ഓട്ടോറിക്ഷ, ടാക്‌സി, തൊഴിലാളികള്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്

ഓട്ടോറിക്ഷ, ടാക്‌സി, തൊഴിലാളികള്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്

തിരുവനന്തപുരം : ഓട്ടോറിക്ഷ, ടാക്‌സി, ലൈറ്റ് മോട്ടോര്‍ വാഹന തൊഴിലാളികള്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്. ജൂലൈ മൂന്ന് അര്‍ധരാത്രി മുതലാണ് പണിമുടക്ക്. നിരക്കുകള്‍ കാലോചിതവും ശാസ്ത്രീയവുമായി പരിഷ്‌കരിക്കണമെന്നാവശ്യപ്പെട്ടാണ് പണിമുടക്ക്. സിഐടിയു, ഐഎന്‍ടിയുസി, എഐടിയുസി, എച്ച്എംഎസ്, ടിയുസിഐ, യുടിയുസി, ജെടിയു യൂണിയനുകളില്‍പ്പെടുന്ന സംസ്ഥാനത്തെ എട്ടു ലക്ഷത്തില്‍പ്പരം തൊഴിലാളികള്‍ പങ്കെടുക്കുമെന്നു സംയുക്ത സമരസമിതി അറിയിച്ചു. ടാക്‌സി കാറുകള്‍ക്ക് 15 വര്‍ഷത്തേക്ക് മുന്‍കൂര്‍ ടാക്‌സ് തീരുമാനം പിന്‍വലിക്കുക, വര്‍ധിപ്പിച്ച ആര്‍ടിഎ ഓഫിസ് ഫീസുകള്‍ ഒഴിവാക്കുക, ഓട്ടോറിക്ഷ ഫെയര്‍മീറ്ററുകള്‍ സീല്‍ ചെയ്യുന്ന ലീഗല്‍ മെടോളജി […]

ഖത്തറിനു പിന്തുണയുമായി ലണ്ടന്‍ ടാക്‌സികള്‍

ഖത്തറിനു പിന്തുണയുമായി ലണ്ടന്‍ ടാക്‌സികള്‍

ലണ്ടന്‍: ഖത്തറിനുമേല്‍ ഗള്‍ഫ് അയല്‍രാജ്യങ്ങളും ഈജിപ്തും ഏര്‍പ്പെഡുത്തിയ ഉപരോധം പിന്‍വലിക്കണമെന്ന ആവശ്യവുമായി ലണ്ടനിലെ ടാക്‌സി ക്യാബുകള്‍ പ്രചാരണം തുടങ്ങി. ഖത്തറിലെ ജനങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചാണ് ടാക്‌സി ഡ്രൈവര്‍മാര്‍ പരസ്യമായി രംഗത്തെത്തിയിരിക്കുന്നത്. ടാക്‌സി കാറുകളുടെ സൈഡില്‍ ”ഖത്തറിലെ ജനങ്ങള്‍ക്ക് നേരെയുള്ള ഉപരോധം പിന്‍വലിക്കുക” എന്നാണ് എഴുതിയിരിക്കുന്നത്. ബ്രിട്ടനിലെ ഖത്തര്‍ ഉടമസ്ഥതയിലുള്ള കെട്ടിടത്തിനു മുന്നിലാണ് ഇത്തരം വാചകള്‍ എഴുതിയ ടാക്‌സികള്‍ കണ്ടത്. ബ്രിട്ടീഷ് ജനത ഖത്തറിനു പിന്തുണ നല്‍കുന്നു എന്ന പ്രചാരണം ഇതോടെ വ്യാപകമായി. ഇത്തരത്തില്‍ ഖത്തറിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്ന […]

സിംഗപ്പൂരില്‍ ഓട്ടം തുടങ്ങി ആദ്യത്തെ ഡ്രൈവറില്ലാ ടാക്‌സി

സിംഗപ്പൂരില്‍ ഓട്ടം തുടങ്ങി ആദ്യത്തെ ഡ്രൈവറില്ലാ ടാക്‌സി

സിംഗപ്പൂര്‍: ലോകത്തെ ആദ്യത്തെ ഡ്രൈവറില്ലാ ടാക്‌സി സിംഗപ്പൂര്‍ നഗരത്തിലെ റോഡില്‍ പരീക്ഷണ ഓട്ടം നടത്തി. 2018 ല്‍ ഔദ്യോഗികമായ സര്‍വീസ് തുടങ്ങാനാകുമെന്ന പ്രതീക്ഷയിലാണ് പരീക്ഷണ ഓട്ടം നടത്തിയ ന്യൂട്ടോണമി കമ്പനി. ഫീഡ്ബാക്ക് ലഭിക്കുന്നതിനായി കമ്പനി തിരഞ്ഞെടുത്ത കുറച്ചുപേരോട് അവരുടെ മൊബൈലില്‍ കമ്പനിയുടെ ആപ് ഡൗണ്‍ലോഡ് ചെയ്യാനും ‘റോബോ-ടാക്‌സിയില്‍’ സൗജന്യ യാത്ര നടത്താനും ക്ഷണിച്ചു. മിത്‌സുബിഷിയുടെ ഇലക്ട്രിക് വാഹനത്തിലാണ് പരീക്ഷണ ഓട്ടം നടത്തിയത്. സംവിധാനം നിരീക്ഷിക്കാനും ആവശ്യമെങ്കില്‍ നിയന്ത്രിക്കാനുമായി ഒരു എന്‍ജിനീയര്‍ സ്റ്റിയറിങ്ങിനു പിന്നില്‍ ഇരുന്നു.പദ്ധതിക്കായി സിംഗപ്പൂര്‍ സര്‍ക്കാരുമായി […]

ന്യൂയോര്‍ക്കില്‍ ഇനി ടാക്‌സി ഡ്രൈവറാകാന്‍ ഇംഗ്ലീഷ് പഠിക്കേണ്ട

ന്യൂയോര്‍ക്കില്‍ ഇനി ടാക്‌സി ഡ്രൈവറാകാന്‍ ഇംഗ്ലീഷ് പഠിക്കേണ്ട

ന്യൂയോര്‍ക്ക്: നഗരത്തിലെ ടാക്‌സി വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ ഇംഗ്ലീഷ് പ്രാവീണ്യം തെളിയിക്കുന്ന പരീക്ഷ ജയിച്ചിരിക്കണമെന്ന നിയമം മാറ്റി. 1,44,000 ഡ്രൈവര്‍മാരുണ്ട് ഇവിടെ. ഇവരില്‍ 90 ശതമാനവും അമേരിക്കയില്‍ ജനിച്ചവരല്ല. അതുകൊണ്ടു തന്നെ ഡ്രൈവര്‍മാര്‍ ഇംഗ്ലീഷ് പഠിക്കണമെന്നുണ്ടായിരുന്നു. ഈ നിയമത്തിലാണ് മാറ്റം സംഭവിച്ചിരിക്കുന്നത്. എന്നാല്‍ ഡ്രൈവര്‍മാര്‍ക്ക് ഇംഗ്ലീഷ് വാക്കുകള്‍ പരിചയപ്പെടുത്തിക്കൊടുക്കുന്നതിള്ള വിദ്യാഭ്യാസ പരിപാടി തുടരുമെന്നു മേയറുടെ ഓഫിസിനോടനുബന്ധിച്ചു പ്രവര്‍ത്തിക്കുന്ന ടാക്‌സി ആന്‍ഡ് ലിമൊസിന്‍ കമ്മിഷന്‍ വക്താവ് അറിയിച്ചു.