BREAKINGNATIONAL

‘അച്ഛന്റെ പേര് ഇമ്രാന്‍ ഹാഷ്മി, അമ്മയുടെ പേര് സണ്ണി ലിയോണി’; വൈറലായി പരീക്ഷയ്ക്കുള്ള അപേക്ഷാഫോം

ഒരു പരീക്ഷാഫോം ആണ് ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളിലെ ചിരിവിഷയം. ബിഹാറിലെ ബാബസാഹേബ് ഭീംറാവു അംബേദ്കര്‍ സര്‍വകലാശാലയുടെ പേരിലുള്ള ഒരു പരീക്ഷാഫോമിന്റെ ചിത്രമാണ് ചിരിപടര്‍ത്തുന്നത്. അതിനു ചില കാരണങ്ങളുണ്ട്.
കുന്ദന്‍ എന്ന ബി.എ. വിദ്യാര്‍ഥിയുടെ പേരിലുള്ള പരീക്ഷയ്ക്കുള്ള അപേക്ഷാ ഫോമിന്റെ ചിത്രമാണ് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഈ ഫോമില്‍ വിദ്യാര്‍ഥിയുടെ അച്ഛന്റെ പേരായി നല്‍കിയിരിക്കുന്നത് ഇമ്രാന്‍ ഹാഷ്മി എന്നാണ്. അമ്മയുടെ പേര് സണ്ണി ലിയോണിയും. ബോളിവുഡിലെ പ്രമുഖ താരങ്ങളുടെ പേര് മാതാപിതാക്കളുടെ പേരിന്റെ സ്ഥാനത്തുവന്നത് തന്നെയാണ് ഈ പരീക്ഷാഫോം ചിരിപടര്‍ത്താനിടയാക്കിയത്.
അതേസമയം, വിദ്യാര്‍ഥിയുടെ ചിത്രം ഉള്‍പ്പെടെയുള്ള പരീക്ഷാഫോം യാഥാര്‍ഥ്യമാണോ വ്യാജമായി നിര്‍മിച്ചതാണോ എന്നത് വ്യക്തമല്ല. ഫോണ്‍ നമ്പറും വിദ്യാര്‍ഥിയുടെ ഫോട്ടോ പതിക്കേണ്ടയിടത്ത് ഒരാളുടെ ചിത്രവും വിലാസവുമെല്ലാം ഫോമിലുണ്ട്. 2017-ലെ പരീക്ഷാഫോമാണിതെന്നും ചിത്രത്തില്‍ കാണാം. എന്തായാലും സാമൂഹികമാധ്യമങ്ങളിലെ വിവിധ ട്രോള്‍ പേജുകളിലടക്കം ഇത് പ്രചരിക്കുകയാണ്.
അടുത്തിടെ, ഉത്തര്‍പ്രദേശിലെ പോലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡും സമാനരീതിയില്‍ ചര്‍ച്ചയായിരുന്നു. ഒരു ഉദ്യോഗാര്‍ഥിയുടെ അഡ്മിറ്റ് കാര്‍ഡിലാണ് നടി സണ്ണി ലിയോണിയുടെ ചിത്രങ്ങളും പേരും വന്നത്. എന്നാല്‍, ഇത് വ്യാജമാണെന്നും പരീക്ഷയ്ക്ക് അപേക്ഷിക്കുന്നസമയത്ത് ചിലര്‍ തെറ്റായി ഫോട്ടോ അപ് ലോഡ് ചെയ്തതാണ് ഇതിന് കാരണമായതെന്നും അധികൃതര്‍ വിശദീകരിച്ചിരുന്നു.

Related Articles

Back to top button