നിശബ്ദ സേവനത്തിന്റെ ആശ്രമം

നിശബ്ദ സേവനത്തിന്റെ ആശ്രമം

നീരജ വര്‍മ്മ എച്ച്. രാമകൃഷ്ണന്‍ എന്ന വ്യക്തി സുല്‍ത്താനേറ്റ് ഓഫ് ഒമാനിലെ മസ്‌ക്കറ്റില്‍ ഒരു ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ആണെന്നറിയുന്നവര്‍ ഒരുപാടുപേരുണ്ടാവാം. പക്ഷേ അദ്ദേഹമൊരു ചാരിറ്റബിള്‍ ട്രസ്റ്റ് നടത്തുന്നുണ്ടെന്നും ശിവാലയ സ്‌പെഷ്യല്‍ സ്‌കൂള്‍ എന്ന പേരിലൊരു സ്‌കൂളിന്റെ സ്ഥാപകനാണെന്നും അറിയുന്നവര്‍ വളരെ ചുരുക്കമായിരിക്കും. മാനവസേവ മാധവസേവ എന്നതാണദ്ദേഹത്തിന്റെ തിയറി. തികഞ്ഞ ശിവഭക്തനായ അദ്ദേഹം മസ്‌കറ്റില്‍ ശിവലിംഗം വെച്ചു പൂജ ചെയ്യുമ്പോഴും ചില്‍ഡ്രന്‍സ് ഹോമിലെ കുഞ്ഞുങ്ങളെ മനുഷ്യരെ പോലെ സംരക്ഷിക്കാന്‍ കഴിയണേ എന്നതാണ് പ്രാര്‍ത്ഥന. അതിനായദ്ദേഹം തന്റെ വരുമാനത്തിന്റെ നല്ലൊരു […]

നന്ദിത ഇനി അഭ്രകാവ്യം, ജീവിതം കൊണ്ട് മുറിവേറ്റവള്‍

നന്ദിത ഇനി അഭ്രകാവ്യം, ജീവിതം കൊണ്ട് മുറിവേറ്റവള്‍

ബി. ജോസുകുട്ടി നന്ദിതയുടെ ജീവിത കവിതഎന്റെ ജന്മദിനം എന്നെ അസ്വസ്ഥയാക്കുന്നു. അന്ന്…ഇളം നീലവരകളുള്ള വെളുത്ത കടലാസില്‍നിന്റ ചിന്തകള്‍ പോറിവരച്ച്എനിക്ക് ജന്മദിന സമ്മാനം തന്നുതീയായിരുന്നു നിന്റെ തൂലിക തുമ്പില്‍എന്നെ ഉരുക്കുവാന്‍ പോന്ന അന്ന് തെളിച്ചമുള്ള പകലുംനിലാവുള്ള രാത്രിയുമായിരുന്നു ഇന്ന്, സൂര്യന്‍ കെട്ടുപോവുകയും നക്ഷത്രങ്ങള്‍ മങ്ങിപ്പോവുകയും ചെയ്യുന്നു.കൂട്ടുകാരൊരുക്കിയ പൂച്ചെണ്ടുകള്‍ക്കും അനിയന്റെ ആശംസകള്‍ക്കും അമ്മ വിളമ്പിയ പാല്‍പ്പായസത്തിനുമിടയ്ക്ക് ഞാന്‍ തിരഞ്ഞത് നിന്റെ തൂലികയായിരുന്നുനീണ്ട വലിച്ചെറിഞ്ഞ നിന്റെ തൂലികഒടുവില്‍ പഴയ പുസ്തകക്കെട്ടുകള്‍ക്കിടക്കുനിന്ന്ഞാനാ തൂലിക കെണ്ടടുത്തപ്പോള്‍അതിന്റെ തുമ്പിലെ അഗ്നികെട്ടുപോയിരുന്നു. മൃത്യു ആര്‍ക്കും അനിവാര്യമാണെന്നിരിക്കേ യൗവ്വന […]

യവനിക വീഴും മുമ്പേ… അരങ്ങൊഴിഞ്ഞ സൂത്രധാരന്‍

യവനിക വീഴും മുമ്പേ… അരങ്ങൊഴിഞ്ഞ സൂത്രധാരന്‍

ബി. ജോസുകുട്ടി ഒരു ജനപ്രിയ നാടകത്തിന്റെ ഇടവേളയില്‍ സൂത്രധാരന്‍ അണിയറയില്‍ നിന്നു കാലത്തിന്റെ കറുത്ത യവനികയ്ക്കപ്പുറത്തേക്ക് അപ്രത്യക്ഷമായതു പോലെയായിരുന്നു ആലപ്പുഴ കാഞ്ഞിരംചിറ വാര്‍ഡിലെ തൈപ്പറമ്പില്‍ വിശ്വംഭരന്‍ സാംബശിവന്‍ എന്ന നാടകക്കാരന്റെ വേര്‍പാട്. നാടകരചനയും സംവിധാനവും അഭിനയവും ഇല്ലാതെ വേറിട്ട ഒരു ജീവിതമുണ്ടായിരുന്നില്ല ഈ നാടക യുവത്വത്തിന്. 1980 കളില്‍ ക്ഷോഭിക്കുന്ന യുവത്വത്തിന്റെ സര്‍ഗാത്മക പ്രതികരണം അമച്ച്വര്‍ നാടകങ്ങളിലും തെരുവുനാടകങ്ങളിലും ആവിഷ്‌ക്കരിച്ചുവന്ന കാലഘട്ടത്തിലാണ് ടി.വി. സംബശിവന്‍ എന്ന നാടകപ്രവര്‍ത്തകനും പിറവിയെടുക്കുന്നത് അതിനു മുമ്പ് സ്‌കൂള്‍ നാടകങ്ങളില്‍ സജീവമായ ഇടപെടല്‍ […]

തുടി മുഴക്കവുമായി മംഗലം കളി

തുടി മുഴക്കവുമായി മംഗലം കളി

ജയചന്ദ്രന്‍ എം വേങ്ങച്ചേരിയിലേക്കുള്ള കുന്ന് കയറുമ്പോഴേ കേട്ടു തുടിയും കൊട്ടും പാട്ടും. പാട്ടിന്റെയും കൊട്ടിന്റെയും താളം അടുത്ത് വരുംതോറും നടത്തത്തിനും കിതപ്പിനും വേഗം കൂടി. കിതപ്പും തുടിയുടെ താളവും ഒരേപോലെയാണെന്ന് തോന്നി. രാമന്റെ വീടിന്റെ മുന്നിലെ മെഴുകിയ നിലത്ത് കുറേയാളുകള്‍ കൂട്ടം ചേര്‍ന്ന് തുടിയുടെയും പാട്ടിന്റേയും താളത്തില്‍ വട്ടത്തില്‍ നൃത്തം ചെയ്യുന്നു. ഊരിലെ ആബാലവൃദ്ധം ജനങ്ങളും അവിടെ എത്തിച്ചേര്‍ന്നിട്ടുണ്ട്. മാവിന്റെ ഇലയും കുരുത്തോലയും കൊണ്ടലങ്കരിച്ച പന്തലിന് നടുവില്‍ ഒരു തൂണ്. ആ തൂണിന് ചുറ്റുമായാണ് അവര്‍ നൃത്തം […]

ഇതാ ദൈവത്തിന്റെ കയ്യുമായി ഒരു മനുഷ്യന്‍

ഇതാ ദൈവത്തിന്റെ കയ്യുമായി ഒരു മനുഷ്യന്‍

സുമ പള്ളിപ്രം മനുഷ്യരിലെ മനുഷ്യത്വവും കാരുണ്യവും വറ്റിവരുന്ന കാലഘട്ടത്തില്‍ മാനുഷിക മൂല്യങ്ങള്‍ മുറുകെ പിടിച്ച് സഹജീവികളോട് കാരുണ്യവും മൃതദേഹങ്ങളോട് പോലും ആദരവും ബഹുമാനവും നല്‍കുന്ന ആള്‍രൂപമാണ് കോഴിക്കോട് ജില്ലയില്‍ ഒളവണ്ണ പഞ്ചായത്തിലെ മഠത്തില്‍ അബ്ദുള്‍ അസീസ് എന്ന ഈ വലിയ മനുഷ്യന്‍. എത്ര വാക്കുകള്‍ കൊണ്ട് എഴുതിയാലും ഈ വ്യക്തിത്വത്തെ അടയാളപ്പെടുത്തുക ഇത്തിരി ബുദ്ധിമുട്ടാണ്. പൂക്കിപ്പറമ്പ് ബസ്സപകടവും കടലുണ്ടി തീവണ്ടി അപകടവും ഈ രണ്ട് ദുരന്തങ്ങളും മനസ്സില്‍ തെളിയുമ്പോള്‍ ഇദ്ദേഹത്തെ ഓര്‍ത്തുപോകും. ബസ്സില്‍ ആളിക്കത്തുന്ന തീനാളങ്ങള്‍ക്കിടയില്‍ നിന്നും […]

മലയാള ഭാഷയിലെ പ്രഥമ വൈയാകരണന്‍

മലയാള ഭാഷയിലെ പ്രഥമ വൈയാകരണന്‍

കിടങ്ങന്നൂര്‍ പ്രസാദ് പത്തനംതിട്ട ജില്ലയിലെ കിടങ്ങന്നൂര്‍ ദേശം ചരിത്രത്തില്‍ ഇടം നേടുന്നത് മലയാള ഭാഷയുടെ വ്യാകരണ പിതാവിന്റെ ജന്‍മനാടെന്ന നിലയിലാണ്. ചരിത്രപ്രസിദ്ധമായ ആറന്‍മുളയ്ക്കടുത്തുള്ള ഈ ഗ്രാമത്തില്‍ പുളിയേലില്‍ മാത്തന്‍ തരകന്റെയും അന്നമ്മയുടേയും രണ്ടാമത്തെ മകനായി 1819 സെപ്തംബര്‍ 25 ന് ജനിച്ച റവ. ജോര്‍ജ് മാത്തന്‍ തന്റെ നാല്‍പത്തിനാലാം വയസില്‍ എഴുതി പ്രസിദ്ധീകരിച്ച കൃതിയാണ് മലയാളത്തിന്റെ ആദിമ വ്യാകരണ ഗ്രന്ഥം. ‘മലയാഴ്മയുടെ വ്യാകരണം’ എന്ന കൃതി രചിക്കുന്നത് ഏറെ കാലത്തെ പഠനങ്ങളുടെ നിരീക്ഷണങ്ങളുടേയും ശ്രമഫലമായാണ്.ആഗ്ലിക്കന്‍ സഭയില്‍ പാതിരിയായിരുന്ന […]

ലേഡി സാക്കിര്‍ ഹുസൈന്‍

ലേഡി സാക്കിര്‍ ഹുസൈന്‍

ഡോ. ഇഫ്തിഖാര്‍ അഹമ്മദ് ബി ഉപകരണ സംഗീതത്തിലെ സ്ത്രീ ചരിത്രത്തിന് ഇന്ത്യയില്‍ ഏറെ പഴക്കമൊന്നും അവകാശപ്പെടാനില്ല. മൂശായിരകളും മെഹഫിലുകളും ഗാനമേളകളും അരങ്ങേറുന്ന പൊതുവേദികളിലാവട്ടെ, സ്ത്രീ പങ്കാളിത്തത്തിന്റെ കാര്യത്തില്‍ ഇന്നും നാം വിമുഖത കാണിച്ചുകൊേയിരിക്കുന്നു. നമ്മുടെ കലാകാരന്മാരും സാംസ്‌കാരിക പ്രവര്‍ത്തകരും, എന്തിന് സ്ത്രീകളടക്കമുള്ള പ്രേക്ഷകര്‍ പോലും ഇത്തരമൊരു പരിതസ്ഥിതി സൃഷ്ടിച്ചെടുക്കുന്നതിലും, വളര്‍ച്ചയ്ക്ക് വിഘാതമുാക്കുന്നതിലും ഒരു വലിയ പങ്കുവഹിക്കുന്നുമുണ്ട്. ചരിത്രപരമായി ഒരു പുരുഷവാദ്യോപകരണം എന്ന നിലയില്‍ പരിഗണിക്കപ്പെട്ടു പോരുന്ന തബലയുടെ പ്രൊഫഷണല്‍ വാദനത്തിന്റെ പെണ്‍ചരിത്രത്തില്‍ അതിശക്തമായ സാന്നിദ്ധ്യം എന്ന് പറയാന്‍ […]

സൃഷ്ടാവിനെ മറികടന്ന കഥാപാത്രം; സര്‍ ആര്‍തര്‍ കോനന്‍ ഡോയലും ഷെര്‍ലക് ഹോംസും

സൃഷ്ടാവിനെ മറികടന്ന കഥാപാത്രം; സര്‍ ആര്‍തര്‍ കോനന്‍ ഡോയലും ഷെര്‍ലക് ഹോംസും

ഇടത്തിട്ട സത്യന്‍ വിശ്വസാഹിത്യ ചരിത്രത്തില്‍ ഇന്നോളമുണ്ടായിട്ടുള്ള അപസര്‍പ്പക കഥാപാത്രങ്ങളിലെ അഗ്രഗണ്യനായ ഷെര്‍ലക് ഹോംസിന്റെ സൃഷ്ടാവായിരുന്നു സര്‍ ആര്‍തര്‍ കോനല്‍ ഡോയല്‍. പൂജാവിഗ്രഹം പൂജാരിയേയും അതിയിപ്പിച്ചു വളര്‍ന്നു വലുതാകുന്നതുപോലെ, താന്‍ സൃഷ്ടിച്ച കഥാപാത്രം കാലദേശഭേദങ്ങളെ മറികടന്ന് അനശ്വരത കൈവരിച്ച് ചരിത്രത്തിന്റെ ഭാഗമാവുന്നതു കാണുവാന്‍ ഭാഗ്യം സിദ്ധിച്ച പ്രതിഭാശാലിയായിരുന്നു അദ്ദേഹം. ഇംഗ്ലണ്ടിന്റെ എഡിന്‍ബര്‍ഗിലെ ഒരു മദ്ധ്യവര്‍ഗ്ഗ കുടുംബത്തില്‍ 1859 നു മെയ് 29 നായിരുന്നു അദ്ദേഹത്തിന്റെ ജനനം. 1885 ല്‍ എഡിന്‍ ബര്‍ഗ് യൂണിവേഴ്‌സിറ്റിയില്‍ നിന്നു വൈദ്യശാസ്ത്രത്തില്‍ ബിരുദം നേടിയ […]

ചരിത്രം മാറ്റി മറിച്ച അമ്മച്ചിപ്ലാവ്

ചരിത്രം മാറ്റി മറിച്ച അമ്മച്ചിപ്ലാവ്

സന്തോഷ് കുന്നുപറമ്പില്‍ ചില സംഭവങ്ങള്‍ ചിലപ്പോഴൊക്ക ചരിത്രത്തെ മാറ്റി മറിച്ചിട്ടുണ്ട്. ചരിത്രത്തെ മാറ്റി മറിച്ച ഇത്തരം സംഭവങ്ങള്‍ ചിലത് നാളുകള്‍ കഴിഞ്ഞിട്ടും സുവര്‍ണ ശോഭയോടെ ജ്വലിച്ചു നില്‍ക്കുന്നുണ്ട്. ദേശാതീതമായി ചരിത്രത്തിന് ഉണ്ടാകുന്ന തിരിച്ചടികള്‍ പോലും അതിജീവിക്കപ്പെടാറുണ്ട്. നാട്ടുരാജ്യങ്ങളും ഭരണാധികാരികളും സ്വന്തം ഭൂപ്രദേശത്തിന്റെ യശസ്സും കീര്‍ത്തിയും വാനോളം ഉയര്‍ത്തിയ കാലം ചരിത്രം പിന്‍തുടര്‍ന്നാല്‍ കാണാന്‍ കഴിയും. വെല്ലുവിളികളെ നേരിട്ടും സ്വന്തം ജീവന് നേരെ ഉണ്ടാകുന്ന അക്രമണങ്ങളെ അതിജീവിച്ചും ആണ് അവര്‍ ചരിത്ര പുരുഷ•ാരായത്. ചരിത്രം പരതിയാല്‍ സമാനതകള്‍ ഇല്ലാത്ത […]

കലാമണ്ഡലത്തിന്റെ സ്വന്തം ഓപ്പോള്‍

കലാമണ്ഡലത്തിന്റെ സ്വന്തം ഓപ്പോള്‍

ചന്ദ്രികാ ബാലകൃഷ്ണന്‍ ഷൊര്‍ണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ ട്രെയിനിറങ്ങി, ഓട്ടോറിക്ഷയില്‍ വള്ളത്തോള്‍ മ്യൂസിയത്തിനോട് ചേര്‍ന്നുള്ള ‘നാഗില’ എന്ന വീട്ടിലേക്ക് യാത്ര തിരിച്ചു. യാത്രാമധ്യേ, ഭാരതപ്പുഴ കടക്കുമ്പോള്‍ താഴെ വെള്ളം വറ്റി, മണല്‍ റോഡായി രൂപാന്തരപ്പെട്ട വഴിയിലൂടെ അനേകം പാന്ഥര്‍ നടന്നു പോകുന്ന കാഴ്ച ഹൃദയഭേദകമായി തോന്നി. കൂടാതെ പല കലാപരിപാടികളും ചുറ്റുമായരങ്ങേറുന്നു. അപ്പോള്‍ വള്ളത്തോള്‍ ഈ പുഴയിലൂടെ യാത്ര ചെയ്തപ്പോള്‍ തോന്നിയ അനുഭവം അറിയാതെ ഓര്‍ത്തുപോയി. ഒരു യാത്രാമൊഴിയില്ലാതെ മുന്നോട്ട് യാത്ര തുടര്‍ന്നു. നാഗിലയില്‍ എത്തിയപ്പോള്‍ വള്ളത്തോളിന്റെ ഇളയ […]