ജംബോ പട്ടിക പാർട്ടിക്ക് ഗുണം ചെയ്യില്ല, ഭാരവാഹി പട്ടിക തയ്യാറാക്കിയത് കൂടിയാലോചനകൾ ഇല്ലാതെ’ : കെ മുരളീധരൻ

ജംബോ പട്ടിക പാർട്ടിക്ക് ഗുണം ചെയ്യില്ല, ഭാരവാഹി പട്ടിക തയ്യാറാക്കിയത് കൂടിയാലോചനകൾ ഇല്ലാതെ’ : കെ മുരളീധരൻ

  കെപിസിസിയുടെ ജംബോ ഭാരവാഹിപ്പട്ടികക്കെതിരെ കെ മുരളീധരൻ എംപി. കൂടിയാലോചനകളില്ലാതെയാണ് ഭാരവാഹിപ്പട്ടിക തയ്യാറാക്കിയതെന്നും ജംബോ പട്ടിക പാർട്ടിക്ക് ഗുണം ചെയ്യില്ലെന്നും മുരളീധരൻ സോണിയ ഗാന്ധിയെ നേരിൽക്കണ്ട് പരാതി അറിയിച്ചു. ഭാരവാഹിപ്പട്ടികക്ക് അംഗീകാരം തേടി സംസ്ഥാന നേതാക്കൾ നാളെ സോണിയാ ഗാന്ധിയെ കാണാനിരിക്കെയാണ് മുരളിയുടെ നീക്കം. എൻഎസ്എസിന്റെ പരസ്യനിലപാട് വട്ടിയൂർക്കാവിൽ തിരിച്ചടിയായെന്നും മുരളി സോണിയയെ ധരിപ്പിച്ചു. ജംബോ കമ്മിറ്റികൾ ഉണ്ടാകില്ലെന്ന് നേതാക്കൾ ആവർത്തിച്ചു പറഞ്ഞിട്ടും പട്ടിക തയ്യാറാക്കിയപ്പോൾ പഴയപടി ഗ്രൂപ്പ് വീതംവയ്ക്കലായി അത് മാറിയെന്ന ആക്ഷേപമാണ് കെ മുരളീധരന്. […]

‘പാലായില്‍ ജോസ് ടോമിന് വന്‍ ഭൂരിപക്ഷം’ വിജയം ഉറപ്പിച്ച് കേരളാ കോണ്‍ഗ്രസ് പത്രവും അടിച്ചിറക്കി; കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

‘പാലായില്‍ ജോസ് ടോമിന് വന്‍ ഭൂരിപക്ഷം’ വിജയം ഉറപ്പിച്ച് കേരളാ കോണ്‍ഗ്രസ് പത്രവും അടിച്ചിറക്കി; കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

കോട്ടയം: പാലായില്‍ യുഡിഎഫ് കോട്ടകള്‍ തകര്‍ത്ത് എല്‍ഡിഎഫ് വന്‍ വിജയം നേടിയതിന്റെ ആഘാതത്തില്‍ നിന്ന് യുഡിഎഫ് നേതൃത്വം ഇതുവരെ മോചിതരായിട്ടില്ല. ജോസ് ടോമിന്റെ വിജയം സുനിശ്ചിതമാക്കി ഫ്ളക്സുകളും ലഡുവും ബാന്റ്സെറ്റും എല്ലാം ഒരുക്കിയത് വലിയ യുഡിഎഫിന് വലിയ തിരിച്ചടിയായിരുന്നു. ഈ ഒരുക്കങ്ങളെല്ലാം അസ്ഥാനത്തായപ്പോള്‍ ട്രോളുകളും നേരിടേണ്ടി വന്നിരുന്നു. നിയുക്ത എംഎല്‍എയ്ക്ക് അഭിനന്ദനങ്ങള്‍ എന്ന് എഴുതിയാണ് ഫ്ളക്സുകള്‍ വെച്ചിരുന്നത്. ഇപ്പോള്‍ ഇതിനെല്ലാം പുറമെ കേരളാ കോണ്‍ഗ്രസിന് അടുത്ത തലവേദനയായിരിക്കുകയാണ് ജോസ് ടോമിന്റെ വിജയം മാത്രം മുന്‍പില്‍ കണ്ട് ഇറക്കിയ […]

സർക്കാരിനെതിരെ യുഡിഎഫിന്റെ സെക്രട്ടറിയേറ്റ് ഉപരോധം; രമേശ് ചെന്നിത്തല, ഉമ്മൻ ചാണ്ടി എന്നിവരടക്കമുള്ള കോൺഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കി

സർക്കാരിനെതിരെ യുഡിഎഫിന്റെ സെക്രട്ടറിയേറ്റ് ഉപരോധം; രമേശ് ചെന്നിത്തല, ഉമ്മൻ ചാണ്ടി എന്നിവരടക്കമുള്ള കോൺഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കി

സർക്കാരിനെതിരെ വിവിധ വിഷയങ്ങളുയർത്തി യുഡിഎഫ് സെക്രട്ടറിയേറ്റ് ഉപരോധം സംഘടിപ്പിച്ചു. രാവിലെ ആറു മണിക്ക് ആരംഭിച്ച ഉപരോധം ഉച്ചക്ക് സമാപിച്ചു. മനുഷ്യത്വം മരവിച്ച സർക്കാരാണ് സംസ്ഥാനം ഭരിക്കുന്നതെന്ന് പ്രതിഷേധത്തിൽ പങ്കെടുത്ത നേതാക്കൾ കുറ്റപ്പെടുത്തി. ഉപരോധത്തിനൊടുവിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി തുടങ്ങിയ നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കി.

തദ്ദേശ സ്ഥാപനങ്ങളുടെ സാമ്പത്തിക പ്രതിസന്ധി; അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം ഇറങ്ങി പോയി

തദ്ദേശ സ്ഥാപനങ്ങളുടെ സാമ്പത്തിക പ്രതിസന്ധി; അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം ഇറങ്ങി പോയി

തദ്ദേശ സ്ഥാപനങ്ങളുടെ സാമ്പത്തിക പ്രതിസന്ധിയെ ചൊല്ലിയുള്ള അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് നിയമസഭയിൽ പ്രതിപക്ഷ ഇറങ്ങിപ്പോക്ക്. കഴിഞ്ഞ സാമ്പത്തിക വർഷം പൂർത്തിയായ പണികളുടെ ബിൽ ട്രഷറിയിൽ നിന്ന് മാറി നൽകാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്ന് പ്രതിപക്ഷം ആരോപിച്ചു. തദ്ദേശ സ്ഥാപനങ്ങൾക്ക് പ്രതിസന്ധി ഇല്ലെന്ന് ധനമന്ത്രി തോമസ് ഐസക് മറുപടി നൽകി. സംസ്ഥാനം നേരിടുന്ന ഗുരുതര സാമ്പത്തിക പ്രതിസന്ധിയുടെ ഭാഗമാണ് തദ്ദേശ സ്ഥാപനങ്ങളുടെ ബില്ലുകൾ മാറിനൽകാത്തതിനു കാരണമെന്ന് പ്രതിപക്ഷം ആരോപിച്ചു. പൂർത്തിയായ പദ്ധതികളുടെ പകുതിയിലധികം ബില്ലുകളും ക്യൂവിലാണെന്ന് അടിയന്തര […]

കേരളത്തില്‍ യുഡിഎഫ് തരംഗം; 19/20

കേരളത്തില്‍ യുഡിഎഫ് തരംഗം; 19/20

ലിബിന്‍ ടി.എസ് “കേരളത്തില്‍ യുഡിഎഫ് കോട്ട; എല്‍ഡിഎഫിന് കനത്ത തിരിച്ചടി; ബിജെപിക്ക് അക്കൗണ്ട് തുറക്കാനായില്ല” കോട്ടയം: പതിനേഴാം ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ യുഡിഎഫിന് വന്‍മുന്നേറ്റം. മൊത്തം ഇരുപത് സീറ്റുകളില്‍ നടന്ന മത്സരത്തില്‍ പത്തൊമ്പതു സീറ്റും യുഡിഎഫ് സ്വന്തമാക്കി. എല്‍ഡിഎഫിന് വിജയിക്കാനായത് ആലപ്പുഴയിലെ ഒരു സീറ്റ് മാത്രം. ബിജെപിക്ക് ഇത്തവണയും അക്കൗണ്ട് തുറക്കാനായില്ല. അതേസമയം രാജ്യത്ത് നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ വീണ്ടും എന്‍ഡിഎ അധികാരത്തിലെത്തി. കോണ്‍ഗ്രസ് കേരളത്തിലെ മിന്നും വിജയത്തില്‍ ഒതുങ്ങി. പ്രതീക്ഷകളും എക്സിറ്റ് പോള്‍ ഫലങ്ങളും അപ്രസക്തമാകും […]

തെരഞ്ഞെടുപ്പ് ചൂടും കാഴ്ചകളും; കേരളം കണ്ടത്

തെരഞ്ഞെടുപ്പ് ചൂടും കാഴ്ചകളും; കേരളം കണ്ടത്

ലിബിന്‍ ടി.എസ് വയനാട്, ആലത്തൂര്‍, മണ്ഡലങ്ങളാണ് ഇത്തവണ പ്രചാരണ ചൂടിലും വിവാദത്തിലും പ്രസിദ്ധമായത്. കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വവും വിവാദങ്ങളുമാണ് വയനാട് മണ്ഡലത്തെ ശ്രദ്ധാകേന്ദ്രമാക്കിയത്. ആലത്തൂര്‍ വിവാദം കൊണ്ടും പ്രചാരണ ചൂടുകൊണ്ടും ഒരു യഥാര്‍ത്ഥ തെരഞ്ഞെടുപ്പ് മണ്ഡലമായി മാറി. ഇന്ത്യയിലെ പതിനേഴാം ലോക്‌സഭയെ തിരഞ്ഞെടുക്കാനുള്ള പൊതുതിരഞ്ഞെടുപ്പ് 2019 ഏപ്രില്‍- മെയ് മാസങ്ങളില്‍ നടക്കുകയാണ്. 543 അംഗങ്ങളെയാണ് 543 ലോകസഭാ മണ്ഡലങ്ങളില്‍ നിന്നായി ലോക്സഭയിലേക്ക് വോട്ട് ചെയ്ത് തിരഞ്ഞെടുക്കുന്നത്. ഇതിനു പുറമെ രണ്ടു പേരെ രാഷ്ട്രപതി നാമനിര്‍ദ്ദേശം […]

കോട്ടയത്തിന്റെ കോട്ട ആര് കാക്കും?

കോട്ടയത്തിന്റെ കോട്ട ആര് കാക്കും?

ലിബിന്‍ ടി.എസ് ഇന്ത്യയിലെ പതിനേഴാം ലോക്‌സഭയെ തിരഞ്ഞെടുക്കാനുള്ള പൊതുതിരഞ്ഞെടുപ്പ് 2019 ഏപ്രില്‍- മെയ് മാസങ്ങളില്‍ നടക്കുകയാണ്. 543 അംഗങ്ങളെയാണ് 543 ലോകസഭാ മണ്ഡലങ്ങളില്‍ നിന്നായി ലോക്സഭയിലേക്ക് വോട്ട് ചെയ്ത് തിരഞ്ഞെടുക്കുന്നത്. ഇതിനു പുറമെ രണ്ടു പേരെ രാഷ്ട്രപതി നാമനിര്‍ദ്ദേശം ചെയ്യുകയും ചെയ്യുന്നു. ഇത്തവണ സംസ്ഥാനത്ത് മിക്ക മണ്ഡലങ്ങളിലും കടുത്ത പോരാട്ടമാണ് നടക്കുന്നത്. എല്‍ഡിഎഫും- യുഡിഎഫും തങ്ങളുടെ കുത്തക സീറ്റുകള്‍ നിലനിര്‍ത്തുവാനും അട്ടിമറി വിജയം നേടുവാനും ഉറപ്പിച്ചിറങ്ങുമ്പോള്‍ ബിജെപിയും ഇത്തവണ അക്കൗണ്ട് തുറക്കാമെന്ന പ്രതീക്ഷയിലാണ്. ഇത് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ […]

വടകരയില്‍ മുല്ലപ്പള്ളി അല്ലെങ്കില്‍ പ്രവീണ്‍ കുമാര്‍ സ്ഥാനാര്‍ത്ഥിയാകണമെന്ന് അണികള്‍; മത്സരിക്കാനില്ലെന്ന് ബിന്ദുകൃഷണയും സുധീരനും

വടകരയില്‍ മുല്ലപ്പള്ളി അല്ലെങ്കില്‍ പ്രവീണ്‍ കുമാര്‍ സ്ഥാനാര്‍ത്ഥിയാകണമെന്ന് അണികള്‍; മത്സരിക്കാനില്ലെന്ന് ബിന്ദുകൃഷണയും സുധീരനും

ന്യൂഡല്‍ഹി: വടകരയില്‍ മുല്ലപ്പള്ളിയെയോ പ്രവീണ്‍ കുമാറിനെയോ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് പ്രവര്‍ത്തകര്‍. ഇക്കാര്യം ആവശ്യപ്പെട്ട് വടകരയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഹൈക്കമാന്‍ഡിന് സന്ദേശമയച്ചു. ബിന്ദു കൃഷ്ണ അടക്കമുള്ളവരെ പരിഗണിക്കുന്ന സാഹചര്യത്തിലാണ് പുതിയ ആവശ്യം ഉയരുന്നത്. വയനാട്ടില്‍ ടി സിദ്ദിഖിന്റെ സ്ഥാനാര്‍ത്ഥിത്വം ഏകദേശം ഉറപ്പായിക്കഴിഞ്ഞു. അതേസമയം വടകര കീറാമുട്ടിയായി ഇപ്പോഴും നിലനില്‍ക്കുകയാണ്. വടകരയില്‍ സിപിഐഎം സ്ഥാനാര്‍ത്ഥി പി ജയരാജനായതിനാല്‍, കരുത്തനായ പ്രതിയോഗിയെ മല്‍സരിപ്പിക്കണമെന്നാണ് പ്രാദേശിക നേതൃത്വം ആവശ്യപ്പെടുന്നത്. ഇക്കാര്യം ആവശ്യപ്പെട്ട് കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എഐസിസിക്ക് സന്ദേശങ്ങള്‍ അയക്കുകയും ചെയ്തു. […]

സീറ്റ് തര്‍ക്കം: പ്രശ്‌നങ്ങള്‍ക്ക് കാരണം ഉമ്മന്‍ചാണ്ടിയെന്ന് ഐ ഗ്രൂപ്പ്; വയനാട്ടില്‍ ഐ ഗ്രൂപ്പ് പിടിവാശി കാണിച്ചുവെന്ന് എ ഗ്രൂപ്പ്; തര്‍ക്കം മുറുകുന്നു

സീറ്റ് തര്‍ക്കം: പ്രശ്‌നങ്ങള്‍ക്ക് കാരണം ഉമ്മന്‍ചാണ്ടിയെന്ന് ഐ ഗ്രൂപ്പ്; വയനാട്ടില്‍ ഐ ഗ്രൂപ്പ് പിടിവാശി കാണിച്ചുവെന്ന് എ ഗ്രൂപ്പ്; തര്‍ക്കം മുറുകുന്നു

തിരുവനന്തപുരം: സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കത്തിന്റെ പേരില്‍ സംസ്ഥാന കോണ്‍ഗ്രസിലെ എ ഐ ഗ്രൂപ്പുകള്‍ തുറന്ന പോരിലേക്ക് നീങ്ങുന്നു. വയനാട്ടില്‍ ടി സിദ്ദിഖിനായി നിര്‍ബന്ധം പിടിച്ച ഉമ്മന്‍ചാണ്ടിയാണ് പ്രശ്ങ്ങള്‍ക്കു കാരണം എന്ന് ഐ ഗ്രൂപ്പ് കുറ്റപ്പെടുത്തുന്നു. എന്നാല്‍ പാലക്കാടും കാസര്‍കോടും വിട്ടു വീഴ്ച്ച ചെയ്തിട്ടും വയനാട്ടില്‍ ഐ ഗ്രൂപ്പ് പിടിവാശി കാണിച്ചു എന്നാണ് എ ഗ്രൂപ്പിന്റെ വാദം. സീറ്റു തര്‍ക്കത്തെ കുറിച്ച് പ്രതികരിക്കാതെ ഉമ്മന്‍ചാണ്ടി ഒഴിഞ്ഞ് മാറി. ഒരിടവേളക്കു ശേഷം എ ഐ പോര് പൊട്ടിത്തെറിയിലേക്ക് എത്തി. വയനാട് […]

സംസ്ഥാനത്ത് ക്രമസമാധാനനില തകര്‍ക്കുന്ന നടപടികളില്‍ പ്രതിഷേധിച്ച് യുഡിഎഫ് നേതാക്കളുടെ ഉപവാസം ഇന്ന്

സംസ്ഥാനത്ത് ക്രമസമാധാനനില തകര്‍ക്കുന്ന നടപടികളില്‍ പ്രതിഷേധിച്ച് യുഡിഎഫ് നേതാക്കളുടെ ഉപവാസം ഇന്ന്

തിരുവനന്തപുരം: യുഡിഎഫ് നേതാക്കളുടെ ഉപവാസം ഇന്ന്. സംസ്ഥാനത്ത് ക്രമസമാധാനനില തകര്‍ക്കുന്ന നടപടികളില്‍ പ്രതിഷേധിച്ചാണ് ഉപവാസം. രാവിലെ 9.30 മുതല്‍ മുതല്‍ വൈകീട്ട് വരെ തിരുവനന്തപുരം കവടിയാറിലെ വിവേകാനന്ദ പ്രതിമക്ക് മുന്നിലാണ് സമരം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രാവിലെ ഉപവാസം ഉദ്ഘാടനം ചെയ്യും.

1 2 3 8