അശ്ലീല ഗ്രൂപ്പുണ്ടാക്കി ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുന്നു; തനിക്ക് നീതി കിട്ടിയില്ലെങ്കില്‍ ആത്മഹത്യ ചെയ്യും; കരഞ്ഞു കൊണ്ട് മഞ്ചേരിക്കാരി അഭിനേത്രിയുടെ ഫെയ്‌സ്ബുക്ക് ലൈവ്

അശ്ലീല ഗ്രൂപ്പുണ്ടാക്കി ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുന്നു; തനിക്ക് നീതി കിട്ടിയില്ലെങ്കില്‍ ആത്മഹത്യ ചെയ്യും; കരഞ്ഞു കൊണ്ട് മഞ്ചേരിക്കാരി അഭിനേത്രിയുടെ ഫെയ്‌സ്ബുക്ക് ലൈവ്

തിരുവനന്തപുരം: തന്റെ പേരില്‍ അശ്ലീലമായ പേരില്‍ വാട്‌സ് ആപ്പ് ഗ്രൂപ്പുണ്ടാക്കി മോശം ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നു എന്ന ആരോപണവുമായി യുവതി രംഗത്ത്. മഞ്ചേരിക്കാരിയായ ഹഫ്‌സാന കാസിം എന്ന യുവതിയാണ് ഫെയ്‌സ്ബുക്ക് ലൈവിലൂടെ താന്‍ നേരിടുന്ന പ്രശ്‌നം വിശദീകരിച്ച് രംഗത്തെത്തിയത്. സാമൂഹ്യ മാധ്യമങ്ങളിലൂടെ മോശക്കാരിയായി ചിത്രീകരിക്കുന്നതില്‍ മനംനൊന്തു കൊണ്ടാണ് യുവതി രംഗത്തെത്തിയത്. സിനിമകളിലെ ജൂനിയര്‍ ആര്‍ട്ടിസ്റ്റാണ് താനെന്നാണ് ഹഫ്‌സാന പറയുന്നത്. വിദേശത്തുള്ളവരാണ് തന്നെ അധിക്ഷേപിച്ചു കൊണ്ടുള്ള വാട്‌സ് ആപ്പ് പോസ്റ്റുകള്‍ക്ക് പിന്നിലെന്നാണ് മഞ്ചേരിക്കാരിയായ ഹഫ്‌സാന പറയുന്നത്. തന്റെ […]

പല വര്‍ണങ്ങളില്‍ വാട്‌സ്ആപ്പ് സ്റ്റാറ്റസ് പുതുക്കി പണിയാന്‍ ഒരുങ്ങുന്നു

പല വര്‍ണങ്ങളില്‍ വാട്‌സ്ആപ്പ് സ്റ്റാറ്റസ് പുതുക്കി പണിയാന്‍ ഒരുങ്ങുന്നു

പല നിറങ്ങളിലുള്ള പശ്ചാത്തലത്തില്‍ സ്റ്റാറ്റസ് അപ്‌ഡേറ്റ് ചെയ്യാനുള്ള ഫെയ്‌സ്ബുക്കിലെ ഫീച്ചര്‍ നമുക്ക് അറിയാവുന്നതല്ലേ. വാട്‌സ്ആപ്പ് സ്റ്റാറ്റസില്‍ ഈ മാതൃകയിലുള്ള സ്റ്റാറ്റസ് ഫീച്ചര്‍ വൈകാതെ എത്തുമെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം അവസാനമാണ് വാട്‌സ്ആപ്പില്‍ സ്‌നാപ് ചാറ്റ്, ഇന്‍സ്റ്റാഗ്രാം മാതൃകയില്‍ സ്റ്റാറ്റസ് ഫീച്ചര്‍ അവതരിപ്പിക്കുന്നത്. സ്റ്റാറ്റസ് സ്‌ക്രീനില്‍ മാറ്റങ്ങള്‍ കൊണ്ടുവന്ന് കൂടുതല്‍ ഉപഭോക്താക്കളെ സ്റ്റാറ്റസ് ഉപയോഗത്തിലേക്ക് ആകര്‍ഷിക്കാനുള്ള ശ്രമത്തിലാണ് വാട്‌സ്ആപ്പ്. ചിത്രങ്ങള്‍ സഹിതം ടെക് വെബ്‌സൈറ്റായ ആന്‍ഡ്രോയ്ഡ് പോലീസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. വാട്‌സാപ്പിന്റെ ബീറ്റ പതിപ്പുകളില്‍ പുതിയ ഫീച്ചറിന്റെ […]

വാട്ട്‌സ്ആപ്പ് സ്വകാര്യതാ നയം മാറ്റില്ല, അതൃപ്തിയുള്ളവര്‍ക്ക് ആപ്പ് വിടാം; ഫെയ്‌സ്ബുക്ക്

വാട്ട്‌സ്ആപ്പ് സ്വകാര്യതാ നയം മാറ്റില്ല, അതൃപ്തിയുള്ളവര്‍ക്ക് ആപ്പ് വിടാം; ഫെയ്‌സ്ബുക്ക്

ന്യൂഡല്‍ഹി: വാട്ട്‌സ്ആപ്പിന്റെ സ്വകാര്യതാ നയം മാറ്റാനാകില്ലെന്ന് ഫെയ്‌സ്ബുക്ക് സുപ്രീംകോടതിയില്‍. സ്വകാര്യതാ നയത്തില്‍ എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍(മൂന്നാമൊതാരാളുടെ നുഴഞ്ഞുകയറ്റം തടയുന്നു) സംവിധാനം ഉറപ്പുവരുത്തിയിട്ടുണ്ട്. നിലവിലെ നയത്തില്‍ അതൃപ്തിയുള്ളവര്‍ക്ക് ആപ്പ് വിട്ടുപോകാമെന്നും ഫെയ്‌സ്ബുക്കിന് വേണ്ടി കോടതിയില്‍ ഹാജരായ കപില്‍ സിബല്‍ പറഞ്ഞു. പ്രൈവറ്റ് ഡൊമെയ്‌നിലാണ് യൂസറും വാട്ട്‌സ്ആപ്പും തമ്മിലുള്ള കരാര്‍. അതിനാല്‍ വാട്ട്‌സ്ആപ്പ് സ്വകാര്യതാ നയം ഭരണഘടനാപരമായി പരിശോധിക്കാന്‍ സുപ്രീംകോടതിയ്ക്ക് കഴിയില്ലെന്നും കപില്‍ സിബല്‍ വാദിച്ചു. യൂസര്‍മാരുടെ സ്വകാര്യ വിവരങ്ങള്‍ വാണിജ്യ ആവശ്യങ്ങള്‍ക്കായി വാട്ട്‌സ്ആപ്പും ഫെയ്‌സ്ബുക്കും ഉപയോഗിക്കുന്നുണ്ടെന്ന ചൂണ്ടിക്കാട്ടിയുള്ള […]

പുതുമകളുമായി വാട്‌സാപ്പിന്റെ പുതിയ വേര്‍ഷന്‍

പുതുമകളുമായി വാട്‌സാപ്പിന്റെ പുതിയ വേര്‍ഷന്‍

പുതുമകള്‍ക്കായി പല വഴികള്‍ തേടുകയാണ് ജനപ്രിയ സോഷ്യല്‍മീഡിയ ആപ്പായ വാട്‌സാപ്പ്. ഈ വര്‍ഷം അവസാനത്തോടെ വാട്‌സാപ്പ് ഉള്ളതിനേക്കാള്‍ കുറച്ചുകൂടി സ്ഥിരതയുള്ളതായി മാറുമെന്നു പ്രതീക്ഷിക്കുന്നത്. നിലവില്‍ പുതുമ നിലനിര്‍ത്താനായി നിരന്തരം പരീക്ഷണങ്ങള്‍ നടത്തുകയാണ് വാട്‌സാപ്പ്. അടുത്ത് തന്നെ പുറത്തിറങ്ങുന്ന വാട്‌സാപ്പ് 2.17.93 ബീറ്റാ വേര്‍ഷനില്‍ അറ്റാച്ച്‌മെന്റ് ബട്ടന്‍ സ്ഥാനം മാറിയാണ് ഇരിക്കുന്നതെന്ന വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. വോയ്‌സ് കോള്‍, വിഡിയോ കോള്‍ ബട്ടണുകള്‍ വെവ്വേറെയായിട്ടാണ് വരുന്നത്. ഐഫോണ്‍ ഉപയോഗിച്ചുകൊണ്ടിരുന്നവര്‍ക്ക് മാത്രമായിരുന്നു ഇതുവരെ ഈ സൗകര്യം ഉണ്ടായിരുന്നത്. വാട്‌സാപ്പ് വീഡിയോ തുടങ്ങിയ […]

വാട്‌സാപ്പിനെ കുറിച്ച് 8 കാര്യങ്ങള്‍, അറിയാം പുതിയ മാറ്റങ്ങളേക്കുറിച്ച്

വാട്‌സാപ്പിനെ കുറിച്ച് 8 കാര്യങ്ങള്‍, അറിയാം പുതിയ മാറ്റങ്ങളേക്കുറിച്ച്

ഇന്റര്‍നെറ്റ് ലോകത്തെ ഏറ്റവും വലിയ കണ്ടെത്തലായിരുന്നു വാട്‌സാപ്പ്. മെസേജിങ് രംഗത്ത് വിപ്ലവം സൃഷ്ടിച്ച വാട്‌സാപ്പിന്റെ എട്ടാം പിറന്നാള്‍ കഴിഞ്ഞ ദിവസം ആഘോഷിച്ചു. പിറന്നാള്‍ ദിനത്തില്‍ പുതിയ സ്റ്റാറ്റസ് ഫീച്ചര്‍ അവതരിപ്പിച്ചാണ് ഉപയോക്താക്കള്‍ക്കൊപ്പം വാട്‌സാപ്പ് ആഘോഷിച്ചത്. എന്നാല്‍ ഈ എട്ടാം പിറന്നാള്‍ ആഘോഷിക്കുന്ന വാട്‌സാപ്പിന്റെ പേരില്‍ നിരവധി റെക്കോര്‍ഡ് നേട്ടങ്ങളുണ്ട്. ഓരോ മാസവും വാട്‌സാപ്പ് ഉപയോഗിക്കുന്നത് 112 കോടി പേരാണ്. നിലവില്‍ ഒരു ആപ്പിനും കുറഞ്ഞ കാലത്തിനിടെ ഇത്രയും വരിക്കാരെ സ്വന്തമാക്കാന്‍ സാധിച്ചിട്ടില്ല. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് വാട്‌സാപ്പ് […]

നിങ്ങളുടെ വാട്‌സാപ്പ് പ്രൊഫൈല്‍ പരിശോധിച്ചവരെ കണ്ടുപിടിക്കാന്‍ പുതിയ ആപ്ലിക്കേഷന്‍

നിങ്ങളുടെ വാട്‌സാപ്പ് പ്രൊഫൈല്‍ പരിശോധിച്ചവരെ കണ്ടുപിടിക്കാന്‍ പുതിയ ആപ്ലിക്കേഷന്‍

ഡല്‍ഹി:വാട്‌സാപ്പിലെ നിങ്ങളുടെ പ്രൊഫൈലുകള്‍ ആരൊക്കെ പരിശോധിക്കുന്നുണ്ട് എന്നറിയാന്‍ നിങ്ങള്‍ക്ക് ആകാംക്ഷയുണ്ടോ?എങ്കിലിതാ ഇക്കാര്യങ്ങള്‍ അറിയുന്നതിന് പുതിയ ആപ്ലിക്കേഷന്‍ ഇറങ്ങിക്കഴിഞ്ഞു.ഈ ആപ്ലിക്കേഷന്‍ നിങ്ങളുടെ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ നിങ്ങളുടെ വാട്‌സാപ്പ് പ്രൊഫൈല്‍ സന്ദര്‍ശിക്കുന്നവരെ ഇനി നിങ്ങള്‍ക്കു തന്നെ കണ്ടെത്താന്‍ സാധിക്കും. ഇതിനായി ആദ്യം ‘വാട്‌സാപ്പ്-ഹു വ്യൂവ്ഡ് മീ’എന്ന ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യണം. ഇത് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമല്ല. നേരിട്ട് ഗൂഗിളില്‍ സെര്‍ച്ച് ചെയ്താല്‍ മാത്രമേ ഈ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാനാകൂ. അതിനു ശേഷമുള്ള നിര്‍ദ്ദേശങ്ങളനുസരിച്ച് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത […]

വാട്ട്‌സ്ആപ്പ് ഡിസംബര്‍ 31ന് ശേഷം ഉപയോഗിക്കാന്‍ സാധിക്കില്ല

വാട്ട്‌സ്ആപ്പ് ഡിസംബര്‍ 31ന് ശേഷം ഉപയോഗിക്കാന്‍ സാധിക്കില്ല

ഡിസംബര്‍ 31ന് ശേഷം വാട്ട്‌സ്ആപ്പ് ഉപയോഗിക്കാന്‍ സാധിക്കില്ല. ഞെട്ടേണ്ട, കാര്യം സത്യമാണ്. നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ സിമ്പിയന്‍ ഒഎസ്സിലാണ് ഇപ്പോഴും പ്രവര്‍ത്തിക്കുന്നതെങ്കില്‍ ഡിസംബര്‍ 31ന് ശേഷം വാട്ട്‌സ്ആപ്പ് ഉപയോഗിക്കാന്‍ സാധിക്കില്ല എന്നാണ് പറഞ്ഞു വരുന്നത്. ഈ വര്‍ഷം ആദ്യം ഇക്കാര്യം വാട്ട്‌സ്ആപ്പ് ബ്ലോഗ് പോസ്റ്റിലൂടെ ഉപയോക്താക്കളെ അറിയിച്ചതാണ്. ഇപ്പോഴുള്ളത് ചെറിയ ഒരു ഓര്‍മ്മപ്പെടുത്തല്‍ മാത്രം. കൂടാതെ ചില വിന്‍ഡോസ്, ബ്ലാക്ക്‌ബെറി ഫോണുകള്‍ക്കുമുള്ള സപ്പോര്‍ട്ടും വാട്ട്‌സ്ആപ്പ്  ഡിസംബറോടെ അവസാനിപ്പിക്കും. ആന്‍ഡ്രോയിഡ് 2.1, ആന്‍ഡ്രോയിഡ് 2.2 ഒഎസ്സുകളില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കള്‍ക്കും […]

ഉപയോക്താക്കളില്‍ മാത്രമല്ല, സുരക്ഷയിലും ഒന്നാമന്‍ വാട്ട്‌സ്ആപ്പ് തന്നെ

ഉപയോക്താക്കളില്‍ മാത്രമല്ല, സുരക്ഷയിലും ഒന്നാമന്‍ വാട്ട്‌സ്ആപ്പ് തന്നെ

ന്യൂയോര്‍ക്ക്: വാട്ട്‌സ്ആപ്പിനും സ്‌കൈപ്പിനും സ്‌നാപ്പ് ചാറ്റിനും ഉപയോക്താക്കള്‍ ധാരാളം ഉണ്ടെങ്കിലും അതില്‍ ഏതാണ് കൂടുതല്‍ സുരക്ഷിതം എന്ന്  ക്യത്യമായി പറയാന്‍ ആര്‍ക്കും സാധിക്കില്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍ അതിനും ഒരു ഉത്തരം ഉണ്ട്. ആംനെസ്റ്റി ഇന്റര്‍നാഷണലിന്റെ പുതിയ പഠനം പ്രകാരം ഏറ്റവും സുരക്ഷിതമായ സന്ദേശ കൈമാറ്റ ആപ്ലിക്കേഷന്‍ വാട്ട്‌സ്ആപ്പാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. സുരക്ഷയുടെ കാര്യത്തില്‍ തൊട്ട് പിന്നാലെയുള്ളത് ഐമെസേജും ഫേസ്‌ടൈമുമാണ്. സ്‌കൈപ്പും സ്‌നാപ്പ് ചാറ്റുമാണ് സുരക്ഷിതത്വം കുറഞ്ഞ ആപ്പുകളായി പഠനം ചൂണ്ടികാണിക്കുന്നത്. സ്‌കൈപ്പിനുള്ളത് വളരെ ദുര്‍ബലമായ എന്‍ക്രിപ്ഷനാണെന്നാണ് പഠനത്തില്‍ പറയുന്നത്. ധാരാളം […]

വാട്ട്സ്ആപ്പിനെതിരെ താക്കീതുമായി യൂറോപ്യന്‍ നിരീക്ഷകര്‍

വാട്ട്സ്ആപ്പിനെതിരെ താക്കീതുമായി യൂറോപ്യന്‍ നിരീക്ഷകര്‍

ഉപയോക്താക്കളുടെ വിവരങ്ങള്‍ ഫെയ്‌സ്ബുക്കിനു കൈമാറുന്നതിനെതിരെ വാട്ട്‌സ്ആപ്പിന് യൂറോപ്യന്‍ നിരീക്ഷകരുടെ താക്കീത്. നിലവില്‍ നടക്കുന്ന ഡേറ്റ കൈമാറ്റങ്ങള്‍ നിര്‍ത്തി വെയ്ക്കണമെന്നും വാട്ട്‌സ്ആപ്പിനു അയച്ച കത്തില്‍ അധിക്യതര്‍ വ്യക്തമാക്കി. ഫെയ്‌സ്ബുക്ക് രണ്ടു വര്‍ഷം മുന്‍പ് വാട്ട്‌സ്ആപ്പിനെ ഏറ്റെടുത്ത സമയത്ത് വിവരങ്ങള്‍ അന്യോന്യം കൈമാറില്ലെന്ന് പൊതുജനങ്ങളെ അറിയിച്ചിരുന്നു. 19 ബില്യണ്‍ ഡോളര്‍ മുടക്കിയാണ് ഫെയ്‌സ്ബുക്ക് രണ്ടു വര്‍ഷം മുന്‍പ് വാട്ട്‌സ്ആപ്പിനെ സ്വന്തമാക്കിയത്. എന്നാല്‍ യൂറോപ്യന്‍ യുണിയന്റെ ഡാറ്റ സുരക്ഷ നിയമം പാലിച്ചാണ് തങ്ങള്‍ വിവരങ്ങള്‍ ശേഖരിക്കുന്നതെന്നാണ് കമ്പനിയുടെ വാദം. ഒരു മാസത്തിനു […]

വാട്‌സ്ആപ്പിന്റെ പുതിയ നയം നിലവില്‍ വന്നു

വാട്‌സ്ആപ്പിന്റെ പുതിയ നയം നിലവില്‍ വന്നു

വാട്‌സ്ആപ്പിന്റെ പുതിയ നയം നിലവില്‍ വന്നു. ഇതോടെ ഉപയോക്താക്കളുടെ വിവരങ്ങള്‍ ഫെയ്‌സ്ബുക്കിന് ലഭ്യമാകും. അതേസമയം പുതിയ സ്വകാര്യതാനയം അംഗീകരിക്കാത്തവര്‍ക്ക് ഇന്നുമുതല്‍ സേവനം ലഭ്യമാകില്ലെന്ന പ്രചാരണം ശരിയല്ലെന്നാണ് സൂചന. സ്വന്തമാക്കി രണ്ടുവര്‍ഷം കഴിഞ്ഞാണ് ഫെയ്‌സ്ബുക് വാട്‌സ്ആപ്പിന്റെ സ്വകാര്യതാനയത്തില്‍ ഇടപെട്ടത്. കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു അത്. ഇതനുസരിച്ച് ഉപയോക്താക്കളുടെ വിവരങ്ങള്‍ വാട്‌സാപ്പ് ഇന്നുമുതല്‍ ഉടമയായ ഫെയ്‌സ്ബുക്കുമായി പങ്കുവെയ്ക്കണം. എന്നാല്‍ ഇന്നലെവരെയുള്ള വിവരങ്ങള്‍ ആരുമായും പങ്കുവെയ്ക്കാന്‍ വാട്‌സാപ്പിന് അധികാരമുണ്ടാകില്ല. പുതിയ സ്വകാര്യതാനയം അംഗീകരിക്കാത്തവര്‍ക്ക് സേവനം അവസാനിപ്പിച്ചുപോകാം. അവരുടെ വിവരങ്ങള്‍ സര്‍വറില്‍ നിന്ന് തന്നെ […]

1 2 3