ഇന്ന് ലോക പ്രണയദിനം

ഇന്ന് ലോക പ്രണയദിനം

ഇന്ന് ലോക പ്രണയദിനം. പ്രണയം പറയാനും പങ്കുവയ്ക്കാനുമുളള ദിനം. പരസ്പരം സമ്മാനപൊതികൾ കൈമാറിയും, നേരിൽ കണ്ടുമുട്ടിയും പലരും ഈ പ്രണയദിനം ആഘോഷിക്കുകയാണ്. ക്യാമ്പസുകളിലെ പ്രണയനിമിഷങ്ങളെ ഫേസ്ബുക്കും വാട്ട്‌സാപ്പുമൊക്കെ കവർന്നു തുടങ്ങിയില്ലെങ്കിലും അൽപ്പം പ്രണയം ക്യാമ്പസുകളിൽ ചിലയിടങ്ങളിലൊക്ക അവശേഷിക്കുന്നുണ്ട്. അത്തരം ആത്മാർത്ഥ പ്രണയത്തിന്റെ ആഘോഷമാണ് ഓരോ വാലന്റൈൻസ് ദിനവും. രണ്ടു ഹൃദയങ്ങളിൽ നിന്നും കരകവിഞ്ഞൊഴുകുന്ന സ്‌നേഹവർഷമാണ് പ്രണയമെന്ന വികാരം. ജീവിതത്തിൽ ഒരിക്കലെങ്കിലും പ്രണയം തോന്നാത്തവരായി ആരുമുണ്ടാകില്ല.അനുരാഗത്തിന്റ വെളിച്ചം സ്പർശിക്കാതെ കടന്നുപോയ കൗമാരങ്ങൾ ക്യാമ്പസ് തട്ടകങ്ങളിൽ നന്നെ കുറവായിരിക്കും. അങ്ങനെ […]

60 ലക്ഷം രൂപയ്ക്ക് വാലന്റൈന്‍സ് ദിന ഡിന്നര്‍

60 ലക്ഷം രൂപയ്ക്ക്  വാലന്റൈന്‍സ് ദിന ഡിന്നര്‍

ലോകത്തിലെ ഏറ്റവും വലിയ വാലന്റൈന്‍സ് ദിന ഭക്ഷണ മെനു തയ്യാറാക്കി ചരിത്രത്തില്‍ ഇടം നേടുകയാണ് ഒരു പാചകക്കാരന്‍. പ്രമുഖ പാചക വിദഗ്ദനായ ആദം സിമ്മോണ്ട്‌സ് ആണ് 61,000 പൗണ്ട് അതായത് ഏകദേശം 60 ലക്ഷം രൂപയുടെ  ഡിന്നര്‍ മെനു തയ്യാറാക്കി റെക്കോര്‍ഡിടുന്നത്.  കമിതാക്കള്‍ക്ക് പ്രണയാനുഭൂതി പകരുന്ന നിമിഷങ്ങള്‍ ഒരുക്കുകയാണ് ലക്ഷ്യമെന്നാണ് ആദം സിമ്മോണ്ട്‌സ് ഈ പാചക  യജ്ഞത്തെക്കുറിച്ച് പറയുന്നത്. സ്‌പെഷ്യല്‍ മത്സ്യമുട്ടകളും, ആമ, മുത്തുച്ചിപ്പി, ബ്ലീഫിന്‍ ടൂണ മത്സ്യം തുടങ്ങിയവയൊക്കെ ഉള്‍പ്പെടുത്തിയാണ് ഈ സ്‌പെഷ്യല്‍ ഡിന്നര്‍ തയാറാക്കിയിരിക്കുന്നത്. […]