മുഖ്യമന്ത്രിക്കെതിരെ അഴിമതി ആരോപണവുമായി വി.മുരളീധരന്‍; ‘എരുമേലിയില്‍ വിമാനത്താവളം നിര്‍മ്മിക്കുന്നത് 2,5000 കോടിയുടെ അഴിമതി നടത്താന്‍’

മുഖ്യമന്ത്രിക്കെതിരെ അഴിമതി ആരോപണവുമായി വി.മുരളീധരന്‍; ‘എരുമേലിയില്‍ വിമാനത്താവളം നിര്‍മ്മിക്കുന്നത് 2,5000 കോടിയുടെ അഴിമതി നടത്താന്‍’

മുഖ്യമന്ത്രിക്കെതിരെ ഗുരുതര അഴിമതി ആരോപണവുമായി ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം വി. മുരളീധരന്‍. ശബരിമല തീര്‍ത്ഥാടനത്തിന്റെ മറവില്‍ എരുമേലിയില്‍ വിമാനത്താവളം നിര്‍മ്മിക്കുന്നതില്‍ 25,000 കോടി രൂപയുടെ അഴിമതി നടത്താനാണെന്ന് മുരളീധരന്‍ ആരോപിക്കുന്നു. തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. സ്വാതന്ത്ര്യലബ്ദിയെ തുടര്‍ന്ന് ബ്രീട്ടീഷ് കമ്പനികള്‍ കൈമാറിപ്പോയ തോട്ടങ്ങള്‍ ഏറ്റെടുക്കണമെന്ന് രാജമാണിക്യം കമ്മറ്റി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. അത്തരത്തില്‍ അഞ്ച് ലക്ഷത്തോളം ഏക്കര്‍ ഭൂമിയാണ് പല ഉടമകളുടെ കൈകളിലായുള്ളത്. അവര്‍ ഈ ഭൂമി സ്വന്തമെന്ന നിലയില്‍ കൈയില്‍വച്ച് അനുഭവിക്കുകയാണ്. […]

എന്‍ഡിഎയുടെ കേരള ഘടകം രൂപീകരിക്കും: വി. മുരളീധരന്‍

എന്‍ഡിഎയുടെ കേരള ഘടകം രൂപീകരിക്കും: വി. മുരളീധരന്‍

ബിഡിജെഎസിനെ ഉള്‍പ്പെടുത്തിയായിരിക്കും മുന്നണി രൂപീകരിക്കുക. പ്രാരംഭചര്‍ച്ചകളാണ് നടന്നതെന്ന് ബിഡിജെഎസ് ചെയര്‍മാന്‍ തുഷാര്‍ വെള്ളാപ്പള്ളി പ്രതികരിച്ചു. തിരുവനന്തപുരം: ബിജെപി സംസ്ഥാന നേതൃത്വവും ബിഡിജെഎസും തമ്മില്‍ നടത്തിയ ചര്‍ച്ച അവസാനിച്ചു. എന്‍ഡിഎയുടെ കേരള ഘടകം രൂപീകരിക്കാന്‍ തീരുമാനിച്ചെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി.മുരളീധരന്‍ പറഞ്ഞു. ബിഡിജെഎസിനെ ഉള്‍പ്പെടുത്തിയായിരിക്കും മുന്നണി രൂപീകരിക്കുക. പ്രാരംഭചര്‍ച്ചകളാണ് നടന്നതെന്ന് ബിഡിജെഎസ് ചെയര്‍മാന്‍ തുഷാര്‍ വെള്ളാപ്പള്ളി പ്രതികരിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിലെ സീറ്റുകള്‍ സംബന്ധിച്ച ചര്‍ച്ച നാളെ ഉച്ചയ്ക്കു ശേഷമായിരിക്കും നടത്തുക. ബിജെപിയുടെ സ്വാധീനമേഖലയായ കഴക്കൂട്ടവും കോഴിക്കോട് […]

ബിജെപിയില്‍ തര്‍ക്കം ; വി.മുരളീധരന്‍ ഏകാധിപതിയെന്ന് ശോഭാ സുരേന്ദ്രന്‍

ബിജെപിയില്‍ തര്‍ക്കം ; വി.മുരളീധരന്‍ ഏകാധിപതിയെന്ന് ശോഭാ സുരേന്ദ്രന്‍

ബിജെപി നേതൃത്വത്തില്‍ തര്‍ക്കങ്ങളും പടലപിണക്കങ്ങളും രൂക്ഷമാകുന്നു. പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് വി മുരളീധരനെ തല്‍സ്ഥാനത്തുനിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് ശോഭാ സുരേന്ദ്രന്‍ കേന്ദ്ര നേതൃത്വത്തിന് കത്തയച്ചു. കേരളത്തില്‍ നേതൃമാറ്റം പാര്‍ട്ടി ആലോചിക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. ഏകാധിപതിയെപ്പോലെയാണ് മുരളീധരന്റെ പെരുമാറ്റം. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളുടെ അഭിപ്രായം മാനിക്കുകയോ പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളില്‍ നേതാക്കളെ ഏകോപിപ്പിച്ചു കൊണ്ടുപോകാന്‍ ശ്രമിക്കുകയോ ചെയ്യുന്നില്ല എന്നിവ ഉള്‍പ്പടെയുള്ള ആരോപണങ്ങളാണ് കത്തില്‍ ശോഭ ഉന്നയിച്ചിട്ടുള്ളത്. ബിജെപി വിട്ട് നമോ വിചാര്‍ മഞ്ച് പ്രവര്‍ത്തകര്‍ സിപിഎമ്മിലേക്ക് പോയതിന്റെ പശ്ചാത്തലത്തിലാണ് ദേശീയ അദ്ധ്യക്ഷന്‍ […]