ദേശീയപാത വികസനം അട്ടിമറിച്ചത് ശ്രീധരൻപിള്ളയെന്ന് ധനമന്ത്രി; ശ്രീധരൻപിള്ള കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്കയച്ച കത്ത് പുറത്തുവിട്ട് തോമസ് ഐസക്ക്

ദേശീയപാത വികസനം അട്ടിമറിച്ചത് ശ്രീധരൻപിള്ളയെന്ന് ധനമന്ത്രി; ശ്രീധരൻപിള്ള കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്കയച്ച കത്ത് പുറത്തുവിട്ട് തോമസ് ഐസക്ക്

ദേശീയ പാതാ വികസനം അട്ടിമറിച്ചത് ബിജെപി സംസ്ഥാന അധ്യക്ഷൻ പി ശ്രീധരൻപിള്ളയെന്ന് ധനമന്ത്രി തോമസ് ഐസക് . ബിജെപി സംസ്ഥാന അധ്യക്ഷൻ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് അയച്ച കത്ത് ധനമന്ത്രി തോമസ് ഐസക് പുറത്തുവിട്ടു. ശ്രീധരൻ പിള്‌ലയെ പൊതു ശത്രുവായി പ്രഖ്യാപിച്ച് ബഹിഷ്‌കരിക്കണമെന്ന് തോമസ് ഐസക് ഫേസ്ബുക്ക് കുറിപ്പിൽ ആവശ്യപ്പെട്ടു. ഈ സർക്കാരിന്റെ കാലത്ത് ദേശീയപാതാ വികസനം നടക്കില്ലെന്ന് ഉറപ്പുവരുത്തുകയാണ് ദേശീയപാതാ വികസന അതോറിറ്റി. കേരളത്തോടുള്ള മോദി സർക്കാരിന്റെ പകപോക്കലാണ് ഇതുവഴി വ്യക്തമാകുന്നത്. അതിനൊരു ചട്ടുകമായി നിന്നുകൊടുക്കുന്നത് […]

സംസ്ഥാനത്ത് അപ്രഖ്യാപിത ട്രഷറി നിയന്ത്രണം

സംസ്ഥാനത്ത് അപ്രഖ്യാപിത ട്രഷറി നിയന്ത്രണം

തിരുവനന്തപുരം: സംസ്ഥാനത്ത് അപ്രഖ്യാപിത ട്രഷറി നിയന്ത്രണം. സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ രണ്ട് മാസം മാത്രമുള്ളപ്പോഴാണ് ട്രഷറികളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ രണ്ട് മാസമായാണ് നിയന്ത്രണം. കഴിഞ്ഞ മാസം 20 ലക്ഷം രൂപയില്‍ കൂടുതലുള്ള ബില്ലുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. പ്രളയത്തിന് അനുവദിച്ച പണം പോലും മാറാന്‍ കഴിയുന്നില്ലെന്ന പരാതി വ്യാപകമാണ്. എന്നാല്‍ ശമ്പള ദിവസങ്ങളിലെ സാധാരണനിയന്ത്രണം മാത്രമാണിതെന്നാണ് ധനവകുപ്പിന്റെ വിശദീകരണം. നിരോധനമില്ലെന്ന് വിശദീകരിച്ച ധനവകുപ്പ് എല്ലാ മാസവും ഒമ്പത് വരെ ചില നിയന്ത്രണങ്ങള്‍ കൊണ്ടുവരാറുണ്ടെന്ന് വ്യക്തമാക്കി. സാമ്പത്തിക വര്‍ഷം […]

പ്രളയാനന്തര പുനര്‍നിര്‍മ്മാണത്തിന് ബജറ്റില്‍ ഊന്നല്‍ നല്‍കുമെന്ന് ധനമന്ത്രി; ജനപ്രിയ നിര്‍ദേശങ്ങള്‍ ബജറ്റിലുണ്ടാകും

പ്രളയാനന്തര പുനര്‍നിര്‍മ്മാണത്തിന് ബജറ്റില്‍ ഊന്നല്‍ നല്‍കുമെന്ന് ധനമന്ത്രി; ജനപ്രിയ നിര്‍ദേശങ്ങള്‍ ബജറ്റിലുണ്ടാകും

തിരുവനന്തപുരം: പ്രളയാനന്തര പുനര്‍നിര്‍മ്മാണത്തിന് ബജറ്റില്‍ ഊന്നല്‍ നല്‍കുമെന്ന് ധനമന്ത്രി തോമസ് ഐസക്. പാരിസ്ഥിതിക പരിഗണനയോടെ പദ്ധതികള്‍ നടപ്പാക്കും. ദീര്‍ഘവീക്ഷണത്തോടെയുള്ള പദ്ധതികള്‍ പ്രഖ്യാപിക്കുമെന്നും ധനമന്ത്രി പറഞ്ഞു. ജനപ്രിയ നിര്‍ദേശങ്ങള്‍ ബജറ്റിലുണ്ടാകുമെന്നും തോമസ് ഐസക് പറഞ്ഞു. ദീര്‍ഘകാലത്തെ പുനര്‍നിര്‍മ്മാണത്തിന് ആവശ്യമായ നിര്‍ദേശങ്ങള്‍ ബജറ്റിലുണ്ടാകും. പുനര്‍നിര്‍മ്മാണത്തിനായി പ്രധാന പദ്ധതികള്‍ നടപ്പാക്കും. പ്രളയം ബാധിച്ച പ്രദേശങ്ങള്‍ക്കായി പ്രത്യേക പദ്ധതികള്‍ നടപ്പാക്കും. നൂതന സാങ്കേതിക വിദ്യകളുടെ അടിസ്ഥാനത്തില്‍ ഉള്ള പദ്ധതികള്‍ നടപ്പാക്കും.നികുതി ചോര്‍ച്ച തടയാന്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും ധനമന്ത്രി പറഞ്ഞു. ജനപ്രിയ ബജറ്റാകുന്നതിനൊപ്പം […]

സംസ്ഥാന ബജറ്റ് നാളെ; കേരള പുനര്‍നിര്‍മ്മാണത്തിന് തുക കണ്ടെത്താന്‍ പ്രളയ സെസ് പ്രഖ്യാപിക്കും

സംസ്ഥാന ബജറ്റ് നാളെ; കേരള പുനര്‍നിര്‍മ്മാണത്തിന് തുക കണ്ടെത്താന്‍ പ്രളയ സെസ് പ്രഖ്യാപിക്കും

തിരുവനന്തപുരം: സംസ്ഥാന ബജറ്റ് നാളെ ധനമന്ത്രി ഡോ.തോമസ് ഐസക് നിയമസഭയില്‍ അവതരിപ്പിക്കും. സംസ്ഥാന പുനര്‍നിര്‍മ്മാണത്തിന് തുക കണ്ടെത്താന്‍ ബജറ്റില്‍ പ്രളയ സെസ് പ്രഖ്യാപിക്കും. പ്രളയക്കെടുതിക്ക് ശേഷമുള്ള ആദ്യ ബജറ്റ് ആണ് നാളെ അവതരിപ്പിക്കുന്നത്. തെരഞ്ഞെടുപ്പ് വര്‍ഷമായതിനാല്‍ കൂടുതല്‍ ജനപ്രിയ പ്രഖ്യാപനങ്ങളും പ്രതീക്ഷിക്കുന്നു. പ്രളയ സെസ് ഏര്‍പ്പെടുത്തുന്നതിനാല്‍ ജനങ്ങളുടെ മേല്‍ അല്‍പം ഭാരം സൃഷ്ടിക്കുന്ന ബജറ്റാകും തോമസ് ഐസക് അവതരിപ്പിക്കുക എന്നാണ് റിപ്പോര്‍ട്ട്. 2000 കോടി രൂപ പ്രളയ സെസ് പിരിക്കാനാണ് ജി.എസ്.ടി കൗണ്‍സില്‍ സംസ്ഥാനത്തിന് അനുമതി നല്‍കിയത്.പ്രളയം […]

കേരള ബജറ്റിലെ മുഖ്യപ്രഖ്യാപനം പ്രളയാനന്തര നവകേരള നിര്‍മാണത്തിനുളള പ്രത്യേക പാക്കേജായിരിക്കുമെന്ന് സൂചന

കേരള ബജറ്റിലെ മുഖ്യപ്രഖ്യാപനം പ്രളയാനന്തര നവകേരള നിര്‍മാണത്തിനുളള പ്രത്യേക പാക്കേജായിരിക്കുമെന്ന് സൂചന

തിരുവനന്തപുരം: ജനുവരി 31 ന് തോമസ് ഐസക് അവതരിപ്പിക്കുന്ന ബജറ്റിലെ മുഖ്യപ്രഖ്യാപനം പ്രളയാനന്തര നവകേരള നിര്‍മാണത്തിനുളള പ്രത്യേക പാക്കേജായിരിക്കുമെന്നാണ് സൂചന. ജിഎസ്ടിക്ക് മേലുളള ഒരു ശതമാനം സെസ് ഏതൊക്കെ ഉല്‍പ്പന്നങ്ങള്‍ക്ക് ചുമത്തുമെന്നും ബജറ്റില്‍ പ്രഖ്യാപനമുണ്ടാകും. രണ്ട് വര്‍ഷം ജിഎസ്ടിയോടൊപ്പം ഒരു ശതമാനം അധിക നികുതി പ്രളയ സെസായി ഈടാക്കാനാണ് ജിഎസ്ടി കൗണ്‍സില്‍ കേരളത്തിന് അനുമതി നല്‍കിയിരിക്കുന്നത്. ഈ കാലയളവ് കൊണ്ട് 1,000 കോടി രൂപ പ്രളയ സെസായി പിരിച്ചെടുക്കാനാകുമെന്നാണ് കേരളത്തിന്റെ കണക്കുകൂട്ടല്‍. നവകേരള നിര്‍മാണത്തിന് ഈ തുക […]

കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ താങ്കള്‍ തയ്യാറാണോ?; ഇതേവരെ നടന്ന സംവാദങ്ങളോട് വസ്തുനിഷ്ഠമായി പ്രതികരിക്കാന്‍ തയാറാവണം: പി.എസ് ശ്രീധരന്‍പിള്ളയ്ക്ക് തോമസ് ഐസകിന്റെ തുറന്ന കത്ത്

കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ താങ്കള്‍ തയ്യാറാണോ?; ഇതേവരെ നടന്ന സംവാദങ്ങളോട് വസ്തുനിഷ്ഠമായി പ്രതികരിക്കാന്‍ തയാറാവണം: പി.എസ് ശ്രീധരന്‍പിള്ളയ്ക്ക് തോമസ് ഐസകിന്റെ തുറന്ന കത്ത്

തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരന്‍പിള്ളയ്ക്ക് തുറന്ന കത്തുമായി മന്ത്രി ടിഎം തോമസ് ഐസക്. സംസ്ഥാന സര്‍ക്കാരിന് 24 മണിക്കൂര്‍ അന്ത്യശാസനം നല്‍കിയ ശ്രീധരന്‍പിള്ള, വിഎച്ച്പി നേതാവ് പ്രവീണ്‍ തൊഗാഡിയ ആവശ്യപ്പെട്ടതുപോലെ 48 മണിക്കൂറിനുള്ളില്‍ ഓര്‍ഡിനന്‍സ് ഇറക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുമോ എന്ന് തോമസ് ഐസക് ചോദിക്കുന്നു. കൂടാതെ 12 വര്‍ഷക്കാലം നടന്ന നിയമപോരാട്ടത്തില്‍ എന്തുകൊണ്ടാണ് ബിജെപിയോ ശ്രീധരന്‍പിള്ളയോ കക്ഷിചേരാതിരുന്നതെന്നും തുറന്ന കത്തിലൂടെ മന്ത്രി ചോദിച്ചു. മന്ത്രി തോമസ് ഐസക് പറയുന്നു: […]

കുട്ടനാട്ടിലെ വെള്ളം വറ്റിക്കല്‍ സങ്കീര്‍ണ പ്രക്രിയയെന്ന് തോമസ് ഐസക്; ദുരിതാശ്വാസ ക്യാമ്പുകള്‍ ഓണാവധിക്ക് ശേഷവും പ്രവര്‍ത്തിക്കും

കുട്ടനാട്ടിലെ വെള്ളം വറ്റിക്കല്‍ സങ്കീര്‍ണ പ്രക്രിയയെന്ന് തോമസ് ഐസക്; ദുരിതാശ്വാസ ക്യാമ്പുകള്‍ ഓണാവധിക്ക് ശേഷവും പ്രവര്‍ത്തിക്കും

ആലപ്പുഴ: കുട്ടനാട്ടിലെ വെള്ളം വറ്റിക്കല്‍ സങ്കീര്‍ണ പ്രക്രിയയെന്ന് മന്ത്രി തോമസ് ഐസക്. ബണ്ടിലെ വെള്ളം കുറയാതെ വറ്റിക്കാനാവില്ല. ആവശ്യമായ 40 പമ്പുസെറ്റുകള്‍ മഹാരാഷ്ട്രയില്‍ നിന്ന് വിമാനമാര്‍ഗം എത്തിക്കും. മടവീണത് കുത്തിക്കളഞ്ഞാലേ പൂര്‍ണമായി വെള്ളം വറ്റിക്കാനാകൂ. ശുചീകരണ യജ്ഞം കഴിഞ്ഞാലും 3000 പേര്‍ക്കെങ്കിലും വീടുകളിലേക്ക് മടങ്ങാനാവില്ല. പുനരധിവാസം എളുപ്പമല്ലെന്ന് സര്‍ക്കാരിന് ബോധ്യമുണ്ടെന്നും ഐസക് പറഞ്ഞു. സ്‌കൂളുകളിലെ ക്യാമ്പുകള്‍ക്ക് ബദല്‍ സംവിധാനം ഒരുക്കും. കുട്ടനാട്ടിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ ഓണാവധിക്ക് ശേഷവും പ്രവര്‍ത്തിക്കുമെന്നും തോമസ് ഐസക് കൂട്ടിച്ചേര്‍ത്തു.

കുട്ടനാട്ടുകാരെ പുനരധിവസിപ്പിക്കാന്‍ പ്രത്യേക നടപടിയെന്ന് മന്ത്രി തോമസ് ഐസക്; ദുരിതാശ്വാസ നിധിയിലേക്കായി പ്രത്യേക ലോട്ടറി ‘ആശ്വാസ്’ ആരംഭിക്കും

കുട്ടനാട്ടുകാരെ പുനരധിവസിപ്പിക്കാന്‍ പ്രത്യേക നടപടിയെന്ന് മന്ത്രി തോമസ് ഐസക്; ദുരിതാശ്വാസ നിധിയിലേക്കായി പ്രത്യേക ലോട്ടറി ‘ആശ്വാസ്’ ആരംഭിക്കും

ആലപ്പുഴ: കുട്ടനാട്ടുകാരെ പുനരധിവസിപ്പിക്കാന്‍ പ്രത്യേക നടപടിയെന്ന് മന്ത്രി തോമസ് ഐസക്. 28, 29, 30 തീയതികളില്‍ അര ലക്ഷം പേര്‍ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവും. പാമ്പുകളെ പിടിക്കാന്‍ വിദഗ്ധ സംഘത്തെ കൊണ്ടുവരും. എല്ലാ വീടുകളിലെയും പ്ലംബിംഗ്, വയറിംഗ്, കാര്‍പെന്റര്‍ ജോലികള്‍ ചെയ്യാന്‍ ആളുണ്ടാവും. ദുരിതാശ്വാസ നിധിയിലേക്കായി പ്രത്യേക ലോട്ടറി ‘ആശ്വാസ്’ ആരംഭിക്കും. ടിക്കറ്റ് വില 250 രൂപയായിരിക്കുമെന്നും മന്ത്രി തോമസ് ഐസക് പറഞ്ഞു.

പോപ്പുലര്‍ ഫ്രണ്ടും എസ്.ഡി.പി.ഐയും മത തീവ്രവാദികള്‍ തന്നെയാണ്: തോമസ് ഐസക്

പോപ്പുലര്‍ ഫ്രണ്ടും എസ്.ഡി.പി.ഐയും മത തീവ്രവാദികള്‍ തന്നെയാണ്: തോമസ് ഐസക്

തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ടും എസ്.ഡി.പി.ഐയും മത തീവ്രവാദികള്‍ തന്നെയാണെന്ന് ധനകാര്യ മന്ത്രി ഡോ. ടി.എം. തോമസ് ഐസക്. മതത്തിന്റെ പേരിലാണ് അവരുടെ അഭിനയമെന്നും ഐസക് അഭിപ്രായപ്പെട്ടു. തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് തോമസ് ഐസക് പോപ്പുലര്‍ ഫ്രണ്ടിനും എസ്.ഡി.പി.ഐക്കുമെതിരെ ആഞ്ഞടിച്ചത്. കേരളത്തിലെ മതന്യൂനപക്ഷങ്ങളുടെ താല്‍പര്യം സംരക്ഷിക്കാന്‍ ഐ.എസ് കൊലയാളികളുടെ സഹായം വേണ്ടെന്നും ഈ തീവ്രവാദ കൊലയാളി സംഘങ്ങളെ പാടേ തള്ളിക്കളഞ്ഞു കൊണ്ടാണ് കേരളത്തിലെ മതന്യൂനപക്ഷങ്ങള്‍ സമൂഹത്തിന്റെ മുഖ്യധാരയുടെ മുന്‍ നിരയില്‍ കടന്നിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. വിനോദയാത്ര പോകുമ്പോഴും കുട്ടികള്‍ക്ക് […]

ഇന്ധനവില വര്‍ധന: അധികനികുതി ഉടന്‍ പിന്‍വലിക്കുമെന്ന് തോമസ് ഐസക്

ഇന്ധനവില വര്‍ധന: അധികനികുതി ഉടന്‍ പിന്‍വലിക്കുമെന്ന് തോമസ് ഐസക്

ഇന്ധനവില വര്‍ധനയില്‍ നടപടിയെടുത്ത് തുടങ്ങിയെന്ന് ധനമന്ത്രി തോമസ് ഐസക്. അധികനികുതി സംസ്ഥാനം വേണ്ടെന്നുവെയ്ക്കുന്ന തീരുമാനം ഉടന്‍ ഉണ്ടാകും. എന്നുമുതല്‍ വേണമെന്ന് മന്ത്രിസഭ തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ ഇന്ധന വില റെക്കോര്‍ഡ് ഉയരത്തിലെത്തിയ സാഹചര്യത്തിലാണു മന്ത്രിയുടെ പ്രഖ്യാപനം.  സംസ്ഥാനത്ത് തുടര്‍ച്ചയായ പതിനാലാം ദിവസവും ഇന്ധനവില വര്‍ധിച്ചു. പെട്രോള്‍ ലിറ്ററിന് 16 പൈസയും ഡീസല്‍ ലിറ്ററിന് 17 പൈസയുമാണ് കൂടിയത്. തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 82.30രൂപയും ഡീസലിന് 74.93 രൂപയുമാണ് വില. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 81.1രൂപയും ഡീസലിന് […]

1 2 3 5