പുതിയ വനിതാ നയം പുറത്തിറക്കി; സ്ത്രീകള്‍ക്കെതിരായ ഓണ്‍ലൈന്‍ അധിക്ഷേപം കുറ്റകരമാക്കുമെന്ന് മേനകാ ഗാന്ധി

ന്യൂഡല്‍ഹി: സ്ത്രീകള്‍ക്കെതിരായ ഓണ്‍ലൈന്‍ അധിക്ഷേപങ്ങള്‍ കുറ്റകരമാക്കാന്‍ തയ്യാറെടുക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര വനിതാശിശുക്ഷേമ വകുപ്പ് മന്ത്രി മേനകാ ഗാന്ധിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സ്ത്രീകള്‍ക്കെതിരായ സൈബര്‍ കുറ്റകൃത്യങ്ങള്‍ പെരുകുന്ന സാഹചര്യത്തിലാണ് ഇത് കുറ്റകരമാക്കാനുള്ള കേന്ദ്രസര്‍ക്കാറിന്റെ നീക്കം. ഓണ്‍ലൈന്‍ വഴി സ്ത്രീകള്‍ നിരവധി ആക്രമണങ്ങള്‍ക്ക് വിധേയമാകുന്നുണ്ടെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. തുടക്കത്തില്‍ ഇതുസംബന്ധിച്ച വിവരങ്ങള്‍ കൈമാറാനോ അന്വേഷണവുമായി സഹകരിക്കാനോ ഓപ്പറേറ്റര്‍മാര്‍ തയ്യാറായിരുന്നില്ലെന്നും എന്നാല്‍ ഇപ്പോള്‍ അതിന് മാറ്റം വന്നിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. രാജ്യത്ത് പുതിയ വനിതാ നയം പുറത്തിറക്കിയ ചടങ്ങിലാണ് മന്ത്രി ഇക്കാര്യങ്ങള്‍ […]