BUSINESSBUSINESS NEWS

അക്കൗണ്ട് മാനേജ്‌മെന്റ് സേവനങ്ങള്‍ ആമസോണില്‍ ഇനി മലയാളത്തിലും

തൃശൂര്‍: സെല്ലര്‍ രജിസ്‌ട്രേഷനും അക്കൗണ്ട് മാനേജ്‌മെന്റ് സേവനങ്ങളും ആമസോണ്‍ ഇനി മുതല്‍ മലയാളത്തില്‍ ലഭ്യമാക്കും. ലക്ഷക്കണക്കിനു വരുന്ന ചെറുകിട ഇടത്തരം മൈക്രോ സംരംഭകര്‍ക്ക്, സ്വന്തം ഭാഷയിലൂടെ ഇകൊമേഴ്‌സ് വ്യാപാര മേഖലയില്‍ ആധിപത്യം സ്ഥാപിക്കാന്‍ ഇതു വഴി കഴിയും.
സെല്ലര്‍ കേന്ദ്രീകൃത വെബ്‌സൈറ്റിലും സെല്ലര്‍ മൊബൈല്‍ ആപ്പിലും മലയാളം ഉള്‍പ്പെടെ എട്ടു ഭാഷകളില്‍ പ്രസ്തുത സേവനം ലഭ്യമാണ്. 2020 ജൂണിനുശേഷം വിവിധ ഭാഷകളില്‍ 1,00,000ലധികം സെല്ലര്‍മാര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സെല്ലര്‍മാര്‍ക്ക് ഇപ്പോള്‍ അാമ്വീി.ശി ല്‍ രജിസ്റ്റര്‍ ചെയ്യാം. എട്ടു ഭാഷകളില്‍ ഓണ്‍ലൈന്‍ ബിസിനസ് അനായാസമായി നടത്താനും കഴിയും.
ഓര്‍ഡറുകള്‍ കൈകാര്യം ചെയ്യല്‍, ഇന്‍വെന്ററി, പെര്‍ഫോമന്‍സ് മെട്രിക്‌സ് എന്നിവയെല്ലാം സെല്ലര്‍ക്ക് സ്വന്തം ഭാഷയില്‍ ചെയ്യാവുന്നതാണ്. ആമസോണ്‍ സെല്ലര്‍ വെബ് സൈറ്റിലും മൊബൈല്‍ ആപ്പിലും ഈ സൗകര്യം ലഭ്യമാണ്.
2025ഓടെ ഇന്ത്യയിലുടനീളമുള്ള ഒരു കോടി എസ്എംഇ കളെ ഡിജിറ്റലാക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് ആമസോണ്‍ ഇന്ത്യ സെല്ലര്‍ പാര്‍ട്ണര്‍ സര്‍വീസ് ഡയറക്ടര്‍ സുമിത് സഹായ് പറഞ്ഞു.
കൂടുതല്‍ വിവരങ്ങള്‍ക്ക് www.www.amazon.in/aboutsu

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker