വിന്‍ഡോസ് 10 പ്രത്യേകം നല്‍കികൊണ്ട് ചൈനയ്ക്ക് മുന്നില്‍ മൈക്രോസോഫ്റ്റ്

ചൈനയിലെ ഉപഭോക്താക്കള്‍ക്കു വേണ്ടി മൈക്രോസോഫ്റ്റ് പ്രത്യേകം വിന്‍ഡോസ് 10 ഓപ്പറേറ്റിംങ് സിസ്റ്റവുമായി രംഗത്ത്. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ച് വിലക്കേര്‍പ്പെടുത്തിയിട്ടുള്ള വിന്‍ഡോസിന് ചൈനയില്‍ കമ്പനിയുടെ പുതിയ നീക്കം കൂടുതല്‍ സംശയങ്ങള്‍ക്കിടയാക്കുന്നുണ്ട്.എഡ്വേഡ് സ്നോഡന്റെ വെളിപ്പെടുത്തലുകളെ തുടര്‍ന്ന് ചൈന നേരത്തെ മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസ് 8 ഓപ്പറേറ്റിംങ് സിസ്റ്റത്തിന് വിലക്കേര്‍പ്പടുത്തിയിരുന്നു. സുപ്രധാന വിവരങ്ങള്‍ വിന്‍ഡോസ് വഴി ചോരുന്നുവെന്ന വെളിപ്പെടുത്തലിനെ തുടര്‍ന്നായിരുന്നു ഇത്. ചൈനീസ് വിന്‍ഡോസ് 10ന്റെ ആദ്യ വെര്ഷന് നിര്‍മ്മിച്ചു കഴിഞ്ഞെന്നും വലിയ കമ്പനികളില്‍ പരീക്ഷിച്ചു നോക്കാണെന്നുമാണ് ചൈനയുടെ സിഇഒ അലന് ക്രോസിയര്‍ […]