ആന്ധ്രപ്രദേശിലെ ക്ഷേത്രത്തിൽ കഴുത്തറുത്ത നിലയിൽ മൂന്ന് മൃതദേഹങ്ങൾ; നരബലിയെന്ന് സംശയം

ആന്ധ്രപ്രദേശിലെ ക്ഷേത്രത്തിൽ കഴുത്തറുത്ത നിലയിൽ മൂന്ന് മൃതദേഹങ്ങൾ; നരബലിയെന്ന് സംശയം

ആന്ധ്രപ്രദേശിലെ ക്ഷേത്രത്തിൽ കഴുത്തറുത്ത നിലയിൽ മൂന്ന് മൃതദേഹങ്ങൾ കണ്ടെത്തി. സ്ത്രീയുടെ ഉൾപ്പെടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. അനന്തപൂർ ജില്ലയിലെ കോർത്തിക്കോട്ട ഗ്രാമത്തിലെ ക്ഷേത്രത്തിലാണ് സംഭവം. നരബലിയുടെ ഭാഗമായാണ് കൊലപാതകങ്ങൾ എന്നാണ് റിപ്പോർട്ടുകൾ. പൂജാരി ശിവരാമണി റെഡ്ഡി(70), ഇദ്ദേഹത്തിന്റെ സഹോദരി കമലമ്മ(75), സത്യലക്ഷ്മിയമ്മ(70) എന്നിവരുടെ മൃതദേഹങ്ങളാണ് കഴുത്തറുത്ത നിലയിൽ കണ്ടെത്തിയത്. ക്ഷേത്രത്തിന് ഉൾഭാഗം രക്തം തളിച്ച നിലയിലാണ്. തിങ്കളാഴ്ച രാവിലെ ക്ഷേത്ര ദർശനത്തിനെത്തിയ ഭക്തരാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. നിധിവേട്ടക്കാരാണ് സംഭവത്തിന് പിന്നിലെന്നാണ് പൊലീസിന്റെ നിഗമനം. […]

പത്മനാഭസ്വാമി ക്ഷേത്രം പൊതുസ്വത്ത്; നിലപാട് മാറ്റി രാജകുടുംബം

പത്മനാഭസ്വാമി ക്ഷേത്രം പൊതുസ്വത്ത്; നിലപാട് മാറ്റി രാജകുടുംബം

ഡല്‍ഹി: പത്മനാഭസ്വാമി ക്ഷേത്രം സ്വകാര്യ ക്ഷേത്രമാണെന്ന നിലപാട് മാറ്റി രാജകുടുംബം. പത്മനാഭസ്വാമി ക്ഷേത്രം പൊതുക്ഷേത്രമാണെന്ന് തിരുവിതാംകൂര്‍ രാജകുടുംബം സുപ്രീംകോടതിയില്‍ പറഞ്ഞു. സ്വകാര്യ ക്ഷേത്രമാണെന്നായിരുന്നു ഹൈക്കോടതിയില്‍ രാജകുടുബം എടുത്ത നിലപാട്. ക്ഷേത്രത്തിന്റെ ആസ്തി രാജകുടുംബത്തിന്റെ സ്വകാര്യ സ്വത്തല്ല. ക്ഷേത്രത്തിന്റെ ആസ്തി വിഗ്രഹത്തിന്റെ സ്വത്താണെന്നും രാജകുടുംബം കോടതിയെ അറിയിച്ചു. ക്ഷേത്ര ഭരണത്തിനുള്ള അവകാശം നല്‍കണമെന്നും രാജകുടുംബം ആവശ്യപ്പെട്ടു.കേസില്‍ സുപ്രീംകോടതിയില്‍ നാളെയും വാദം തുടരും. ജസ്റ്റിസ് യുയു ലളിത് ഇന്ദു മല്‍ഹോത്ര എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. പത്മനാഭസ്വാമി ക്ഷേത്രം പൊതുക്ഷേത്രമാണെന്ന് […]

നാനൂറ് വര്‍ഷത്തെ ആചാരം തിരുത്തി; സ്ത്രീകള്‍ക്കും ക്ഷേത്രത്തില്‍ പ്രവേശിക്കാം

നാനൂറ് വര്‍ഷത്തെ ആചാരം തിരുത്തി; സ്ത്രീകള്‍ക്കും ക്ഷേത്രത്തില്‍ പ്രവേശിക്കാം

കാലാനുസൃതമായി മാറ്റം വരുത്തി എല്ലാവര്‍ക്കും ക്ഷേത്ര പ്രവേശനം അനുവദിക്കുന്നതായി ക്ഷേത്രക്കമ്മിറ്റി ചെയര്‍മാന്‍  അറിയിച്ചു ഉത്തരാഖണ്ഡ്: നാനൂറു വര്‍ഷം പഴക്കമുള്ള ആചാരാനുഷ്ഠാനങ്ങള്‍ തിരുത്തിക്കുറിച്ചുകൊണ്ട് ഉത്തരാഖണ്ഡ് ഗര്‍വാളിലെ പരശുരാമ ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്കും താഴ്ന്ന ജാതിക്കാര്‍ക്കും പ്രവേശനം അനുവദിച്ചു. ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തില്‍ വാഗ്വാദങ്ങള്‍ മുറുകുമ്പോഴാണ് ഉത്തരാഖണ്ഡിലെ പുതിയ തീരുമാനം. ഗര്‍വാളിലെ ജൗന്‍സാര്‍ ബവാര്‍ റീജിയനിലാണ് പരശുരാമ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കാലാനുസൃതമായി മാറ്റം വരുത്തി എല്ലാവര്‍ക്കും ക്ഷേത്ര പ്രവേശനം അനുവദിക്കുന്നതായി ക്ഷേത്രക്കമ്മിറ്റി ചെയര്‍മാന്‍ ജവര്‍ഹര്‍ സിങ് ചൗഹാന്‍ അറിയിച്ചു. […]