ഇന്ത്യക്കാരന് യുവ വന്യജീവി ഫോട്ടോഗ്രഫര്‍ക്കുള്ള ലോക അവാര്‍ഡ്

ഇന്ത്യക്കാരന് യുവ വന്യജീവി ഫോട്ടോഗ്രഫര്‍ക്കുള്ള ലോക അവാര്‍ഡ്

2013 ലെ ലോക യുവ വന്യജീവി ഫോട്ടോഗ്രഫര്‍ക്കുള്ള അവാര്‍ഡിന് ഇന്ത്യക്കാരനായ ഉദയന്‍ റാവു പവാര്‍ അര്‍ഹനായി. ബ്രിട്ടനിലെ നാച്ചുറല്‍ ഹിസ്റ്ററി മ്യൂസിയവും ബി.ബി.സി വേള്‍ഡ്‌വൈഡും ചേര്‍ന്ന് നല്‍കുന്ന അവാര്‍ഡിനാണ് ഉദയന്റെ ചിത്രം തിരഞ്ഞെടുക്കപ്പെട്ടത്. മദേഴ്‌സ് ലിറ്റില്‍ ഹെഡ്ഫുള്‍ എന്ന ചിത്രമാണ്  14 കാരനായ ഉദയനെ ലോക അവാര്‍ഡിന് അര്‍ഹനാക്കിയത്. മുതലയുടെ തലയ്ക്ക് മുകളിലിരുന്ന് നീങ്ങുന്ന മുതലക്കുഞ്ഞുങ്ങളുടെ ചിത്രമാണ് മദേഴ്‌സ് ലിറ്റില്‍ ഹെഡ്ഫുള്‍ .മധ്യപ്രദേശിലെ ചമ്പാല്‍നദിക്കരയില്‍ നിന്നുളള ചിത്രമാണിത്. ദക്ഷിണാഫ്രിക്കക്കാരനായ ഗ്രെഡ് ഡു ടോയിറ്റാണ് മുതിര്‍ന്നവരുടെ വിഭാഗത്തില്‍ അവാര്‍ഡിന് […]