LATESTKERALA

അച്ഛനോടും അനിയനോടും പൊറുക്കണം മക്കളേ,തങ്ങളുടെ മരണത്തിന് കാരണക്കാര്‍ ഇവര്‍ നാല് പേര്‍; ടാങ്കര്‍ ലോറിയിലേക്ക് കാറിടിച്ച് കയറ്റി ജീവനൊടുക്കിയ പ്രകാശ് ദേവാരാജന്റെ ആത്മഹത്യാ കുറിപ്പ് പുറത്ത്

ടാങ്കര്‍ ലോറിയിലേക്ക് കാറിടിച്ച് കയറ്റി ജീവനൊടുക്കിയ പ്രകാശ് ദേവരാജന്റെ ആത്മഹത്യാ കുറിപ്പ് പുറത്ത്. ഭാര്യയുടെയും നാലു സുഹൃത്തുക്കളുടെയും പങ്കിനെ കുറിച്ചള്ള ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ദേശീയപാതയില്‍ ആറ്റിങ്ങല്‍ മാമത്ത് ഇന്നലെ രാത്രിയോടെ ഉണ്ടായ അപകടത്തിലാണ് നെടുമങ്ങാട് നല്ലമ്പ്രക്കോണം സ്വദേശി പ്രകാശ് ദേവരാജന്‍, മകന്‍ ശിവദേവ് (12) എന്നിവര്‍ മരിച്ചത്.

”അച്ഛനോടും അനിയനോടും പൊറുക്കണം മക്കളേ..” എന്നു മകള്‍ കാവ്യയോട് മാപ്പ് ചോദിച്ചുകൊണ്ട് പ്രകാശ് കുറിപ്പ് തയ്യാറാക്കിയിരിക്കുന്നത്. അങ്ങ് ദൂരെ നക്ഷത്രങ്ങള്‍ക്ക് ഇടയില്‍ ഇരുന്ന് എല്ലാം കാണുമെന്നും പ്രകാശ് മകളോടു പറയുന്നുണ്ട്. മകള്‍ കാവ്യ എസ് ദേവിന് എല്ലാ നന്മകളും നേരുന്നു. തങ്ങളുടെ മരണത്തിന് കാരണം ഭാര്യ ശിവകലയും ഇവരുടെ സുഹൃത്തുക്കളായ വിളപ്പില്‍ശാല സ്വദേശി അനീഷ്, ദുബൈയില്‍ ജോലി ചെയ്യുന്ന മലപ്പുറം സ്വദേശി ഉണ്ണി, ബഹ്‌റൈനില്‍ ഡാന്‍സ് സ്‌കൂള്‍ നടത്തുന്ന മുനീര്‍, അനീഷിന്റെ അമ്മ പ്രസന്ന എന്നിവര്‍ ആണെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

തന്നെയും മക്കളെയും ഭാര്യ ഉള്‍പ്പെടുന്ന നാലുപേര്‍ മാനസികമായും സാമ്പത്തികമായും ഒത്തിരി ദ്രോഹിച്ചുവെന്നും തന്നെ ലക്ഷകണക്കിന് രൂപയുടെ കടക്കാരന്‍ ആക്കിയെന്നും കത്തില്‍ പ്രകാശ് പറയുന്നു. ഇവര്‍ക്ക് എതിരെ എന്ത് നിയമ നടപടി സ്വീകരിക്കാന്‍ കഴിയും എന്ന് തനിക്ക് അറിയില്ല എന്ത് തന്നെ ആയാലും നിയമവും ഭരണ സംവിധാനവും ഉപയോഗിച്ച് ഇവരെ നാട്ടില്‍ എത്തിച്ചു അവര്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ തന്നെ കിട്ടുമെന്ന് താനും മകനും കരുതുന്നു എന്ന് പ്രകാശ് പറയുന്നു.

ഇക്കൂട്ടത്തില്‍ അനീഷ് എന്ന യുവാവ് ഇപ്പോള്‍ ബഹ്‌റൈനില്‍ തന്റെ ഭാര്യക്ക് ഒപ്പം ആണ് കഴിയുന്നതെന്നും തന്റെയും മക്കളുടെയും തകര്‍ച്ചയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ചവര്‍ ആരും നിയമത്തിന് മുന്നില്‍ നിന്ന് രക്ഷപ്പെടരുത് എന്നും പ്രകാശ് കുറിപ്പില്‍ പറയുന്നുണ്ട്. ഇത് തന്റെയും മകന്‍ ശിവദേവിന്റെയും മരണമൊഴിയാണെന്നും തങ്ങളുടെ മരണത്തിന് ഉത്തരവാദികളായ എല്ലാവര്‍ക്കും എതിരെ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker