കോണ്‍ഗ്രസ് നേതാവ് ടോം വടക്കന്‍ ബിജെപിയില്‍ ചേർന്നു

കോണ്‍ഗ്രസ് നേതാവ് ടോം വടക്കന്‍ ബിജെപിയില്‍ ചേർന്നു

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് മുന്‍വക്താവ്‌ ടോം വടക്കന്‍ ബിജെപിയില്‍ ചേര്‍ന്നു. കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദില്‍ നിന്നാണ് അംഗത്വം സ്വീകരിച്ചത്. പുല്‍വാമ ആക്രമണത്തിലെ നിലപാടില്‍ പ്രതിഷേധിച്ചാണ് കോണ്‍ഗ്രസ് വിട്ടത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ശോഭനമായ ഭാവി ഇന്ത്യക്ക് നൽകുന്നു എന്നും അധികാര കേന്ദ്രം ആരാണെന്ന് അറിയാത്ത അവസ്ഥയാണ് കോൺഗ്രസിന് ഇപ്പോഴുള്ളതെന്നും ടോം വടക്കൻ പറഞ്ഞു. വിശ്വാസത്തിലെടുത്ത ബിജെപി അദ്ധ്യക്ഷൻ അമിത്ഷായോട് നന്ദിയുണ്ട്. രാഷ്ട്രീയത്തിന് അതീതമായ വളർച്ചയാണ് പ്രതീക്ഷിക്കുന്നത്. കോൺഗ്രസിനുള്ള മറുപടി രാജ്യം മുഴുവൻ നൽകികൊണ്ടിരിക്കുകയാണെന്നും ബിജെപിയിൽ ചേർന്ന ശേഷം ടോം വടക്കൻ […]

ഫാ.ടോമിന്റെ മോചനദ്രവ്യമായി വന്‍തുക ആവശ്യപ്പെട്ട് കേന്ദ്രത്തിന് ഐഎസ് വിഡിയോ

ഫാ.ടോമിന്റെ മോചനദ്രവ്യമായി വന്‍തുക ആവശ്യപ്പെട്ട് കേന്ദ്രത്തിന് ഐഎസ് വിഡിയോ

ന്യൂഡല്‍ഹി: യെമനില്‍ നിന്ന് ഐഎസ് തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയ മലയാളി വൈദികന്‍ ഫാദര്‍ ടോം ഉഴുന്നാലിലിന്റെ മോചനത്തിന് വന്‍തുക മോചനദ്രവ്യം ആവശ്യപ്പെടുന്ന വീഡിയോ കേന്ദ്രസര്‍ക്കാരിന് ലഭിച്ചതായി സൂചന. ഫാദര്‍ ടോം തന്നെയാണ് വീഡിയോയില്‍ സഹായിക്കണമെന്ന് അപേക്ഷിക്കുന്നത്. എന്നാല്‍ വിഡിയോയുടെ ആധികാരികത സംബന്ധിച്ച് വ്യക്തതയില്ല. ഫാ.ടോമിന്റെ മോചനത്തിനായി കേന്ദ്ര സര്‍ക്കാര്‍ ശ്രമം തുടരുകയാണ്. ഫാദര്‍ ടോമിനെ ദുഃഖവെള്ളി ദിനത്തില്‍ കുരിശിലേറ്റി കൊലപ്പെടുത്തിയെന്ന് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. വിയന്നയിലെ കര്‍ദിനാള്‍ ക്രിസ്റ്റോഫ് ഷോണ്‍ബോണിനെ ഉദ്ധരിച്ച് ചില ഓസ്ട്രിയന്‍ മാധ്യമങ്ങളാണ് വാര്‍ത്ത ആദ്യം […]