യുവനടന്മാരിൽ ശ്രദ്ധേയനായ നീരജ് മാധവിനും ഭാര്യ ദീപ്തിയ്ക്കും പെൺകുഞ്ഞ് പിറന്നു. നീരജ് തന്നെയാണ് ഈ സന്തോഷം സോഷ്യൽ മീഡിയവഴി ലോകത്തെ അറിയിച്ചത്. നീരജിനും ദീപ്തിക്കും അഭിനന്ദനങ്ങൾ അറിയിച്ചുകൊണ്ട് സിനിമ ലോകത്തിന് അകത്തു നിന്നും പുറത്തുനിന്നും നിരവധി പേരാണ് എത്തിയത്.ഏറെക്കാലത്തെ പ്രണയത്തിന് ഒടുവിലാണ് 2018ല് നീരജ് മാധവും ദീപ്തിയും വിവാഹിതരാകുന്നത്. കോഴിക്കോട് കാരപ്പറമ്പ് സ്വദേശിയാണ് ദീപ്തി.