മഹാരാഷ്ട്ര സർക്കാർ രൂപീകരണത്തിൽ ജനാധിപത്യ വിരുദ്ധമായി ഒന്നുമില്ല; ഭൂരിപക്ഷം ലഭിക്കാൻ ഒരു രാത്രി വേണ്ട ഒരു നിമിഷം മതി: വി മുരളീധരൻ

മഹാരാഷ്ട്ര സർക്കാർ രൂപീകരണത്തിൽ ജനാധിപത്യ വിരുദ്ധമായി ഒന്നുമില്ല; ഭൂരിപക്ഷം ലഭിക്കാൻ ഒരു രാത്രി വേണ്ട ഒരു നിമിഷം മതി: വി മുരളീധരൻ

മഹാരാഷ്ട്ര സർക്കാർ രൂപീകരണത്തിൽ ജനാധിപത്യ വിരുദ്ധമായി ഒന്നുമില്ലെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. ഏറ്റവും കൂടുതൽ എംഎൽഎമാർ ഉള്ള കക്ഷിയാണ് മഹാരാഷ്ട്രയിൽ അധികാരത്തിലേറുന്നതെന്നും ഭൂരിപക്ഷം ലഭിക്കാൻ ഒരു രാത്രി വേണ്ട ഒരു നിമിഷം മതിയെന്നും മന്ത്രി പറഞ്ഞു. ബിജെപി- ശിവസേന സഖ്യം അധികാരത്തിൽ വരണം എന്നായിരുന്നു ജനങ്ങൾ ആഗ്രഹിച്ചതെന്നും ഭൂരിപക്ഷം ഉള്ളതുകൊണ്ടാണ് ആണ് ഫട്‌നാവിസ് സത്യപ്രതിജ്ഞ ചെയ്തതെന്നും മുരളീധരൻ വ്യക്തമാക്കി. എതിർചേരിയിൽ ആയിരുന്ന സേനയും കോൺഗ്രസും ചേരുന്നത് ജനാധിപത്യവും ബിജെപിയും എൻസിപിയും ചേരുന്നത് ജനാധിപത്യവിരുദ്ധവും ആകുന്നതെങ്ങനെയെന്നും […]

വി മുരളീധരനെ രാജ്യസഭാ ഡെപ്യൂട്ടി ചീഫ് വിപ്പായി നിയമിച്ചു

വി മുരളീധരനെ രാജ്യസഭാ ഡെപ്യൂട്ടി ചീഫ് വിപ്പായി നിയമിച്ചു

കേന്ദ്ര പാർലമെന്ററി-വിദേശകാര്യ സഹമന്ത്രി വി മുരളീധരനെ രാജ്യസഭാ ഡെപ്യൂട്ടി ചീഫ് വിപ്പായി നിയമിച്ചു. ഇന്ന് ചേർന്ന ബിജെപി പാർലമെന്ററി യോഗമാണ് മുരളീധരനെ ഡെപ്യൂട്ടി ചീഫ് വിപ്പായി തെരഞ്ഞെടുത്തത്. കേന്ദ്രമന്ത്രി തവാർചന്ദ് ഗെല്ലോട്ട് രാജ്യസഭാകക്ഷി നേതാവായിരിക്കും. പീയൂഷ് ഗോയലാണ് രാജ്യസഭയിലെ ഉപകക്ഷിനേതാവ്. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പാർട്ടിയുടെ ലോക്‌സഭാ കക്ഷിനേതാവ്. രാജ്‌നാഥ് സിംഗായിരിക്കും ലോക്‌സഭാ ഉപകക്ഷി നേതാവ്. കേന്ദ്രമന്ത്രിയായ പ്രഹ്‌ളാദ് ജോഷി സർക്കാർ ചീഫ് വിപ്പായി പ്രവർത്തിക്കും. അർജുൻ രാം മേഘ്‌വാൾ ലോക്‌സഭയിലെ ഡെപ്യൂട്ടി ചീഫ് വിപ്പാവും. ലോക്‌സഭയിലെ ബിജെപി […]

‘ശബരിമല ഉൾപെടെ ഉള്ള വിഷയങ്ങളിൽ മന്ത്രി എന്ന നിലയിൽ കൂടുതൽ സമ്മർദ്ദം ചെലുത്തും’ : വി മുരളീധരൻ

‘ശബരിമല ഉൾപെടെ ഉള്ള വിഷയങ്ങളിൽ മന്ത്രി എന്ന നിലയിൽ കൂടുതൽ സമ്മർദ്ദം ചെലുത്തും’ : വി മുരളീധരൻ

ഉത്തരാവാദിത്വത്തങ്ങളെ ആത്മാർത്ഥമായി ഏറ്റെടുത്ത് പൂർണ വിജയത്തിലെത്തിക്കാൻ പരിശ്രമിക്കുമെന്ന് കേന്ദ്ര വിദേശകാര്യ പാർലമെൻററി കാര്യ സഹമന്ത്രി വി മുരളീധരൻ. പ്രവാസികൾ നേരിടുന്ന പ്രശ്‌നങ്ങളിൽ കാര്യക്ഷമമായി ഇടുപെടും. ശബരിമല ഉൾപെടെ ഉള്ള വിഷയങ്ങളിൽ മന്ത്രി എന്ന നിലയിൽ കൂടുതൽ സമ്മർദ്ദം ചെലുത്തുമെന്നും വി മുരളീധരൻ ട്വൻറി ഫോറിനോട് പറഞ്ഞു. രണ്ടാം നരേന്ദ്ര മോദി മന്ത്രി സഭയിൽ കേരളത്തിൽ നിന്നുള്ള ഏക മന്ത്രിയായ വി മുരളീധരൻ വിദേശകാര്യ പാർലമെൻററി കാര്യ സഹമന്ത്രിയായാകും പ്രവർത്തിക്കുക. ഉത്തരവാദിത്വം ആത്മാർത്ഥമായി ഏറ്റെടുക്കുന്നുവെന്നും പ്രവർത്തനങ്ങൾ പൂർണ്ണ വിജത്തിൽ […]

സമാധാനശ്രമങ്ങള്‍ക്ക് മുന്‍കയ്യെടുക്കേണ്ടത് മുഖ്യമന്ത്രിയും സര്‍ക്കാരുമെന്ന് വി.മുരളീധരന്‍

സമാധാനശ്രമങ്ങള്‍ക്ക് മുന്‍കയ്യെടുക്കേണ്ടത് മുഖ്യമന്ത്രിയും സര്‍ക്കാരുമെന്ന് വി.മുരളീധരന്‍

തിരുവനന്തപുരം: ആസൂത്രിതമായ ആക്രമണങ്ങള്‍ക്കാണ് സിപിഐഎം സര്‍ക്കാരിന്റെ പിന്തുണയോടെ നേതൃത്വം നല്‍കുന്നതെന്ന് ബിജെപി നേതാവ് വി.മുരളീധരന്‍. സമാധാനശ്രമങ്ങള്‍ക്ക് മുന്‍കയ്യെടുക്കേണ്ടത് മുഖ്യമന്ത്രിയും സര്‍ക്കാരും ചേര്‍ന്നാണെന്നും മുരളധീരന്‍ പറഞ്ഞു. ആര്‍എസ്എസ് ആക്രമണങ്ങളില്‍ ഭയപ്പെടുമെന്ന് കരുതേണ്ടെന്ന് എ എന്‍ ഷംസീര്‍ എംഎല്‍എ പ്രതികരിച്ചു. ഉത്തരേന്ത്യന്‍ മോഡല്‍ ആക്രമണമാണ് ആര്‍എസ്എസ് കേരളത്തില്‍ നടപ്പിലാക്കുന്നതെന്നും ഷംസീര്‍ പറഞ്ഞു.

അമിത് ഷായുടെ പ്രസംഗം പരിഭാഷപ്പെടുത്തിയതില്‍ തെറ്റുപറ്റിയിട്ടില്ലെന്ന് വി.മുരളീധരന്‍; കണ്ണന്താനത്തിന്റെ വിമര്‍ശനം വ്യക്തിപരം

അമിത് ഷായുടെ പ്രസംഗം പരിഭാഷപ്പെടുത്തിയതില്‍ തെറ്റുപറ്റിയിട്ടില്ലെന്ന് വി.മുരളീധരന്‍; കണ്ണന്താനത്തിന്റെ വിമര്‍ശനം വ്യക്തിപരം

തിരുവനന്തപുരം: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ പ്രസംഗം പരിഭാഷപ്പെടുത്തിയതില്‍ തെറ്റുപറ്റിയിട്ടില്ലെന്ന് വി.മുരളീധരന്‍. അല്‍ഫോന്‍സ് കണ്ണന്താനം പരിഭാഷകനല്ല, ഐഎഎസ് ഉദ്യോഗസ്ഥനാണ്. കണ്ണന്താനത്തിന്റെ വിമര്‍ശനം വ്യക്തിപരമാണെന്നും വി.മുരളീധരന്‍ പറഞ്ഞു. ‘ഞാന്‍ പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നു. ഈ വലിച്ച് താഴെയിടുമെന്നു പറഞ്ഞാല്‍ എന്താണതിനര്‍ത്ഥം. അത് മലയാളത്തിലെ ഒരു പ്രയോഗമാണ്. അതിനര്‍ത്ഥം കേന്ദ്രം ഇടപെടുമെന്നല്ല. ജനങ്ങള്‍ താഴെയിടുമെന്നാണ്’ എന്നാണു മുരളീധരന്‍ വിശദീകരിച്ചത്. ശബരിമലയിലെ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് വിശ്വാസികള്‍ക്കെതിരെ സര്‍ക്കാര്‍ നടപടിയെടുക്കുകയാണെങ്കില്‍ സംസ്ഥാന സര്‍ക്കാറിനെ വലിച്ച് താഴെയിടാന്‍ മടിക്കില്ലെന്ന് അമിത് ഷാ പറഞ്ഞെന്നായിരുന്നു […]

കുമ്മനത്തിന്റെ പ്രവര്‍ത്തനമികവിന് കിട്ടിയ അംഗീകാരമാണ് ഗവര്‍ണര്‍ പദവി: വി മുരളീധരന്‍

കുമ്മനത്തിന്റെ പ്രവര്‍ത്തനമികവിന് കിട്ടിയ അംഗീകാരമാണ് ഗവര്‍ണര്‍ പദവി: വി മുരളീധരന്‍

തിരുവനന്തപുരം: കുമ്മനത്തിന്റെ പ്രവര്‍ത്തനമികവിന് കിട്ടിയ അംഗീകാരമാണ് ഗവര്‍ണര്‍ പദവിയെന്ന് വി മുളീധരന്‍. കുമ്മനത്തെ ആരും മാറ്റിനിര്‍ത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പുതിയ ബിജെപി സംസ്ഥാന അധ്യക്ഷന്‍ ആരാണെന്ന് ഉടന്‍ പ്രഖ്യാപിക്കും. ബിജെപി സംസ്ഥാന അധ്യക്ഷ പദവിയില്‍ യുവത്വത്തിന് പ്രാധാന്യമുണ്ടാകും. താന്‍ ഇനി അധ്യക്ഷപദവിയിലേക്ക് ഇല്ലെന്നും മുരളീധരന്‍ പറഞ്ഞു. ബിഡിജെഎസ്സിന് അര്‍ഹമായ പരിഗണന ഉടന്‍ നല്‍കും. ഇപ്പോള്‍ നടക്കുന്ന നീക്കങ്ങള്‍ അതിന്റെ ഭാഗമാണ്. ചെങ്ങന്നൂരില്‍ എന്‍ഡിഎ ഒറ്റക്കെട്ടാണെന്നും വി മുരളീധരന്‍ പറഞ്ഞു. സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രനെ അധ്യക്ഷ […]

വി. മുരളീധരന്‍ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു

വി. മുരളീധരന്‍ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു

ന്യൂഡല്‍ഹി: കേരളത്തിലെ മുതിര്‍ന്ന ബി.ജെ.പി നേതാവും മുന്‍ അധ്യക്ഷനുമായ വി. മുരളീധരന്‍ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. മഹാരാഷ്ട്രയില്‍നിന്നാണ് ഇദ്ദേഹം രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.അധ്യക്ഷന്‍ വെങ്കയ്യ നായിഡു സത്യവാചകം ചൊല്ലിക്കൊടുത്തു. മുരളീധരന്‍ ഹിന്ദിയിലാണ് സത്യവാചകം ചൊല്ലിയത്. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ അടക്കമുള്ള നേതാക്കള്‍ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. മലയാളി കൂടിയായ രാജീവ് ചന്ദ്രശേഖറും സത്യപ്രതിജ്ഞ ചെയ്ത് എം.പി ആയി സ്ഥാനമേറ്റു. കര്‍ണാടകയില്‍നിന്നാണ് അദ്ദേഹം രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

തെരഞ്ഞെടുപ്പില്‍ എല്ലാവരുടെയും വോട്ട് വാങ്ങും; ബിഡിജെഎസിന് അര്‍ഹമായ പരിഗണന നല്‍കി കൂടെ നിര്‍ത്തും; നിലപാട് തിരുത്തി വി മുരളീധരന്‍

തെരഞ്ഞെടുപ്പില്‍ എല്ലാവരുടെയും വോട്ട് വാങ്ങും; ബിഡിജെഎസിന് അര്‍ഹമായ പരിഗണന നല്‍കി കൂടെ നിര്‍ത്തും; നിലപാട് തിരുത്തി വി മുരളീധരന്‍

തിരുവനന്തപുരം: തെരഞ്ഞെടുപ്പില്‍ എല്ലാവരുടെയും വോട്ട് വാങ്ങുമെന്ന് വി.മുരളീധരന്‍. പാര്‍ട്ടി അധ്യക്ഷന്‍ പറഞ്ഞതാണ് പാര്‍ട്ടി നിലപാട്. അതാണ് തന്റെയും നിലപാട്. ബിഡിജെഎസിന് അര്‍ഹമായ പരിഗണന നല്‍കി കൂടെ നിര്‍ത്തും. ബിഡിജെഎസുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നും മുരളീധരന്‍ വ്യക്തമാക്കി. അതിനിടെ കെ.​എം.​മാ​ണി​യെ ചൊ​ല്ലി ബി​ജെ​പി കോ​ർ ക​മ്മി​റ്റി യോ​ഗ​ത്തി​ൽ പൊ​ട്ടി​ത്തെ​റിയുണ്ടായി. വി.​മു​ര​ളീ​ധ​ര​നെ​തി​രേ ചെ​ങ്ങ​ന്നൂ​രി​ലെ പാ​ർ​ട്ടി സ്ഥാ​നാ​ർ​ഥി പി.​എ​സ്. ശ്രീ​ധ​ര​ൻപി​ള്ള പാ​ർ​ട്ടി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കു​മ്മ​നം രാ​ജ​ശേ​ഖ​ര​ന് പ​രാ​തി ന​ൽ​കുകയും ചെയ്തിരുന്നു. ശ്രീ​ധ​ര​ൻ​പി​ള്ള​യു​ടെ പ​രാ​തി കു​മ്മ​നം യോ​ഗ​ത്തി​ൽ വാ​യി​ച്ചു. മു​ര​ളീ​ധ​ര​ൻ പ്ര​സ്താ​വ​ന തി​രു​ത്ത​ണ​മെ​ന്നു സം​സ്ഥാ​ന കു​മ്മ​നം ആ​വ​ശ്യ​പ്പെ​ട്ടു. […]

വി. മുരളീധരനെ രാജ്യസഭാ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു; തുഷാര്‍ വെള്ളാപ്പള്ളിക്ക് ടിക്കറ്റില്ലെന്ന് ഉറപ്പായി

വി. മുരളീധരനെ രാജ്യസഭാ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു; തുഷാര്‍ വെള്ളാപ്പള്ളിക്ക് ടിക്കറ്റില്ലെന്ന് ഉറപ്പായി

ന്യൂഡല്‍ഹി: ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം വി.മുരളീധരന്‍ മഹാരാഷ്ട്രയില്‍ നിന്ന് രാജ്യസഭയിലേക്ക് മത്സരിക്കും. ബിജെപി ഇന്ന് ഔദ്യോഗികമായി പുറത്തുവിട്ട പട്ടികയിലാണ് വി. മുരളീധരന്റെ പേരുള്ളത്. 18 പേരുടെ പട്ടികയാണ് പുറത്തുവിട്ടിരിക്കുന്നത്. ബിജെപി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി പട്ടിക അംഗീകരിച്ചു. വി. മുരളീധരന്‍ നാളെ മുംബൈയിലെത്തി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. ഇതോടെ ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിക്ക് ടിക്കറ്റില്ലെന്ന് ഉറപ്പായി. തുഷാര്‍ വെള്ളാപ്പള്ളിക്ക് രാജ്യസഭാ സീറ്റ് നല്‍കാനുള്ള ശ്രമത്തില്‍ ബിജെപി സംസ്ഥാന ഘടകത്തില്‍ കടുത്ത അതൃപ്തി നിലനിന്നിരുന്നു. […]

മണ്ടത്തരങ്ങള്‍ നിര്‍ത്തി എം.എം.മണി വകുപ്പില്‍ ശ്രദ്ധിക്കണം: വി.മുരളീധരന്‍

മണ്ടത്തരങ്ങള്‍ നിര്‍ത്തി എം.എം.മണി വകുപ്പില്‍ ശ്രദ്ധിക്കണം: വി.മുരളീധരന്‍

തിരുവനന്തപുരം: തുടര്‍ച്ചയായി മണ്ടത്തരങ്ങള്‍ വിളിച്ചുപറഞ്ഞുകൊണ്ടിരിക്കുന്ന മന്ത്രി എം.എം.മണി അത് അവസാനിപ്പിച്ചു തന്നെ ഏല്‍പ്പിച്ചിരിക്കുന്ന വകുപ്പിന്റെ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധിക്കണമെന്നു ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം വി.മുരളീധരന്‍. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഎം വോട്ടുകള്‍ ബിഡിജെഎസിലേക്കു ചോര്‍ന്നതിലുള്ള ആശങ്ക കാരണമാണ് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ എം.എം.മണി വിമര്‍ശിക്കുന്നത്. തന്റെ ഭൂരിപക്ഷം കുത്തനെ കുറഞ്ഞതിലുള്ള കലിയും എം.എം.മണി പ്രകടിപ്പിക്കുകയാണ്. 2011ലെ തിരഞ്ഞെടുപ്പില്‍ ഉടുമ്പഞ്ചോല മണ്ഡലത്തില്‍ സിപിഎം സ്ഥാനാര്‍ഥി 10,000 വോട്ടിന്റെ ഭൂരിപക്ഷത്തിലാണു വിജയിച്ചതെങ്കില്‍ 1000 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് […]