KERALA

അഗ്നിപുഷ്പങ്ങൾ പ്രകാശിതമായി

സുഗുണ സന്തോഷിന്റെ അഗ്നിപുഷ്പങ്ങൾ എന്ന പുസ്തകത്തിന്റെ പ്രകാശനം ശനിയാഴ്ച തിരുവനന്തപുരം പ്രസ് ക്ലബിൽ പ്രശസ്ത ചലചിത്ര സംവിധായകൻ ആർ എസ് വിമൽ നിർവഹിച്ചു. സിനിമാ താരം K K മേനോൻ പുസ്തകം ഏറ്റുവാങ്ങി. കൃഷ്ണ പൂജപ്പുര പുസ്തക പരിചയം നടത്തിയ ചടങ്ങിൽ സിനിമാ താരം രാജേഷ് കേശവ് ആയിരുന്നു അവതാരകൻ. കുട്ടിക്കാലം മുതൽ സാഹിത്യ വാസന പ്രകടിപ്പിച്ചിരുന്ന സുഗുണ സന്തോഷ് വിവാഹാനന്തരം തികച്ചും കുടുംബിനി മാത്രമായ ജീവിതമായിരുന്നു. കേരളത്തിന് പുറത്ത് ജീവിച്ചതിനു ശേഷം പതിറ്റാണ്ടുകൾക്കുശേഷം കേരളത്തിലേക്ക് തിരിച്ചെത്തിയതിൽ പിന്നെയാണ് സാഹിത്യ രംഗത്ത് സജീവമായത്. സോഷ്യൽ മീഡിയയിലെ സുഗുണയുടെ രചനകൾ വളരെയേറെ ആസ്വാദക പ്രശംസ പിടിച്ചു പറ്റുകയുണ്ടായി. സ്വാനുഭവങ്ങളുടേയും ചുറ്റുപാടുമുള്ള ജീവിത കാഴ്ചകളുടേയും വാങ്മയ ചിത്രങ്ങളാണ് മിക്ക രചനകളും. എന്നാൽ അത് ജീവിതാനുഭവങ്ങളുടെ പകർത്തിവയ്ക്കലല്ല. സാമൂഹൃ വിഷയങ്ങളിലെ കേവല പ്രതികരണവുമല്ല. ഓരോ വിഷയവും ഭാവനാസമ്പന്നമായ സർഗ്ഗ ചേതനയുടെ സവിശേഷമായ ആവിഷ്ക്കാരമായാണ് സുഗുണയുടെ രചനകളിൽ പ്രകാശിതമാകുന്നത്.

Related Articles

Back to top button