LATESTKERALA

അങ്കമാലിയില്‍ വന്‍ കഞ്ചാവു വേട്ട,മൂന്ന് ഇടുക്കിക്കാര്‍ അറസ്റ്റില്‍

കൊച്ചി അങ്കമാലിയില്‍ വന്‍ കഞ്ചാവുവേട്ട.കാറില്‍ കടത്തുകയായിരുന്ന 110 കിലോഗ്രാം കഞ്ചാവുമായി മൂന്നു പേര്‍ പിടിയില്‍.ഇടുക്കി വെള്ളത്തൂവല്‍ സ്വദേശി ചന്തു,തൊടുപുഴ പെരുമ്പള്ളിച്ചിറ സ്വദേശി നിസാര്‍,തൊടുപുഴ ഇടവെട്ടി സ്വദേശി അന്‍സാര്‍ എന്നിവരാണ് പിടിയിലായത്.ഒരു കോടിയോളം രൂപ വിലമതിയ്ക്കുന്നതാണ് കഞ്ചാവെന്നാണ് വിലയിരുത്തല്‍.

ദേശീയ പാതയില്‍ ഈ റൂട്ടില്‍ കഴിഞ്ഞ ദിവസവും വന്‍ കഞ്ചാവുവേട്ട നടന്നിരുന്നു.56 കിലോഗ്രാം ഉണക്ക കഞ്ചാവുമായി രണ്ടു പേരാണ് പിടിയിലായത്.വെള്ളക്കുളങ്ങര സ്വദേശി ദീപു എന്ന ദീപക്ക്,അനന്തു എന്നിവരാണ് പിടിയിലായത്.കൊടകര മേല്‍പ്പാലത്തിന് സമീപം ആഡംബരക്കാറടക്കമാണ് പിടിച്ചെടുത്തത്.

Related Articles

Back to top button