തസ്തിക നിര്‍ണയത്തിനു മുമ്പ് നല്‍കിയ ശമ്പളം തിരിച്ചുപിടിക്കാന്‍ ഉത്തരവ്; 4000ത്തോളം അധ്യാപകരെ ബാധിക്കും

തസ്തിക നിര്‍ണയത്തിനു മുമ്പ് നല്‍കിയ ശമ്പളം തിരിച്ചുപിടിക്കാന്‍ ഉത്തരവ്; 4000ത്തോളം അധ്യാപകരെ ബാധിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ സംരക്ഷിത അധ്യാപകരുടെ ശമ്പളം തിരിച്ചുപിടിക്കാന്‍ ഉത്തരവ്. മന്ത്രിസഭാ തീരുമാനപ്രകാരമാണ് ഉത്തരവിറക്കിയിരിക്കുന്നത്. ഉത്തരവ് പ്രകാരം തസ്തിക നിര്‍ണയത്തിനു മുമ്പ് നല്‍കിയ ശമ്പളം തിരിച്ചുപിടിച്ചേക്കുമെന്നാണ് ആശങ്കയുയര്‍ന്നിരിക്കുന്നത്. പുനര്‍വിന്യാസത്തില്‍ ഉള്‍പ്പെടാത്ത നാലായിരത്തോളം അധ്യാപകരുടെ ശമ്പളം തിരിച്ചുപിടിക്കാനാണ് നീക്കം. 2015 ജൂലൈ മുതല്‍ 2016 ജൂലൈ വരെയുള്ള കാലത്തെ ശമ്പളമാണ് തിരിച്ചു പിടിക്കുക. ശമ്പളം തിരിച്ചുപിടിക്കാനുള്ള നീക്കത്തിനെതിരെ അധ്യാപക സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്.

മൂന്ന് വര്‍ഷത്തെ അധ്യാപക ഒഴിവുകള്‍ മുന്‍കൂട്ടി കണക്കാക്കി വിദ്യാഭ്യാസവകുപ്പ് പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യും

മൂന്ന് വര്‍ഷത്തെ അധ്യാപക ഒഴിവുകള്‍ മുന്‍കൂട്ടി കണക്കാക്കി വിദ്യാഭ്യാസവകുപ്പ് പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യും

മൂന്ന് വര്‍ഷത്തെ അധ്യാപക ഒഴിവുകള്‍ മുന്‍കൂട്ടി കണക്കാക്കി വിദ്യാഭ്യാസവകുപ്പ് പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യും. അടുത്ത മൂന്നുവര്‍ഷം ഉണ്ടാകുന്ന ഒഴിവുകളാണ് മുന്‍കൂട്ടി കണക്കാക്കി റിപ്പോര്‍ട്ട് ചെയ്യുക. 2019 മാര്‍ച്ച് 31 വരെയുണ്ടാകുന്ന ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്യുക. വിദ്യാഭ്യാസമേഖല ഹൈടെക് ആക്കുന്നതിന്റെ ഭാഗമായി പ്രത്യേക സോഫ്‌റ്റ്വെയറിന്റെ സഹായത്തോടെയാണ് ഈ സംവിധാനം ഏര്‍പ്പെടുത്തുന്നത്.വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥിന്റെ നിര്‍ദേശപ്രകാരമാണ് ഇതിനുള്ള നടപടി ആരംഭിച്ചത്. എല്‍.പി.എസ്.എ., യു.പി.എസ്.എ., എച്ച്.എസ്.എ., എച്ച്.എസ്.എസ്.എ., വി.എച്ച്.എസ്.എസ്.എ. എന്നീ അധ്യാപകതസ്തികകളില്‍ 2019 മാര്‍ച്ച് 31 വരെയുണ്ടാകുന്ന ഒഴിവുകളാണ് പി.എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്യുക.