ട്വിറ്റര്‍ അക്ഷരങ്ങളുടെ എണ്ണം ഇരട്ടിയായി വര്‍ധിപ്പിക്കുന്നു

ട്വിറ്റര്‍ അക്ഷരങ്ങളുടെ എണ്ണം ഇരട്ടിയായി വര്‍ധിപ്പിക്കുന്നു

സാന്‍ഫ്രാന്‍സിസ്‌കോ: ട്വീറ്റുകളില്‍ അക്ഷരങ്ങളുടെ എണ്ണം 280 ആക്കാനൊരുങ്ങി ട്വിറ്റര്‍. ഉപഭോക്തക്കളുടെ എണ്ണം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ട്വിറ്റര്‍ പോസ്റ്റുകളിലെ അക്ഷരങ്ങളുടെ എണ്ണം ഇരട്ടിയായി വര്‍ധിപ്പിക്കാനൊരുങ്ങുന്നത്. പുതിയ മാറ്റം പരീക്ഷണാടിസ്ഥാനത്തില്‍ പ്രാബല്യത്തില്‍ കൊണ്ടുവരുമെന്ന് ട്വിറ്റര്‍ വ്യക്തമാക്കി. 140 അക്ഷരങ്ങളാണ് നിലവില്‍ ട്വിറ്റര്‍ പോസ്റ്റുകളില്‍ ഉള്‍പ്പെടുത്താനാവുക. അക്ഷരങ്ങളിലെ ഈ നിയന്ത്രണം പല ഉപഭോക്താക്കളിലും അസ്വസ്ഥത സൃഷ്ടിച്ചിരുന്നു എന്നാണ് ട്വിറ്ററിന്റെ നിരീക്ഷണം. നിലവില്‍ കുറച്ച് പേര്‍ക്ക് മാത്രമാണ് പുതിയ മാറ്റം ലഭ്യമാവുക. അതിന് ശേഷമായിരിക്കും ആഗോളതലത്തില്‍ മാറ്റം കൊണ്ടുവരിക. ചുരുങ്ങിയ വാക്കുകളില്‍ […]

ന്യൂസ് ചാനലുമായി ട്വിറ്റര്‍ വരാന്‍ ഒരുങ്ങുന്നു

ന്യൂസ് ചാനലുമായി ട്വിറ്റര്‍ വരാന്‍ ഒരുങ്ങുന്നു

പുത്തന്‍ പരീക്ഷണത്തിനായി ട്വിറ്റര്‍ തയ്യാറെടുക്കുകയാണ്. മറ്റൊന്നുമല്ല ന്യൂസ് ചാനലുമായിട്ടാണ് ട്വീറ്റര്‍ എത്തുന്നത്. ന്യൂയോര്‍ക്ക് ആസ്ഥാനമായ മീഡിയാ കമ്പനി ബ്ലൂം ബര്‍ഗുമായി ചേര്‍ന്നാണ് ട്വിറ്റര്‍ പണി തുടങ്ങുന്നത്. വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ ട്വിറ്ററാണ് കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്നത്. അതേ ഇടത്തില്‍ 24 മണിക്കൂര്‍ വീഡിയോ സ്ട്രീം ചെയ്യാവുന്ന ചാനല്‍ തുടങ്ങിയാല്‍ അത് എല്ലാര്‍ക്കും ഏറെ ഉപകാരപ്പെടുമന്നാണ് ബ്ലൂംബര്‍ഗിന്റെ കണക്കുകൂട്ടല്‍. ലോകത്തിന്റെ പലഭാഗങ്ങളിലായുള്ള ബ്ലൂംബര്‍ഗ് ബ്യൂറോകളുടെ സഹായത്തോടെയാവും ട്വിറ്റര്‍ ചാനല്‍ തുടങ്ങുന്നത്. എന്നാല്‍ ഈ മേഖലയില്‍ യൂട്യൂബാണ് ഏറ്റവും അധികം പണം […]

ട്വിറ്ററിനെ വെല്ലുവിളിയ്ക്കാന്‍ മസ്റ്റഡോണുമായി ജര്‍മന്‍ പയ്യന്‍

ട്വിറ്ററിനെ വെല്ലുവിളിയ്ക്കാന്‍ മസ്റ്റഡോണുമായി ജര്‍മന്‍ പയ്യന്‍

ഫെയ്‌സ്ബുക്കിനും ട്വിറ്ററിനും ശേഷം ലോകത്ത് വലിയ വിപ്ലവങ്ങള്‍ വാഗ്ദാനം ചെയ്ത് മുന്നേറാന്‍ കുറച്ച് സോഷ്യല്‍ നെറ്റ്‌വര്‍ക്കെങ്കിലും വന്നിട്ടുണ്ട്. ഫെയ്‌സ്ബുക്കിന്റെയും ട്വിറ്ററിന്റെയും ഓര്‍കുട്ടിന്റെയുമൊക്കെ പിന്നണിക്കാര്‍ മുതല്‍ പുതുതലമുറയിലെ കുട്ടികള്‍ വരെ ഓരോ സോഷ്യല്‍ നെറ്റ് വര്‍ക്കുകള്‍ക്കു പിന്നിലുണ്ടായിരുന്നു. എന്നാല്‍ ട്വിറ്ററിനു വെല്ലുവിളിയും ഭീഷണിയുമുയര്‍ത്തി അത്തരമൊരു വരവാണ് എത്തിയിരിക്കുന്ന മസ്റ്റഡോണ്‍ എന്ന പുതിയ സോഷ്യല്‍ നെറ്റ് വര്‍ക്കിന്റേത്. യൂഗന്‍ റോച്‌കോ എന്ന 24കാരനായ ജര്‍മന്‍ പയ്യന്റേതാണ് മസ്റ്റഡോണ്‍. കൂടുതല്‍ സാമ്യം ട്വിറ്ററിനോടായതുകൊണ്ടും ട്വിറ്ററിലുള്ളവര്‍ കൂടുതലായി മസ്റ്റഡോണില്‍ ചേക്കേറുന്നതുകൊണ്ടുമാണ് ഇതിനെ ട്വിറ്ററിനുള്ള […]

ട്വിറ്റര്‍ സിഇഒ യുടെ അക്കൗണ്ട് ട്വിറ്റര്‍ തന്നെ ഡിലീറ്റ് ചെയ്തു

ട്വിറ്റര്‍ സിഇഒ യുടെ അക്കൗണ്ട് ട്വിറ്റര്‍ തന്നെ ഡിലീറ്റ് ചെയ്തു

അമേരിക്ക : ട്വിറ്റര്‍ സിഇഒ ജാക്ക് ഡോര്‍സിയുടെ അക്കൗണ്ട് ട്വിറ്റര്‍ തന്നെ ഡിലീറ്റ് ചെയ്തു. ജാക്ക് തന്നെയാണ് തന്റെ അക്കൗണ്ട് നഷ്ടപ്പെട്ട വിവരം ട്വിറ്ററിലൂടെ അറിയിച്ചത്. എന്നാല്‍ ഏതു തരത്തിലുള്ള സാങ്കേതിക പ്രശ്‌നമാണ് ഉണ്ടായതെന്ന് ട്വിറ്റര്‍ വ്യക്തമാക്കിയിട്ടില്ല. View image on Twitter അതേസമയം പത്ത് കൊല്ലത്തോളമായി ഉപഭോക്താക്കളുടെ അക്കൗണ്ടിന്റെ കാര്യത്തില്‍ ട്വിറ്റര്‍ വീഴ്ച വരുത്തുന്നു എന്നതിന്റെ തെളിവാണ് ഇതെന്ന് സംഭവത്തെ ടെക് വെബ് സൈറ്റായ ടെക് ക്രഞ്ച് കുറ്റപ്പെടുത്തി.

ഭീകരതയ്‌ക്കെതിരെ നീക്കങ്ങളുമായി ട്വിറ്റര്‍; 36 ലക്ഷം അക്കൗണ്ടുകള്‍ നിരോധിച്ചു

ഭീകരതയ്‌ക്കെതിരെ നീക്കങ്ങളുമായി ട്വിറ്റര്‍; 36 ലക്ഷം അക്കൗണ്ടുകള്‍ നിരോധിച്ചു

ഭീകരതയ്ക്കതിരായ പോരാട്ടത്തില്‍ ട്വിറ്ററും. 2015 ന്റെ പകുതി മുതല്‍ ആരംഭിച്ച നീക്കത്തില്‍ ഭീകരതയെ പിന്തുണച്ച 36 ലക്ഷം അക്കൗണ്ടുകളാണ് നിരോധിച്ചത് എന്ന് ട്വിറ്റര്‍ ബ്ലോഗിലൂടെ അറിയിച്ചു. ഇസ്‌ലാമിക് സ്റ്റേറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ ട്വിറ്ററിലൂടെ സജ്ജീവമായി തുടരുന്നു എന്ന ആക്ഷേപം ട്വിറ്ററിനെ പലപ്പോഴും സമ്മര്‍ദ്ദത്തിലാഴ്ത്തിയിരുന്നു. ഓണ്‍ലൈന്‍ ഭീകരതയക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് അമേരിക്ക ട്വിറ്ററിനോട് മുമ്പ് ആവശ്യപ്പെട്ടിരുന്നു. ഇസ്‌ലാമിക് സ്‌റ്റേറ്റുമായി ബന്ധപ്പെട്ട 235,000 അക്കൗണ്ടുകളാണ് ട്വിറ്റര്‍ ഫെബ്രുവരി മുതല്‍ നിരോധിച്ചത്. ഭീകരവാദത്തെ പിന്തുണയ്ക്കുന്ന അക്കൗണ്ടുകളുടെ ദിനംപ്രതിയുള്ള നിരോധനം കഴിഞ്ഞ വര്‍ഷത്തെക്കാളും […]

ചോദ്യപേപ്പര്‍ സുരക്ഷ; അള്‍ജീരിയയില്‍ ഫെയ്‌സ്ബുക്കിനും ട്വിറ്ററിനും നിരോധനം

ചോദ്യപേപ്പര്‍ സുരക്ഷ; അള്‍ജീരിയയില്‍ ഫെയ്‌സ്ബുക്കിനും ട്വിറ്ററിനും നിരോധനം

അള്‍ജിയേര്‍സ്: ചോദ്യപേപ്പര്‍ സുരക്ഷ ഉറപ്പാക്കാന്‍ അള്‍ജീരിയയില്‍ ഫെയ്‌സ്ബുക്കിനും ട്വിറ്ററിനും താല്‍ക്കാലിക നിരോധനം. മുന്‍കാലങ്ങളില്‍ പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ സോഷ്യല്‍ മീഡിയ പ്രാധാനമായ വഴിയായി ഉപയോഗിച്ചുവെന്ന കാരണത്തിലാണ് സോഷ്യല്‍ മീഡിയകള്‍ക്ക് താല്‍ക്കാലിക നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഹൈസ്‌കൂള്‍ ക്ലാസ്സുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള യോഗ്യത പരീക്ഷയില്‍ വന്‍ ക്രമക്കേട് നേരത്തെ അധികൃതര്‍ കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് പരീക്ഷ നടത്തിപ്പ് കഴിയുന്നതു വരെ സോഷ്യല്‍ മീഡിയകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്താനുള്ള തീരുമാനം ഉണ്ടായിരിക്കുന്നത്. അഞ്ച് ലക്ഷത്തോളം വിദ്യാര്‍ത്ഥികളാണ് ചോദ്യപേപ്പര്‍ ചോര്‍ന്നതിനെ തുടര്‍ന്ന് നടത്തുന്ന പുനപരീക്ഷയില്‍ […]

ട്വിറ്ററിന് പത്താംപിറന്നാള്‍; ലൗ ട്വിറ്റര്‍ ഇമോജി പുറത്തിറക്കി

ട്വിറ്ററിന് പത്താംപിറന്നാള്‍; ലൗ ട്വിറ്റര്‍ ഇമോജി പുറത്തിറക്കി

2006ല്‍ ട്വിറ്റര്‍ ആരംഭിച്ചപ്പോള്‍ വെറും 140 അക്ഷരങ്ങള്‍ മാത്രമുള്ള ഒരു സന്ദേശം മാത്രമായിരുന്നു ട്വീറ്റ്. ഇന്ന് ഏറ്റവും പെട്ടെന്ന് വിവരങ്ങള്‍ അറിയാന്‍ കഴിയുന്ന ഒരു സോഷ്യല്‍ മീഡിയ നെറ്റ്‌വര്‍ക്കായി മാറിക്കഴിഞ്ഞിരിക്കുന്നു ട്വിറ്റര്‍. ട്വിറ്ററിന് ഇന്ന് പത്ത് വയസ്സ് പൂര്‍ത്തിയായി. 2006 മാര്‍ച്ച് 21നാണ് ട്വിറ്റര്‍ ആരംഭിച്ചത്. ജസ്റ്റ് സെറ്റിംഗ് അപ്പ് മൈ ട്വിറ്റര്‍ (Just Setting up my ttwr) ഇതായിരുന്നു ട്വിറ്ററിലെ ആദ്യ ട്വീറ്റ്. ട്വീറ്റ് ചെയ്തത് സ്ഥാപകന്‍ ജാക്ക് ഡ്വാര്‍സി തന്നെ. 2006ല്‍ ട്വിറ്റര്‍ […]

പുതിയ ഹോം പേജുമായി ട്വിറ്റര്‍; അക്കൗണ്ട് ഇല്ലാത്തവര്‍ക്കും ഇനി ട്വിറ്റര്‍ കൈകാര്യം ചെയ്യാം

പുതിയ ഹോം പേജുമായി ട്വിറ്റര്‍; അക്കൗണ്ട് ഇല്ലാത്തവര്‍ക്കും ഇനി ട്വിറ്റര്‍ കൈകാര്യം ചെയ്യാം

മാറ്റങ്ങളുടെ ശംഖൊലിയുമായി ട്വിറ്റര്‍ എത്തുന്നു. ട്വിറ്ററിന്റെ ഹോം പേജിലാണ് അടിമുടി മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത്. ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സൗകര്യം ഒരുക്കുകയാണ് ഈ മാറ്റങ്ങളിലൂടെ ട്വിറ്റര്‍. ട്വിറ്ററിന്റെ മൊബൈല്‍ ആപ്പിലും പുതിയ പരിഷ്‌കാരം ലഭ്യമാണ്. ജനങ്ങളുടെ സോഷ്യല്‍ മീഡിയാ ഉപയോഗം വര്‍ധിച്ച സാഹചര്യത്തിലാണ് കമ്പനിയുടെ പുതിയമാറ്റങ്ങള്‍. അക്കൗണ്ട് ഇല്ലാത്തവര്‍ക്കും ഇനി മുതല്‍ എളുപ്പത്തില്‍ ട്വിറ്റര്‍ കൈകാര്യം ചെയ്യാമെന്നതാണ് പുതിയ മാറ്റത്തിന്റെ പ്രത്യേകത. ലോഗിന്‍ ചെയ്യാതെ തന്നെ ട്വീറ്റുകള്‍ കാറ്റഗറി തിരിച്ച് വായിക്കാന്‍ സാധിക്കുന്ന പുതിയ ഹോം പേജ് ആണ് ഒരുക്കിയിരിക്കന്നത്. […]

ഐഎസ് ആശയങ്ങള്‍ പ്രചരിപ്പിച്ചു; ഒന്നേകാല്‍ ലക്ഷം ട്വിറ്റര്‍ അക്കൗണ്ടുകള്‍ നിര്‍ജ്ജീവമാക്കി

ഐഎസ് ആശയങ്ങള്‍ പ്രചരിപ്പിച്ചു; ഒന്നേകാല്‍ ലക്ഷം ട്വിറ്റര്‍ അക്കൗണ്ടുകള്‍ നിര്‍ജ്ജീവമാക്കി

ലോകത്താകമാനം 500 മില്യണ്‍ ഉപയോക്താക്കളാണ് ട്വിറ്ററിനുള്ളത്. അതേസമയം ഫേസ്ബുക്കും ഇത്തരം ഫേക്ക് അക്കൗണ്ടുകള്‍ക്കെതിരെ നടപടിക്കൊരുങ്ങുകയാണെന്നാണ് വിവരം. വാഷിംഗ്ടണ്‍: പ്രമുഖ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റായ ട്വിറ്റര്‍ കഴിഞ്ഞ ആറ് മാസത്തിനിടെ ഒന്നേകാല്‍ ലക്ഷം അക്കൗണ്ടുകള്‍ നിര്‍ജീവമാക്കി. ഇസ്‌ലാമിക് സ്റ്റേറ്റിനെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള സന്ദേശങ്ങള്‍ കൈകാര്യം ചെയ്ത അക്കൗണ്ടുകളാണ് ട്വിറ്റര്‍ അധികൃതര്‍ നിര്‍ജ്ജീവമാക്കിയത്. തീവ്രവാദത്തിനെതിരെ ലോകമെമ്പാടും നടക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ട്വിറ്ററും പങ്കാളികളാകുന്നു എന്ന് അധികൃതര്‍ പറയുന്നു. സാമൂഹിക മാധ്യമങ്ങളില്‍ തീവ്രവാദ ഗ്രൂപ്പൂകള്‍ നടത്തുന്ന ഇടപെടല്‍ ഇതിനോടകം തന്നെ അന്താരാഷ്ട്ര സമൂഹം […]

ഭര്‍ത്താവ് മരണപ്പെട്ടതിനു കാരണം ട്വിറ്റര്‍; നടപടിയുമായി യുവതി

ഭര്‍ത്താവ് മരണപ്പെട്ടതിനു കാരണം ട്വിറ്റര്‍; നടപടിയുമായി യുവതി

കഴിഞ്ഞ വര്‍ഷം നവംബറില്‍ ജോര്‍ദാനിലെ പൊലീസ് ട്രെയിനിങ് സെന്ററിലുണ്ടായ ഐഎസ് ആക്രമണത്തിലാണ് യുവതിയുടെ ഭര്‍ത്താവ് ലോയ്ഡ് കൊല്ലപ്പെട്ടത്. കാലിഫോര്‍ണിയ: ഭര്‍ത്താവ് മരണപ്പെട്ടതിനു കാരണം ട്വിറ്ററാണെന്ന വാദവുമായി കാലിഫോര്‍ണിയന്‍ യുവതി. ഭര്‍ത്താവ് മരിച്ചത് ഭീകരാക്രമണത്തിലാണെങ്കിലും മരണത്തിന്റെ പ്രധാന കാരണം ട്വിറ്ററാണെന്ന് വാദവുമായാണ് യുവതി രംഗത്തെത്തിയിരിക്കുന്നത്. ഐഎസിന്റെ വളര്‍ച്ചയ്ക്ക് ട്വിറ്റര്‍ ഭൗതിക സാഹചര്യമൊരുക്കിയെന്നും, ആള്‍ക്കാരെ റിക്രൂട്ട് ചെയ്യുന്നതിന് പിന്തുണ നല്‍കിയെന്നുമാണ് യുവതിയുടെ ആരോപണം. കഴിഞ്ഞ വര്‍ഷം നവംബറില്‍ ജോര്‍ദാനിലെ പൊലീസ് ട്രെയിനിങ് സെന്ററിലുണ്ടായ ഐഎസ് ആക്രമണത്തിലാണ് യുവതിയുടെ ഭര്‍ത്താവ് ലോയ്ഡ് […]