തെലങ്കാനയില്‍ തെരഞ്ഞെടുപ്പ് നടത്തണോയെന്ന കാര്യം പരിശോധിക്കുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍

തെലങ്കാനയില്‍ തെരഞ്ഞെടുപ്പ് നടത്തണോയെന്ന കാര്യം പരിശോധിക്കുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍

ന്യൂഡല്‍ഹി: ഒന്‍പത് മാസം കാലാവധി ശേഷിക്കെ നിയമസഭ പിരിച്ചുവിട്ടതിനു പിന്നാലെ എന്നു തിരഞ്ഞെടുപ്പ് നടക്കുമെന്നതിനെച്ചൊല്ലി തെലങ്കാനയില്‍ അഭ്യൂഹങ്ങള്‍ പരക്കുന്നു. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ്, മിസോറം സംസ്ഥാനങ്ങള്‍ക്കൊപ്പം നവംബറില്‍ വോട്ടെടുപ്പ് നടത്താനാണ് കാവല്‍ മുഖ്യമന്ത്രി കെ.ചന്ദ്രശേഖര്‍ റാവുവിന്റെ തെലങ്കാന രാഷ്ട്ര സമിതിയുടെ (ടിആര്‍എസ്) പദ്ധതി. എന്നാല്‍ ഒന്നും തീരുമാനിച്ചിട്ടില്ലെന്നു കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനും പറയുന്നു. ‘നാലു സംസ്ഥാനങ്ങളുടെ കൂടെ തെലങ്കാനയിലും തിരഞ്ഞെടുപ്പ് നടത്തണോയെന്ന കാര്യം ഞങ്ങള്‍ പരിശോധിക്കും. ഇതിനിടെ തിരഞ്ഞെടുപ്പ് തിയതിയെപ്പറ്റി ആരെങ്കിലും ജ്യോതിഷ പ്രവചനം നടത്തിയിട്ടുണ്ടെങ്കില്‍ അതില്‍ […]