തമിഴ്‌നാടും പുതുച്ചേരിയും വിധിയെഴുതുന്നു; പ്രമുഖ നേതാക്കളും ചലച്ചിത്രതാരങ്ങളും വോട്ട് രേഖപ്പെടുത്തി

തമിഴ്‌നാടും പുതുച്ചേരിയും വിധിയെഴുതുന്നു; പ്രമുഖ നേതാക്കളും ചലച്ചിത്രതാരങ്ങളും വോട്ട് രേഖപ്പെടുത്തി

ചെന്നൈ: കേരളത്തിനൊപ്പം തമിഴ്‌നാട്ടിലും പുതുച്ചേരിയിലും വിധിയെഴുത്ത്. നിലവില്‍ 22% പോളിങ്ങാണ് തമിഴ്‌നാട്ടില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. പ്രധാനനേതാക്കളും പ്രമുഖ സിനിമാതാരങ്ങളുമെല്ലാം രാവിലെ തന്നെ വോട്ടുചെയ്തു. മുഖ്യമന്ത്രി ജെ.ജയലളിത, ഡിഎംകെ നേതാവ് എം.കരുണാനിധി, എം.കെ.സ്റ്റാലിന്‍, ക്യാപ്റ്റന്‍ വിജയകാന്ത്, ചലച്ചിത്ര താരങ്ങളായ രജനീകാന്ത്, കമലഹാസന്‍, അജിത് തുടങ്ങിയവര്‍ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. തമിഴ്‌നാട്ടില്‍ 234 മണ്ഡലങ്ങളിലായി 3776 സ്ഥാനാര്‍ഥികളാണ് രംഗത്തുള്ളത്. 5.79 കോടി വോട്ടര്‍മാര്‍ക്കായി സംസ്ഥാനത്ത് 66, 007 പോളിങ് സ്റ്റേഷനുകളുണ്ട്. അതേസമയം, അരവാക്കുറിച്ചി, തഞ്ചാവൂര്‍ മണ്ഡലങ്ങളിലെ വോട്ടെടുപ്പ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ […]

തമിഴ്‌നാട്ടില്‍ കനത്ത പോളിംഗ്

തമിഴ്‌നാട്ടില്‍ കനത്ത പോളിംഗ്

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടെടുപ്പിന്റെ ആദ്യ മണിക്കൂറുകള്‍ പിന്നിട്ടപ്പോള്‍ കനത്ത പോളിംഗ്. ഇതുവരെ 18.3 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. ഡിഎംകെ അധ്യക്ഷന്‍ എം. കരുണാനിധി, തമിഴ്‌നാട്ടിലെ ബിജെപി അധ്യക്ഷന്‍ തമിഴിസൈ സുന്ദര്‍രാജന്‍, ചലച്ചിത്രതാരം രജനികാന്ത്, ഡിഎംകെ നേതാവ് എം.കെ. സ്റ്റാലിന്‍, ടിസിസിപി ഇ.വി.കെ.എസ്. ഇളങ്കോവന്‍ എന്നിവര്‍ വോട്ട് ചെയ്തു. പല മണ്ഡലങ്ങളിലും വോട്ടരുമാരുടെ നീണ്ട നിരയാണുള്ളത്. തമിഴ്‌നാട്ടിലെ 232 നിയമസഭാ സീറ്റുകളിലേക്ക് 3,740 സ്ഥാനാര്‍ഥികള്‍ ജനവിധി തേടുന്നത്. 5.79 കോടി വോട്ടര്‍മാരാണുള്ളത്. 234 നിയമസഭാ […]

തമിഴ്‌നാട്ടില്‍ 570 കോടി രൂപ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു

തമിഴ്‌നാട്ടില്‍ 570 കോടി രൂപ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു

തമിഴ്‌നാട്: തമിഴ്‌നാട് തിരുപ്പൂരില്‍ നിന്ന് 570 കോടി രൂപ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടി. പണം മൂന്നു കണ്ടെയ്‌നറുകളിലായി കൊണ്ടു പോകുകയായിരുന്നു. എസ്ബിഐയ്ക്കു വേണ്ടിയുള്ള പണമാണെന്ന് രേഖകള്‍ പറയുന്നു. എന്നാല്‍ വണ്ടി നമ്പറും രേഖകളും തമ്മില്‍ യോജിക്കുന്നില്ലെന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.