ചെല്‍സിയിലേക്ക് പോകാന്‍ തയ്യാറെടുത്ത് റൂണി

ചെല്‍സിയിലേക്ക് പോകാന്‍ തയ്യാറെടുത്ത് റൂണി

ലണ്ടന്‍: മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സ്‌ട്രേക്കര്‍ വെയ്ന്‍ റൂണി ചെല്‍സിയിലേക്ക് പോകാന്‍ തയ്യാറെടുക്കുന്നതായി സൂചനകള്‍. ട്രാന്‍സ്ഫറിനായി റൂണി ഉടന്‍ അപേക്ഷ നല്‍കിയേക്കും. രണ്ടാംവട്ടവും റൂണിക്കായി ചെല്‍സി അധികൃതര്‍ രംഗത്തെത്തി. ഇതോടെ ട്രാന്‍സ്ഫറിനായി മുന്നിട്ടിറങ്ങാന്‍ റൂണി തീരുമാനിക്കുകയായിരുന്നു. എന്നാല്‍ റൂണിയെ വിട്ടുകൊടുക്കില്ലെന്ന നിലപാടിലാണ് ക്ലബ് അധികൃതര്‍. റൂണിയെ വിട്ടുകൊടുക്കാന്‍ തയ്യാറല്ലെന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മാനേജര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. റൂണി ക്ലബ് വിടാന്‍ ആഗ്രഹിക്കുന്നുണ്ടെന്ന് മാഞ്ചസ്റ്റര്‍ മുന്‍ പരിശീലകന്‍ സര്‍ അലക്‌സ് ഫെര്‍ഗ്യൂസന്‍ കഴിഞ്ഞ മെയില്‍ പറഞ്ഞിരുന്നു. ക്ലബിന്റെ മുഖ്യ സ്‌െ്രെടക്കര്‍ […]