യുഎസിലെ ഫ്‌ളോറിഡയില്‍ വീഡിയോ ഗെയിം ടൂര്‍ണമെന്റിനിടെ വെടിവെപ്പ്; 4 പേര്‍ കൊല്ലപ്പെട്ടു

യുഎസിലെ ഫ്‌ളോറിഡയില്‍ വീഡിയോ ഗെയിം ടൂര്‍ണമെന്റിനിടെ വെടിവെപ്പ്; 4 പേര്‍ കൊല്ലപ്പെട്ടു

വാഷിങ്ടണ്‍: യുഎസിലെ ഫ്‌ളോറിഡയില്‍ വെടിവെപ്പ്. നാല് പേര്‍ കൊല്ലപ്പെട്ടു. 11 പേര്‍ക്ക് പരിക്കേറ്റു. അക്രമി സ്വയം വെടിവെച്ച് മരിച്ചു. ഞായറാഴ്ച രാത്രിയാണ് സംഭവം. വീഡിയോ ഗയിം ടൂര്‍ണമെന്റിനിടെ അക്രമി വെടിയുതിര്‍ക്കുകയായിരുന്നു. ജാക്‌സോണ്‍വില്ലിയിലെ ഒരു മാളിലാണ് വെടിവെപ്പുണ്ടായത്. എന്നാല്‍ വെടിവെപ്പ് നടത്താനുള്ള കാരണമെന്താണെന്ന് വ്യക്തമല്ല. ബാള്‍ട്ടിമോര്‍ സ്വദേശിയായ ഡേവിഡ് കട്‌സ് എന്ന 24കാരനാണ് അക്രമം നടത്തിയതെന്ന് ജാക്‌സണ്‍വില്ലി പൊലീസ് പറഞ്ഞു. വീഡിയോ ഗയിം ടൂര്‍ണമെന്റില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അക്രമിയെന്നാണ് പൊലീസ് പറയുന്നത്.

യുഎസില്‍ മാധ്യമ സ്ഥാപനത്തില്‍ വെടിവെപ്പ്; അഞ്ച് പേര്‍ കൊല്ലപ്പെട്ടു

യുഎസില്‍ മാധ്യമ സ്ഥാപനത്തില്‍ വെടിവെപ്പ്; അഞ്ച് പേര്‍ കൊല്ലപ്പെട്ടു

വാഷിങ്ടന്‍: യുഎസിലെ മെരിലാന്‍ഡിലെ മാധ്യമസ്ഥാപനത്തില്‍ വെടിവെപ്പ്. മെരിലാന്‍ഡിന്റെ തലസ്ഥാനമായ അനാപൊളിസില്‍ ക്യാപിറ്റല്‍ ഗസറ്റ് ദിനപത്രത്തിന്റെ ഓഫീസിലാണ് വെടിവെപ്പുണ്ടായത്. അഞ്ചു പേര്‍ കൊല്ലപ്പെട്ടതായി വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച പ്രാദേശിക സമയം ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു സംഭവം. മരണസംഖ്യ ക്യാപിറ്റല്‍ ഗസറ്റും തങ്ങളുടെ വാര്‍ത്താ വെബ്‌സൈറ്റില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. വെടിവെപ്പിന് പിന്നില്‍ പ്രവര്‍ത്തിച്ചയാള്‍ പിടിയിലായി. ഇയാളെ ചോദ്യം ചെയ്തു വരികയാണ്. ന്യൂസ് റൂമിലേക്കു കയറിയ അക്രമി ചുറ്റിലേക്കും […]

അടുത്ത ഫോമാ കണ്‍വന്‍ഷന്‍ ന്യൂയോര്‍ക്ക് സിറ്റിയില്‍ ആകണം: ജോണ്‍ സി. വര്‍ഗ്ഗീസ്

അടുത്ത ഫോമാ കണ്‍വന്‍ഷന്‍ ന്യൂയോര്‍ക്ക് സിറ്റിയില്‍ ആകണം: ജോണ്‍ സി. വര്‍ഗ്ഗീസ്

ഹ്യൂസ്റ്റന്‍: അമേരിക്കന്‍ മലയാളികളുടെ ഏറ്റവും വലിയ സംഘടനകളുടെ  സംഘടനയായ ഫോമാ ഇന്ന് വിവിധ സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളില്‍ പ്രവര്‍ത്തന നിരതമായി മുന്നേറിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ നാളിതു വരേയും ഒരു ദ്വിവര്‍ഷത്തിലൊരിക്കല്‍ നടത്തുന്ന കണ്‍വന്‍ഷന്‍, ലോക തലസ്ഥാനം എന്നു തന്നെ വിശേഷിപ്പിക്കാവുന്ന ന്യൂയോര്‍ക്ക് സിറ്റിയില്‍ ഫോമാ എന്ന മഹാസംഘടനക്കു നടത്താന്‍ പറ്റാത്തത് ഒരു വലിയ കുറവായി കാണുന്നു. ഫോമയുടെ സ്ഥാപക നഗരിയായ ഹ്യൂസ്റ്റനില്‍ സംഘടിപ്പിച്ച യോഗത്തിലും പ്രസ് മീറ്റിലും സംസാരിക്കുകയായിരുന്നു ഫോമയുടെ അടുത്ത ടേമിലേക്ക് പ്രസിഡന്റായി മല്‍സരിക്കുന്ന ജോണ്‍. സി. […]

യുഎസില്‍ കാണാതായ ഷെറിന്‍ മാത്യുവിന്റെ മൃതദേഹം കണ്ടെത്തി

യുഎസില്‍ കാണാതായ ഷെറിന്‍ മാത്യുവിന്റെ മൃതദേഹം കണ്ടെത്തി

ഹൂസ്റ്റണ്‍: യുഎസില്‍ കാണാതായ, മലയാളി ദമ്പതികളുടെ വളര്‍ത്തുമകള്‍ ഷെറിന്‍ മാത്യൂസിന്റെ മൃതദേഹം കണ്ടെത്തി. ടെക്‌സാസില്‍ 15 ദിവസം മുമ്പാണ് ഷെറിനെ കാണാതായത്. ഷെറിന്റെ വീടിന് ഒരു കിലോമീറ്റര്‍ മാറി റോഡിലെ കലുങ്കിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസ് നായ്ക്കളുടെ സഹായത്തോടെയാണ് മൃതദേഹം കണ്ടെത്തിയത്. അതേസമയം ഷെറിന്റേതാണെന്നു സ്ഥിരീകരിച്ചിട്ടില്ലെന്നു പൊലീസ് പറഞ്ഞു. അതേ സമയം മൂന്നു വയസ് തോന്നിക്കുന്ന  മൃതദേഹം മറ്റൊരു കുഞ്ഞിന്റേതാകാൻ സാധ്യതയില്ലെന്നാണു പൊലീസിന്റെ വിശദീകരണം. മരണകാരണവും മറ്റും പരിശോധനയ്ക്കു ശേഷമേ വ്യക്തമാകൂവെന്നു പൊലീസ് പറഞ്ഞു. ഈ മാസം ഏഴിനാണു […]

സൈന്യത്തെ ഭീകരപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയാല്‍ യുഎസിന് വന്‍ തിരിച്ചടി നേരിടേണ്ടി വരുമെന്ന് ഇറാന്‍ സൈനിക മേധാവി

സൈന്യത്തെ ഭീകരപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയാല്‍ യുഎസിന് വന്‍ തിരിച്ചടി നേരിടേണ്ടി വരുമെന്ന് ഇറാന്‍ സൈനിക മേധാവി

ടെഹ്‌റാന്‍: ഇറാന്‍ സൈന്യത്തെ ഭീകരസംഘടനയായി കണക്കാക്കിയാല്‍ യുഎസിന് ഗൗരവമായ തിരിച്ചടികള്‍ നേരിടേണ്ടി വരുമെന്ന് ഇറാന്‍. ഇറാനും യുഎസും തമ്മിലുള്ള വാക്‌പോര് മറ്റൊരു തലത്തിലേക്കു നീങ്ങുന്നതിന്റെ സൂചനയാണിത്. ഇറാന്റെ സൈന്യത്തെ ഭീകര സംഘടനയായി മുദ്ര കുത്താന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ശ്രമിക്കുന്നതാണ് പ്രകോപനത്തിനു കാരണം. പുതിയ ഉപരോധങ്ങളുമായി യുഎസ് വരികയാണെങ്കില്‍ ഇറാന്റെ 2000 കിലോമീറ്റര്‍ ചുറ്റളവിലുള്ള, മധേഷ്യയിലെ അമേരിക്കന്‍ സൈനിക താവളങ്ങള്‍ അവിടെ നിന്ന് മാറ്റേണ്ടിവരുമെന്ന് ഇറാന്‍ സൈനിക മേധാവി ജനറല്‍ മുഹമ്മദ് അലി ജാഫരി മുന്നറിയിപ്പ് […]

1993ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ ‘ബ്ലൈന്‍ഡ് ഷെയ്ഖ്’ യുഎസ് ജയിലില്‍ മരിച്ചു

1993ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ ‘ബ്ലൈന്‍ഡ് ഷെയ്ഖ്’ യുഎസ് ജയിലില്‍ മരിച്ചു

ന്യൂയോര്‍ക്ക്: ഈജിപ്ഷ്യന്‍ ഇസ്ലാമിക് ഗ്രൂപ്പ് അല്‍ഗാമ അല്‍ഇസ്ലാമികയുടെ മുന്‍ നേതാവ് ഒമര്‍ അബ്ദല്‍റഹ്മാന്‍ (78) യുഎസ് ജയിലില്‍ മരിച്ചു. ഗൂഢാലോചന, രാജ്യദ്രോഹം തുടങ്ങിയ കുറ്റങ്ങള്‍ക്ക് കഴിഞ്ഞ 20 വര്‍ഷമായി ജയില്‍ ശിക്ഷ അനുഭവിക്കുകയായിരുന്നു അബ്ദല്‍റഹ്മാന്‍. റഹ്മാന്റെ മരണം മക്കള്‍ സ്ഥിരീകരിച്ചു. ബ്ലൈന്‍ഡ്‌ഷേയ്ഖ് എന്നാണ് റഹ്മാന്‍ അറിയപ്പെട്ടിരുന്നത്. പ്രമേഹവും ഹൃദ്രോഗവും ആണ് മരണകാരണം. ജന്മനാ കാഴ്ചശക്തിയില്ലാത്തയാളാണ് അബ്ദല്‍ റഹ്മാന്‍ ആറ് പേരുടെ മരണത്തിനിടയായ 1993ലെ വേള്‍ഡ് ട്രേഡ് ബോംബ് ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനായിരുന്നു റഹ്മാന്‍. ഈജിപ്തില്‍ നിന്ന് യുഎസിലെ […]

ഇന്ത്യ-പാക് പ്രശ്‌നങ്ങളില്‍ മധ്യസ്ഥത വഹിക്കാനില്ലെന്ന് യുഎസ്

ഇന്ത്യ-പാക് പ്രശ്‌നങ്ങളില്‍ മധ്യസ്ഥത വഹിക്കാനില്ലെന്ന് യുഎസ്

വാഷിങ്ടണ്‍: ഇന്ത്യ-പാക് പ്രശ്‌നങ്ങളില്‍ മധ്യസ്ഥത വഹിക്കാന്‍ ഇല്ലെന്ന് യുഎസ്. ഇരുരാജ്യങ്ങളും തമ്മില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ച് പ്രശ്‌നപരിഹാരം കാണുന്നതാണ് ഉചിതമെന്നും അമേരിക്ക അതിനെ പിന്തുണയ്ക്കുക മാത്രമേ ചെയ്യുകയുള്ളൂവെന്ന് വിദേശകാര്യ മന്ത്രാലയവക്താവ് ജോണ്‍ കിര്‍ബി പറഞ്ഞു. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സിന്ധുനദീജലകരാര്‍ സംബന്ധിച്ച തര്‍ക്കങ്ങളില്‍ പരിഹാരത്തിനായി മധ്യസ്ഥതവഹിക്കുമെന്ന് നേരത്തേ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി പറഞ്ഞിരുന്നു. ഇതുസംബന്ധിച്ചുയര്‍ന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

റെക്‌സ് ടില്ലേഴ്‌സണ്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറിയായേക്കും

റെക്‌സ് ടില്ലേഴ്‌സണ്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറിയായേക്കും

വാഷിങ്ടണ്‍: എക്‌സോണ്‍ മൊബൈല്‍ കോര്‍പ്പറേഷന്‍ സിഇഒ റെക്‌സ് ടില്ലേഴ്‌സണ്‍ നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തി. ടില്ലേഴ്‌സണ്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറിയാകും എന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് കൂടിക്കാഴ്ച. അടുത്ത ആഴ്ച യുഎസ് സ്റ്റേറ്റ് സെക്രട്ടറി സ്ഥാനത്തേക്ക് ട്രംപ് ടില്ലേഴ്‌സന്റെ പേര് നിര്‍ദേശിക്കുമെന്ന് ട്രംപിനോടെ അടുത്ത വൃത്തങ്ങള്‍ പറഞ്ഞുവെന്ന് എന്‍ബിസി റിപ്പോര്‍ട്ട് ചെയ്തു. മുന്‍ യുന്‍ അംബാസിഡര്‍ ആയ ജോണ്‍ ബോള്‍ട്ടന്‍ ഡെപ്യൂട്ടി സെക്രട്ടറിയാകുമെന്നും എന്‍ബിസി റിപ്പോര്‍ട്ട് ചെയ്തു. തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ ട്രംപിനെ റഷ്യ സഹായിച്ചെന്ന അമേരിക്കന്‍ സെന്‍ട്രല്‍ […]

സെനറ്റും അംഗീകരിച്ചു; ഇന്ത്യ യുഎസിന്റെ മുഖ്യപ്രതിരോധ പങ്കാളി

സെനറ്റും അംഗീകരിച്ചു; ഇന്ത്യ യുഎസിന്റെ മുഖ്യപ്രതിരോധ പങ്കാളി

വാഷിങ്ടണ്‍: ഇന്ത്യയെ മുഖ്യ പ്രതിരോധ പങ്കാളിയാക്കാനുള്ള നിയമം യുഎസ് കോണ്‍ഗ്രസ് അംഗീകരിച്ചു. ഇതുസംബന്ധിച്ച ‘നാഷനല്‍ ഡിഫന്‍സ് ഓതറൈസേഷന്‍ ആക്ട്’ (എന്‍ഡിഎഎ) ഏഴിനെതിരെ 92 വോട്ടുകള്‍ക്ക് സെനറ്റ് അംഗീകരിച്ചു. യുഎസ് ജനപ്രതിനിധി സഭ നേരത്തേ വന്‍ഭൂരിപക്ഷത്തോടെ ഇത് അംഗീകരിച്ചിരുന്നു. പ്രസിഡന്റ് ബറാക് ഒബാമ ഒപ്പുവയ്ക്കുന്നതോടെ നിയമം പ്രാബല്യത്തില്‍ വരും. ഇതോടെപ്പം 61,800 കോടി ഡോളറിന്റെ പ്രതിരോധ ബജറ്റും യുഎസ് സെനറ്റ് അംഗീകരിച്ചു. ‘ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുമായുള്ള പ്രതിരോധ പങ്കാളിത്തം യുഎസിന് പ്രധാനപ്പെട്ടതാണ്. സാമ്പത്തിക വികസനവും […]

വിമാനയാത്രക്കാരുടെ ഫോണ്‍ ചോര്‍ത്താന്‍ ബ്രിട്ടീഷ്,യുഎസ് ചാരസംഘടനകള്‍ ശ്രമിച്ചതായി റിപ്പോര്‍ട്ട്

വിമാനയാത്രക്കാരുടെ ഫോണ്‍ ചോര്‍ത്താന്‍ ബ്രിട്ടീഷ്,യുഎസ് ചാരസംഘടനകള്‍ ശ്രമിച്ചതായി റിപ്പോര്‍ട്ട്

പാരിസ് : എയര്‍ ഫ്രാന്‍സ് അടക്കമുള്ള വിമാനങ്ങളില്‍ യാത്രക്കാരുടെ മൊബൈല്‍ ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്താന്‍ യുഎസ്, ബ്രിട്ടീഷ് ഇന്റലിജന്‍സ് ഏജന്‍സികള്‍ ശ്രമിച്ചതായി റിപ്പോര്‍ട്ട്. എഡ്വേഡ് സ്‌നോഡന്‍ പുറത്തുവിട്ട രഹസ്യരേഖകളുടെ അടിസ്ഥാനത്തിലാണ് ഫ്രഞ്ച് പത്രമായ ലെമോന്‍ദിന്റെതാണ് റിപ്പോര്‍ട്ട്. എയര്‍ ഫ്രാന്‍സ് വിമാനങ്ങള്‍ ഭീകരര്‍ നോട്ടമിട്ടിരുന്നുവെന്ന കാരണം പറഞ്ഞാണ് യുഎസ് നാഷനല്‍ സെക്യൂരിറ്റി ഏജന്‍സിയും (എന്‍എസ്എ) ബ്രിട്ടീഷ് ജിസിഎച്ച്ക്യൂവും യാത്രക്കാരുടെ മൊബൈല്‍ ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്താന്‍ സംവിധാനമുണ്ടാക്കിയത്. 2012ല്‍ 27 വിമാനക്കമ്പനികള്‍ യാത്രയ്ക്കിടെ വൈ ഫൈ സൗകര്യത്തിലൂടെ മൊബൈല്‍ ഫോണ്‍ […]

1 2 3