വിരാട് സച്ചിനെപ്പോലെ ഇതിഹാസ താരമല്ല; ഇപ്പോൾ ക്രിക്കറ്റിന്റെ നിലവാരം തകർന്നു: അബ്ദുൽ റസാഖ്

വിരാട് സച്ചിനെപ്പോലെ ഇതിഹാസ താരമല്ല; ഇപ്പോൾ ക്രിക്കറ്റിന്റെ നിലവാരം തകർന്നു: അബ്ദുൽ റസാഖ്

ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറ വെറും ശിശുവാണെന്ന പ്രസ്താവനക്കു ശേഷം വീണ്ടും വിവാദമുയർത്തി മുൻ പാക് ഓൾറൗണ്ടർ അബ്ദുൽ റസാഖ്. സച്ചിനെപ്പോലെയല്ല വിരാട് കോലിയെന്നും കോലിക്ക് സച്ചിനോളം നിലവാരമില്ലെന്നുമാണ് റസാഖിൻ്റെ വിവാദ പരാമർശം. ലോകനിലവാരമുള്ള താരങ്ങൾ ഇപ്പോൾ ഇല്ലെന്നും റസാഖ് അഭിപ്രായപ്പെട്ടു. “വിരാട് കോലിയെ നോക്കൂ. ഇന്ത്യൻ താരങ്ങളിൽ മികച്ചയാളാണ് അദ്ദേഹം. സ്ഥിരതയുമുണ്ട്. പക്ഷേ, സച്ചിനൊപ്പമൊന്നും ചേർത്തുവയ്ക്കാനാവില്ല. സച്ചിനൊക്കെ വേറെ തലത്തിൽപ്പെട്ട കളിക്കാരനാണ്”– റസാഖ് ചൂണ്ടിക്കാട്ടി. താനൊക്കെ കളിച്ചിരുന്ന സമയത്തെ അപേക്ഷിച്ച് ഇന്ന് ക്രിക്കറ്റിന്റെ നിലവാരം തകർന്നെന്നും […]