയിലുണ്ടെന്നാണ് റിപ്പോര്‍ട്ട്. ബിജെപിയും ആര്‍എസ്എസും തമ്മില്‍ നടന്ന ചര്‍ച്ചയിലാണ് പേരുകള്‍ ഉരുത്തിരിഞ്ഞത്. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിലെ ഫലം പുറത്തു വരുന്നതോടെ സ്ഥാനാര്‍ഥി ആരാണെന്ന കാര്യത്തില്‍ അന്തിമ തീരുമാനവും. 4896 പേരാണ് രാഷ്ട്രപതി […]

സുഷമ സ്വരാജിന്റെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരം

സുഷമ സ്വരാജിന്റെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരം

ന്യൂഡല്‍ഹി: കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന് ഡല്‍ഹി എയിംസ് ആശുപത്രിയില്‍ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി നടത്തി. എയിംസ് ഡയറക്ടര്‍ എം.സി.മിശ്ര. മുതിര്‍ന്ന ഡോക്ടര്‍മാരായ വി.കെ.ബന്‍സല്‍, വി.സീനു, നെഫ്രോളജി വിദഗ്ദ്ധന്‍ സന്ദീപ് മഹാജന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ശസ്ത്രക്രിയ അഞ്ചു മണിക്കൂര്‍ നീണ്ടുനിന്നു. രാവിലെ 9 മണിയോടെ ആരംഭിച്ച ശസ്ത്രക്രിയ ഉച്ചയ്ക്ക് 2.30 ഓടെ അവസാനിച്ചു. ശസ്ത്രക്രിയയ്ക്കു ശേഷം സുഷമയെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റി. ഡോക്ടര്‍മാര്‍ മന്ത്രിയുടെ ആരോഗ്യനില നിരീക്ഷിച്ചു വരികയാണ്. സുഷമയുടെ ബന്ധുവല്ലാത്ത ജീവിച്ചിരിക്കുന്ന […]

ഭീകരത പ്രോത്സാഹിപ്പിക്കുന്നവരെ ഒറ്റപ്പെടുത്തണം: പാക്കിസ്ഥാനെതിരെ സുഷമ യുഎന്നില്‍

ഭീകരത പ്രോത്സാഹിപ്പിക്കുന്നവരെ ഒറ്റപ്പെടുത്തണം: പാക്കിസ്ഥാനെതിരെ സുഷമ യുഎന്നില്‍

ന്യൂയോര്‍ക്ക്: ഭീകരത പ്രോത്സാഹിപ്പിക്കുന്ന പാക്കിസ്ഥാനെ ലോകം ഒറ്റപ്പെടുത്തണമെന്ന് ഇന്ത്യ യുഎന്നില്‍. വിദേശകാര്യമന്ത്രി സുഷമ സ്വരാജ് യുഎന്‍ പൊതുസഭയില്‍ നടത്തിയ പ്രസംഗത്തിലാണ് പാക്കിസ്ഥാനെതിരെ ആഞ്ഞടിച്ചത്. ഭീകരവിരുദ്ധ പോരാട്ടങ്ങളില്‍ പങ്കാളികളാകാത്തവരെ ഒറ്റപ്പെടുത്തണം. ചില രാജ്യങ്ങള്‍ ഭീകരത ഉണ്ടാക്കുകയും വില്‍ക്കുകയും ചെയ്യുന്നു. ഇത്തരം രാജ്യങ്ങള്‍ക്കു ലോകത്തു സ്ഥാനമുണ്ടാകില്ല സുഷമ പറഞ്ഞു. കശ്മീര്‍ ഇന്ത്യയുടേതാണ്. കശ്മീര്‍ എക്കാലവും ഇന്ത്യയുടേതായിരിക്കും. കശ്മീരിനെ ഇന്ത്യയില്‍നിന്ന് ആര്‍ക്കും വേര്‍പ്പെടുത്താനാകില്ല. കശ്മീര്‍ എന്ന സ്വപ്നം പാക്കിസ്ഥാന്‍ ഉപേക്ഷിക്കണം. പാക്കിസ്ഥാനോട് സൗഹൃദം കാട്ടിയപ്പോള്‍ തിരികെ കിട്ടിയത് ഭീകരതയാണെന്നും സുഷമ ആരോപിച്ചു. […]