നികുതി വെട്ടിപ്പ്; നടന്‍ വിശാലിനെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്

നികുതി വെട്ടിപ്പ്; നടന്‍ വിശാലിനെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്

ചെന്നൈ: വിശാലിന്റെ പേരിലുള്ള നിര്‍മ്മാണ കമ്പനി നികുതി വെട്ടിപ്പ് നടത്തിയെന്ന കേസില്‍ താരത്തിനെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്. എഗ്മോര്‍ കോടതിയാണ് വിശാലിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. തമിഴ് അഭിനേതാക്കളുടെ സംഘടനയായ നടികര്‍ സംഘത്തിന്റെ പ്രസിഡന്റ് കൂടിയായ വിശാല്‍ തന്റെ നിര്‍മ്മാണക്കമ്പനിയിലെ ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന് ആദായ നികുതി ഇനത്തില്‍ പണം പിടിച്ചെങ്കിലും അത് അടച്ചിരുന്നില്ല. കഴിഞ്ഞ അഞ്ച് വര്‍ഷമായി ഇത്തരത്തില്‍ ജീവനക്കാരില്‍ നിന്ന് കമ്പനി പണം പിടിച്ചിരുന്നു. ഈ പരാതിയുമായി ബന്ധപ്പെട്ട് 2017ല്‍ വടപളനിയിലെ വിശാല്‍ ഫിലിം […]

വിശാല്‍ വിവാഹം കഴിക്കുന്ന പെണ്‍കുട്ടിയെ എനിക്കറിയാം: വെളിപ്പെടുത്തലുമായി വരലക്ഷ്മി

വിശാല്‍ വിവാഹം കഴിക്കുന്ന പെണ്‍കുട്ടിയെ എനിക്കറിയാം: വെളിപ്പെടുത്തലുമായി വരലക്ഷ്മി

ചെന്നൈ: തമിഴ് സൂപ്പര്‍താരം വിശാല്‍ വിവാഹിതനാകുന്നുവെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. വിശാലിന്റെ പിതാവും നിര്‍മാതാവുമായ ജി.കെ റെഡ്ഢി മകന്‍ ഉടന്‍ വിവാഹിതനാകുന്നുവെന്ന കാര്യം സ്ഥിരികരിച്ചുവെങ്കിലും വധു ആരാണെന്ന് പറഞ്ഞതുമില്ല. വിവാഹകാര്യത്തെ കുറിച്ച് വിശാല്‍ ഇതുവരെ പരസ്യപ്രതികരണത്തിനു മുതിര്‍ന്നുമില്ല. ഹൈദരാബാദ് സ്വദേശിനിയായ അനിഷയെയാണ് 41 കാരനായ താരം വിവാഹം കഴിക്കുന്നുവെന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ വിശാലിന്റെ വിവാഹവാര്‍ത്ത സ്ഥിരീകരിച്ച് രംഗത്തു വന്നിരിക്കുകയാണ് നടി വരലക്ഷ്മി ശരത്കുമാര്‍. വിശാലിന്റെ വിവാഹത്തെ കുറിച്ച് തനിക്കു അറിവുണ്ടായിരുന്നതായി വരലക്ഷ്മി പറഞ്ഞതായി തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. […]

തമിഴ് നടന്‍ വിശാല്‍ പൊലീസ് കസ്റ്റഡിയില്‍

തമിഴ് നടന്‍ വിശാല്‍ പൊലീസ് കസ്റ്റഡിയില്‍

ചെന്നൈ: തമിഴ്‌നാട് ഫിലിം പ്രൊഡ്യൂസേഴ്‌സ് ഓഫീസിന് മുന്നിലെ സംഘര്‍ഷത്തെ തുടര്‍ന്ന് തമിഴ് നടനും നടികര്‍ സംഘം അധ്യക്ഷനുമായ വിശാല്‍ പൊലീസ് കസ്റ്റഡിയില്‍. അധ്യക്ഷ സ്ഥാനത്ത് നിന്ന് വിശാല്‍ രാജിവയ്ക്കണമെന്ന ആവശ്യവുമായി കൗണ്‍സിലിലെ ഒരു വിഭാഗം രംഗത്തെത്തിയിരുന്നു. പ്രതിഷേധത്തെ തുടര്‍ന്ന് ഇവര്‍ ഓഫീസ് പൂട്ടിയിടുകയും ഇവരെ മറികടന്ന് വിശാല്‍ ഓഫീസിനകത്ത് പ്രവേശിക്കാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിന് വഴിയൊരുക്കുകയുമായിരുന്നു. അസോസിയേഷന്റെ പണം വിശാല്‍ ദുരുപയോഗം ചെയ്‌തെന്നും തമിഴ് റോക്കേഴ്‌സുമായി ഇടപാട് ഉണ്ടെന്നുമാണ് വിശാലിനെതിരെയുള്ള ആരോപണം. അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുത്ത അവസരത്തില്‍ വിശാല്‍ […]

തമിഴ് സിനിമാ സമരം അവസാനിച്ചു; രണ്ട് ദിവസത്തിനകം സിനിമകള്‍ റിലീസ് ചെയ്യും (വീഡിയോ)

തമിഴ് സിനിമാ സമരം അവസാനിച്ചു; രണ്ട് ദിവസത്തിനകം സിനിമകള്‍ റിലീസ് ചെയ്യും (വീഡിയോ)

ഡിജിറ്റല്‍ സര്‍വീസ് ചാര്‍ജ്, വിഷ്വല്‍ പ്രിന്റ് ഫീസ് തുടങ്ങിയവ ഉയര്‍ത്തിയതിനെതിരെ തമിഴ് സിനിമാ മേഖലയില്‍ നടന്ന 45 ദിവസത്തെ സമരം അവസാനിച്ചു. മന്ത്രി കടമ്പൂര്‍ രാജുവിന്റെ നേതൃത്വത്തില്‍ തിയേറ്റര്‍ ഉടമകളും ഡിജിറ്റല്‍ നിര്‍വാഹകരും സിനിമാ നിര്‍മ്മാതക്കളും നടത്തിയ ചര്‍ച്ച വിജയിച്ചതോടെയാണ് സമരം പിന്‍വലിക്കാന്‍ തയാറായത്. സമരത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച സിനിമാ ഷൂട്ടിങ് രണ്ട് ദിവസത്തിനകം തുടങ്ങാമെന്നും ചിത്രങ്ങള്‍ റിലീസ് ചെയ്യാനുള്ള നടപടി സ്വീകരിച്ചു കഴിഞ്ഞുവെന്നും മന്ത്രി അറിയിച്ചു. ഓണ്‍ലൈന്‍ ടിക്കറ്റിന് പ്രേക്ഷകരില്‍ നിന്നും വാങ്ങുന്ന ചാര്‍ജ് കുറയ്ക്കണം. […]

നാമനിര്‍ദ്ദേശപത്രികയില്‍ പിന്തുണച്ചവരെ കാണാനില്ലെന്ന് വിശാല്‍

നാമനിര്‍ദ്ദേശപത്രികയില്‍ പിന്തുണച്ചവരെ കാണാനില്ലെന്ന് വിശാല്‍

   ചെന്നൈ: നാമനിര്‍ദേശകപത്രികയില്‍ തന്നെ പിന്തുണച്ചവരെ കാണാനില്ലെന്ന പരാതിയുമായി നടന്‍ വിശാല്‍. അവരുടെ ജീവന് ഭീഷണിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. തനിക്ക് വേണ്ടി ഒപ്പിട്ട ദീപന്‍ സുമതി എന്നിവരെ കുറിച്ച് യാതൊരു വിവരവും ഇല്ല. അവരുമായി ബന്ധപ്പെടാനും കഴിയുന്നില്ല. അവരുടെ സുരക്ഷയെ കുറിച്ച് തനിക്ക് ആശങ്കയുണ്ടെന്നും വിശാല്‍ ട്വിറ്ററില്‍ കുറിച്ചു. ഇവരെ കാണാത്തതില്‍ ആശങ്ക പ്രകടിപ്പിച്ച് ബന്ധുക്കളും രംഗത്തു വന്നിട്ടുണ്ട്. ദീപനെ ജീവനോടെ തിരിച്ചു കിട്ടണം. മറ്റൊന്നും പറയാനില്ലെന്ന് ഒരു ബന്ധു അദ്ദേഹം എന്‍.ഡി.ടി.വി ചാനലിനോട് പറഞ്ഞു. പിന്തുണച്ചവരെ […]

ധന്‍സികയെ പൊതുവേദിയില്‍ അപമാനിച്ച രാജേന്ദറിനെതിരെ വിശാല്‍; കാലില്‍ വീണ് മാപ്പ് പറഞ്ഞിട്ടും ക്ഷമിക്കാന്‍ തയാറാകാതിരുന്നത് മോശമായിപ്പോയി

ധന്‍സികയെ പൊതുവേദിയില്‍ അപമാനിച്ച രാജേന്ദറിനെതിരെ വിശാല്‍; കാലില്‍ വീണ് മാപ്പ് പറഞ്ഞിട്ടും ക്ഷമിക്കാന്‍ തയാറാകാതിരുന്നത് മോശമായിപ്പോയി

നടി ധന്‍സികയെ പൊതുവേദിയില്‍ അപമാനിച്ച നടനും സംവിധായകനുമായ ടിആര്‍ രാജേന്ദറിനെതിരെ നടന്‍ വിശാല്‍ രംഗത്ത്. രാജേന്ദറിനെപ്പോലുള്ള ഒരു മുതിര്‍ന്ന വ്യക്തി ഇത്തരത്തില്‍ ചെയ്തത് മോശമായെന്നും അദ്ദേഹത്തിന്റെ പ്രവൃത്തിയെ താന്‍ ശക്തമായി അപലപിക്കുന്നുവെന്നും വിശാല്‍ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. വിശാലിന്റെ വാക്കുകള്‍: പത്ര സമ്മേളനത്തില്‍ തന്റെ പേര് പരാമര്‍ശിക്കാന്‍ വിട്ടുപോയതിന്റെ പേരില്‍ ടി ആര്‍ രാജേന്ദര്‍ ധന്‍സികയെ തുടര്‍ച്ചയായി അപമാനിച്ച വിവരം അറിയാനിടയായി. ധന്‍സിക മാപ്പ് പറഞ്ഞിട്ട് പോലും. ടിആര്‍ ഒരു ബഹുമുഖ പ്രതിഭയാണ്, പക്ഷേ ഒരു വലിയ […]

തമിഴ്നാട് പ്രൊഡ്യൂസേഴ്സ് കൗണ്‍സില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നടന്‍ വിശാലിന് വിജയം; ‘എന്റെ എതിരാളികളും തമിഴ്റോക്കേഴ്സുമെല്ലാം യുദ്ധത്തിന് തയ്യാറായി ഇരുന്നോളൂ’

തമിഴ്നാട് പ്രൊഡ്യൂസേഴ്സ് കൗണ്‍സില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നടന്‍ വിശാലിന് വിജയം; ‘എന്റെ എതിരാളികളും തമിഴ്റോക്കേഴ്സുമെല്ലാം യുദ്ധത്തിന് തയ്യാറായി ഇരുന്നോളൂ’

തമിഴ്നാട് പ്രൊഡ്യൂസേഴ്സ് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ നടന്‍ വിശാലിന് വന്‍ വിജയം. മൊത്തം 478 വോട്ടുകള്‍ നേടിയ വിശാല്‍ 144 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്. ടി ശിവ, ആര്‍ രാധാകൃഷ്ണന്‍, കലൈപ്പുലി ജി ശേഖരന്‍, കോതണ്ട രാമയ്യ എന്നിവരായിരുന്നു തിരഞ്ഞെടുപ്പില്‍ വിശാലിന്റെ എതിരാളികള്‍. ഇത് യുവാക്കളുടെ മുന്നേറ്റമാണെന്നും തമിഴ് സിനിമയെ താന്‍ മാറ്റത്തിന്റെ പാതയിലേക്ക് നയിക്കുമെന്നും വിശാല്‍ പറഞ്ഞു. നടന്‍ പ്രകാശ് രാജും സംവിധായകന്‍ ഗൗതം മേനോനും വൈസ് പ്രസിഡന്റുമാരായി തിരഞ്ഞെടുക്കപ്പെട്ടു. ജ്ഞാനവേല്‍ രാജയാണ് ജനറല്‍ […]

ബി ഉണ്ണികൃഷ്ണന്റെ ബിഗ് ബഡ്ജറ്റ് ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം വിശാലും 

ബി ഉണ്ണികൃഷ്ണന്റെ ബിഗ് ബഡ്ജറ്റ് ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം വിശാലും 

 മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ബി ഉണ്ണികൃഷ്ണന്‍ ഒരുക്കുന്ന ബിഗ് ബഡ്ജറ്റ് മോഹല്‍ലാല്‍ ചിത്രത്തില്‍ തമിഴ് നടന്‍ വിശാലും. മിസ്റ്റര്‍ ഫ്രോഡിനു ശേഷം മോഹന്‍ലാലും ബി ഉണ്ണികൃഷ്ണനും ഒരുമിക്കുന്ന ചിത്രത്തില്‍ വിശാലുമുണ്ടാവുമെന്ന് ഫേസ്ബുക്കിലൂടെയാണ് ബി ഉണ്ണികൃഷ്ണന്‍ അറിയിച്ചത്. മേജര്‍ രവിയുടെ പുതിയ ചിത്രം 1971 ബിയോണ്‍ഡ് ബോര്‍ഡേഴ്‌സിന്റെ ചിത്രീകരണത്തിനു ശേഷം മോഹന്‍ലാല്‍ ജോയില്‍ ചെയ്യുന്നത് ഈ ചിത്രത്തിലാണ്. റോക്ക്‌ലൈന്‍ വെങ്കടേഷ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ വളരെ പ്രധാനമായ റോളാണ് വിശാലിനെന്ന് സംവിധായകന്‍ പറയുന്നു. തുടര്‍ച്ചയായി ഹിറ്റുകളുമായി മുന്നോട്ട് പോകുന്ന […]

വിജയ്‌യും അജിത്തും  നടികര്‍ സംഘത്തിന്റെ പൊതുസമ്മേളനത്തില്‍ പങ്കെടുക്കാത്തതിനെക്കുറിച്ച് വിശാല്‍ പറയുന്നു (വീഡിയോ)

വിജയ്‌യും അജിത്തും  നടികര്‍ സംഘത്തിന്റെ പൊതുസമ്മേളനത്തില്‍ പങ്കെടുക്കാത്തതിനെക്കുറിച്ച് വിശാല്‍ പറയുന്നു (വീഡിയോ)

നാടകീയ രംഗങ്ങളാണ് നടികര്‍ സംഘത്തിന്റെ പൊതുസമ്മേളനത്തില്‍ അരങ്ങേറിയത്. നടന്‍ ശരത്കുമാര്‍, രാധാരവി എന്നിവരുടെ സംഘം പൊതുസമ്മേളനത്തിനിടയില്‍ ബഹളം വയ്ക്കുകയും വേദിയില്‍ ഇടിച്ചുകയറാന്‍ ശ്രമിച്ചതും വന്‍ കലഹത്തിനു കാരണമായി. കൂട്ടത്തല്ലിനിടയില്‍ നടന്‍ കരുണാസിന്റെ കാര്‍ ചില്ല് അടിച്ചുതകര്‍ത്തു. വിക്രം, ശിവകാര്‍ത്തികേയന്‍, വിജയ് സേതുപതി തുടങ്ങിയ നിരവധി താരങ്ങള്‍ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. കമല്‍ഹാസന്‍ സ്‌കൈപ് വഴി എല്ലാവരെയും അഭിസംബോധന ചെയ്തു. എന്നാല്‍ വിജയ്, അജിത്ത് എന്നിവര്‍ എത്തിയിരുന്നില്ല. ഇതിനെക്കുറിച്ച് വിശാല്‍ പറയുന്നത് ഇങ്ങനെ: ‘നടികര്‍ സംഘത്തിലെ എല്ലാ അംഗങ്ങളെയും പൊതുസമ്മേളനത്തില്‍ […]

വിശാലിന്റെ അടുത്ത വരവ് ത്രില്ലര്‍ ചിത്രവുമായി

വിശാലിന്റെ അടുത്ത വരവ് ത്രില്ലര്‍ ചിത്രവുമായി

യുടിവി മോഷന്‍ പിക്‌ചേഴ്‌സുമായി ചേര്‍ന്ന് വിശാല്‍ ഫിലിം ഫാക്ടറി നിര്‍മ്മിക്കുന്ന വിശാല്‍ ചിത്രം ഈ മാസം തിയേറ്ററുകളിലെത്തും. വിഎഫ്എഫിന്റെ ആദ്യ നിര്‍മ്മാണ സംരഭമായ ചിത്രം ഒരു റൊമാന്റിക് ത്രില്ലറാണ്. നാന്‍ സിഗപ്പു മനിതന്‍ എന്ന ചിത്രത്തിന്റെ തിരക്കിലാണ് വിശാലിപ്പോള്‍. 1985ല്‍ പുറത്തിറങ്ങിയ രജനികാന്ത് ചിത്രത്തില്‍ നിന്ന് കടുമെടുത്തതാണ് ചിത്രത്തിന്റെ പേര്. തിരുവാണ് നാന്‍ സിഗപ്പു മനിതന്റെ സംവിധായകന്‍. വിശാലിന്റെ തന്നെ സമര്‍ എന്ന ചിത്രം സംവിധാനം ചെയ്തതും തിരുവായിരുന്നു. ലക്ഷ്മിമേനോനാണ് ചിത്രത്തിലെ നായിക. ചിത്രം 2014ഓടെ തിയേറ്ററുകളിലെത്തിക്കാം […]