വൈറസിലെ ഡിലീറ്റഡ് സീൻ പുറത്തിറങ്ങി

വൈറസിലെ ഡിലീറ്റഡ് സീൻ പുറത്തിറങ്ങി

ആഷിഖ് അബു സംവിധാനം ചെയ്ത ‘വൈറസ്’ എന്ന സിനിമയിലെ ഡിലീറ്റഡ് സീൻ പുറത്തിറങ്ങി. സിനിമയുടെ നിർമ്മാതാക്കളായ ഓപിഎം റെക്കോർഡ്സിൻ്റെ യൂട്യൂബ് അക്കൗണ്ടിലൂടെയാണ് വീഡിയോ പുറത്തു വിട്ടത്. ഒരു മിനിട്ടും മുപ്പത് സെക്കൻഡുകളും നീളുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്. ജന്തുജന്യ രോഗങ്ങളെപ്പറ്റി സംസാരിക്കുന്ന ഡോക്ടർ ബാബുരാജാണ് ഡിലീറ്റഡ് സീനിലുള്ളത്. കഥാപാത്രമായി വേഷമിടുന്നത് ഇന്ദ്രജിത്താണ്. കേരളം നേരിട്ട നിപ കാലഘട്ടത്തിൻ്റെ നേർക്കാഴ്ചകൾ അവതരിപ്പിക്കുന്ന സിനിമയാണ് വൈറസ്. മികച്ച അഭിപ്രായങ്ങൾ നേടുന്ന സിനിമ തീയറ്ററുകളിൽ നിറഞ്ഞോടുകയാണ്.

ഇവര്‍ ‘വൈറസി’ല്‍ കാണാത്ത യഥാര്‍ത്ഥ താരങ്ങള്‍; ഡോക്ടറുടെ കുറിപ്പ്‌

ഇവര്‍ ‘വൈറസി’ല്‍ കാണാത്ത യഥാര്‍ത്ഥ താരങ്ങള്‍; ഡോക്ടറുടെ കുറിപ്പ്‌

കോഴിക്കോട്: നിപ അതിജീവനം വെള്ളത്തിരയില്‍ ആവിഷ്‌കരിച്ച ആഷിഖ്‌ അബു ചിത്രം ‘വൈറസി’ലെ പറയപ്പെടാത്ത കഥാപാത്രങ്ങളെക്കുറിച്ചുള്ള ഡോക്ടറുടെ പോസ്‌റ്റ്‌ ശ്രദ്ധേയമാകുന്നു. നിപ കാലഘട്ടത്തില്‍ കോഴിക്കോട്‌ മെഡിക്കല്‍ കോളേജില്‍ സേവനമനുഷ്‌ഠിക്കുകയും എന്നാല്‍ സിനിമയില്‍ പരാമര്‍ശിക്കാതെ പോയതുമായ വ്യക്തികളെയാണ്‌ കുറിപ്പിലൂടെഡോക്ടര്‍ പരിചയപ്പെടുത്തുന്നത്‌. കോഴിക്കോട്‌ മെഡിക്കല്‍ കോളേജിലെ ഫിസിഷ്യനായ ഡോക്ടര്‍ ഷമീര്‍ വി കെയാണ്‌ ഫേസ്‌ബുക്കിലൂടെ വെള്ളിത്തിരയില്‍ രേഖപ്പെടുത്താത്ത ആതുരസേവകരെക്കുറിച്ചും അവരുടെ നിസ്വാര്‍ത്ഥ സേവനത്തെക്കുറിച്ചും വിശദമാക്കുന്നത്‌. ഡോക്ടറുടെ ഫേസ്‌ബുക്ക്‌ പോസ്‌റ്റിന്റെ പൂര്‍ണരൂപം… വെള്ളിത്തിരയിൽ കാണാത്ത താരങ്ങൾ ഇത് ഡോ: കീർത്തി, ഡോ: മനു രാജ്, ഡോ: […]

ആന്‍ഡ്രോയിഡ് ഉപയോഗിക്കുന്നവര്‍ക്ക് ഭീഷണിയായി പുതിയ വൈറസ്

ആന്‍ഡ്രോയിഡ് ഉപയോഗിക്കുന്നവര്‍ക്ക് ഭീഷണിയായി പുതിയ വൈറസ്

ആന്‍ഡ്രോയിഡ് ഉപയോക്താക്കളുടെ ചങ്കിടിപ്പ് കൂട്ടിക്കൊണ്ട് പുതിയ വൈറസ് പ്രചരിക്കുന്നു. ഓണ്‍മി(OwnMe) എന്ന വൈറസാണ് അതിവേഗത്തില്‍ പ്രചരിക്കുന്നത്. ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യുമ്പോഴാണ് ഈ വൈറസ് ഫോണിലെത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. ഫോണില്‍ സൂക്ഷിച്ചിരിക്കുന്ന വ്യക്തിഗത വിവരങ്ങളിലാണ് ഈ വൈറസിന്റെ കണ്ണ്. വാട്‌സ്ആപ്പിനെയാണ് ഈ വൈറസ് ഏറ്റവും കൂടുതല്‍ ബാധിക്കുന്നതെന്നാണ് വൈറസിനെ കണ്ടെത്തിയ ആന്റി വൈറസ് കമ്പനി പറയുന്നത്. വാട്‌സ്ആപ്പ് വഴിയുള്ള ചാറ്റ് വിവരങ്ങളും ചിത്രങ്ങളും വീഡിയോകളുമാണ് ഓണ്‍ മീ ചോര്‍ത്തിയെടുക്കുന്നത്. ഇതിനൊപ്പം കോള്‍ ഹിസ്റ്ററിയും മെസേജ് ഹിസ്റ്ററിയും ബ്രൗസിംങ് ഹിസ്റ്ററിയും ഓണ്‍ […]