4ജി സ്‌മാര്‍ട്ട്‌ഫോണ്‍ മിതമായ നിരക്കില്‍ ലഭ്യമാക്കാന്‍  വോഡഫോണ്‍-സാംസങ്‌ സഹകരണം

4ജി സ്‌മാര്‍ട്ട്‌ഫോണ്‍ മിതമായ നിരക്കില്‍ ലഭ്യമാക്കാന്‍  വോഡഫോണ്‍-സാംസങ്‌ സഹകരണം

കൊച്ചി: പ്രമുഖ ടെലികോം സേവന ദാതാക്കളായ വോഡഫോണ്‍ പ്രമുഖ മൊബൈല്‍ ഹാന്‍ഡ്‌സെറ്റ്‌ നിര്‍മ്മാതാക്കളായ സാംസങുമായി സഹകരിച്ച്‌ കാഷ്‌ബാക്ക്‌ ഓഫറുകളിലൂടെ മിതമായ വിലയില്‍ സാംസങിന്റെ തെരഞ്ഞെടുക്കപ്പെട്ട ശ്രേണിയിലെ 4ജി സ്‌മാര്‍ട്ട്‌ഫോണുകള്‍ ലഭ്യമാക്കും. നിലവിലെ വോഡഫോണ്‍ വരിക്കാര്‍ക്കും പുതിയ ഉപഭോക്താക്കള്‍ക്കും ഇനി സാംസങിന്റെ ഗാലക്‌സി ജെ2 പ്രോ, ഗാലക്‌സി ജെ7 നെക്‌സ്റ്റ്‌ അല്ലെങ്കില്‍ ഗാലക്‌സി ജെ7 മാക്‌സ്റ്റോ എന്നിവയില്‍ ഏതു 4ജി സ്‌മാര്‍ട്ട്‌ഫോണും 1500 രൂപയുടെ കാഷ്‌ബാക്ക്‌ ഓഫറിലൂടെ സ്വന്തമാക്കാം. ഓഫര്‍ ലഭിക്കാനായി വോഡഫോണ്‍ പ്രീപെയ്‌ഡ്‌ വരിക്കാര്‍ 24 മാസത്തേക്ക്‌ […]

മീകച്ച ഓഫറുകളുമായി വോഡഫോണ്‍

മീകച്ച ഓഫറുകളുമായി വോഡഫോണ്‍

കൊച്ചി: മികച്ച ഓഫറുകളുമായി വോഡഫോണ്‍ സൂപ്പര്‍നെറ്റ് 4ജിയുടെ ഒന്നാംവാര്‍ഷികം. വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ മുഴുവന്‍ ഉപഭോക്താക്കള്‍ക്കും പ്രത്യേക ഡാറ്റ പായ്ക്കുകളില്‍ ഇരട്ടി മൂല്യം വോഡഫോണ്‍ പ്രഖ്യാപിച്ചു. ഇതോടൊപ്പം, പുതുതായി 4ജിയിലേയ്ക്ക് മാറുന്നവര്‍ക്ക് രണ്ട് ജിബി ഡാറ്റയും സൗജന്യമായി ലഭിക്കും. ഇതിനു പുറമെ പുതിയ 4ജി സ്മാര്‍ട്ട്‌ഫോണ്‍ ഈയിടെ വാങ്ങിച്ചവര്‍ക്കോ, വാങ്ങിക്കാന്‍ ഉദ്ദേശിക്കുന്ന ഉപഭോക്താക്കള്‍ 1 ജിബിയില്‍ കൂടുതല്‍ ചെയ്യുന്ന ഓരോ റീചാര്‍ജിനും 9 ജിബി ഡാറ്റയും സൗജന്യമായി ലഭിക്കും. നിലവിലെ നമ്പര്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെ വരിക്കാര്‍ക്ക് 4ജിയിലേയ്ക്ക് മാറാവുന്നതാണ്. […]

വോഡഫോണ്‍ എംപെസ പേ അവതരിപ്പിച്ചു

വോഡഫോണ്‍ എംപെസ പേ അവതരിപ്പിച്ചു

കൊച്ചി: കച്ചവടക്കാര്‍ക്കും ഉപഭോക്താക്കള്‍ക്കും ഇടയില്‍ കറന്‍സി കൈമാറാതെ എളുപ്പത്തില്‍ പണമിടപാടുകള്‍ നടത്താനായി വോഡഫോണ്‍ ഡിജിറ്റല്‍ പെയ്‌മെന്റ് സംവിധാനമായ വോഡഫോണ്‍ എംപെസ പേ അവതരിപ്പിച്ചു. തികച്ചും ലളിതമായ ഈ ഡിജിറ്റല്‍ പെയ്‌മെന്റ് സംവിധാനം ഉപയോഗിച്ചു തുടങ്ങാനായി കച്ചവടക്കാരും ചെറുകിടക്കാരും വോഡഫോണ്‍ എംപെസ ആപ്പ് ഡൗണ്‍ലോഡു ചെയ്ത് വോഡഫോണ്‍ എംപെസയില്‍ മര്‍ച്ചന്റ് ആയി രജിസ്റ്റര്‍ ചെയ്താല്‍ മാത്രം മതിയാകും. രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞാല്‍, കച്ചവടക്കാര്‍ക്ക് കുടിശ്ശിക അടക്കാനുള്ള ഉപഭോക്താക്കള്‍ക്ക് നോട്ടിഫിക്കേഷന്‍ നല്‍കാന്‍ കഴിയും. ഉപഭോക്താക്കള്‍ക്ക് നോട്ടിഫിക്കേഷനില്‍ ക്ലിക്കു ചെയ്യുകയും തങ്ങളുടെ എംപെസ […]

സൗജന്യ കോളുകള്‍, മത്സരം മുറുകി വോഡോഫോണും രംഗത്ത്

സൗജന്യ കോളുകള്‍, മത്സരം മുറുകി വോഡോഫോണും രംഗത്ത്

കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ ടെലികോം സേവനദാതാക്കളിലൊന്നായ വോഡഫോണ്‍ പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കു പരിധിയില്ലാതെ വോയ്‌സ് കോളുകള്‍ ചെയ്യാനായി രണ്ടു പ്ലാനുകള്‍ പുറത്തിറക്കി. എല്ലാ 2ജി, 3ജി, 4ജി ഉപഭോക്താക്കള്‍ക്കും ലഭ്യമായ ഈ പ്ലാനുകളുടെ കാലാവധി 28 ദിവസമാണ്. 144- 149 രൂപയുടെ പ്ലാനില്‍ രാജ്യമൊട്ടാകെയുള്ള വോഡഫോണ്‍ നെറ്റ് വര്‍ക്കില്‍ പരിധിയില്ലാതെ ലോക്കല്‍, എസ്ടിഡി കോളുകള്‍ ചെയ്യാം. 50 എംബി ഡാറ്റയും ഇതോടൊപ്പം ലഭിക്കും. ദേശീയ റോമിംഗില്‍ പരിധിയില്ലാതെ ഇന്‍കമിംഗ് കോളുകള്‍ സ്വീകരിക്കാം. 4ജി ഹാന്‍ഡ്‌സെറ്റുള്ളവര്‍ക്ക് 300 എംബി […]

രാജ്യത്തെ 1,20,000ല്‍ ഏറെ ഔട്ട്‌ലെറ്റുകളിലൂടെ വോഡഫോണ്‍ എംപെസ വഴി പണം പിന്‍വലിക്കാം

രാജ്യത്തെ 1,20,000ല്‍ ഏറെ ഔട്ട്‌ലെറ്റുകളിലൂടെ  വോഡഫോണ്‍ എംപെസ വഴി പണം പിന്‍വലിക്കാം

കൊച്ചി: കറന്‍സി പരമാവധി കുറച്ച് ഉപയോഗിക്കുന്ന സമ്പദ്‌വ്യവസ്ഥയിലേക്ക് രാജ്യത്തെ നയിക്കാനുള്ള സര്‍ക്കാര്‍ ശ്രമങ്ങള്‍ക്കു പിന്തുണ നല്‍കിക്കൊണ്ട് വോഡഫോണ്‍ ഇന്ത്യ അതിന്റെ 8.4 ദശലക്ഷത്തിലേറെ വരുന്ന വോഡഫോണ്‍ എംപെസ ഉപഭോക്താക്കള്‍ക്ക് സവിശേഷമായ ക്യാഷ് ഔട്ട് സംവിധാനം ഏര്‍പ്പെടുത്തി. രാജ്യത്തെ 1,20,000 വോഡഫോണ്‍ എംപെസ ഔട്ട്‌ലെറ്റുകളില്‍ നിന്ന് അവരുടെ ഡിജിറ്റല്‍ വാലറ്റ് ഉപയോഗിച്ച് പണം പിന്‍വലിക്കാനാവും. വോഡഫോണ്‍ എംപെസ ഉപഭോക്താക്കള്‍ക്ക് പണത്തിനായി എ.ടി.എമ്മുകള്‍ക്കോ ബാങ്കുകള്‍ക്കോ മുന്നില്‍ ക്യൂ നില്‍ക്കേണ്ട ആവശ്യം ഇല്ലാതായിരിക്കുകയാണെന്ന് ഇതേക്കുറിച്ചു പ്രഖ്യാപനം നടത്തിയ വോഡഫോണ്‍ എംപെസ ബിസിനസ് […]

ഗൂഗിള്‍ ക്ലൗഡുമായി വോഡഫോണ്‍ കൈകോര്‍ക്കുന്നു

ഗൂഗിള്‍ ക്ലൗഡുമായി വോഡഫോണ്‍ കൈകോര്‍ക്കുന്നു

ആഗോള ഇന്റര്‍നെറ്റ് ഭീമനായ ഗൂഗിളിന്റെ ക്ലൗഡ് സേവനമായ ഗൂഗിള്‍ ക്ലൗഡുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തങ്ങള്‍ തീരുമാനിച്ചുവെന്ന് വോഡഫോണ്‍ ഇന്ത്യയുടെ എന്റര്‍പ്രൈസ് വിഭാഗമായ വോഡഫോണ്‍ ബിസിനസ് സര്‍വ്വീസ് (വിബിഎസ്) പ്രഖ്യാപിച്ചു. കമ്പനികളിലെ പ്രവര്‍ത്തനം സുഗമമാക്കാനും ജീവനക്കാരെ ഒരു കുടക്കീഴിലാക്കി സ്മാര്‍ട്ടാക്കാനും സഹായിക്കുന്ന ഗൂഗിളിന്റെ ജി സ്യൂട്ട് സേവനം ഇന്ത്യയില്‍ അവതരിപ്പിക്കുന്നതിനായാണ് ഇരു കമ്പനികളും തമ്മില്‍ കൈകോര്‍ക്കുന്നത്’ ആഗോള ഇന്റര്‍നെറ്റ് ഭീമനായ ഗൂഗിളിന്റെ ക്ലൗഡ് സേവനമായ ഗൂഗിള്‍ ക്ലൗഡുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തങ്ങള്‍ തീരുമാനിച്ചുവെന്ന് വോഡഫോണ്‍ ഇന്ത്യയുടെ എന്റര്‍പ്രൈസ് വിഭാഗമായ […]

ദീപാവലി മുതല്‍ സൗജന്യ റോമിങുമായി വോഡഫോണ്‍ ഇന്ത്യ

ദീപാവലി മുതല്‍ സൗജന്യ റോമിങുമായി വോഡഫോണ്‍ ഇന്ത്യ

കൊച്ചി: ഇന്ത്യയിലെ മുന്‍നിര ടെലികോം ഓപ്പറേറ്റര്‍മാരില്‍ ഒന്നായ വോഡഫോണ്‍ ഇന്ത്യ തങ്ങളുടെ എല്ലാ ഉപഭോക്താക്കള്‍ക്കും ദേശീയ റോമിങിനിടെ ഇന്‍ കമിങ് കോളുകള്‍ സൗജന്യമാക്കി. ദീപാവലി മുതലായിരിക്കും ഇതു ലഭ്യമാകുക. രാജ്യത്ത് എവിടേയും സഞ്ചരിക്കുന്ന വോഡഫോണ്‍ ഉപഭോക്താക്കള്‍ക്ക് ആശങ്കകളില്ലാതെ സംസാരിക്കാനും സംസാരം വെട്ടിച്ചുരുക്കുന്ന സാഹചര്യം ഒഴിവാക്കാനും ഇതു സഹായിക്കും. വോഡഫോണിനെ സംബന്ധിച്ച് തങ്ങളുടെ എല്ലാ നീക്കങ്ങളുടേയും ഹൃദയഭാഗത്ത് ഉപഭോക്താക്കളാണുള്ളതെന്നും, ഉപഭോക്താക്കള്‍ക്ക് അതുല്യമായ മൂല്യവും സൗകര്യവും ലഭ്യമാക്കാനുള്ള തുടര്‍ച്ചയായ ശ്രമങ്ങളുടെ ഭാഗമാണിതെന്നും പുതിയ നീക്കത്തെക്കുറിച്ചു പ്രതികരിക്കവെ വോഡഫോണ്‍ ഇന്ത്യാ കൊമേഴ്‌സ്യല്‍ […]

സ്‌പെക്ട്രം ലേലം; ഏറ്റവും കൂടുതല്‍ തുക മുടക്കിയത് വോഡഫോണ്‍

സ്‌പെക്ട്രം ലേലം; ഏറ്റവും കൂടുതല്‍ തുക മുടക്കിയത് വോഡഫോണ്‍

ഇന്ത്യന്‍ ടെലികോം സ്‌പെക്ട്രം ലേലത്തില്‍ വോഡഫോണ്‍ മുന്നില്‍. ലേലത്തില്‍ ഏറ്റവും കൂടുതല്‍ തുക മുടക്കിയിരിക്കുന്നത് വോഡഫോണ്‍ ആണെന്ന് പുറത്തു വന്ന കണക്കുകളില്‍ നിന്നു വ്യക്തമാകുന്നു. വോഡഫോണ്‍ 7.2 ബില്യണ്‍ ഡോളറളാണ് ലേലത്തില്‍ മുടക്കിയത്. നിലവില്‍ ഒന്നാം സ്ഥാനത്തുള്ള എയര്‍ടെല്‍ 2.13 ബില്യണ്‍ ഡോളറും, രണ്ടാം സ്ഥാനക്കാരായ വോഡഫോണ്‍ 7.2 ബില്യണ്‍ ഡോളറും, മൂന്നാം സ്ഥാനത്തുള്ള ഐഡിയ 1.92 ബില്യണ്‍ ഡോളറുമാണ് ലേലത്തില്‍ മുടക്കിയത്. റിലയന്‍സ് ജിയോ സൗജന്യ കോളും നിരക്ക് കുറച്ച് ഡേറ്റ പ്ലാനുകളുമായി രംഗത്തെത്തിയത് മറ്റു […]

വോഡഫോണ്‍ മൈക്രോസോഫ്റ്റ് സഹകരണത്തിലൂടെ ഇന്ത്യന്‍ സംരംഭകര്‍ക്ക് ഓഫിസ് 365 ലഭ്യമാക്കും

വോഡഫോണ്‍ മൈക്രോസോഫ്റ്റ് സഹകരണത്തിലൂടെ  ഇന്ത്യന്‍ സംരംഭകര്‍ക്ക് ഓഫിസ് 365 ലഭ്യമാക്കും

കൊച്ചി: വോഡഫോണ്‍ ഇന്ത്യയുടെ സംരംഭകത്വ വിഭാഗമായ വോഡഫോണ്‍ ബിസിനസ് സര്‍വ്വീസസ് ക്ലൗഡ് സേവനങ്ങള്‍ നല്‍കുന്ന പങ്കാളിയെന്ന നിലയില്‍ മൈക്രോസോഫ്റ്റുമായി ധാരണയിലെത്തി. ഈ സഹകരണത്തിന്റെ ഭാഗമായി വോഡഫോണ്‍ ബിസിനസ് സര്‍വ്വീസസ് ഇന്ത്യന്‍ സംരംഭകര്‍ക്ക് ഉയര്‍ന്ന നിലയിലെ ഉല്‍പ്പാദനക്ഷമതയും മികച്ച സേവനങ്ങളും നേടാന്‍ സഹായിക്കുന്ന ഓഫിസ് 365 ലഭ്യമാക്കും. ഈ ധാരണയുടെ ഭാഗമായി വോഡഫോണ്‍ ബിസിനസ് സര്‍വ്വീസസ് എല്ലാ തലത്തിലുമുള്ള ഇന്ത്യന്‍ ബിസിനസുകാര്‍ക്കും മൈക്രോസോഫ്റ്റ് ഓഫിസ് 365 പ്രയോജനപ്പെടുത്തുന്നതിനുള്ള സൗകര്യങ്ങള്‍ ഒരുക്കും. ക്ലൗഡില്‍ നിന്നുള്ള പരിചിതമായ ഓഫിസ് ആപ്ലിക്കേഷനുകള്‍, എവിടെ […]

ജിയോ ഇംപാക്ട്; വോഡാഫോണില്‍ ഒരു ജിബിക്ക് 9 ജിബി ഫ്രീ

ജിയോ ഇംപാക്ട്; വോഡാഫോണില്‍ ഒരു ജിബിക്ക് 9 ജിബി ഫ്രീ

രാജ്യം ജിയോ തരംഗത്തില്‍ ഇന്റര്‍നെറ്റ് ഓഫറുകള്‍ വാരിക്കൂട്ടുമ്പോള്‍ മത്സരത്തില്‍ ഒട്ടു പിന്നിലെന്ന് തെളിയിക്കാനുള്ള പെടാപ്പാടിലാണ് ടെലികോം രംഗത്തെ വമ്പന്മാര്‍. ഇപ്പോഴിതാ മറ്റേത് ഓഫറുകളേയും വെല്ലുവിളിച്ച് രംഗത്തെത്തിയിരിക്കുകയാണ് വോഡാഫോണ്‍. ഒരു ജിബി ഡാറ്റാ നിരക്കില്‍ 10 ജിബിയുടെ സേവനം ഫ്രീയായി ലഭ്യമാക്കി കൊണ്ടാണ് വോഡാഫോണ്‍ പുതിയ ഡാറ്റ ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 250 രൂപയ്ക്ക് ഒരു ജിബി ഓഫര്‍ ആക്ടിവേറ്റ് ചെയ്താല്‍ അധികമായി 9 ജിബിയാണ് ഉപഭോക്താക്കള്‍ക്ക് ലഭിക്കുക. ഓഫറിന് ഡിസംബര്‍ 31 വരെയാണ് കാലാവധി. 4ജി സമാര്‍ട്ട്‌ഫോണ്‍ ഉപഭോക്താക്കള്‍ക്കാണ് […]