KERALALATEST

അംഗീകാരമില്ലാത്ത സ്‌കൂളില്‍ നിന്ന് അംഗീകാരമുള്ള സ്‌കൂളിലേക്ക് മാറാന്‍ ഇനി ടി.സി നിര്‍ബന്ധമല്ല

 സംസ്ഥാനത്തെ അംഗീകാരമില്ലാത്ത സ്‌കൂളുകളില്‍ നിന്ന് അംഗീകാരമുള്ള സ്‌കൂളിലേക്ക് ചേരാന്‍ ഇനിമുതല്‍ ടി.സി നിര്‍ബന്ധമല്ലെന്ന ഉത്തരവുമായി വിദ്യാഭ്യാസവകുപ്പ്. ടി.സി ലഭ്യമല്ലാത്ത അവസരത്തില്‍ ഒന്ന് മുതല്‍ ഒന്‍പത് വരെ ക്ലാസുകളില്‍ പഠിച്ചിരുന്ന കുട്ടികള്‍ക്ക് വിദ്യാഭ്യാസ അവകാശ നിയമപ്രകാരം അംഗീകാരമുള്ള സ്‌കൂളിലേക്ക് മാറിച്ചേരാം.

വയസ്സ് അടിസ്ഥാനത്തിലും ചെറിയ പ്രവേശനപരീക്ഷാ അടിസ്ഥാനത്തിലുമായിരിക്കും വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നല്‍കുക. ഈ അധ്യയന വര്‍ഷം മുതല്‍ തന്നെ ഉത്തരവ് നടപ്പാക്കാന്‍ വിദ്യാഭ്യാസവകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി നിര്‍ദേശം നല്‍കി. സംസ്ഥാനത്ത് അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന അണ്‍ എയ്ഡഡ് വിദ്യാലയങ്ങള്‍ക്കെതിരേ കര്‍ശന നടപടിയെടുക്കാനും വിദ്യാഭ്യാസമന്ത്രി നിര്‍ദേശിച്ചു

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker