LATESTKERALA

അങ്കണം ഷംസുദ്ദീന്‍ സ്മൃതി അവാര്‍ഡ് യു കെ കുമാരന്

കൊച്ചി: അങ്കണം ഷംസുദ്ദീന്‍ സ്മൃതി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. അമ്പതിനായിരം രൂപയും ശില്‍പ്പവും പ്രശസ്തിപത്രവുമടങ്ങുന്ന വിശിഷ്ട സാഹിതീസേവ പുരസ്‌കാരത്തിന് അര്‍ഹനായത് പ്രശസ്ത നോവലിസ്റ്റും ചെറുകഥാകൃത്തും പത്രപ്രവര്‍ത്തകനുമായ യുകെ കുമാരനാണ്. ചെറുകഥക്ക് കേരളപനോരമ എഡിറ്ററായ സതീഷ്ബാബു പയ്യന്നൂര്‍(ന്യൂസ്‌റീഡറും പൂച്ചയും), യാത്രാവിവരണത്തിന്ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജാപ്പനീസിന്റെ ഡയറക്ടറായ കെ.അശോക് കുമാര്‍(സൂര്യകാന്തിയുടെ സിംഹാസനം), ബാലസാഹിത്യത്തിന് കവിയും വിവര്‍ത്തകനുമായ വിമീഷ് മണിയൂര്‍((പത്ത് തലയുള്ള പെണ്‍കുട്ടി)എന്നിവര്‍ അര്‍ഹരായി. ക്യാഷും ശില്‍പ്പവും പ്രശസ്തിപത്രവൂം അടങ്ങുന്നതാണ് അങ്കണംഷംസുദ്ദീന്‍ സ്മൃതി പുരസ്‌കാരം ഷംസുദ്ദീന്റെ സ്മരണദിനമായ ജൂലായ് 19ന് സാഹിത്യ അക്കാദമിയില്‍ വെച്ച് നടക്കുന്ന സമ്മേളനത്തില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker