ജനപ്രിയ ആപ്ലിക്കേഷനായ വാട്സാപ്പ് പുതിയ അത്യുഗ്രന്‍ ഫീച്ചറുകളുമായി എത്തുന്നു. ഇതിന്റെ പ്രാഥമിക പരീക്ഷണങ്ങള്‍ നടന്നു കൊണ്ടിരിക്കുകയാണ്. ആന്‍ഡ്രോയ്ഡ് ബീറ്റാ പതിപ്പിലാണ് ഇ, പരീക്ഷണം നടക്കുന്നത്. ഐഒഎസ് പതിപ്പിലും ഈ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തി പരീക്ഷിക്കുന്നുണ്ട്. ഓരോ വാട്സാപ്പ് ഉപയോക്താവും ഒരിക്കലെങ്കിലും ആശിച്ചപോയ രണ്ടു ഫീച്ചറുകളാണ് പ്രധാനമായും വരുന്നത്. അയച്ച മെസേജുകളും ഫയലുകളും തിരിച്ചെടുക്കുക, അയച്ച മെസേജ് എഡിറ്റ് ചെയ്യുക എന്നീ ഫീച്ചറുകളാണ് അടുത്ത പതിപ്പില്‍ വരാന്‍ പോകുന്നത്. പലപ്പോഴും അയച്ച മെസേജില്‍ തെറ്റുകളുണ്ടെങ്കില്‍, അല്ലെങ്കില്‍ കിട്ടുന്നവരെ വേദനിപ്പിക്കുന്ന സന്ദേശങ്ങളാണെങ്കില്‍ […]
ലണ്ടന്‍: വാട്സ്അപ് സുരക്ഷിതമല്ലെന്നും അതിലെ വിവരങ്ങള്‍ സര്‍ക്കാരിനും മറ്റും ചോര്‍ത്താനാകുമെന്നും റിപ്പോര്‍ട്ട്.വാട്സ്അപ്പിന്റെ ആവിഷ്കര്‍ത്താക്കളായ ഫേസ്ബുക്കിനോ സര്‍ക്കാര്‍ ഏജന്‍സികള്‍ക്കോ വ്യക്തികളുടെ സന്ദേശങ്ങള്‍ വായിക്കാനും കാണാനും കഴിയും. സമ്പൂര്‍ണമായി സുരക്ഷിതവും നുഴഞ്ഞുകയറ്റ സാധ്യതയില്ലാത്തതും എന്നു പറഞ്ഞാണു വാട്സ്അപ്പിനെ അവതരിപ്പിച്ചിട്ടുള്ളത്. പക്ഷേ, സ്വകാര്യതയും രഹസ്യവും സൂക്ഷിക്കുന്നില്ലെന്നു ദ ഗാര്ഡിയന് പത്രം റിപ്പോര്‍ട്ട് ചെയ്തു. യൂണിവേഴ്സിറ്റി ഓഫ് കലിഫോര്‍ണിയയിലെ തോബിയാസ് ബോള്‍ട്ടര്‍ എന്ന ഗവേഷകനാണ് വാട്സ്അപ് സുരക്ഷിതമോ രഹസ്യമോ അല്ലെന്നു കണ്ടെത്തിയത്. വാട്സ്അപ്പിലെ എന്‍ക്രിപ്ഷന്‍ സംവിധാനത്തില്‍ തന്നെയാണ് തകരാര്‍. സിഗ്നല്‍ എന്ന പ്രോട്ടോകോള്‍ […]
വീഡിയോ കോളിങ് ഫീച്ചര്‍ അവതരിപ്പിച്ചതിന് പിന്നാലെ പുതിയ ഫീച്ചര്‍ സംവിധാനവുമായി വാട്സ് ആപ്പ്. പെയ്സ്ബുക്കില്‍ കാണുന്നതുപോലെയുള്ള ഗിഫ് ഐറ്റംസാണ് ഇനി മുതല്‍ വാട്സ് ആപ്പിലും എ്തതാന്‍ പോകുന്നത്.കൂടാതെ ഇനി ഒരു സമയം 30 പേര്‍ക്ക് വരെ വാട്സ് ആപ്പ് പിന്തുണയുള്ള ഡിജിറ്റല്‍ മീഡിയകള്‍ ഷെയര്‍ ചെയ്യാം. നേരത്തെ ഇത് 10 പേര്‍ക്ക് എന്ന കണക്കില്‍ പരിധി വെച്ചിരുന്നു. പുതിയ അപ്ഡേറ്റ് പ്രകാരം, ഇമോജി ബട്ടണ്‍ തെരഞ്ഞെടുക്കുമ്പോള്‍, പുതിയ ഗിഫ് ഐക്കണ്‍ ഇനി സ്ക്രീനിന്റെ അടിയില്‍ കാണാന്‍ സാധിക്കും. ഗിഫ് […]
വാട്സ്ആപ്പ് ഏറ്റെടുക്കുവാന്‍ ഫെയ്സ്ബുക്ക് നല്‍കിയത് തെറ്റായ വിവരങ്ങളാണെന്ന് യൂറോപ്യന്‍ കമ്മീഷന്റെ റിപ്പോര്‍ട്ട്. ഏറ്റെടുക്കല്‍ നടപടിയുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിനൊടുവിലാണ് കമ്മീഷന് ഇക്കാര്യങ്ങള്‍ കണ്ടെത്തിയത്. 2017 ജനുവരി 31 ന് ഫെയ്സ്ബുക്ക് മറുപടി നല്‍കണമെന്നും യൂറോപ്യന്‍ കമ്മീഷന് ആവശ്യപ്പെട്ടു. വാട്സ്ആപ്പിനെ ഏറ്റെടുക്കന്ന സമയത്ത് ഫെയ്സ്ബുക്ക് നല്കിയ വിവരങ്ങള്‍ തെറ്റായിരുന്നുവെന്നാണ് യൂറോപ്യന്‍ കമ്മീഷന് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. ഫെയ്സ്ബുക്കും വാട്സ്ആപ്പും രണ്ടായി തന്നെ നിലനില്‍ക്കുമെന്നും പരസ്പരം ബന്ധപ്പെടുത്തേണ്ടതില്ലെന്നുമായിരുന്നു ഫെയ്സ്ബുക്ക് നല്കിയ വിവരം. എന്നാല്‍ തങ്ങളുടെ ഉപഭോക്താവിന്റെ ഫോണ്‍ നമ്പര്‍ ഫെയ്സ്ബുക്കുമായി ബന്ധപ്പെടുത്തുന്നുണ്ടെന്ന് […]
2016 അവസാനത്തോടെ ലക്ഷണക്കണക്കിന് ഫോണുകളില്‍ വാട്സ്ആപ്പ് നിലയ്ക്കുമെന്ന് റിപ്പോര്‍ട്ട്. ചില പഴയ ഫോണുകളില്‍ തങ്ങളുടെ സേവനം അവസാനിപ്പിക്കുമെന്ന് ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ വാട്സ്ആപ്പ് അറിയിച്ചിരുന്നു. ആന്‍ഡ്രോയ്ഡ്, ഐഫോണ്‍, നോക്കിയ, ബ്ലാക്ക്ബെറി എന്നിവയുടെ പഴയ പതിപ്പുകളില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളിലാണ് 2016 അവസാനത്തോട് കൂടി വാട്സപ്പ് സേവനം അന്യമാകുമെന്ന് അറിയിച്ചിരുന്നത്. ബ്ലാക്ക്ബെറി ഒഎസ്, ബ്ലാക്ക്ബെറി 10, നോക്കിയ എസ്40, നോക്കിയ സിംബിയന്‍ എസ്60 എന്നിവയില്‍ വാട്സ്ആപ്പിന്റെ സേവനം 2017 ജൂണ്‍ 30 വരെ നീട്ടിയതായി പിന്നീട് അറിയിക്കുകയും ചെയ്തു. എന്തായാലും 2016 […]
ഡല്‍ഹി: വാട്സ്ആപ്പ് പുറത്തിറക്കിയ വീഡിയോ കോളിംഗ് ഉപയോക്താക്കള്‍ക്ക് ഭീഷണിയാവുന്നുവെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്. ഉപയോക്താക്കളുടെ ഫോണിലെ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്താന്‍ സ്പാമര്‍മാര്‍ വീഡിയോ കോളിംഗ് സംവിധാനത്തെ ചൂഷണം ചെയ്യുന്നുവെന്നാണ് പുതിയ കണ്ടെത്തല്‍. ഗ്രൂപ്പ് വീഡിയോ കോളിംഗ് ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ആവശ്യപ്പെട്ടുകൊണ്ട് സ്പാമര്‍മാര്‍ അയയ്ക്കുന്ന ഇന്‍വൈറ്റ് ലിങ്കുകള്‍ സുരക്ഷാ ഭീഷണി ഉയര്‍ത്തുന്നതായി നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഈ ലിങ്കുകള്‍ വഴി സ്പാമര്‍മാര്‍ ഫോണിലെ വ്യക്തിഗത വിവരങ്ങള്‍ ശേഖരിക്കുമെന്നാണ് കണ്ടെത്തല്‍. വാട്സ്ആപ്പ് വീഡിയോ കോളിംഗിനുള്ള ഇന്‍വിറ്റേഷന്‍ എന്നവകാശപ്പെട്ട് വാട്സ്ആപ്പില്‍ പ്രചരിക്കുന്നത് […]
പരിഷ്ക്കരിച്ച ‘സ്റ്റാറ്റസ്’ പതിപ്പുമായി വാട്ട്സ്ആപ്പിന്റെ പുതിയ ഫീച്ചര്‍ പുറത്തിറങ്ങി. ബീറ്റ വേര്‍ഷനിലാണ് പുതിയ സ്റ്റാറ്റസ് ലഭ്യമാകുന്നത്. 2009 മുതല്‍ സ്റ്റാറ്റസ് എന്ന ഫീച്ചര്‍ വാട്ട്സ്ആപ്പിലുണ്ടെങ്കിലും അതിന്റെ ഏറ്റവും പരിഷ്ക്കരിച്ച പതിപ്പാണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്. പരിഷ്ക്കരിച്ച ‘സ്റ്റാറ്റസ്’ പതിപ്പു പ്രകാരം നമ്മുടെ സ്റ്റാറ്റസ് ആര്‍ക്കെങ്കിലും അയക്കണമെങ്കില്‍ ഇനി അതിനു സാധിക്കും. ക്യാമറ, ചാറ്റ്, സ്റ്റാറ്റസ്, കോള്‍സ് എന്നിങ്ങനെയുള്ള പുതിയ 4 ടാബുകളാണ് വാട്ട്സ്ആപ്പ് ഇന്റര്‍ഫേസില്‍ ഉണ്ടാകുക. പുതിയ സ്റ്റാറ്റസ് ടാബ്, സ്നാപ് ചാറ്റിന്റെ സ്നാപ്, മെസഞ്ചറിന്റെ മെസഞ്ചര്‍ ഡേ, […]
വാട്ട്സ്ആപ്പ് ചാറ്റ് ശരിക്കും ഡിലീറ്റ് ആകില്ല? ഇല്ല എന്ന വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് ആപ്പിള്‍ ഐഒഎസ് സുരക്ഷ വിദഗ്ധന്‍ ജോനതന്‍ സിയാര്സ്കി. എന്‍ഡ്ടുഎന്‍ഡ് എന്‍ക്രിപ്ഷന്‍ നടപ്പാക്കിയാലും ചാറ്റ് ഹിസ്റ്ററി പൂര്‍ണമായും ഉപയോക്താക്കള്‍ക്ക് ഡിലീറ്റ് ചെയ്യാന്‍ കഴിയില്ലെന്നാണ് സിയാര്സ്കി പറയുന്നത്. പൂര്‍ണ്ണമായി എന്‍ഡ്ടുഎന്‍ഡ് ആപ്ലിക്കേഷനാണ് വാട്ട്സാപ്പ് എങ്കിലും ചാറ്റുകളുടെ ചരിത്രം സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിശോധിക്കാന്‍ കഴിയുമെന്നാണ് പുതിയ വെളിപ്പെടുത്തല്‍. അതായത് ഡിലീറ്റ് ചെയ്താലോ, ചാറ്റുകള്‍ ആര്‍ക്കൈവ് ചെയ്താലോ ഒന്നും പൂര്‍ണ്ണമായും ഹിസ്റ്ററി ഒഴിവാക്കാന്‍ കഴിയില്ല. ‘ക്ലിയര്‍ ഓള് ചാറ്റ്’ ഓപ്ഷനും […]
യൂസര്‍മാരെ ആകര്‍ഷിക്കുന്നതിനായ് വാട്ട്സ്ആപ്പ് വീണ്ടും കിടിലന്‍ ഫീച്ചറുകളുമായി എത്തുന്നു. കുറഞ്ഞ വെളിച്ചത്തില്‍ സെല്‍ഫിയെടുക്കാന്‍ ഉപകരിക്കുന്ന ഫ്രണ്ട് ഫേസിങ് സ്ക്രീന്‍ ഫ്ളാഷ് ഫീച്ചറാണ് പുതിയ വാട്ട്സ്ആപ്പ് അപ്ഡേഷനില്‍ ഉള്ളത്. വെളിച്ചക്കുറവുള്ള ഇടങ്ങളില്‍ ചിത്രമെടുക്കുമ്പോള്‍ സ്ക്രീന്‍ കൂടുതല്‍ ബ്രൈറ്റര്‍ ആകും. വീഡിയോ റെക്കോര്‍ഡിങ്ങില്‍ സൂം ഇന്നിനും സൂം ഔട്ടിനുമുള്ള ഫീച്ചറും പുതിയതായി അവതരിപ്പിച്ചിട്ടുണ്ട്. റെക്കോര്‍ഡിങ് വേളയില്‍ ഡബിള്‍ ടാപ്പിങ്ങ് ചെയ്താല്‍ ഫ്രണ്ട് ക്യാമറയും ബാക്ക് ക്യാമറയും മാറിമാറി ഉപയോഗിക്കാം. ലോകവ്യാപകമായി ഈ ഫീച്ചറുകള്‍ വാട്ട്സ്ആപ്പ് അവതരിപ്പിച്ചിട്ടുണ്ട്. പുതിയ ക്യാമറ ഫീച്ചറുകള്‍ […]
ഹാംബര്‍ഗ്: ഫെയ്സ്ബുക്ക് വാട്ട്സ്ആപ്പില്‍ നിന്നും ശേഖരിച്ച ജര്‍മ്മന്‍ ഉപയോക്താക്കളുടെ വിവരങ്ങള്‍ നീക്കം ചെയ്യണമെന്നു ജര്‍മ്മന്‍ പ്രൈവസി റെഗുലേറ്റര്‍. ജര്‍മ്മനിയിലുള്ള 35 മില്യണ്‍ ഉപയോക്താക്കളുടെ അനുമതിയില്ലാതെയും ഡാറ്റാ സുരക്ഷാനിയമം മറികടന്നുമാണ് ഫെയ്സ്ബുക്ക് വാട്ട്സ്ആപ്പില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ച് വരുന്നതെന്ന് ഹാംബര്‍ഗ് കമ്മീഷണര്‍ ഫോര്‍ പ്രോട്ടക്ഷന്‍ ആന്‍ഡ് ഫ്രീഡം ഓഫ് ഇന്‍ഫര്‍മേഷന്‍ അറിയിച്ചു. ഫെയ്സ്ബുക്ക് രണ്ടു വര്‍ഷം മുന്‍പ് വാട്ട്സ്ആപ്പിനെ ഏറ്റെടുത്ത സമയത്ത് വിവരങ്ങള്‍ അന്യോന്യം കൈമാറില്ലെന്ന് പൊതുജനങ്ങളെ ധരിപ്പിച്ചിരുന്നതായി കമ്മീഷണര്‍ ജോഹാന്‍സ് കാസ്പര്‍ പറഞ്ഞു. 19 ബില്യണ്‍ ഡോളര്‍ […]