സിറിയയില്‍ രാസായുധ പ്രയോഗം എന്ന് സംശയം; 70 പേര്‍ കൊല്ലപ്പെട്ടു

സിറിയയില്‍ രാസായുധ പ്രയോഗം എന്ന് സംശയം; 70 പേര്‍ കൊല്ലപ്പെട്ടു

ദമാസ്‌ക്കസ്: സിറിയയില്‍ രാസായുധ പ്രയോഗം എന്ന് സംശയിക്കുന്ന ആക്രമണത്തില്‍ 70 പേര്‍ കൊല്ലപ്പെട്ടു. നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വിമത മേഖലയായ ദൂമയിലാണ് ആക്രമണം ഉണ്ടായിരിക്കുന്നതെന്ന് വൈറ്റ് ഹെല്‍മറ്റ് എന്ന സന്നദ്ധ സംഘടന അറിയിച്ചു. പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്ന് വൈറ്റ് ഹെല്‍മറ്റ് തലവന്‍ അല്‍ സലേഹ് പറഞ്ഞു. സ്ത്രീകളും കുട്ടികളുമാണ് മരിച്ചവരില്‍ കൂടുതലും. ക്ലോറിന്‍ ഗ്യാസ് നിറച്ച വാതകമാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്നാണ് സംശയിക്കുന്നത്. സംഭവസ്ഥലത്തുനിന്ന് ആളുകളെ ഒഴിപ്പിച്ചുകൊണ്ടിരിക്കുകയാണ്. അതേസമയം, രാസപ്രയോഗം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. രാസായുധ […]

ഘൗത്തയിൽ സിറിയൻ സൈന്യത്തിന്റെ വ്യോമാക്രമണം തുടരുന്നു; കൊല്ലപ്പെട്ടവരുടെ എണ്ണം 400 കടന്നു

ഘൗത്തയിൽ സിറിയൻ സൈന്യത്തിന്റെ വ്യോമാക്രമണം തുടരുന്നു; കൊല്ലപ്പെട്ടവരുടെ എണ്ണം 400 കടന്നു

കിഴക്കൻ ഘൌത്തയിൽ സിറിയൻ സൈന്യത്തിന്റെ വ്യോമാക്രമണം അഞ്ചാം ദിവസവും തുടരുന്നു. ഞായറാഴ്ച ആരംഭിച്ച ആക്രമണത്തിൽ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 410 ആയി. കൊല്ലപ്പെട്ടവരിൽ 150 പേർ കുട്ടികളാണെന്ന് മനുഷ്യാവകാശ സംഘടനകൾ റിപ്പോർട്ട് ചെയ്തു വിമതർക്കെതിരായ ആക്രമണമന്ന് സൈന്യം അവകാശപ്പെടുമ്പോഴും കൊല്ലപ്പെടുന്നവരിൽ അധികവും സാധാരണക്കാരാണ്. സൈനിക നടപടിക്കെതിരെ വിവിധ കോണുകളിൽ നിന്ന് പ്രതിഷേധം ശക്തമാകുമ്പോഴും ആക്രമണത്തിന്റെ തീവ്രത കുറക്കാൻ ബശ്ശാറുൽ അസദ് സർക്കാർ തയ്യാറായിട്ടില്ല. ആശുപത്രികളും സ്‌കൂള് കെട്ടിടങ്ങളും കച്ചവട കേന്ദ്രങ്ങളുമടക്കം ജനവാസമേഖലകള് കേന്ദ്രീകരിച്ചാണ് ആക്രമണം.

സിറിയന്‍ കുട്ടികളുടെ ആശുപത്രിക്ക് നേരം വ്യോമാക്രമണം; 21 പേര്‍ കൊല്ലപ്പെട്ടു

സിറിയന്‍ കുട്ടികളുടെ ആശുപത്രിക്ക് നേരം വ്യോമാക്രമണം; 21 പേര്‍ കൊല്ലപ്പെട്ടു

ആലപ്പോ: സിറിയയിലെ വിമതരുടെ ശക്തികേന്ദ്രമായ ആലപ്പോയില്‍ സിറിയന്‍ സൈന്യം വ്യോമാക്രമണം ശക്തമാക്കി. ബുധനാഴ്ച കുട്ടികളുടെ ആശുപത്രിക്ക് നേരെ നടന്ന വ്യോമാക്രമണത്തില്‍ അഞ്ച് കുട്ടികളുള്‍പ്പെടെ 21 പേര്‍ കൊല്ലപ്പെട്ടതായി ബ്രിട്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിറിയന്‍ ഒബ്‌സര്‍വേറ്ററി പറഞ്ഞു. ബ്ലഡ് ബാങ്ക്, ആംബുലന്‍സുകള്‍ എന്നിവയ്ക്ക് നേരെയും സിറിയന്‍ സൈന്യം ബോംബുകള്‍ വര്‍ഷിച്ചതായി റിപ്പോര്‍ട്ടുണ്ട്. കഴിഞ്ഞ രണ്ടു ദിവസത്തിനിടെ ആലപ്പോയില്‍ നടക്കുന്ന ബോംബാക്രമണങ്ങളിലും ഏറ്റുമുട്ടലിലും 82 പേര്‍ കൊല്ലപ്പെട്ടതായാണ് വിവരം.

സിറിയയില്‍ സ്‌കൂളിനു നേര്‍ക്ക് വ്യോമാക്രമണം; 22 വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു (വീഡിയോ)

സിറിയയില്‍ സ്‌കൂളിനു നേര്‍ക്ക് വ്യോമാക്രമണം; 22 വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു (വീഡിയോ)

ഡമാസ്‌ക്കസ്: സിറിയയിലെ ഇഡ്‌ലിബില്‍ സ്‌കൂളിനു നേര്‍ക്കുണ്ടായ വ്യോമാക്രമണത്തില്‍ കുട്ടികളടക്കം 26 പേര്‍ കൊല്ലപ്പെട്ടു. ഇഡ്‌ലിബിലെ ഹാസിലായിരുന്നു ആക്രമണം ഉണ്ടായത്. സ്‌കൂള്‍ സ്ഥിതിചെയ്യുന്ന പ്രദേശത്താണ് ആക്രമണം നടന്നത്. റഷ്യന്‍ യുദ്ധവിമാനങ്ങളാണ് ആക്രമണം നടത്തിയതെന്ന് ബ്രിട്ടന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മനുഷ്യവകാശ സംഘടന പറയുന്നു. ബുധനാഴ്ച പ്രാദേശിക സമയം രാവിലെ 11.30 ഓടെയായിരുന്നു വ്യോമാക്രമണം ഉണ്ടായത്. റോക്കറ്റുകളിലൊന്ന് സ്‌കൂളിന്റെ പ്രവേശന കവാടത്തിലാണ് പതിച്ചത്. പരിക്കേറ്റവരുടെ പലരുടേയും നിലഗുരുതരമാണ്. അതിനാല്‍ മരണ സംഖ്യ ഉയര്‍ന്നേക്കുമെന്ന് ആശങ്കയുണ്ട്. മുന്‍ അല്‍നുസ്‌റാ മുന്നണി ഉള്‍പ്പെട്ട വിമത […]

സിറിയയില്‍ ബോംബ് സ്‌ഫോടനം: 20 മരണം

സിറിയയില്‍ ബോംബ് സ്‌ഫോടനം: 20 മരണം

ദമാസ്‌കസ്: സിറിയയില്‍ തുര്‍ക്കി അതിര്‍ത്തിക്കു സമീപമുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടു. ഇവരില്‍ ഏറെയും വിമത പോരാളികളാണ്. നിരവധി പേര്‍ക്ക് പരുക്കേറ്റു. അലെപ്പോ കോടതി മേധാവി ഷെയ്ഖ് ഖലീദ് അല്‍ സയ്യദ്, ഒരു ജഡ്ജി എന്നിവരും കൊല്ലപ്പെട്ടവരിലുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. വിമതര്‍ക്ക് നിര്‍ണായക സ്വാധീനമുള്ള അത്‌മേഷ് മേഖലയിലാണ് സ്‌ഫോടനമുണ്ടായത്. ചാവേര്‍ സ്‌ഫോടനമാണോ എന്ന് വ്യക്തമല്ല. എന്നാല്‍ വിമത പോരാളികളെ ലക്ഷ്യമാക്കി നടത്തിയ ചാവേര്‍ കാര്‍ ബോംബ് സ്‌ഫോടനമാണെന്ന് ഇസ്ലാമിക് സ്‌റ്റേറ്റുമായി ബന്ധമുള്ള വാര്‍ത്ത ഏജന്‍സി അവകാശപ്പെട്ടു. എന്നാല്‍ […]

അവശിഷ്ടങ്ങള്‍ക്കിയില്‍ നിന്ന് രക്ഷപ്പെടുത്തിയ കുഞ്ഞിനെ മാറോടുചേര്‍ത്ത് അയാള്‍ വിതുമ്പി; നിറകണ്ണുകളോടെ ദൈവത്തിന് നന്ദി പറഞ്ഞു(വീഡിയോ)

അവശിഷ്ടങ്ങള്‍ക്കിയില്‍ നിന്ന് രക്ഷപ്പെടുത്തിയ കുഞ്ഞിനെ മാറോടുചേര്‍ത്ത് അയാള്‍ വിതുമ്പി; നിറകണ്ണുകളോടെ ദൈവത്തിന് നന്ദി പറഞ്ഞു(വീഡിയോ)

സിറിയയിലെ ആഭ്യന്തര കലാപങ്ങളും ആക്രമണങ്ങളും രൂക്ഷമായി തുടരുകയാണ്. ആക്രമണങ്ങളില്‍ കുട്ടികളുള്‍പ്പെടെ നിരവധി സാധാരണക്കാരാണ് കൊല്ലപ്പെടുന്നത്. ആക്രമണത്തിന്റെ ദൃശ്യങ്ങളും വ്യോമാക്രമണങ്ങളില്‍ തകര്‍ന്ന കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് പരിക്കേറ്റവരെ രക്ഷപ്പെടുത്തുന്ന വീഡിയോകളും യുദ്ധത്തിന്റെ ഭീകരത വെളിപ്പെടുത്തുന്നതാണ്. വ്യോമാക്രമണത്തെ തുടര്‍ന്ന് അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ഉമ്രാന്‍ ദഖ്‌നീഷ് എന്ന ബാലനെ രക്ഷപ്പെടുത്തുന്ന വീഡിയോ ലോക മനസാക്ഷിയെ വേദനിപ്പിച്ചിരുന്നു. സിറിയയില്‍ നിന്ന് പുതിയതായി പുറത്തുവന്നിരിക്കുന്ന വൈറ്റ് ഹെല്‍മെറ്റ്‌സ് എന്ന സംഘടനയിലെ ഒരു വോളണ്ടിയറിന്റെ വീഡിയോയും ഇപ്പോള്‍ ലോകത്തെ കണ്ണിരിലാഴ്ത്തുകയാണ്. അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും രക്ഷപെടുത്തിയ ഒരു […]

സിറിയയില്‍ യുഎസ് വ്യോമാക്രമണം; 80 ലേറെ സൈനികര്‍ കൊല്ലപ്പെട്ടു

സിറിയയില്‍ യുഎസ് വ്യോമാക്രമണം; 80 ലേറെ സൈനികര്‍ കൊല്ലപ്പെട്ടു

ദമാസ്‌കസ്: സിറിയയില്‍ അമേരിക്കന്‍ സഖ്യസേന നടത്തിയ വ്യോമാക്രമത്തില്‍ 80 തിലേറെ സൈനികര്‍ കൊല്ലപ്പെട്ടു. ഐഎസിനെതിരെ പോരാടുന്ന സിറിയന്‍ സൈനികരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടതെന്ന് റഷ്യ വ്യക്തമാക്കി. സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച അമേരിക്ക വ്യോമാക്രമണം നിര്‍ത്തിവെച്ചതായി അറിയിച്ചു. സംഭവത്തില്‍ യുഎന്‍ ഇടപെടണമെന്ന് റഷ്യ ആവശ്യപ്പെട്ടു. കിഴക്കന്‍ സിറിയയിലെ ദേര്‍ അസ് സോര്‍ വിമാനത്താവളത്തിന് സമീപത്തെ സൈനിക ആസ്ഥാനത്താണ് വ്യോമാക്രമണമുണ്ടായത്. ഐഎസിനെതിരായി പോരാടുന്നവരാണ് കൊല്ലപ്പെട്ട സൈനികര്‍. നിരവധി സൈനികര്‍ക്ക് ഗുരുതരമായി പരിക്കേറ്റതിനാല്‍ മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യതയെന്ന് സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ […]

സിറിയയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിന് ശേഷം കൊല്ലപ്പെട്ടത് നൂറിലേറെ പേര്‍; കരാര്‍ ഇന്നുമുതല്‍ പ്രാബല്യത്തില്‍

സിറിയയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിന് ശേഷം കൊല്ലപ്പെട്ടത് നൂറിലേറെ പേര്‍; കരാര്‍ ഇന്നുമുതല്‍ പ്രാബല്യത്തില്‍

ദമാസ്‌കസ്: സിറിയയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിനു ശേഷമുണ്ടായ വ്യോമാക്രമണങ്ങളില്‍ നൂറോളം പേര്‍ കൊല്ലപ്പെട്ടു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സിറിയയില്‍ സമാധാനം പുനസ്ഥാപിക്കുന്നതിനായി അമേരിക്കയും റഷ്യയും തമ്മില്‍ യുദ്ധ വിരാമ കരാര്‍ ഒപ്പുവെച്ചത്. തിങ്കളാഴ്ച വൈകിട്ട് മുതല്‍ ഇത് പ്രാബല്യത്തില്‍ വരാനിരിക്കെ് ശനി, ഞായര്‍ ദിവസങ്ങളിലുണ്ടായ വ്യോമാക്രമണങ്ങളില്‍ 100 ലേറെ പേര്‍ കൊല്ലപ്പെട്ടു. അലപ്പോയിലും ഇദ്‌ലിബിലുമാണ് ആക്രമണം നടന്നത്. ഞായറാഴ്ച അലപ്പോയിലെ ഇദ്‌ലിബില്‍ വിമതരുടെ അധീനതയിലുള്ള പ്രദേശങ്ങളിലാണ് ആക്രമണം ഉണ്ടായത്. ഇദ്‌ലിബ് പ്രവിശ്യയുടെ തലസ്ഥാനമായ ഇദ്‌ലിബ് നഗരത്തില്‍ യുദ്ധവിമാനങ്ങള്‍ ബോംബ് വര്‍ഷിച്ചു. […]

സിറിയയില്‍ സര്‍ക്കാര്‍ സേന ക്ലോറിന്‍ വാതകം വര്‍ഷിച്ചതായി റിപ്പോര്‍ട്ട്; നിരവധി പേര്‍ ആശുപത്രിയില്‍ (വീഡിയോ)

സിറിയയില്‍ സര്‍ക്കാര്‍ സേന ക്ലോറിന്‍ വാതകം വര്‍ഷിച്ചതായി റിപ്പോര്‍ട്ട്; നിരവധി പേര്‍ ആശുപത്രിയില്‍ (വീഡിയോ)

ആലപ്പോ: സിറിയയിലെ ആലപ്പോയില്‍ വിമതര്‍ക്ക് നേരെ സര്‍ക്കാര്‍ സേന രാസായുധം പ്രയോഗിച്ചെന്ന് റിപ്പോര്‍ട്ട്. ആലപ്പോയിലെ വിമതരുടെ ശക്തികേന്ദ്രത്തിന് മുകളിലൂടെ പറന്ന ഹെലികോപ്റ്ററുകള്‍ ക്ലോറിന്‍ വാതകം നിറച്ച ബാരല്‍ ബോംബുകള്‍ വര്‍ഷിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. അസ്വസ്ഥതകള്‍ അനുഭവപ്പെട്ട 80 ഓളം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ 10 പേരുടെ നില ഗുരുതരമാണ്. ഇതില്‍ ഒരു ഗര്‍ഭിണിയും ഉള്‍പ്പെടുന്നു. അസ്വസ്ഥതകള്‍ അനുഭവപ്പെട്ടവരില്‍ കൂടുതലും സ്ത്രീകളും കുട്ടികളുമാണ്. അതേസമയം, ക്ലോറിന്‍ വാതകം പ്രയോഗിച്ചെന്ന ആരോപണം സിറിയന്‍ സര്‍ക്കാര്‍ നിഷേധിച്ചു. യുദ്ധമുഖത്ത് ക്ലോറിന്‍ ആയുധമായി […]

സിറിയന്‍ കലാപത്തില്‍ 25 പേര്‍ കൊല്ലപ്പെട്ടു : ദമാക്കസ് പട്ടണം കയ്യടക്കി

സിറിയന്‍ കലാപത്തില്‍ 25 പേര്‍ കൊല്ലപ്പെട്ടു : ദമാക്കസ് പട്ടണം കയ്യടക്കി

സിറിയന്‍ ഗവണ്‍മെന്റ് നടത്തിയ ആക്രമണത്തില്‍ ദമാക്കസ് പട്ടണപ്രദേശത്തിലെ സാധാരണക്കാരായ 25 പേര്‍ കൊല്ലപ്പെട്ടു. തങ്ങളുടെ അധികാരം തിരിച്ചു പിടിക്കുന്നതിന്റെ ഭാഗമായി സിറിയന്‍ ഗവണ്‍മെന്റാണ്  ഇത് ചെയ്തത്. അതേസമയം അപകടത്തില്‍ പരിക്കേറ്റവര്‍ക്കും മറ്റും യു.എന്‍ ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളും വിതരണം ചെയ്യുന്നുണ്ട്. 2013 ല്‍ സിറിയന്‍ നഗരകേന്ദ്രമായ മൊദാമിയേയില്‍ സിറിയന്‍ സര്‍ക്കാര്‍ ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു.

1 2 3 4