വായ്പ നയം പ്രഖ്യാപിച്ചു: റിപ്പോ നിരക്കില്‍ മാറ്റമില്ല

വായ്പ നയം പ്രഖ്യാപിച്ചു: റിപ്പോ നിരക്കില്‍ മാറ്റമില്ല

ന്യൂഡല്‍ഹി: വായ്പ നയ അവലോകനത്തില്‍ ആര്‍ബിഐ ഇത്തവണയും റിപ്പോ നിരക്കില്‍ മാറ്റം വരുത്തിയില്ല. അതേമസയം റിവേഴ്സ് റിപ്പോ നിരക്ക് 5.75ശതമാനത്തില്‍നിന്ന് ആറ് ശതമാനമായി ഉയര്‍ത്തി. റിപ്പോ നിരക്ക് 6.25 ശതമാനമായിതന്നെ തുടരും. കൂടിയ പണലഭ്യതയും കിട്ടാക്കടവുമാണ് ബാങ്കിങ് മേഖലയെ ബാധിക്കുന്ന പ്രധാന പ്രശ്നങ്ങള്‍. ഇവയ്ക്ക് എങ്ങനെ പരിഹാരംകാണുമെന്നതാണ് ആര്‍ബിഐയെ കുഴക്കുന്നത്. ഉപഭോക്തൃ വിലസൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്കുകള്‍ നേരിയതോതിലെങ്കിലും ഉയര്‍ന്നുകൊണ്ടിരിക്കുന്നതുമാണ് റിപ്പോ നിരക്ക് കുറയ്ക്കേണ്ടതില്ലെന്ന തീരുമാനമെടുക്കാന്‍ ആര്‍ബിഐയെ പ്രേരിപ്പിച്ചത്. 2016 ഒക്ടോബറിലാണ് ആര്‍ബിഐ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ […]

ആര്‍ബിഐ ഗവര്‍ണര്‍ക്ക് വധഭീഷണി; ഒരാള്‍ പിടിയില്‍

ആര്‍ബിഐ ഗവര്‍ണര്‍ക്ക് വധഭീഷണി; ഒരാള്‍ പിടിയില്‍

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലിനെതിരെ വധഭീഷണി മുഴക്കിയ സംഭവത്തില്‍ ഒരാള്‍ പിടിയില്‍. നാഗ്പുര്‍ സ്വദേശി വൈഭവ് ബദ്ദാല്‍വര്‍ എന്നയാളാണ് ഇ മെയില്‍ വഴി വധഭീഷണി മുഴക്കിയത്. ഫെബ്രുവരി 23 നായിരുന്നു സംഭവം. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന് രാജിവെക്കണം എന്നതായിരുന്നു കത്തിലെ ആവശ്യം. ഇല്ലെങ്കില്‍ ഊര്‍ജിത് പട്ടേലിനേയും കുടുംബാംഗങ്ങളേയും വധിക്കുമെന്ന് കത്തിലുണ്ട്. ഇദ്ദേഹത്തിന്റെ സ്വകാര്യ ഇ മെയിലിലേക്കായിരുന്നു സന്ദേശം വന്നത്. ആര്‍ബിഐ ജനറല്‍ മാനേജര്‍ വൈഭവ് ചതുര്‍വേദിയുടെ പരാതി പ്രകാരമാണ് ബദ്ദാല്‍വറെ അറസ്റ്റ് […]

റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് 0.25 ശതമാനം കുറച്ചു

റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് 0.25 ശതമാനം കുറച്ചു

മുംബൈ: റിപ്പോ നിരക്കില്‍ കാല്‍ ശതമാനത്തിന്റെ കുറവു വരുത്തി റിസര്‍വ് ബാങ്ക് വായ്പാനയം പ്രഖ്യാപിച്ചു. 6.25 ശതമാനമാണ് പുതുക്കിയ റിപ്പോ നിരക്ക്. ഇതോടെ ആറ് വര്‍ഷത്തെ താഴ്ന്ന നിരക്കിലെത്തി റിപ്പോ നിരക്ക്. പുതിയതായി രൂപവല്‍ക്കരിച്ച എംപിസി അംഗീകരിച്ച ആദ്യ ധനനയത്തിലാണ് നിരക്കില്‍ അല്പമെങ്കിലും കുറവ് വരുത്തിയത്. റിസര്‍വ് ബാങ്ക് ഗവര്‍ണറായി ഉര്‍ജിത് പട്ടേല്‍ സ്ഥാനമേറ്റ ശേഷമുള്ള ആദ്യ നയപ്രഖ്യാപനമായിരുന്നു ഇത്. രാവിലെ 11നു നയപ്രഖ്യാപനം നടത്തുന്ന പതിവു മാറ്റി ഉച്ചകഴിഞ്ഞാണ് തീരുമാനം പുറപ്പെടുവിച്ചത്. നിരക്കുകളില്‍ മാറ്റംവരുത്താതെ ഗവര്‍ണര്‍ രഘുറാം […]

റിസര്‍വ് ബാങ്ക് ഗവര്‍ണറായി ഉര്‍ജിത് പട്ടേല്‍ നാളെ ചുമതലയേല്‍ക്കും

റിസര്‍വ് ബാങ്ക് ഗവര്‍ണറായി ഉര്‍ജിത് പട്ടേല്‍ നാളെ ചുമതലയേല്‍ക്കും

മുംബൈ: റിസര്‍വ് ബാങ്ക് ഗവര്‍ണറായി ഡോ ഉര്‍ജിത് പട്ടേല്‍ നാളെ ചുമതലയേല്‍ക്കും. കാലാവധി പൂര്‍ത്തിയായി സ്ഥാനമൊഴിഞ്ഞ രഘുറാം രാജന്റെ പിന്‍ഗാമിയായാണ് ഉര്‍ജിത് സ്ഥാനമേല്‍ക്കുന്നത്. വിലക്കയറ്റം നിയന്ത്രിക്കാന്‍ രഘുറാം രാജന്റെ കാലത്ത് നടപ്പിലാക്കിയ വിലക്കയറ്റ നിയന്ത്രണ നയങ്ങളുടെ പിന്നിലെ സൂത്രധാരനായാണ് ഉര്‍ജിത് പട്ടേല്‍ അറിയപ്പെടുന്നത്. രൂപയുടെ മൂല്യസംരക്ഷണം, നാണ്യപെരുപ്പ നിയന്ത്രണം തുടങ്ങിയ ഗൗരവകരമായ വിഷയങ്ങളില്‍ ഉര്‍ജിതിന്റെ നിലപാടുകള്‍ ശ്രദ്ധേയമാകും. രഘുറാം രാജനെ പോലെ ഉര്‍ജിതും ഐഎംഫില്‍ സാമ്പത്തിക ഉപദേഷ്ടാവായി ജോലി നോക്കിയിരുന്നു. നിലവില്‍ റിസര്‍വ് ബാങ്കിന്റെ ഡെപ്യൂട്ടി ഗവര്‍ണറാണ് […]