ട്രംപ്-ഉൻ മൂന്നാംഘട്ട കൂടിക്കാഴ്ചയ്ക്ക് അവസരമൊരുങ്ങുന്നു

ട്രംപ്-ഉൻ മൂന്നാംഘട്ട കൂടിക്കാഴ്ചയ്ക്ക് അവസരമൊരുങ്ങുന്നു

ട്രംപ്-ഉൻ മൂന്നാംഘട്ട കൂടിക്കാഴ്ചയ്ക്ക് അവസരമൊരുങ്ങുന്നു.അമേരിക്ക ശരിയായ മനോഭാവത്തോടെ സമീപിക്കുകയാണെങ്കിൽ ചർച്ചയ്ക്ക് തയ്യാറാണെന്ന് കിം ജോങ്ങ് ഉൻ അറിയിച്ചതായി കൊറിയൻ സ്‌റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തു. മുൻപുള്ള രണ്ട് കൂടിക്കാഴ്ചകളും ലക്ഷ്യപ്രാപ്തിയിൽ എത്തിയിരുന്നില്ല. പരസ്പര ധാരണയോടുകൂടി അമേരിക്ക ചർച്ചയെ സ്വീകരിക്കുകയാണെങ്കിൽ മൂന്നാമതൊരു കൂടിക്കാഴ്ചയ്ക്ക് തങ്ങൾ തയ്യാറാണെന്നാണ് ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ്ങ് ഉൻ പറഞ്ഞത്. ആണവായുധ നിരായുധീകരണം,രാജ്യങ്ങൾ തമ്മിലുള്ള നയതന്ത്രബന്ധം മെച്ചെപ്പെടുത്തൽ എന്നിങ്ങനെ നിരവധി വിഷയങ്ങളായിരുന്നു ഇരു രാഷ്ട്രതലവന്മാരും തമ്മിലുള്ള കൂടിക്കാഴ്ചകളിൽ ഉയർന്നു വന്നത്. ആദ്യഘട്ട കൂടിക്കാഴ്ച സിംഗപ്പൂരിലെ […]

യൂറോപ്യന്‍ യൂണിയന്‍ അമേരിക്കയുടെ ഏറ്റവും വലിയ ശത്രു: ഡൊണാള്‍ഡ് ട്രംപ്

യൂറോപ്യന്‍ യൂണിയന്‍ അമേരിക്കയുടെ ഏറ്റവും വലിയ ശത്രു: ഡൊണാള്‍ഡ് ട്രംപ്

വാഷിങ്ടണ്‍: യൂറോപ്യന്‍ യൂണിയന്‍ അമേരിക്കയുടെ ഏറ്റവും വലിയ ശത്രുവാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. ചൈനയും, റഷ്യയും ഒരേസമയം അമേരിക്കയുടെ ശത്രുക്കളും എതിരാളികളുമാണെന്നും ട്രംപ് പറഞ്ഞു. സിബിഎസ് ന്യൂസിന് അനുവദിച്ച അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. അമേരിക്കയുടെ ഏറ്റവും വലിയ എതിരാളിയും ശത്രുവും ആരാണെന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിനായിരുന്നു ട്രംപിന്റെ മറുപടി. ശത്രുക്കള്‍ ഒരുപാടുണ്ട്. റഷ്യയും ചൈനയും അതില്‍ ഉള്‍പ്പെടുന്നു. എന്നാല്‍ അമേരിക്കയുടെ ഏറ്റവും വലിയ ശത്രു യൂറോപ്യന്‍ യൂണിയനാണെന്നായിരുന്നു ട്രംപിന്റെ മറുപടി. വ്യാപാര വിഷയത്തില്‍ യൂറോപ്യന്‍ യൂണിയന്റെ […]

കുട്ടികളെ മാതാപിതാക്കളില്‍ നിന്ന് അകറ്റുന്നത് കാണാനാകില്ല: ട്രംപ് കുടിയേറ്റ നയം തിരുത്തി

കുട്ടികളെ മാതാപിതാക്കളില്‍ നിന്ന് അകറ്റുന്നത് കാണാനാകില്ല: ട്രംപ് കുടിയേറ്റ നയം തിരുത്തി

കുടിയേറ്റ നയത്തില്‍ മാറ്റം വരുത്തി അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. കുടുംബങ്ങളെ വേര്‍പിരിക്കില്ലെന്ന് പുതിയ നയത്തില്‍ പറയുന്നു. നേരത്തെ സ്വീകരിച്ച നിലപാടുകള്‍ക്കെതിരെ ലോകവ്യാപക പ്രതിഷേധങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്നാണ് ബില്ലിലെ പുതിയ മാറ്റങ്ങള്‍. ഡോണാള്‍ഡ് ട്രംപിന്റെ കുടിയേറ്റ വിരുദ്ധനയത്തില്‍ ലോകവ്യാപക പ്രതിഷേധമുയര്‍ന്ന സാഹചര്യത്തിലാണ് ഈ പിന്മാറ്റം. കുട്ടികളെ അവരുടെ മാതാപിതാക്കളില്‍ നിന്ന് വേര്‍പിരിക്കില്ല എന്നു പറയുന്ന പുതിയ നയത്തില്‍ പക്ഷെ കുടിയേറ്റക്കാര്‍ക്കെതിരായ ശക്തമായ നടപടി തുടരുമെന്നും വ്യക്തമാക്കി. കുട്ടികളെ അവരുടെ മാതാപിതാക്കളില്‍ നിന്ന് വേര്‍പിരിക്കുന്നത് കാണാന്‍ കഴിയില്ലെന്നാണ് പിന്മാറ്റത്തിന് […]

വടക്കന്‍ കൊറിയയ്ക്ക് മേല്‍ ഉപരോധം തുടരും ; കൊറിയയില്‍ സമ്പൂര്‍ണ്ണ ആണവ നിരോധനം ഉറപ്പ് വരുത്തും : ഡൊണാള്‍ഡ് ട്രംപ്‌

വടക്കന്‍ കൊറിയയ്ക്ക് മേല്‍ ഉപരോധം തുടരും ; കൊറിയയില്‍ സമ്പൂര്‍ണ്ണ ആണവ നിരോധനം ഉറപ്പ് വരുത്തും : ഡൊണാള്‍ഡ് ട്രംപ്‌

വടക്കന്‍ കൊറിയയ്ക്ക് മേല്‍ തത്ക്കാലം ഉപരോധം തുടരുമെന്ന് ട്രംപ്. കൊറിയയില്‍ സമ്പൂര്‍ണ്ണ ആണവ നിരോധനം ഉറപ്പ് വരുത്തുമെന്നും ട്രംപ് പറഞ്ഞു.ആണവ നിരായുധീകരണത്തിന് തയാറാണെന്ന് കൊറിയ അറിയച്ചതായി അമേരിക്കന്‍ പ്രസിഡന്റ് ട്രംപാണ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്. ഉത്തരകൊറിയയിലെ മിസൈല്‍ പരീക്ഷണശാല നശിപ്പിക്കാന്‍ കിം സമ്മതിച്ചതായും ട്രംപ് പറഞ്ഞു. ആണവ നിരായുധീകരണ വ്യവസ്ഥകളുള്‍പ്പെടെയുള്ള സമഗ്ര കരാറില്‍ ഇരു നേതാക്കളും ഒപ്പുവെച്ചു. കൊറിയക്ക് വേണ്ട സുരക്ഷ നല്‍കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഉറപ്പു നല്‍കിയപ്പോള്‍ കൊറിയന്‍ ഉപദ്വീപിനെ സമ്പൂര്‍ണ്ണ ആണവ നിരായുധീകരണ മേഖലയാക്കുമെന്ന് കിമ്മും […]

ഉത്തരകൊറിയയുമായി മികച്ച ബന്ധമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി ട്രംപ്; പഴയകാര്യങ്ങള്‍ അപ്രസക്തമായെന്ന് കിം ജോങ് ഉന്‍; ആദ്യ ചര്‍ച്ച വിജയകരം

ഉത്തരകൊറിയയുമായി മികച്ച ബന്ധമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി ട്രംപ്; പഴയകാര്യങ്ങള്‍ അപ്രസക്തമായെന്ന് കിം ജോങ് ഉന്‍; ആദ്യ ചര്‍ച്ച വിജയകരം

സിംഗപ്പൂര്‍ സിറ്റി: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നും തമ്മില്‍ ചരിത്രപരമായ കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ച വിജയകരമായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.  സിംഗപ്പൂരിലെ സെന്റോസ ദ്വീപിലുള്ള കാപ്പെല്ല ഹോട്ടലിലാണ് മുഖാമുഖം ചര്‍ച്ച നടന്നത്.  ഇരു രാജ്യങ്ങളുടേയും പ്രതിനിധികൾ കൂടി ഉൾപ്പെട്ട കൂടിക്കാഴ്ചയാണ് ഇപ്പോൾ നടക്കുന്നത്. ഇതിന് ശേഷം സംയുക്ത വാർത്താസമ്മേളനം ഉണ്ടാകും. ആദ്യം നടത്തിയ വൺ–ഓണ്‍–വൺ ചർച്ച വളരെ നന്നായിരുന്നുവെന്ന് ഡോണൾഡ് ട്രംപ് പറ‍ഞ്ഞു. ഉത്തര കൊറിയയുമായി മികച്ച ബന്ധമുണ്ടാകുമെന്നും അക്കാര്യത്തില്‍ സംശയമില്ലെന്നും അദ്ദേഹം […]

ഉത്തരകൊറിയയും യുഎസും തമ്മിലുള്ള ചര്‍ച്ച മൂന്നോ നാലോ ആഴ്ചക്കുള്ളില്‍ നടന്നേക്കുമെന്ന് ട്രംപ്

ഉത്തരകൊറിയയും യുഎസും തമ്മിലുള്ള ചര്‍ച്ച മൂന്നോ നാലോ ആഴ്ചക്കുള്ളില്‍ നടന്നേക്കുമെന്ന് ട്രംപ്

വാഷിംഗ്ടണ്‍: യുഎസും ഉത്തരകൊറിയയും തമ്മിലുള്ള ചര്‍ച്ച മൂന്നോ നാലോ ആഴ്ചക്കുള്ളില്‍ ചിലപ്പോള്‍ നടന്നേക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. മിഷിഗണില്‍ ഒരു റാലിയില്‍ സംസാരിക്കവെയാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. ശനിയാഴ്ച ട്രംപ് ദക്ഷണികൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ ഇന്നുമായി സംസാരിച്ചിരുന്നതായാണ് റിപ്പോര്‍ട്ട്. ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്നുമായി ചര്‍ച്ചയ്ക്ക് കളമൊരുങ്ങിയതിന് മൂണ്‍ തന്നെ അഭിനന്ദിച്ചതായും ട്രംപ് പ്രസംഗത്തില്‍ പറഞ്ഞു. ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്നും ദക്ഷിണകൊറിയന്‍ പ്രസിഡന്‍ മൂണ്‍ ജെ ഇന്നും തമ്മില്‍ […]

സിറിയയില്‍ അമേരിക്ക വ്യോമാക്രമണം തുടങ്ങി; രാസായുധ സംരഭങ്ങള്‍ തകര്‍ക്കുമെന്ന് ട്രംപ്

സിറിയയില്‍ അമേരിക്ക വ്യോമാക്രമണം തുടങ്ങി; രാസായുധ സംരഭങ്ങള്‍ തകര്‍ക്കുമെന്ന് ട്രംപ്

വാഷിങ്ടണ്‍: സിറിയയില്‍ അമേരിക്ക വ്യോമാക്രമണം തുടങ്ങി. ബ്രിട്ടനും ഫ്രാന്‍സിനൊപ്പമാണ് അമേരിക്ക സൈനിക നടപടി കൈകൊണ്ടിരിക്കുന്നത്. സിറിയയിലെ രാസായുധ ആക്രമണത്തിന് മറുപടിയായാണ് ആക്രമണം.സിറിയയുടെ രാസായുധ കേന്ദ്രങ്ങള്‍ തകര്‍ക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റെ ഡൊണാള്‍ഡ് ട്രംപ് അറിയിച്ചു. ആക്രമണം നടത്തിയ കാര്യം യുഎസ് പ്രസിഡന്റ് ട്രംപ് അടക്കം മൂന്ന് രാഷ്ട്രത്തലവന്മാരും സ്ഥിരീകരിച്ചു. സിറിയയിക്കെതിരെ ആക്രമണം ഉണ്ടാകുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ദമാസ്‌ക്കസില്‍ നിന്ന് വന്‍ സ്‌ഫോടന ശബ്ദങ്ങള്‍ കേള്‍ക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. ദമാസ്‌ക്കസിലെ സിറിയന്‍ സയന്റിഫിക് റിസര്‍ച്ച് കേന്ദ്രം ആക്രമിക്കപ്പെട്ടതായി മനുഷ്യാവകാശ സംഘടനയായ […]

ഭീകരര്‍ക്ക് സുരക്ഷിത താവളമൊരുക്കുന്ന പാകിസ്താനെതിരെ ‘പുതിയ വഴിയില്‍’ നീങ്ങാനൊരുങ്ങി ട്രംപ് ഭരണകൂടം

ഭീകരര്‍ക്ക് സുരക്ഷിത താവളമൊരുക്കുന്ന പാകിസ്താനെതിരെ ‘പുതിയ വഴിയില്‍’ നീങ്ങാനൊരുങ്ങി ട്രംപ് ഭരണകൂടം

വാഷിങ്ടന്‍: കാലങ്ങളായി തുടരുന്ന തന്ത്രപരമായ ക്ഷമയും മറ്റും ഇനി പാകിസ്താന്റെ അടുത്തെടുത്തിട്ടു കാര്യമില്ലെന്ന് യുഎസിന്റെ വിലയിരുത്തല്‍. ഭീകരര്‍ക്ക് സുരക്ഷിത താവളമൊരുക്കുന്ന പാകിസ്താനെതിരെ ‘പുതിയ വഴിയില്‍’ നീങ്ങാനാണ് ട്രംപ് ഭരണകൂടത്തിന്റെ നീക്കം. ഇതുവഴി ഭീകരര്‍ക്കു സുരക്ഷിത താവളമായി പാകിസ്താന്‍ മാറുന്ന സാഹചര്യം ഒഴിവാക്കുകയും യുഎസിനും അവരുടെ സഖ്യകക്ഷികള്‍ക്കും നേരെയുള്ള ആക്രമണങ്ങള്‍ ഇല്ലാതാക്കുകയുമാണു ലക്ഷ്യമിടുന്നതെന്ന് ട്രംപ് ഭരണകൂടത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചു. പാകിസ്താനോ അഫ്ഗാനിസ്ഥാനോ ഭീകരര്‍ക്ക് സുരക്ഷിത താവളം ആകുന്നത് അനുവദിക്കാനാകില്ല. സെപ്റ്റംബര്‍ 11 ആക്രമണത്തിന് ശേഷം യുഎസ് ഭരണകൂടം […]

യുഎസിന്റെ ശക്തമായ പാക് വിരുദ്ധ നിലപാടിനെ സ്വാഗതം ചെയ്ത് ഇന്ത്യ

യുഎസിന്റെ ശക്തമായ പാക് വിരുദ്ധ നിലപാടിനെ സ്വാഗതം ചെയ്ത് ഇന്ത്യ

ന്യൂഡല്‍ഹി: യുഎസിന്റെ ശക്തമായ പാക് വിരുദ്ധ നിലപാടിനെ സ്വാഗതം ചെയ്ത് ഇന്ത്യ. 15 വര്‍ഷത്തിനിടെ 3300 കോടി ഡോളറിന്റെ (2,14,500 കോടി രൂപ) സഹായം നല്‍കിയിട്ടും പാകിസ്താനില്‍ നിന്നും യുഎസിനു തിരികെ ലഭിച്ചതു നുണയും വഞ്ചനയുമാണെന്നും ഇനിയിത് തുടരാനാവില്ലെന്നും പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് വ്യക്തമാക്കിയത് ഇന്ത്യയ്ക്ക് അനുകൂലമാണെന്നാണ് വിലയിരുത്തല്‍. ‘ഭീകരവാദത്തെ പ്രോല്‍സാഹിപ്പിക്കുന്നതില്‍ പാകിസ്താന് വലിയ പങ്കുണ്ട് എന്ന നമ്മുടെ നിലപാടിനെ സാധൂകരിക്കുന്നതാണ് യുഎസിന്റെ തീരുമാനം. ട്രംപ് ഭരണകൂടത്തിന്റെ നടപടി ഇന്ത്യയുടെ നിലപാടിനുള്ള വലിയ അംഗീകാരമാണ്. ഭീകരവാദം ആത്യന്തികമായി […]

ട്രംപിന്റെ അക്കൗണ്ട് ട്വിറ്ററില്‍ നിന്ന് കാണാതായി; വീഴ്ച സംഭവിച്ചത് ജീവനക്കാരനില്‍ നിന്ന്

ട്രംപിന്റെ അക്കൗണ്ട് ട്വിറ്ററില്‍ നിന്ന് കാണാതായി; വീഴ്ച സംഭവിച്ചത് ജീവനക്കാരനില്‍ നിന്ന്

വാഷിങ്ടണ്‍: നാല്‍പത് ദശലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള ട്രംപിന്റെ അക്കൗണ്ട് ട്വിറ്ററില്‍ നിന്ന് കാണാതായി. ട്വിറ്ററില്‍ ജോലിചെയ്യുന്ന ജീവനക്കാരിലൊരാള്‍ കരുതിക്കൂട്ടി യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ അക്കൗണ്ട് ഡിആക്ടിവേറ്റ് ചെയ്യുകയായിരുന്നു. കഴിഞ്ഞ ദിവസമാണു സംഭവമെന്നു ട്വിറ്റര്‍ കമ്പനി വ്യക്തമാക്കി. പ്രസിഡന്റിന്റെ അക്കൗണ്ട് ട്വിറ്ററില്‍നിന്ന് 11 മിനിറ്റാണ് അപ്രത്യക്ഷമായത്. പ്രാദേശിക സമയം വൈകിട്ടു നാലുമണിക്കാണ് അക്കൗണ്ട് പ്രവര്‍ത്തനരഹിതമായത്. @realDonaldTrump എന്ന ട്വിറ്റര്‍ ഹാന്‍ഡില്‍ തിരയുമ്പോള്‍ പേജ് നിലവിലില്ല എന്ന സന്ദേശമായിരുന്നു കിട്ടിയത്. ഇതോടെ സമൂഹമാധ്യമങ്ങളില്‍ വാര്‍ത്തയും അഭ്യൂഹങ്ങളും പ്രചരിച്ചു. എന്താണു നടന്നതെന്നു […]

1 2 3 8