ഡിഷ് ടി.വിയും ഡി2എച്ചും ലയിക്കുന്നു

ഡിഷ് ടി.വിയും ഡി2എച്ചും ലയിക്കുന്നു

ന്യൂഡല്‍ഹി: വീഡിയോകോണ്‍ ഗ്രൂപ്പിന്റെ ഡി2എച്ചും എസ്സല്‍ ഗ്രൂപ്പിന്റെ ഡിഷ് ടി.വിയും ഒന്നിക്കുന്നു. വീഡിയോകോണിന്റെ ധൂത്ത് സഹോദരന്മാര്‍ 44.6 ശതമാനവും ഡിഷ് ടി.വിയുടെ സുഭാഷ് ചന്ദ്ര 55.4 ശതമാനം ഷെയറും കൈവശം വയ്ക്കും. രണ്ട് പ്രമുഖ ഡി.ടി.എച്ച് സേവനദാതാക്കള്‍ ഒരുമിക്കുന്നതിലൂടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 5,915.8 കോടി വിറ്റുവരവുള്ള മേഖലയാണ് ഇത്. ഇടപാടുകളെല്ലാം പൂര്‍ത്തിയാക്കി 2017 ഓടെ ലയനം പൂര്‍ത്തിയാവുമെന്നാണ് കമ്പനി പറയുന്നത്.

വിഡിയോകോണ്‍ ഡി2 എച്ച് വോഡാഫോണ്‍ എംപെസ സഖ്യം

വിഡിയോകോണ്‍ ഡി2 എച്ച് വോഡാഫോണ്‍ എംപെസ സഖ്യം

കൊച്ചി: വിഡിയോകോണ്‍ ഡി2എച്ചിന്റെ ഒന്നരക്കോടിയോളം വരുന്ന വരിക്കാര്‍ക്ക് ഇനി വോഡ്‌ഫോണ്‍ എംപെസ വഴി ഓണ്‍ലൈനായി റീചാര്‍ജ് ചെയ്യാം. ഇത് സംബന്ധിച്ച് ഇരു കമ്പനികളും ധാരണയായി. ഇത് കൂടാതെ 1,20,000ത്തിലധികം വരുന്ന വോഡാഫോണ്‍ എംപെസ ഔട്‌ലൈറ്റുകളില്‍ നിന്നും ഇനി മുതല്‍ വിഡിയോകോണ്‍ ഡി2എച്ച് റീചാര്‍ജ് സാധ്യമാണ്. വിഡിയോകോണ്‍ ഡി2എച്ച് വരിക്കാരെ സംബന്ധിച്ചേടത്തോളം വലിയൊരു സൗകര്യമാണ് വോഡാഫോണുമായുള്ള സഹകരണമൊരുക്കുന്നതെന്ന് വിഡിയോകോണ്‍ ഡി2എച്ച് എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ സൗരഭ് ധൂത് പറഞ്ഞു. വോഡാഫോണിനും വിഡിയോണ്‍ ഡി2എച്ചിനും ഓരോ പോലെ ഗുണകരമാകാന്‍ പോകുന്ന ഈ […]

4,699 രൂപയുടെ വീഡിയോകോണ്‍ എ24 വരുന്നു

4,699 രൂപയുടെ വീഡിയോകോണ്‍ എ24 വരുന്നു

വീഡിയോകോണില്‍ നിന്ന് പുതിയൊരു മോഡല്‍ സ്മാര്‍ട്ട് ഫോണ്‍ വരുന്നു.4,699 രൂപയുടെ വീഡിയോകോണ്‍ എ24 എന്ന ബഡ്ജറ്റ് ഫോണാണ് വിപണിയിലെത്താന്‍ തയ്യാറെടുക്കുന്നത്.4 ഇഞ്ച് ഡബ്യൂവിജിഎ ടച്ച് സ്‌ക്രീനാണ് ഫോണിന്റെ പ്രധാന പ്രത്യേകത.1.2 ജിഎച്ച്ഇസഡ് ഡ്യൂവല്‍ കോഡ് കോര്‍ പ്രോസസറാണ് ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്. പിന്‍ കാമറ 3.2 മെഗാ പിക്‌സലും മുന്‍ കാമറ 0.3 മെഗാ പിക്‌സലിന്റേതുമാണ്.ആന്‍ഡ്രോയ്ഡ് ജെല്ലിബീന്‍ ടെക്‌നോളജിയാണ് എ24ല്‍ ഉളളത്.ഗെയിംസ്,മെയില്‍,ബ്ലൂടൂത്ത്,വൈ ഫൈ,ജിപിആര്‍എസ് എന്നീ സൗകര്യങ്ങളും ഇതില്‍ ലഭ്യമാകും.