ബാല്യകാലസഖി അറബിയിലും

ബാല്യകാലസഖി അറബിയിലും

ഡോ. അമാനുല്ല വടക്കാങ്ങര കഥ പറഞ്ഞ് കാലത്തോളം വലുതായ ബഷീര്‍ സുല്‍ത്താന്റെ വിയോഗത്തിന് ജൂലൈ 5ന് കാല്‍ നൂറ്റാണ്ട്. ജീവിതത്തില്‍ നിന്നും ചീന്തിയെടുത്ത ചോര പൊടിയുന്ന ഏട് ആയ ബാല്യകാലസഖിക്ക് 75 വര്‍ഷങ്ങള്‍ക്കുശേഷം അറബിയില്‍ വിവര്‍ത്തനമുണ്ടായിരിക്കുന്നു. മലപ്പുറം സ്വദേശിയായ സുഹൈല്‍ അബ്ദുല്‍ ഹകീം വാഫിയാണ് ‘റഫീഖത്തു സ്വിബ’ എന്ന പേരില്‍ ബാല്യകാലസഖി വിവര്‍ത്തനം നടത്തിയിരിക്കുന്നത്. എണ്ണമറ്റ മലയാളം നോവലുകള്‍ അറബിയിലേക്ക് ഭാഷാന്തരം ചെയ്യപ്പെട്ടെങ്കിലും എന്തുകൊണ്ട് മലയാളികളുടെ പ്രിയപ്പെട്ട വിശ്വകഥാകാരന്‍, ബേപ്പൂര്‍ സുല്‍ത്താന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ അനശ്വര […]

സാമൂഹ്യനന്‍മയുടെ സന്ദേശവുമായി യുവമാന്ത്രികന്‍

സാമൂഹ്യനന്‍മയുടെ സന്ദേശവുമായി യുവമാന്ത്രികന്‍

ഡോ. അമാനുല്ല വടക്കാങ്ങര കലയുടെ സാമൂഹിക ധര്‍മം അടയാളപ്പെടുത്തുന്ന നിരവധി പരിപാടികളിലൂടെ സാംസ്‌കാരിക കേരളത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റിയ മാന്ത്രികനാണ് ശ്രീജിത്ത് വിയ്യൂര്‍. ഒരു അധ്യാപകന്‍ എന്ന നിലക്കും സാമൂഹിക പ്രവര്‍ത്തകന്‍ എന്ന രീതിയിലുമൊക്കെ മാന്ത്രിക വിദ്യയെ കേവലം വിനോദമെന്നതിലുപരി വിജ്ഞാനവും നന്‍മകളും കോര്‍ത്തിണക്കി പരിവര്‍ത്തനത്തിന്റെ ചാലക ശക്തിയാക്കുന്നതിനള്ള പ്രായോഗിക പരീക്ഷണങ്ങളാണ് യുവമാന്ത്രികന്‍ ശ്രീജിത്ത് വിയ്യൂരിനെ ശ്രദ്ധേയനാക്കുന്നത്. നീണ്ട പരിശ്രമങ്ങളിലൂടെ മായാജാലങ്ങള്‍ ആവിഷ്‌ക്കരിച്ച് ഏവരേയും വിസ്മയിപ്പിക്കുന്നതോടൊപ്പം വൈകാരികമായും ചിന്താപരമായും ജനങ്ങളെ പെട്ടെന്ന് സ്വാധീനിക്കാന്‍ ഈ കലാരൂപത്തിന് കഴിയുമെന്ന […]

ശുകപുരത്തിന്റെ താളപ്പെരുക്കം

ശുകപുരത്തിന്റെ താളപ്പെരുക്കം

സമദ് കല്ലടിക്കോട് മലപ്പുറം ജില്ലയിലെ എടപ്പാളിനടുത്ത ശുകപുരം ഒരു തായമ്പക ഗ്രാമമാണ്. എല്ലാ ദിവസവും തായമ്പക നടക്കുന്ന പ്രശസ്തമായ കുളങ്ങര ഭഗവതി ക്ഷേത്രവും ദക്ഷിണാമൂര്‍ത്തി ക്ഷേത്രവും ഉള്‍പ്പെടുന്ന സ്ഥലം എന്ന നിലയിലും തായമ്പകക്കാരെക്കൊണ്ട് സമ്പന്നം എന്ന നിലയിലും ശുകപുരം പ്രസക്തവും പ്രസിദ്ധവുമാണ്. വാദ്യകലാകാരന്‍മാര്‍ അവരുടെ പേരിനൊപ്പം ദേശത്തെ വഹിക്കുക കൂടി മാത്രമല്ല, ഒരു ദേശം ഒരാളാവുന്ന വിധം കൂടിയാണ്. കൊട്ടുകാര്‍ അവരുടെ പേരിനെതന്നെ അപ്രധാനമാക്കിക്കൊണ്ട് സ്ഥലനാമത്താല്‍ ഖ്യാതിപ്പെടുന്നു. തൃത്താലയും മലമക്കാ വും പല്ലശ്ശനയും പല്ലാവൂരും ആലിപ്പറമ്പും പൂക്കാട്ടിരിയും […]

ചീനവല ഇല്ലാത്ത കൊച്ചിയോ?

ചീനവല ഇല്ലാത്ത കൊച്ചിയോ?

നിഷ അനില്‍ കുമാര്‍   ‘നാമെല്ലാം ചക്രവാളത്തിനപ്പുറമുള്ള വിസ്മയകരമായ ഏതോ പൂന്തോട്ടം സ്വപ്നം കാണുകയാണ്. തൊട്ടടുത്ത് നില്‍ക്കുന്ന മനോഹര പുഷ്പങ്ങള്‍ ഒന്നും നാം കാണുന്നേയില്ല. ജീവിക്കുന്ന കാര്യം നാം നിരന്തരം മാറ്റി വയ്ക്കുന്നു. മനുഷ്യ പ്രകൃതിയുടെ ദുരന്ത നാടകമാണിത് ‘ പ്രശസ്ത ഗ്രന്ഥകാരനായ ഡെയിന്‍ കാര്‍നെഗിയുടെ വരികളാണ് ഇത്. ചില സമീപനങ്ങള്‍, തീരുമാനങ്ങള്‍, പദ്ധതികള്‍ ഒക്കെ കാണുമ്പോള്‍ ഈ വരികളാണ് ആദ്യം ഓര്‍മ്മയില്‍ വരുന്നത്. അങ്ങിനെയൊരു തീരുമാനം കഴിഞ്ഞ ദിവസങ്ങളില്‍ കൊച്ചിയിലെ ചീനവലകളുടെ കാര്യത്തിലും നടപ്പിലാക്കുകയുണ്ടായി. വാട്ടര്‍ […]

ഇവിടെ ജോണ്‍ ഇങ്ങനെ

ഇവിടെ ജോണ്‍ ഇങ്ങനെ

നീരജ വര്‍മ്മ മണ്ണിനിണങ്ങുന്ന കൃഷിരീതി, വിഷലേശമില്ലാത്ത വിളകള്‍, ഭൂമിയെ സദാ ഉര്‍വ്വരമാക്കുന്ന ജലസംരക്ഷണ മാര്‍ഗ്ഗങ്ങള്‍… പാലക്കാട് ജില്ലയിലെ പൂടൂര്‍ ഗ്രാമത്തിലെ ജോണ്‍ എന്ന പ്രവാസി സ്വജീവിതംകൊണ്ട് സമൂഹത്തിന് ഒരു കൃഷിപാഠം നല്‍കുന്നു… ‘ജനം കൃഷിയിലേക്ക് തിരിയണം. സമൂഹം കൃഷി ഏറ്റെടുക്കണം. ജലാശയങ്ങളെ സംരക്ഷിക്കണം. ഭൂമിക്ക് ദാഹമില്ലാതാക്കണം. അതിനുള്ള നിയമങ്ങളുണ്ടാക്കാന്‍ ഭരണാധികാരികള്‍ ശ്രമിക്കണം.’ പൂടൂര്‍ നാരേക്കാട്ട് ആതിരവില്ലയില്‍ എന്‍.വി തങ്കച്ചന്‍ ജോണ്‍ എന്ന കര്‍ഷകന്റെ പത്തേക്കര്‍ പുരയിടത്തിലൂടെ നടക്കുമ്പോള്‍ ജോണിന്റെ വാക്കുകള്‍ ശ്രവിക്കുന്നതിനേക്കാള്‍ ശ്രദ്ധ അവിടുത്തെ ഓരോ ചെടികളെയും […]

ദുരൂഹത ഒഴിയാത്ത ഗ്രാമം

ദുരൂഹത ഒഴിയാത്ത ഗ്രാമം

ഡോ. ഇഫ്തിഖാര്‍ അഹമ്മദ് ബി. ഇത് ഉദ്ധാനം. ആന്ധ്രപ്രദേശിലെ ശ്രീകാകുളം ജില്ലയിലെ ‘മിനി കേരള’ എന്നറിയപ്പെടുന്ന ടൂറിസ്റ്റ് ഹബ്. പക്ഷേ, പ്രകൃതി മനോഹരമായ തീരങ്ങളും തെങ്ങിന്‍ തോപ്പുകളും ഇതൊക്കെ ആസ്വദിക്കാന്‍ പാകത്തിലുള്ള റിസോര്‍ട്ടുകളും കൊണ്ട് അനുഗ്രഹിക്കപ്പെട്ട ഈ ഗ്രാമപ്രദേശത്തേക്ക് ഇന്ന് എത്തുന്നത് സന്ദര്‍ശകരേക്കാള്‍ കൂടുതല്‍ ഗവേഷകര്‍: ഇവിടുത്തെ ഭൂരിപക്ഷം പുരുഷന്‍മാര്‍ക്ക് മാത്രം സംഭവിക്കുന്ന വൃക്കനാശരോഗത്തിന്റെ കാരണമറിയാന്‍. അതെ, ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ വൃക്കരോഗികള്‍ തിങ്ങിപ്പാര്‍ക്കുന്ന മെഡിക്കല്‍ ഹബ് എന്ന പേരുരുദോഷവും പേറിക്കൊണ്ട്, ഉദ്ധാനം, ശാസ്ത്രസാങ്കേതികതയുടെ ഈ അത്യന്താധുനിക […]

ഗവേഷകനും പ്രഭാഷകനും ക്വീയര്‍ ആക്ടിവിസ്റ്റുമായ ഒരു മലയാളി ‘ഗേ’യുടെ അസാധാരണ ജീവിതം

ഗവേഷകനും പ്രഭാഷകനും ക്വീയര്‍  ആക്ടിവിസ്റ്റുമായ ഒരു മലയാളി ‘ഗേ’യുടെ  അസാധാരണ ജീവിതം

പ്രിജിത്ത് പി കെ/അനില്‍കുമാര്‍ കെ.എസ് ട്രാന്‍സ്ജന്റര്‍ എന്ന പദം അടുത്ത കാലത്താണ് മലയാളിക്കു സുപരിചിതമായതും സ്വീകരിച്ചതും. കേരള സര്‍ക്കാരിന്റെ ട്രാന്‍സ്ജന്റര്‍ പോളിസി അതിനു വലിയൊരു ചാലകശക്തിയായിരുന്നു. ഒമ്പത്, ഹിജഢ, ചാന്തുപൊട്ട്, നപുംസകം എന്നിത്യാദി അവഹേളന പദങ്ങളിലൂടെ അറിയപ്പെട്ടിരുന്ന ട്രാന്‍സ്ജന്റര്‍ വിഭാഗങ്ങള്‍ സാമൂഹ്യമാന്യത തേടി. അതേസമയം ഗേ/ലെസ്ബിയനുകള്‍ എന്ന പദവും അതിനെ പ്രതിനിധാനം ചെയ്യുന്നവരും ഇപ്പോഴും ശരാശരി മലയാളി സമൂഹത്തിന് അപരിചിതരോ അന്യരോ ആണ്. ക്വീയര്‍ പൊളിറ്റിക്‌സില്‍ ലൈംഗിക ന്യൂനപക്ഷങ്ങളായി നില്ക്കുന്നവരാണ് ഗേ/ലെസ്ബിയനുകള്‍. പുരുഷനെ പ്രണയിക്കുന്ന പുരുഷനാണ് ‘ഗേ’ […]

സ്‌നേഹത്തിന്റെയും സേവനത്തിന്റെയും ഉണര്‍വ്വുകള്‍

സ്‌നേഹത്തിന്റെയും സേവനത്തിന്റെയും ഉണര്‍വ്വുകള്‍

സമദ് കല്ലടിക്കോട് ‘ടെക്സ്റ്റ്ബുക്കുകള്‍ മാറ്റമില്ലെങ്കില്‍ കുട്ടികള്‍ സ്വയം സംഘടിപ്പിച്ചോളും. എന്നാല്‍ നോട്ടുബുക്കുകളും യൂണിഫോമും ബാഗും കുടയും വാങ്ങാന്‍ വഴിയില്ലല്ലോ’? ഒരമ്മയുടെ ഈ നിസ്സഹായത അറിഞ്ഞപ്പോഴാണ് സ്‌പോണ്‍സറെ കണ്ടെത്തിയും അല്ലാതെയും കുട്ടികളുടെ പഠനാവശ്യത്തിനുള്ളതെല്ലാം നല്‍കാനാവുന്ന പദ്ധതി നടപ്പിലാക്കുവാന്‍ ബഷീര്‍ തീരുമാനിക്കുന്നത്. ഓരോ സ്‌കൂള്‍തുറക്കല്‍ കാലത്തും നിര്‍ധനരും നിരാലംബരുമായ വിദ്യാര്‍ത്ഥികളെ തേടി ലവ് & സര്‍വ് എന്ന സംഘടനയുടെ എല്ലാമെല്ലാമായ ഈ മനുഷ്യസ്‌നേഹിയെത്തുന്നു ദാരിദ്ര്യത്തിന്റെ വേദനയും നിസ്സഹായതയുമായി കഴിയുന്ന കുടുംബങ്ങളില്‍ കുട്ടികളുടെ പഠനം പലപ്പോഴും പാതിവഴിയിലായിരിക്കും. നിത്യവരുമാനമില്ലാത്ത ഇത്തരം കുടുംബങ്ങളിലെ […]

കേരളത്തില്‍ ആദ്യമായി നിഴല്‍ മന്ത്രിസഭ

കേരളത്തില്‍ ആദ്യമായി നിഴല്‍ മന്ത്രിസഭ

ജയശ്രീ ചാത്തനാത്ത് വെള്ളക്കാര്‍ ഇന്ത്യവിട്ടുപോകുന്നതിനു മുന്‍പുതന്നെ ഇന്ത്യക്കായി ഒരു ഭരണഘടന ബി.ആര്‍. അംബേദ്ക്കറുടെ നേതൃത്വത്തില്‍ സോവറിംന്‍ ഡെമോക്രാറ്റിക് റിപ്പബ്ലിക്കായി രൂപപ്പെട്ടുകൊണ്ടിരുന്നു. ഭാരതത്തിലെ നാനാത്വത്തില്‍ ഏകത്വത്തെ ഭരണഘടനയില്‍ ഉള്‍ചേര്‍ത്ത് അതിഗംഭീരമായി ഇന്ത്യന്‍ ജനാധിപത്യത്തെ നിര്‍വചിക്കുന്നതില്‍ അംബേദ്ക്കര്‍ വിജയിച്ചു. ഇന്ത്യയില്‍ നടപ്പിലായിരിക്കുന്ന ജനാധിപത്യരീതി ഇംഗ്ലണ്ടില്‍ നിന്നാണെന്ന് സാങ്കേതികമായി പറയാമെങ്കിലും ഭാരതത്തിന്റെ വൈവിധ്യമാര്‍ന്ന സംസ്‌കാരങ്ങളുടെ സമന്വയം വളരെ ശ്രമകരമായ ഒന്നുതന്നെ ആയിരുന്നു. അത് സ്തുത്യര്‍ഹമായ നിലയില്‍ നിര്‍വഹിച്ച നമ്മുടെ ഭരണഘടനാശില്‍പി എക്കാലത്തും മഹാനായി ശോഭിക്കുകതന്നെചെയ്യും. സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍നെഹ്‌റു, […]

തസ്ലീമ നസ്രീന്‍ വോട്ടയാടലിന്റെയും പ്രതിരോധത്തിന്റെയും 24 വര്‍ഷങ്ങള്‍

തസ്ലീമ നസ്രീന്‍ വോട്ടയാടലിന്റെയും പ്രതിരോധത്തിന്റെയും 24 വര്‍ഷങ്ങള്‍

ജോസഫ് റോയ് പ്രവാസജീവിതം കടുത്ത ഏകാന്തതയാണ്. ജനിച്ച നാട്ടില്‍ മടങ്ങിയെത്താന്‍ കഴിയാതെഅഭയാര്‍ത്ഥിയെപ്പോലെ ബംഗ്ലാദേശ് എഴുത്തുകാരി തസ്ലിമ നസ്റീന്‍ രാജ്യങ്ങള്‍ തോറും അലയാന്‍ തുടങ്ങിയിട്ട് 24 വര്‍ഷം പിന്നിട്ടിരിക്കുന്നു. സത്രീപക്ഷ പ്രവര്‍ത്തക, മനുഷ്യാവകാശ പ്രവര്‍ത്തക എന്ന നിലയില്‍ പ്രശസ്തയായ തസ്ലീമ തന്റെ ലജ്ജ എന്ന നോവല്‍ പുറത്തിറങ്ങിയതോടെയാണ് മതമൗലിക വാദികളുടെ നോട്ടപ്പുള്ളിയായി മാറിയത്. ആള്‍ ഇന്ത്യ മജ്ലിസ് ഇ ഇത്തിഹാദുള്‍ മുസ്ലിമിന്‍ പോലുള്ള സംഘടനകള്‍ തസ്ലിമയ്ക്ക് എതിരെ ഫത്വ പ്രഖ്യാപിച്ചിട്ടുണ്ട്. ഭീകര സംഘടനയായ അല്‍ഖ്വയിദ ആകട്ടെ ഒരുപടികൂടി കടന്ന് […]

1 2 3 4