വാട്‌സ്ആപ്പ് ചാറ്റിങ്ങ് പ്രത്യേക സിമ്മുമായി ഫ്രീഡംപോപ്പ്; 30 രാജ്യങ്ങളില്‍ സൗജന്യ റോമിങ്

വാട്‌സ്ആപ്പ് ചാറ്റിങ്ങ് പ്രത്യേക സിമ്മുമായി ഫ്രീഡംപോപ്പ്; 30 രാജ്യങ്ങളില്‍ സൗജന്യ റോമിങ്

ന്യൂഡല്‍ഹി: ഇന്‍സ്റ്റന്റ് മെസേജിങ് രംഗത്ത് പുതുവിപ്ലവമുണ്ടാക്കാന്‍ ഉഗ്രന്‍ ഓഫറുമായി അമേരിക്കന്‍ ടെലികോം ദാതാക്കളായ ഫ്രീഡംപോപ്പ്. ബേസിക് ഡാറ്റ പ്ലാനില്‍ വാട്‌സ്ആപ്പ് ഉപയോഗം പരിധിയില്ലാതെ സൗജന്യമായി നല്‍കുന്ന പ്രത്യേക സിം അവതരിപ്പിച്ചാണ് കമ്പനി ഏവരേയും ഞെട്ടിച്ചിരിക്കുന്നത്. ‘വാട്‌സ്ആപ്പ് സിം’ വഴി യുഎസ് മൊബൈല്‍ ഉപയോക്താക്കള്‍ക്ക് ബ്രിട്ടന്‍, ജര്‍മ്മനി, ഫ്രാന്‍സ്, പോര്‍ച്ചുഗല്‍, ഇറ്റലി എന്നീ 30 രാജ്യങ്ങളിലുള്ളവരുമായി പരിധിയില്ലാതെ സൗജന്യമായി വാട്‌സ്ആപ്പില്‍ ബന്ധപ്പെടാം. 30 രാജ്യങ്ങളില്‍ സൗജന്യ റോമിങ്ങും കമ്പനി ഓഫര്‍ ചെയ്യുന്നു. ആന്‍ഡ്രോയിഡ് ഐഒഎസ് ഡിവൈസുകളില്‍ സിം പ്രവര്‍ത്തിക്കും. […]

വാട്‌സ്ആപ്പിന് പുതിയ ഫീച്ചര്‍; കോള്‍ നിരസിച്ചാല്‍ അതേ സ്‌ക്രീനിലൂടെ വോയ്‌സ്‌മെയില്‍ അയയ്ക്കാം

വാട്‌സ്ആപ്പിന് പുതിയ ഫീച്ചര്‍; കോള്‍ നിരസിച്ചാല്‍ അതേ സ്‌ക്രീനിലൂടെ വോയ്‌സ്‌മെയില്‍ അയയ്ക്കാം

പുത്തന്‍ ഫീച്ചറുമായി വാട്‌സ്ആപ്പ്. വാട്‌സ്ആപ്പ് കോള്‍ എടുക്കാതിരിക്കുകയോ നിരസിക്കുകയോ ചെയ്താല്‍ അതേ സ്‌ക്രീനിലൂടെ തന്നെ വോയ്‌സ്‌മെയില്‍ അയയ്ക്കാനുള്ള ഫീച്ചറാണ് പുതിയ വാട്‌സ്ആപ്പ് അപ്‌ഡേഷന്‍ നല്‍കുന്നത്. വോയ്‌സ് മെസേജിന് സമാനമായി കോള്‍ എടുത്തില്ലെങ്കില്‍ അക്കാര്യം അറിയിച്ച് ഒരു സന്ദേശം യൂസറുടെ സ്‌ക്രീനിലും പോപ്പ് അപ്പായി വരും. പുതിയ അപ്‌ഡേഷനില്‍ കോളര്‍ സ്‌ക്രീനിലൂടെ തന്നെ വോയ്‌സ് സന്ദേശമയക്കാനും വീണ്ടും കോള്‍ ചെയ്യാനും മൂന്ന് പുതിയ ഐക്കണുകളുണ്ട്. കോള്‍ സ്‌ക്രീനിലൂള്ള വോയ്‌സ് മെസേജ് ബട്ടണ്‍ ടാപ്പ് ചെയ്ത് സന്ദേശം റെക്കോര്‍ഡ് ചെയ്ത് […]

പുതിയ സോഷ്യല്‍ മീഡിയയുമായി പത്താംക്ലാസുകാരന്‍

പുതിയ സോഷ്യല്‍ മീഡിയയുമായി പത്താംക്ലാസുകാരന്‍

കോട്ടയം: ഓര്‍ക്കുട്ടിനും ഫെയ്‌സ് ബുക്കിനും പകരം വയ്ക്കാന്‍ ഒരു സോഷ്യല്‍ മീഡിയയുമായി പത്താം ക്ലാസുകാരന്‍. വൈക്കം കാലാകോടത്ത് മാര്‍ട്ടിന്‍ ജോസഫിന്റെയും ആനി മാര്‍ട്ടിന്റെയും മകന്‍ ഇമ്മാനുവല്‍ മാര്‍ട്ടിനാണ് സോഷ്യല്‍ മീഡിയയുടെ അനന്ത സാധ്യതകള്‍ സമൂഹത്തിനായി തുറക്കുന്നത്. അമ്മ കോട്ടയത്ത് നടത്തുന്ന കമ്പ്യൂട്ടര്‍ സെന്ററില്‍ ചിലവഴിക്കുന്ന അവധിക്കാല സമയങ്ങളും വീട്ടിലെ കമ്പ്യൂട്ടറും ഒക്കെ ഉപയോഗപ്പെടുത്തിയാണ് ഇമ്മാനുവലിന്റെ പുതിയ സംരഭം. ഐ ചാറ്റ് എന്ന് പേരിട്ടിരിക്കുന്ന സൈറ്റിന്റെ പ്രകാശനം. ഇപ്പോള്‍ തന്നെ 53 ലേറെ പേര്‍ സൈറ്റില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്. […]

സമഗ്ര നിരീക്ഷണം; ഫേസ്ബുക്ക് പോസ്റ്റും വാട്ട്‌സ്അപ്പ് ഗ്രൂപ്പും ഇനി ശ്രദ്ധയോടെ

സമഗ്ര നിരീക്ഷണം; ഫേസ്ബുക്ക് പോസ്റ്റും വാട്ട്‌സ്അപ്പ് ഗ്രൂപ്പും ഇനി ശ്രദ്ധയോടെ

കൊച്ചി: തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പണം വാങ്ങി വാര്‍ത്ത പ്രസിദ്ധീകരിക്കുന്നതും പ്രക്ഷേപണം ചെയ്യുന്നതും സംപ്രേഷണം നടത്തുന്നതും നിരീക്ഷിക്കാനും നിയന്ത്രിക്കാനും ജില്ലയില്‍ വിപുലമായ സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്. സ്ഥാനാര്‍ഥികള്‍ക്ക് പ്രത്യേക പരിഗണന ലഭിക്കും വിധം അച്ചടി, ദൃശ്യ, ശ്രാവ്യ മാധ്യമങ്ങളിലൂടെ വാര്‍ത്തകളോ പരസ്യങ്ങളോ വരുന്നത് പെയ്ഡ് ന്യൂസായി പരിഗണിക്കും. പ്രസ് കൗണ്‍സില്‍ മാനദണ്ഡങ്ങളനുസരിച്ചാണ് ജില്ലാതല സമിതി തീരുമാനമെടുക്കുക. വാര്‍ത്തയോ പരസ്യമോ പെയ്ഡ് ന്യൂസാണെന്ന് കണ്ടെത്തിയാല്‍ അതിന് വരുന്ന തുക സ്ഥാനാര്‍ഥിയുടെ തിരഞ്ഞെടുപ്പ് ചെലവില്‍ വകയിരുത്തും. സ്ഥാനാര്‍ഥികള്‍ കൂടുതലായി സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നത് […]

വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ ഇനി എന്‍ക്രിപ്റ്റ് ചെയ്ത് അയക്കാം

വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ ഇനി എന്‍ക്രിപ്റ്റ് ചെയ്ത് അയക്കാം

പുതിയ സംവിധാനവുമായി വാട്‌സ്ആപ്പ് രംഗത്ത്. സമ്പൂര്‍ണ്ണമായി സന്ദേശങ്ങള്‍ എന്‍ക്രിപ്റ്റ് ചെയ്ത് അയക്കാനുള്ള സംവിധാനമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഉപയോക്താക്കള്‍ അയക്കുന്ന സന്ദേശം ഒരു പ്രത്യേക കോഡാക്കി മാറ്റുകയും (എന്‍ക്രിപ്ഷന്‍) വായിക്കുന്ന വ്യക്തിയുടെ ഫോണില്‍ മാത്രം അത് വീണ്ടും യഥാര്‍ത്ഥ സന്ദേശ രൂപത്തിലാവുകയും (ഡിസ്‌ക്രിപ്ഷന്‍) ചെയ്യുന്ന പ്രക്രിയയാണ് ഇത്. ഈ സൗകര്യത്തിലൂടെ വാട്ട്‌സാപ്പിലൂടെ അയക്കുന്ന മെസ്സേജുകള്‍ അവരുടെ ഓണ്‍ലൈന്‍ സെര്‍വറില്‍ സേവ് ആവുകയില്ല. അുകൊണ്ട് തന്നെ നിങ്ങള്‍ അയക്കുന്ന സന്ദേശങ്ങള്‍, ചിത്രങ്ങള്‍, വീഡിയോ എന്നിവ മൂന്നാമതൊരാള്‍ക്ക് കാണുവാനോ ഹാക്ക് ചെയ്യുവാനോ സാധിക്കില്ല […]

വാട്‌സ്ആപ്പ് ഇനി മുതല്‍ ലാന്‍ഡ് ഫോണ്‍ നമ്പറിലും

വാട്‌സ്ആപ്പ് ഇനി മുതല്‍ ലാന്‍ഡ് ഫോണ്‍ നമ്പറിലും

ന്യൂഡല്‍ഹി: വാട്‌സ്ആപ്പ്, സ്‌കൈപ്പ്, വൈബര്‍ തുടങ്ങിയ മൊബൈല്‍ ഫോണ്‍ നമ്പറില്‍ മാത്രം ഉപയോഗിക്കാന്‍ കഴിഞ്ഞിരുന്ന ആപ്ലിക്കേഷനുകള്‍ ഇനി മുതല്‍ ലാന്‍ഡ് ഫോണ്‍ നമ്പറിലും പ്രവര്‍ത്തിക്കും. ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡര്‍മാരും ടെലികോം ഓപ്പറേറ്റേഴ്‌സും നടത്തിയ ചര്‍ച്ചയിലാണ് പുതിയ പദ്ധതിക്ക് തീരുമാനമായത്. സര്‍ക്കാരിന്റെ ഇന്റര്‍ മിനിസ്റ്റീരിയല്‍ പാനലാണ് ചര്‍ച്ചയ്ക്ക് നേതൃത്വം വഹിച്ചത്. ഇന്നലെയാണ് ഇത് സംബന്ധിച്ച് തീരുമാനമായത്. ലാന്‍ഡ് ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് കുറഞ്ഞ നിരക്കില്‍ കോളുകള്‍ വിളിക്കാനായുള്ള സൗകര്യം ഈ പദ്ധതിയിലൂടെ ലഭിക്കുമെന്നതാണ് പ്രതീക്ഷിക്കുന്നത്.

സെറ്റിംഗ്‌സ് പേജില്‍ വീണ്ടും മാറ്റങ്ങളുമായി വാട്ട്‌സ്ആപ്പ്

സെറ്റിംഗ്‌സ് പേജില്‍ വീണ്ടും മാറ്റങ്ങളുമായി വാട്ട്‌സ്ആപ്പ്

പ്രൊഫൈല്‍ സെറ്റിംഗ്‌സ് മെനു ഉള്‍പ്പെടെയുള്ള ഓപ്ഷനുകള്‍ക്ക് സ്ഥാനചലനം അപ്‌ഡേറ്റിലൂടെ സംഭവിച്ചിട്ടുണ്ട്. ഇതോടൊപ്പം തന്നെ പ്രൊഫൈല്‍ പിക്ചറിന്റെ ഘടനയിലും മാറ്റം വരുത്തിയിട്ടുണ്ട്. ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കുള്ള സെറ്റിംഗ്‌സ് പേജില്‍ വാട്ട്‌സ്ആപ്പ് പരിഷ്‌ക്കാരങ്ങള്‍ വരുത്തി. പുതിയ മെനുവും ലേ ഔട്ടുമാണ് പുതിയ അപ്‌ഡേറ്റിലൂടെ വാട്ട്‌സ്ആപ്പ് പുറത്തുവിടുന്നത്. ഓദ്യോഗികമായി ഈ അപ്‌ഡേറ്റ് ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ എത്തിയിട്ടില്ലെങ്കിലും ഇതിന്റെ എപികെ ഡൗണ്‍ലോഡ് ചെയ്യാന്‍ ലഭ്യമാണ്. പിഡിഎഫ് ഫയലുകളും മറ്റും കൈമാറ്റം ചെയ്യാന്‍ സാധിക്കുന്ന തരത്തിലുള്ള ഡോക്യുമെന്റ് അപ്‌ഡേറ്റ് കഴിഞ്ഞ ആഴ്ച്ചയാണ് വാട്ട്‌സ്ആപ്പ് പുറത്തുവിട്ടത്. […]

അഞ്ച് പുതിയ കിടിലന്‍ ഫീച്ചറുകളുമായി വാട്ട്‌സാപ്പ് പുതിയ വേര്‍ഷന്‍ എത്തി

അഞ്ച് പുതിയ കിടിലന്‍ ഫീച്ചറുകളുമായി വാട്ട്‌സാപ്പ് പുതിയ വേര്‍ഷന്‍ എത്തി

ഗൂഗിള്‍ ഡ്രൈവ് ബാക്കപ്പ്, അഞ്ചു ഭാഷകളിലുള്ള സപ്പോര്‍ട്ട്, വീഡിയോ സൂം ചെയ്യാനുള്ള സംവിധാനം, വീഡിയോകളും ഫോട്ടോകളും ഷെയര്‍ ചെയ്യാനുള്ള സംവിധാനം എന്നിവ പുതിയ വേര്‍ഷനില്‍ ലഭ്യമാണ്. വാട്ട്‌സാപ്പിന്റെ പുതിയ വേര്‍ഷനെത്തി. അഞ്ച് പുതിയ കിടിലന്‍ ഫീച്ചറുകളുമായാണ് പുതിയ വേര്‍ഷന്‍. ഇമേജ്, വീഡിയോ, ഓഡിയോ ഫയലുകള്‍ മാത്രം അയക്കാന്‍ പറ്റുന്ന സൗകര്യമായിരുന്നു ഇതുവരെ വാട്ട്‌സാപ്പ് നല്‍കിയിരുന്നത്. എന്നാല്‍ ഇനിമുതല്‍ ഡോക്യുമെന്റുകളും വാട്ട്‌സാപ്പിലൂടെ അയക്കാം. പിഡിഎഫ് ഫയലുകളാവും ആദ്യഘട്ടത്തില്‍ സപ്പോര്‍ട്ട് ആവുക. വാട്ട്‌സാപ്പിന്റെ ഏറ്റവും പുതിയ വേര്‍ഷനിലാണ് ഈ സംവിധാനം […]

2017ല്‍ സേവനമില്ല; വാട്‌സ്ആപ്പ് ചില സ്മാര്‍ട്‌ഫോണുകളില്‍ സേവനം അവസാനിപ്പിക്കുന്നു!

2017ല്‍ സേവനമില്ല; വാട്‌സ്ആപ്പ് ചില സ്മാര്‍ട്‌ഫോണുകളില്‍ സേവനം അവസാനിപ്പിക്കുന്നു!

നോക്കിയ, ബ്ലാക്ക്‌ബെറി എന്നീ കമ്പനികളുടെ സ്മാര്‍ട്‌ഫോണുകളിലാണ് 2017 മുതല്‍ വാട്‌സ്ആപ്പ് സേവനം നിര്‍ത്തുന്നത്. മെസേജിംഗ് ആപ്ലിക്കേഷനായ വാട്‌സ്ആപ്പ് ചില സ്മാര്‍ട്‌ഫോണുകളില്‍ സേവനം അവസാനിപ്പിക്കാനൊരുങ്ങൂന്നതായി സൂചന. ലോകത്തില്‍ ഏറ്റവും കൂടുതല്‍ ഉപയോക്താക്കളുള്ള മെസേജിംഗ് ആപ്ലിക്കേഷനാണ് വാട്‌സ്ആപ്പ്. എന്നാല്‍ ചില സ്മാര്‍ട്‌ഫോണുകളില്‍ വാട്‌സ്ആപ്പ് തങ്ങളുടെ സേവനം അവസാനിപ്പിക്കാന്‍ നീക്കം നടത്തുന്നതായാണ് ലഭിക്കുന്ന വിവരം. നോക്കിയ, ബ്ലാക്ക്‌ബെറി എന്നീ കമ്പനികളുടെ സ്മാര്‍ട്‌ഫോണുകളിലാണ് 2017 മുതല്‍ വാട്‌സ്ആപ്പ് സേവനം നിര്‍ത്തുന്നത്. ബ്ലാക്കബെറി 10,സിംപിയന്‍ ഒഎസുകളില്‍ പ്രവര്‍ത്തിക്കുന്ന നോക്കിയ എസ് 40, എസ് 60 […]

വാട്‌സാപ്പും അടിമുടി മാറുന്നു; ഇമോജികള്‍ കൂട്ടിച്ചേര്‍ത്ത പുതിയ വേര്‍ഷന്‍ ഉടന്‍

വാട്‌സാപ്പും അടിമുടി മാറുന്നു; ഇമോജികള്‍ കൂട്ടിച്ചേര്‍ത്ത പുതിയ വേര്‍ഷന്‍ ഉടന്‍

നിലവില്‍ വാട്‌സാപ്പില്‍ വളരെ കുറച്ച് ഇമോജികളാണ് ലഭിക്കുന്നത്. കേവലം 5 ടാബുകള്‍ മാത്രമാണ് ഇമോജികള്‍ക്കായുള്ളത്. പുതുക്കിയ പതിപ്പില്‍ എട്ടോളം ടാബുകളുണ്ടാകും.   ന്യുയോര്‍ക്ക്: വാട്‌സാപ്പിന്റെ ആന്‍ഡ്രോയ്ഡ് പതിപ്പില്‍ ചില പുതിയ മാറ്റങ്ങള്‍ വരുന്നു. പുതിയ ഇമോജികളാണ് വാട്‌സാപ്പിന്റെ പുതിയ ആന്‍ഡ്രോയ് വേര്‍ഷന്‍ 2.21.441 ല്‍ ഉള്‍പ്പെടുത്തുന്നത്. പുതിയ പതിപ്പ് ഉടന്‍ തന്നെ ഗൂഗിള്‍ പ്ലെ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. പുതിയ ഇമോജികള്‍ ഉള്‍പ്പെടുത്തിയ വാട്‌സാപ്പ് ഉടന്‍ തന്നെ ഇന്ത്യയിലും എത്തിയേക്കും. ഈ സേവനം നേരത്തെ തന്നെ […]