മോദി സ്തുതി; തരൂരിനെതിരെ നടപടിയാവശ്യപ്പെട്ട് സോണിയയ്ക്ക് പ്രതാപന്റെ പരാതി

മോദി സ്തുതി; തരൂരിനെതിരെ നടപടിയാവശ്യപ്പെട്ട് സോണിയയ്ക്ക് പ്രതാപന്റെ പരാതി

ശശി തരൂരിന്റെ മോദി അനുകൂല പ്രസ്താവനയ്‌ക്കെതിരെ സോണിയാ ഗാന്ധിക്ക് പരാതി. മോദി സ്തുതിയിൽ തരൂരിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് ടി.എൻ പ്രതാപൻ എം.പി സോണിയയ്ക്ക് കത്തയച്ചത്. ശശി തരൂരിന്റെ മോദി അനുകൂല പ്രസ്താവനയ്‌ക്കെതിരെ എംപിമാരായ കെ മുരളീധരനും ബെന്നി ബെഹനാനും നേരത്തെ രംഗത്ത് വന്നിരുന്നു. മോദിയെ മഹത്വവൽക്കരിക്കുന്നതല്ല കോൺഗ്രസ് നേതാക്കളുടെ ജോലിയെന്നും മോദിയെ എതിർക്കുന്നത് പുതിയ കാര്യമൊന്നുമല്ലെന്നും ബെന്നി ബെഹനാൻ പറഞ്ഞു. കേന്ദ്രസർക്കാരിനെ എതിർക്കുമ്പോൾ മോദിയെ വിമർശിക്കേണ്ടി വരും. അതിൽ ആരും അസ്വസ്ഥരാകേണ്ടതില്ലെന്നും ബെന്നി ബെഹനാൻ പറഞ്ഞു. മോദി […]

‘floccinaucinihilipilification’ ശേഷം ‘schadenfreude’ ഉം ആയി ശശി തരൂർ; അർത്ഥം ഇതാണ്

‘floccinaucinihilipilification’ ശേഷം ‘schadenfreude’ ഉം ആയി ശശി തരൂർ; അർത്ഥം ഇതാണ്

വിവാദ പരാമർശങ്ങളേക്കാളേറെ ശശി തരൂരിനെ വാർത്തകളിൽ നിറക്കുന്നത് അദ്ദേഹത്തെ ഭാഷാപ്രയോഗങ്ങളാണ്. ഓക്‌സ്‌ഫോഡ് ഡിക്ഷനറിയിൽ പോലുമില്ലാത്ത വാക്കുകളാണ് തരൂരിന്റെ ട്വീറ്റുകൾ പ്രത്യക്ഷപ്പെടുന്നത്. ഫ്‌ളോക്‌സിനോസിനിഹിലിപിലിഫിക്കേഷന് ശേഷം ഇന്ന് സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത് ‘ഷോഡൻഫ്രോയിഡ’ എന്ന വാക്കാണ്. പേടിച്ച് ഓടുന്ന ഒരുവന് ഏതൊരു നിഴലും ചെകുത്താനായി തോന്നും എന്ന ചിദംബരത്തിന്റെ ട്വീറ്റിന് തരൂർ നൽകിയ മറുപടിയിലാണ് ഈ കടുകട്ടി വാക്ക് ഉപയോഗിച്ചിരിക്കുന്നത്. ‘വ്യക്തിഹത്യയ്‌ക്കെതിരെയുള്ള നിങ്ങളുടെ പോരാട്ട വീര്യത്തിന്റെയും ധൈര്യത്തിന്റെയും ആത്മവിശ്വാസത്തിനെതിരെയും പ്രതീകമാണ് ഇത്. അവസാനം നീതി ലഭിക്കുമെന്ന് തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്. […]

സുനന്ദ പുഷ്‌കർ കേസ്; അന്വേഷത്തിൽ വലിയ വീഴ്ചകൾ സംഭവിച്ചുവെന്ന് കോടതി

സുനന്ദ പുഷ്‌കർ കേസ്; അന്വേഷത്തിൽ വലിയ വീഴ്ചകൾ സംഭവിച്ചുവെന്ന് കോടതി

സുനന്ദ പുഷ്‌കർ കേസ് അന്വേഷത്തിൽ വലിയ വീഴ്ചകൾ സംഭവിച്ചതായി കോടതി. മൊബൈൽ ഫോണും ലാപ്‌ടോപും ശശിതരൂരിന് കൈമാറിയത് ഗുരുതര വീഴ്ചയാണെന്ന് കോടതി കണ്ടെത്തി. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ സൂചനകൾ അന്വേഷണഉദ്യോഗസ്ഥൻ അവഗണിച്ചെന്നും കോടതി നിരീക്ഷിച്ചു. അന്വേഷണ ഉദ്യോഗസ്ഥനോട് 24 ന് ഹാജരാകാൻ നിർദേശം നൽകി. 2014 ജനുവരി പതിനേഴിനാണ് സുനന്ദ പുഷകർ ദുരൂഹ സാഹചര്യത്തിൽ മരിച്ചത്. ഡൽഹി പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഭർത്താവ് ശശി തരൂരിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിക്കപ്പെട്ടത്. മരണം നടന്ന പഞ്ചനക്ഷത്ര ഹോട്ടലിൽ താമസിയ്ക്കുന്നതിനിടെ ഇരുവരും […]

ഹിന്ദു പാകിസ്ഥാന്‍ പരാമര്‍ശം; ശശി തരൂരിനെതിരെ കേസെടുത്തു

ഹിന്ദു പാകിസ്ഥാന്‍ പരാമര്‍ശം; ശശി തരൂരിനെതിരെ കേസെടുത്തു

ഹിന്ദു പാകിസ്ഥാന്‍ പരാമര്‍ശത്തില്‍ ശശി തരൂര്‍ എംപിക്കെതിരെ കൊല്‍ക്കത്ത കോടതി കേസെടുത്തു. അടുത്തമാസം പതിനാലിന് കോടതിയില്‍ ഹാജരാകണമെന്നാണ് നിര്‍ദ്ദേശം. അഭിഭാഷകനായ സുമിത് ചൌധരിയാണ് തരൂരിനെതിരെ കോടതിയെ സമീപിച്ചത്. തിരുവനന്തപുരത്ത് വെച്ച് ഒരു പൊതു പരിപാടിയില്‍ നടത്തിയ പ്രസംഗത്തിനിടയിലാണ് ശശി തരൂര്‍ വിവാദ പരാമര്‍ശം നടത്തിയത്. അതെസമയം, പരാമാര്‍ശത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് ശശി തരൂര്‍ പ്രതികരിച്ചു. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി വിജയിച്ചാല്‍ ഇന്ത്യ ഹിന്ദു പാകിസ്ഥാന്‍ ആയി മാറുമെന്നായിരുന്നു തരൂരിന്റെ പരാമര്‍ശം. തരൂരിന്റെ ഈ പരാമര്‍ശം മതവികാരത്തെ വ്രണപ്പെടുത്തുന്നതാണെന്ന് […]

സുനന്ദ പുഷ്‌കര്‍ കേസ്: ശശി തരൂരിന് ഇടക്കാല ജാമ്യം

സുനന്ദ പുഷ്‌കര്‍ കേസ്: ശശി തരൂരിന് ഇടക്കാല ജാമ്യം

ഡല്‍ഹി: സുനന്ദ പുഷ്‌കറുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ശശി തരൂരിന് ഇടക്കാല ജാമ്യം. ഡല്‍ഹി പട്യാല  ഹൗസ്‌ കോടതിയാണ് ജാമ്യം അനുവദിച്ചത്. ഒരു ലക്ഷം രൂപയുടെ ബോണ്ടിന്മേലാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. അനുവാദമില്ലാതെ രാജ്യം വിട്ട് പോകരുതെന്നും കോടതി നിര്‍ദേശിച്ചു. അതേസമയം, കേസില്‍ ശശി തരൂര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നു. ദില്ലി പട്യാല ഹൗസ് കോടതിയിലാണ് അപേക്ഷ നല്‍കിയത്. താന്‍ തെറ്റ് ചെയ്തിട്ടില്ലെന്നും സത്യം ജയിക്കുമെന്നും തരൂര്‍ നേരത്തെ പറഞ്ഞിരുന്നു. വിദ്വേഷംനിറഞ്ഞ പ്രചാരണത്തിന്റെ ഉത്പന്നമാണ് ആരോപണം. ഈ വിഷയത്തില്‍ ഉചിത […]

ലൈംഗികാതിക്രമത്തിന് ശ്രമിച്ച സ്വാമിയുടെ ലിംഗം ഛേദിക്കുന്നതിന് പകരം പെണ്‍കുട്ടിക്ക് പൊലീസിനെ സമീപിക്കാമായിരുന്നു: ശശി തരൂര്‍

ലൈംഗികാതിക്രമത്തിന് ശ്രമിച്ച സ്വാമിയുടെ ലിംഗം ഛേദിക്കുന്നതിന് പകരം പെണ്‍കുട്ടിക്ക് പൊലീസിനെ സമീപിക്കാമായിരുന്നു: ശശി തരൂര്‍

തിരുവനന്തപുരം: ലൈംഗികാതിക്രമത്തിന് ശ്രമിച്ച സ്വാമിയുടെ ലിംഗം ഛേദിക്കുന്നതിന് പകരം പെണ്‍കുട്ടിക്ക് പൊലീസിനെ സമീപിക്കാമായിരുന്നെന്ന് കോണ്‍ഗ്രസ് എം.പി ശശി തരൂര്‍. വേഗത്തിലുള്ള ഇത്തരം നീതി നടപ്പാക്കലില്‍ സന്തോഷം തോന്നുമെങ്കിലും നിയമം കൈയിലെടുക്കുന്നതിന് പകരം പൊലീസിനെ സമീപിക്കുകയായിരുന്നു പെണ്‍കുട്ടിക്ക് അഭികാമ്യമെന്ന് ശശി തരൂര്‍ പറഞ്ഞു. എല്ലാവരേയും പോലെ ഞാനും അവളോട് സഹതാപമുള്ളവനാണ്. പക്ഷെ, നീതി നടപ്പാകുന്ന ഒരു സമൂഹമില്ലെങ്കില്‍ ഒരാള്‍ മാത്രമല്ല, എല്ലാവരും കൈയില്‍ കത്തിയുമായി നടക്കേണ്ടി വരുമെന്നും ശശി തരൂര്‍ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം സ്വദേശിയായ പെണ്‍കുട്ടി ലൈംഗികാതിക്രമത്തിന് […]