കായല്‍ കയ്യേറ്റ കേസ്: കോടതിയുടെ സമയം പാഴാക്കിയതിന് തോമസ്ചാണ്ടിക്ക് 25,000 രൂപ പിഴ; മേലില്‍ ആവര്‍ത്തിക്കരുതെന്ന് ഹൈക്കോടതി

കായല്‍ കയ്യേറ്റ കേസ്: കോടതിയുടെ സമയം പാഴാക്കിയതിന് തോമസ്ചാണ്ടിക്ക് 25,000 രൂപ പിഴ; മേലില്‍ ആവര്‍ത്തിക്കരുതെന്ന് ഹൈക്കോടതി

കൊച്ചി: കായല്‍ കയ്യേറ്റ കേസില്‍ ഹര്‍ജി പിന്‍വലിച്ചതിന് മുന്‍ മന്ത്രി തോമസ് ചാണ്ടിക്ക് 25,000 രൂപ പിഴ. ഹര്‍ജികള്‍ പിന്‍വലിച്ചതിനാണ് പിഴ അടയ്ക്കാന്‍ കോടതി അറിയിച്ചത്. ഹർജി പിൻവലിക്കാൻ പരാതിക്കാർക്ക് അവകാശമുണ്ട്. എന്നാൽ കോടതിയുടെ സമയം വിലപ്പെട്ടതാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. തിങ്കളാഴ്ച കേസിൽ വിധി പറയാൻ ഒരുങ്ങുകയായിരുന്നു എന്നും കോടതി ചൂണ്ടിക്കാട്ടി. ഹർജിക്കാരുടെ നടപടി നല്ല കീഴ്‌വഴക്കമല്ല എന്നും ഹൈക്കോടതി കൂട്ടിച്ചേര്‍ത്തു. പത്ത് ദിവസത്തിനുള്ളില്‍ അടയ്ക്കണമെന്നാണ് പിഴയടക്കണമെന്നാണ് കോടതി നിര്‍ദേശം. തോമസ് ചാണ്ടിക്കെതിരെയുള്ള കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ പിന്‍വലിക്കാന്‍ […]

തോമസ് ചാണ്ടിയെ രക്ഷിക്കാന്‍ വീണ്ടും സര്‍ക്കാരിന്റെ കള്ളക്കളി; ലോ ഓഫീസര്‍ സി.ഡി.ശ്രീനിവാസനെയും മാറ്റാനൊരുങ്ങുന്നു

തോമസ് ചാണ്ടിയെ രക്ഷിക്കാന്‍ വീണ്ടും സര്‍ക്കാരിന്റെ കള്ളക്കളി; ലോ ഓഫീസര്‍ സി.ഡി.ശ്രീനിവാസനെയും മാറ്റാനൊരുങ്ങുന്നു

തിരുവനന്തപുരം: കായല്‍ കയ്യേറ്റ കേസില്‍ തോമസ് ചാണ്ടിയെ രക്ഷിക്കാന്‍ വീണ്ടും സര്‍ക്കാരിന്റെ കള്ളക്കളി. ലോ ഓഫീസര്‍ സി.ഡി.ശ്രീനിവാസനെയും മാറ്റാനൊരുങ്ങുന്നു. കാസര്‍ഗോട്ടേക്ക് മാറ്റാനുള്ള ഫയല്‍ മുഖ്യമന്ത്രിയുടെ പരിഗണനയ്ക്ക് വന്നു. ശ്രീനിവാസന്‍ കൂടി പോകുന്നതോടെ നടപടികള്‍ പൂര്‍ണ്ണമായും നിലയ്ക്കും. കലക്ടര്‍ അനുപമയേയും എല്‍ആര്‍ ഡെപ്യൂട്ടി കലക്ടറെയും നേരത്തെ മാറ്റിയിരുന്നു.

തോമസ് ചാണ്ടി എന്‍സിപിയുടെ പുതിയ പ്രസിഡന്റ്

തോമസ് ചാണ്ടി എന്‍സിപിയുടെ പുതിയ പ്രസിഡന്റ്

എന്‍സിപിയുടെ പുതിയ സംസ്ഥാന പ്രസിഡന്റായി തോമസ് ചാണ്ടിയെ തെരഞ്ഞെടുത്തു. നെടുമ്പാശേരിയില്‍ ചേര്‍ന്ന എന്‍സിപി സംസ്ഥാന കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം എടുത്തത്. ശശീന്ദ്രന്‍ പക്ഷക്കാരനായ പി.കെ രാജന്‍ മാസ്റ്റര്‍ വൈസ് പ്രസിഡന്റായും ബാബു കാര്‍ത്തികേയന്‍ ട്രഷററായും തെരഞ്ഞെടുക്കപ്പെട്ടു. ശരത് പവാറുമായി എന്‍സിപി നേതാക്കള്‍ മുംബൈയില്‍ ചര്‍ച്ച നടത്തിയിരുന്നു. പ്രസിഡന്റ് സ്ഥാനം സംബന്ധിച്ച്മന്ത്രി എ.കെ. ശശീന്ദ്രന്‍ വിഭാഗവും തോമസ് ചാണ്ടി വിഭാഗവും തമ്മില്‍ തര്‍ക്കം രൂക്ഷമായിരുന്നു.മന്ത്രി സ്ഥാനം എ.കെ. ശശീന്ദ്രന്തിരികെ ലഭിച്ചതോടെ പ്രസിഡന്റ്സ്ഥാനം തങ്ങള്‍ക്ക്വേണമെന്നനിലപാടായിരുന്നുതോമസ് ചാണ്ടി വിഭാഗത്തിന്റേത്. ഫോണ്‍കെണി വിവാദത്തെ […]

കായല്‍ കയ്യേറ്റ കേസ്; തോമസ് ചാണ്ടി സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജി പിന്‍വലിച്ചു

കായല്‍ കയ്യേറ്റ കേസ്; തോമസ് ചാണ്ടി സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജി പിന്‍വലിച്ചു

ന്യൂ ഡല്‍ഹി: കായല്‍ കയ്യേറ്റ കേസില്‍ തോമസ് ചാണ്ടി സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജി പിന്‍വലിച്ചു. കയ്യേറ്റവുമായി ബന്ധപ്പെട്ട ഹൈക്കോടതി പരാമര്‍ശങ്ങള്‍ക്കെതിരെയായിരുന്നു ഹര്‍ജി നല്‍കിയത്. തോമസ് ചാണ്ടി ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കണമെന്ന് സുപ്രീംകോടതി. ഹര്‍ജി മെറിറ്റില്‍ വാദം കേള്‍ക്കാന്‍ ഹൈക്കോടതിക്ക് സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കി. കേസ് നല്‍കുമ്പോള്‍ തോമസ് ചാണ്ടി സംസ്ഥാന മന്ത്രിയാണ്. എന്നാല്‍ ഇപ്പോള്‍ മന്ത്രിസ്ഥാനമില്ല. അതിനാല്‍ കേസുമായി മുന്നോട്ടു പോകാന്‍ താത്പര്യമില്ലെന്ന് അഭിഭാഷകന്‍ കോടതിയെ അറിയിക്കുകയായിരുന്നു. മന്ത്രിയല്ലാത്തതിനാല്‍ സുപ്രീം കോടതിയിലെ കേസ് പിന്‍വലിച്ച് […]

തോമസ് ചാണ്ടിയുടെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കാന്‍ ഇന്‍കം ടാക്‌സ് വിജിലന്‍സിന്റെ ഉത്തരവ്‌; ക്രമക്കേട് കണ്ടെത്തിയാല്‍ ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശം

തോമസ് ചാണ്ടിയുടെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കാന്‍ ഇന്‍കം ടാക്‌സ് വിജിലന്‍സിന്റെ ഉത്തരവ്‌; ക്രമക്കേട് കണ്ടെത്തിയാല്‍ ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശം

കൊച്ചി: തോമസ് ചാണ്ടിയുടെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കാന്‍ ഇന്‍കം ടാക്‌സ് വിജിലന്‍സിന്റെ ഉത്തരവ്‌. കൊച്ചി യൂണിറ്റിനാണ് അന്വേഷണച്ചുമതല. ക്രമക്കേട് കണ്ടെത്തിയാല്‍ ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശം. ഈ മാസം 16നാണ് ഉത്തരവ് പുറത്തിറങ്ങിയത്. തൃശൂര്‍ സ്വദേശിയുടെ പരാതിയിലാണ് നടപടി. തെരഞ്ഞെടുപ്പില്‍ വെളിപ്പെടുത്താത്ത 150 കോടിയെ കുറിച്ചാണ് അന്വേഷണം നടത്തുക. അതേസമയം  മാര്‍ത്താണ്ഡം കായലിലെ നിയമം ലംഘിച്ചുള്ള നിര്‍മ്മാണം തോമസ്​ ചാണ്ടി പൊളിച്ചുമാറ്റി. നാല് ഏക്കറിലേറെ സ്ഥലത്ത് നിര്‍മ്മിച്ച കോണ്‍ക്രീറ്റ് തൂണുകള്‍ നീക്കി. നിലം നികത്താനായാണ് കോണ്‍ക്രീറ്റ് തൂണുകളും സ്ലാബുകളും നിര്‍മ്മിച്ചിരുന്നത്. നികത്തിയ […]

കായല്‍ കയ്യേറ്റം: കേസെടുക്കാനുള്ള ഉത്തരവിനെതിരെ തോമസ് ചാണ്ടി ഹൈക്കോടതിയില്‍

കായല്‍ കയ്യേറ്റം: കേസെടുക്കാനുള്ള ഉത്തരവിനെതിരെ തോമസ് ചാണ്ടി ഹൈക്കോടതിയില്‍

കൊച്ചി: കായല്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട് കേസെടുക്കാനുള്ള ഉത്തരവിനെതിരെ തോമസ് ചാണ്ടി ഹൈക്കോടതിയില്‍. കോട്ടയം വിജിലന്‍സ് കോടതി ഉത്തരവിനെതിരെയാണ് തോമസ് ചാണ്ടി ഹര്‍ജി നല്‍കിയിരിക്കുന്നത്. ഹര്‍ജിയില്‍ വിജിലന്‍സിനും തോമസ് ചാണ്ടിക്കും നോട്ടീസ്. ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. വിജിലൻസ് കോടതിയുടെ ഉത്തരവ് റദ്ദാക്കണമെന്നമെന്നാണ് തോമസ് ചാണ്ടി ഹർജിയിൽ ആവശ്യപ്പെടുന്നത്. തോമസ് ചാണ്ടിക്കും എതിർകക്ഷികൾക്കും ഹൈക്കോടതി നോട്ടീസ് അയക്കുകയും ചെയ്തു. വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണത്തില്‍ ക്രമക്കേടുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് തോമസ് ചാണ്ടിക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ കോട്ടയം വിജിലന്‍സ് കോടതി ഉത്തരവിട്ടത്. […]

ജഡ്ജിക്കെതിരെ തോമസ് ചാണ്ടി ഹൈക്കോടതി ചീഫ് ജസ്റ്റിസിന് പരാതി നല്‍കി; തന്റെ രാജി ഉദ്ദേശിച്ചാണ് ജഡ്ജിയുടെ പരാമര്‍ശം എന്ന് തോന്നുമെന്ന് പരാതി

ജഡ്ജിക്കെതിരെ തോമസ് ചാണ്ടി ഹൈക്കോടതി ചീഫ് ജസ്റ്റിസിന് പരാതി നല്‍കി; തന്റെ രാജി ഉദ്ദേശിച്ചാണ് ജഡ്ജിയുടെ പരാമര്‍ശം എന്ന് തോന്നുമെന്ന് പരാതി

കൊച്ചി: ജഡ്ജിക്കെതിരെ മുൻ മന്ത്രി തോമസ് ചാണ്ടി ഹൈക്കോടതി ചീഫ് ജസ്റ്റിസിന് പരാതി നല്‍കി. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനെതിരെയാണ് തോമസ് ചാണ്ടിയുടെ പരാതി. ജഡ്ജിയുടെ കടുത്ത പരാമര്‍ശങ്ങള്‍ക്കെതിരെയാണ് പരാതി. തന്റെ രാജി ഉദ്ദേശിച്ചാണ് പരാമര്‍ശം എന്ന് തോന്നുമെന്നും തോമസ് ചാണ്ടി പരാതിയില്‍ ആരോപിക്കുന്നു. മുതിര്‍ന്ന ജഡ്ജി പി.എന്‍.രവീന്ദ്രനെ മറികടന്നായിരുന്നു പരാമര്‍ശമെന്നും പരാതിയില്‍ പറയുന്നു. അതേസമയം തനിക്കെതിരായ ഹൈക്കോടതി വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് തോമസ് ചാണ്ടി സുപ്രീംകോടതിയെ സമീപിച്ചു. മന്ത്രിസഭയ്ക്ക് കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടുവെന്ന വിധി തെറ്റാണ്. കലക്ടർ ടി.വി.അനുപമയുടെ റിപ്പോർട്ട് […]

തോമസ് ചാണ്ടി സുപ്രീംകോടതിയില്‍; ഹൈക്കോടതി പരാമര്‍ശങ്ങള്‍ നീക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നല്‍കി

തോമസ് ചാണ്ടി സുപ്രീംകോടതിയില്‍; ഹൈക്കോടതി പരാമര്‍ശങ്ങള്‍ നീക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നല്‍കി

ന്യൂഡല്‍ഹി: കായല്‍ കയ്യേറ്റ കേസില്‍ ഹൈക്കോടതി വിധിക്കെതിരെ തോമസ് ചാണ്ടി സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. ഹൈക്കോടതി പരാമര്‍ശം നീക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി. മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം നഷ്ടമായെന്ന പരാമര്‍ശം നീക്കം ചെയ്യണം. ആലപ്പുഴ കലക്ടറുടെ റിപ്പോര്‍ട്ട് സ്‌റ്റേ ചെയ്യണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. കായല്‍ കയ്യേറ്റ ആരോപണത്തില്‍ ആലപ്പുഴ കലക്ടറുടെ റിപ്പോർട്ട് ചോദ്യം ചെയ്തുള്ള മന്ത്രി  തോമസ് ചാണ്ടിയുടെ ഹര്‍ജി അതിരൂക്ഷമായ വിമര്‍ശനങ്ങളോടെ ഹൈക്കോടതി തള്ളിയിരുന്നു. സര്‍ക്കാരിനെ ചോദ്യംചെയ്ത് മന്ത്രി കോടതിയെ സമീപിക്കുന്നത് ഭരണഘടനാവിരുദ്ധമെന്നും റിപ്പോര്‍ട്ടില്‍ പിശകുണ്ടെങ്കില്‍ കലക്ടറെതന്നെ സമീപിക്കണമെന്നും കോടതി […]

രാജിവച്ചത് കുവൈറ്റിലെ കോടീശ്വരനായ വ്യവസായി; രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസുകാരനായി തുടങ്ങി; പിന്നീട് ഇടതുമുന്നണിയില്‍ തുടര്‍ച്ചയായി മൂന്ന് വട്ടം കുട്ടനാടിന്റെ എംഎല്‍എ

രാജിവച്ചത് കുവൈറ്റിലെ കോടീശ്വരനായ വ്യവസായി; രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസുകാരനായി തുടങ്ങി; പിന്നീട് ഇടതുമുന്നണിയില്‍ തുടര്‍ച്ചയായി മൂന്ന് വട്ടം കുട്ടനാടിന്റെ എംഎല്‍എ

തോമസ് ചാണ്ടി ഇനി വീണ്ടും പഴയ കുവൈറ്റ് ചാണ്ടി. കുവൈറ്റ് കേന്ദ്രമായി നിരവധി ബിസിനസ് സ്ഥാപനങ്ങളുടെ ഉടമ. കോടീശ്വരനായ വ്യവസായിക്ക് രാഷ്ട്രീയത്തിലുള്ള പരിചയം വളരെ കുറവ്. 1970ല്‍ കെ.എസ്.യു കുട്ടനാട് യൂണിറ്റിന്റെ അധ്യക്ഷ സ്ഥാനത്തിരുന്നതാണ് രാഷ്ട്രീയത്തില്‍ പരിചയമുള്ളത്. കുവൈറ്റ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന തോമസ് ചാണ്ടിയുടെ നിക്ഷേപങ്ങളില്‍ ഏറിയ പങ്കും ടൂറിസം മേഖലയിലാണ്. ടൂറിസം വ്യവസായിയും ആലപ്പുഴ ലേക് പാലസ് റിസോര്‍ട്ടിന്റെ സി.എം.ഡിയുമായ ചാണ്ടി കുവൈത്തിലും റിയാദിലും സ്വന്തമായി സ്‌കൂളുകള്‍ സ്ഥാപിച്ചു. വിദേശത്തടക്കം വന്‍ ബിസിനസ് സാമ്രാജ്യങ്ങള്‍ ചാണ്ടിക്കുണ്ട്. […]

പിണറായി സര്‍ക്കാരിന്റെ മൂന്നാം വിക്കറ്റും തെറിച്ചു; പഠിച്ചപണി പതിനെട്ടും നോക്കിയിട്ടും തോമസ് ചാണ്ടിയോട് ‘കടക്ക് പുറത്ത്’ പറയേണ്ടി വന്നു; രാജിവെക്കുന്നത് എന്‍സിപിയുടെ രണ്ടാമത്തെ മന്ത്രി; ശശീന്ദ്രന്‍ ഹണിട്രാപ്പില്‍ പെട്ടപ്പോള്‍ ചാണ്ടി കുടുങ്ങിയത് ഭൂമി കയ്യേറ്റത്തില്‍

പിണറായി സര്‍ക്കാരിന്റെ മൂന്നാം വിക്കറ്റും തെറിച്ചു; പഠിച്ചപണി പതിനെട്ടും നോക്കിയിട്ടും തോമസ് ചാണ്ടിയോട് ‘കടക്ക് പുറത്ത്’ പറയേണ്ടി വന്നു; രാജിവെക്കുന്നത് എന്‍സിപിയുടെ രണ്ടാമത്തെ മന്ത്രി; ശശീന്ദ്രന്‍ ഹണിട്രാപ്പില്‍ പെട്ടപ്പോള്‍ ചാണ്ടി കുടുങ്ങിയത് ഭൂമി കയ്യേറ്റത്തില്‍

ഒന്നില്‍ തുടങ്ങിയാല്‍ മൂന്നിലാണ് അവസാനിക്കുക. ഇത് യാഥാര്‍ഥ്യമായിരിക്കുകയാണ് പിണറായി വിജയന്‍ മന്ത്രിസഭയില്‍. പിണറായിയുടെ മന്ത്രിസഭയില്‍ നിന്നും രാജിവെക്കുന്ന മൂന്നാമത്തെ മന്ത്രിയും എന്‍സിപിയില്‍ നിന്ന് രാജിവെക്കുന്ന രണ്ടാമത്തെ മന്ത്രിയുമാണ് തോമസ് ചാണ്ടി. ഇ.പി.ജയരാജനും എ.കെ.ശശീന്ദ്രനും ശേഷം കായല്‍ കയ്യേറ്റ പ്രശ്‌നത്തില്‍പ്പെട്ട് തോമസ് ചാണ്ടിയും രാജിവച്ചു. കൃത്യമായ ഇടവേളകളിലുള്ള ഈ രാജി പിണറായി മന്ത്രിസഭ വളഞ്ഞ വഴിയിലേക്ക് എന്നത് വ്യക്തമാകുകയാണ്. ഭരണം തുടങ്ങി ഒന്നര വര്‍ഷത്തിനുള്ളില്‍ മൂന്ന് മന്ത്രിമാരുടെ രാജി പിണറായിയുടെ മന്ത്രിസഭയെ അവതാളത്തിലാക്കി. അധികാരത്തിലേറി ആറ് മാസം കഴിഞ്ഞപ്പോഴാണ് […]

1 2 3 4